Friday 1 January 2010

സ്വപ്നഭുമിയിലേക്ക്...... ( 11 )


 കഥ തുടരുന്നു...

ചുവപ്പും മഞ്ഞയും പ്രകാശം വർഗ്ഗീസേട്ടന്റെ മുഖത്ത് വർണ്ണങ്ങൾ വിതറുന്നത് ഞാൻ നിറകണ്ണുകളോടെ കണ്ടു.....!!!
തുടർന്നു വയിക്കുക....

വ്യഭിചാരപുംഗവൻ....


വർഗ്ഗീസേട്ടൻ പെട്ടെന്നു വാതിൽ തുറന്ന് പുറത്തേങ്ങിറങ്ങി...
ഉടനെ തിരിച്ചു വന്നു പറഞ്ഞു.
” എടാ അവിടെ ഒരാക്സിടന്റ് ...!?”
കേട്ടതും ഞങ്ങളെല്ലാവരും പുറത്തെക്കോടി. ഹൈവേയിൽ ഞങ്ങളുടെ അടുത്തു തന്നെ കാൽനട
യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഒരു സിഗ്നൽ ഉണ്ടായിരുന്നു. അവിടെയായിരുന്നു അപകടം സംഭവിച്ചത്.

മൂന്നു നാല് പോലീസ് കാറുകളും അതോടൊപ്പം ഒരു ആമ്പുലൻസും പാഞ്ഞെത്തിയിരുന്നു. ഞങ്ങൾ ചെല്ലുമ്പോഴേക്കും അപകടം പറ്റി വീണു കിടക്കുന്ന ആളെ ആമ്പുലൻസിൽ കയറ്റിക്കഴിഞ്ഞിരുന്നു. ഞങ്ങൾ എത്തുന്നതിനു മുൻപു തന്നെ അത് വിടുകയും ചെയ്തു. രാത്രി ഏറെ വൈകിയിരുന്നതു കൊണ്ട് അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. വാഹനങ്ങളും കുറവായിരുന്നു.

ഒരു സൈക്കിൾ യാത്രക്കാരനെയായിരുന്നു ഏതൊ കാർ ഇടിച്ചിട്ടത്. സൈക്കിളിന്റെ ചക്രമെല്ലാം ഒടിഞ്ഞ് ഒരു വശത്ത് കിടക്കുന്നുണ്ടായിരുന്നു. റോഡിൽ ചോര തളം കെട്ടിക്കിടക്കുന്നു. വർഗ്ഗീസേട്ടൻ ഒരു പോലീസുകാരന്റടുത്ത് ചോദിച്ചു.
“ഏതു രാജ്യക്കാരനാ സാറെ.. ?”
“അറിയില്ല. ബംഗ്ലാദേശിയാണെന്നു തോന്നുന്നു...” പോലീസുകാരൻ.

ഒരു വെളുത്ത കാറാണെന്ന് അപകടം നടന്നതിന്റെ തൊട്ടു പിന്നാലെ വന്ന കാറുകാരൻ പറഞ്ഞു. അയാളാണ് പോലീസിനെ വിളിച്ചത്. സൈക്കിളുകാരനെ തട്ടിത്തെറിപ്പിച്ച കാറുകാരൻ നിറുത്താതെ പോയി.

“എടാ ഇത്രയൊക്കെയുള്ളു... ഇവിടെ നമ്മ്ടെക്കെ ജീവിതം..”
വർഗ്ഗീസേട്ടൻ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.
“ ഒരു ചെറിയ അശ്രദ്ധ .. അതു മതി ജീവിതം തീരാൻ..”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ നടന്നു. പിന്നാലെ ഞങ്ങളും.

പാതി രാത്രി ആയതു കൊണ്ട് അന്നു പിന്നെ എന്നെത്തേടി പോലീ‍സ് വരുമെന്നു തോന്നുന്നില്ല. എനിക്കും ഒരു ധൈര്യമൊക്കെ തോന്നിത്തൂടങ്ങി. പിന്നെ സമാധാനമായി പോയി കിടന്നെങ്കിലും ഉറക്കം മാത്രം എന്റെ കണ്ണുകളെ തഴുകിയില്ല.

കാലത്ത് കടയിലെത്തിയിട്ടും ഒരു വല്ലാത്ത വിമ്മിഷ്ടം എന്റെ നെഞ്ചിൽ തങ്ങിനിന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് മദാമ്മയും ഈജിപ്ഷ്യനും കൂടി കടയിലെത്തി. അവൾ ചിരിച്ചു കുഴഞ്ഞ് മറിഞ്ഞിട്ടാണ് വരവ്. ഞാനും അറിയാതെ ഒരു ദീർഘശ്വാസം വിട്ടു. അപ്പോൾ അറബി കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ലന്നുറപ്പായി.
വർഗ്ഗീസേട്ടൻ പറഞ്ഞത് ശരിയായിരിക്കും.
“ അവൾ സുന്ദരിയല്ലെ...!! അറബി മയങ്ങി വീണിട്ടുണ്ടാകും...”

പക്ഷെ, അറബി പുതിയ താഴിട്ടു പൂട്ടി അവളുടെ സ്ഥാപനം. ഇനി അവൾ ഇംഗ്ലണ്ടിൽ പോയി അവളുടെ ഷെയർ വിറ്റു കാശുമായി വന്നിട്ടു വേണം ബാക്കി കാര്യങ്ങൾ നടത്താൻ.
ഏതായാലും എനിക്ക് ഭീതിതമായ ഒരു രാത്രി സമ്മാനിച്ചതല്ലെ....!!
അവാളോടുള്ള ദ്വേഷ്യമെല്ലാം മറന്ന് ഞാനൊരു ചായ കൊടുത്തു....

അവൾ പോയതിനു ശേഷം ഈജിപ്ഷ്യന്റെ അടുത്തു ചെന്ന് എന്റെ പോക്കറ്റിൽ കിടക്കുന്ന പൈസയെടുത്ത് അവനെ ഏൽ‌പ്പിച്ച്, വാങ്ങിയ കാശിന്റെ തുകയെഴുതി ഒപ്പിട്ടു തരാനായി ഞാൻ ഒരു കടലാസ്സും അവനെ ഏൽ‌പ്പിച്ചു.

അവൻ അതു വാങ്ങിയില്ല. ഇന്നു വേണ്ട നാളെ മതിയെന്നു പറഞ്ഞവൻ തിരിച്ചു തന്നു. ഇതു കടയിലെ പിരിവാണ്. ഈജിപ്ഷ്യൻ ഒന്നും രണ്ടും ആഴ്ച കൂടുമ്പോഴെ എന്റെ കയ്യിൽ നിന്നും വാങ്ങൂ. ഈ ദിവസങ്ങളത്രയും ഞാൻ ഇതും പോക്കറ്റിലിട്ടു കൊണ്ട് നടക്കണം.

കടയിൽ പൂട്ടുള്ള മേശയുണ്ടെങ്കിലും ഈജിപ്ഷ്യനെ വിശ്വസിക്കാൻ പറ്റാത്തതു കൊണ്ട് അതിനകത്തു വക്കാറില്ല. മുറിയിൽ കൊണ്ടു പോയാലും പൂട്ടുള്ള മേശയൊ അലമാരയൊ ഒന്നുമില്ല. ഞങ്ങൾ എട്ടു പത്തു പേരുള്ള ഫ്ലാറ്റിൽ എവിടെ ഞാനിത് ഭദ്രമായി വക്കും. അതു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ തന്നെ സൂക്ഷിക്കും. ഈ വിവരം ആരോടും പറയാറില്ല. ആരെങ്കിലും ചില്ലറ അന്വേഷിച്ചു നടക്കുമ്പോൾ പോലും ഞാൻ ഇതിൽ നിന്നെടുത്ത് കൊടുക്കാറില്ല.

അങ്ങനെയിരിക്കെ ഫ്ലാറ്റിലെ ഒരു ചെറിയ മുറി ഒഴിവു വന്നു. രണ്ട് മാസം മുൻപെ ഒരുത്തനു കൊടുത്തതാണ്. ഫ്ലാറ്റിലെ നിയമങ്ങളെല്ലാം പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് കൊടുത്തത്. അതിൽ രണ്ടു കട്ടിലിടാനെ സ്ഥലമുള്ളു. രണ്ടു പേരുടേയും അലമാര വക്കാൻ പറ്റില്ല. അതു കൊണ്ട് ആ മുറി ആരെങ്കിലും ഒറ്റക്കെടുക്കുന്നവർക്കേ കൊടുക്കുമായിരുന്നുള്ളു.

ഒറ്റക്കെടുക്കുന്നവർ രണ്ടു പേരുടെ വാടക തരണമെന്നു മാത്രം. പുതിയതായി വന്നയാൾ ഞങ്ങളുടെ ഫ്ലാറ്റിലെ താമസക്കാരുടെ വരവും പോക്കുമെല്ലാം മനസ്സിലാക്കിവച്ചു.

ഒരു ദിവസം ഉച്ചക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫിലിപ്പൈൻ‌കാരി പെണ്ണുമായി അവൻ മുറിയിൽ കയറി വാതിലടച്ചു.....!?
പക്ഷെ, അവളുടെ ചെരിപ്പ് ഹാളിലിട്ടിരുന്ന കാര്യം അന്നേരം അവരോർത്തില്ല. അവരുടെ കഷ്ടകാലത്തിന് സമീർ അന്നു നേരത്തെ വന്നു. വാതിൽക്കൽ ഒരു ഹൈ ഹീൽഡ് ചെരിപ്പു കണ്ട അവൻ ഒന്നന്താളിച്ചു.....!!

പരിശോധനയിൽ അത് ചെറിയ മുറിയിലെ വിരുന്നുകാരിയാണെന്ന് പിടിത്തം കിട്ടി.
“ങാ ഹാ....!!’ അത്രക്കായൊ. രണ്ടുമൂന്നു പിള്ളേരുള്ളവരും, പെണ്ണു കെട്ടാത്ത പിള്ളേരു വരെ താമസിക്കുന്ന ഫ്ലാറ്റാണ്. ഇതിന്റെടേല് അവന്റെ വ്യഭിചാരമോ... ഇന്നു തന്നെ തീർത്തു തരാം...“

സമീർ ഉടനെ തന്നെ ശേഖരേട്ടനെ വിവരം അറിയിച്ചു. അവരങ്ങനെയാണ്. ശേഖരേട്ടനും സമീറും ഒരു കൂട്ടിലെ രണ്ടിണക്കുരുവികളാണ്. അവർ രണ്ടു പേർക്കിടയിൽ രഹസ്യങ്ങളില്ല. അങ്ങനെ വിവരം നാലു പാടും പാഞ്ഞു.

ഫ്ലാറ്റിലെ എല്ലാവരും ഇതിനകം വിവരമറിഞ്ഞു. അവർ പുത്തിറങ്ങുന്നതും കാത്ത് സമീർ ഹാളിൽ ടീവിയിൽ കണ്ണും നട്ടിരുന്നു. ആദ്യം വ്യഭിചാരപുംഗവൻ പതുക്കെ വാതിൽ തുറന്ന് തല പുറത്തെക്കിട്ട് പരിസരം ഒന്നു നോക്കിയതും പെട്ടെന്ന് വാതിൽ വലിച്ചടച്ചുകളഞ്ഞു....!!
സമീർ പുറത്തിരുന്നു ടീവി കാണുന്നുണ്ടായിരുന്നുവല്ലൊ.

“ചതിച്ചല്ലൊ.. ദൈവമെ..” എന്നവൻ തലയിൽ കൈ വച്ച് പറഞ്ഞു കാണണം. പിന്നെ കുറെ നേരത്തെക്ക് അനക്കമൊന്നും കേട്ടില്ല. പിന്നെ നിവൃത്തിയില്ലാതെ വന്നപ്പോൾ ധൈര്യപൂർവ്വം അവർ പുറത്തിറങ്ങി. സമീറിനെ കണ്ടതും അവൻ ഒന്നു പരുങ്ങി.
പിന്നെ സമീറിനോടായി പറഞ്ഞു
” ഓഫീസ് സ്റ്റാഫാ..”
“ ഓ..” സമീർ വായ ഒന്നു കോട്ടി.

പെട്ടെന്ന് പുറത്തെക്കുള്ള വാതിൽ തുറന്നു രണ്ടു പേരും മറഞ്ഞു.
അന്നു രാത്രി അവന്റെ വരവും കാത്ത് ഞങ്ങളെല്ലാം ഹാളിലിരുന്നു. പാതിര കഴിഞ്ഞിട്ടും അവൻ വന്നില്ല. പിറ്റേന്ന് കാലത്ത്, രാത്രി വളരെ വൈകി വന്നു കിടന്ന അവനെ വിളിച്ചുണർത്തി രാജേട്ടൻ പറഞ്ഞു

“ നിന്നേപ്പോലെ ഞങ്ങൾ എട്ടൊൻപതു പേർ വേറെയുണ്ടിവിടെ... പെണ്ണു കെട്ടിയവരും കെട്ടാത്തവരും ഉണ്ട്. ഒരു പ്രശ്നമുണ്ടായാൽ നിരപരാധികളായ ഞങ്ങളും അതിനു സമാധാനം പറയേണ്ടിവരും. നിനക്കതാണ് താലപര്യമേങ്കിൽ അതാവാം. പക്ഷെ, ഈ ഫ്ലാറ്റിൽ താമസിച്ചു കൊണ്ട് പറ്റില്ല. അതുകൊണ്ട് വൈകീട്ട് ഞങ്ങൾ വരുന്നതിനു മുൻപ് നീ മുറി ഒഴിഞ്ഞിരിക്കണം. മുറി തരുന്നതിനു മുൻപ് എല്ലാ കണ്ടീഷൻസും പറഞ്ഞിരുന്നതാണ്. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം...”

അവൻ മറുപടി ഒന്നും പറയാതെ വാതിലടച്ചു കളഞ്ഞു. അന്നു വൈകീട്ടു ഞങ്ങൾ വരുമ്പോഴേക്കും അവൻ മുറി വിട്ടിരുന്നു. ആ മുറി പിന്നെ പുറത്ത് ആർക്കും കൊടുത്തില്ല. അത് ഞാനൊറ്റക്കെടുത്തു. രണ്ടു പേരുടെ വാടക കൊടുക്കണം. പറ്റിയ ഒരാളെ കിട്ടിയാൽ കൂടെ കൂട്ടാം.

അപ്പുറത്തെ മുറിയിലെ നായരേട്ടന്റെ ഒരു മേശ ഹാളിൽ കിടപ്പുണ്ടായിരുന്നു. അതെടുത്ത് അകത്തിട്ട് പുതിയ പൂട്ടും പിടിപ്പിച്ചു. അതിനകത്ത് പോക്കറ്റിൽ കിടന്ന കടയിലെ കാശെടുത്തു വച്ചു പൂട്ടി. മുറിയും അകത്തു നിന്നും പൂട്ടി അന്നു രാത്രി ഞാൻ സുഖമായി കിടന്നുറങ്ങി, യാതൊരു പേടിയും കൂടാതെ.... !

ദുബായിലെ ഞങ്ങളുടെ തലസ്ഥാനത്തു നിന്നും ഒരാൾ ഇവിടത്തെ കാര്യങ്ങൾ അറിയാനായി വന്നിരുന്നു. അയാൾ ഉണ്ടായിരുന്ന ആ ഒരാഴ്ച ഈജിപ്ഷ്യനും കൃത്യമായി കടയിൽ വരികയും ചെയ്തു. ഈജിപ്ഷ്യനെക്കൂറിച്ചുള്ള വിവരങ്ങൾ എന്റടുത്തു നിന്നും ചോർത്തിയെടുത്ത് അവൻ തലസ്ഥാനത്തെക്ക് കൈമാറി. ഒരാഴ്ച കഴിഞ്ഞ് അയാൾ തിരിച്ചു പോയി.

അയാൾ പോയതിനു ശേഷം ഈജിപ്ഷ്യൻ വീണ്ടും പഴയപടിയായി. കടയിൽ ഞാനൊറ്റക്കായി. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
എന്റെ പോക്കറ്റിൽ നിറയെ ദിനാറുകൾ കെട്ടുകളായി കിടക്കുമ്പോഴും ഭക്ഷണത്തിനും, വാടകക്കും മറ്റുമായി സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു. എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരെന്നെ സഹായിക്കുന്നത്. ഇതെന്നു കിട്ടുമെന്ന് എനിക്കും ഒരു നിശ്ചയമില്ല.

വല്ലപ്പോഴും എന്റെ നിർബ്ബന്ധം സഹിക്കവയ്യാതാവുമ്പോൾ തരുന്നത് മുറിയിലെ കടം വീട്ടാൻ പോലും തികയുമായിരുന്നില്ല. നാട്ടിലേക്ക് നാലും അഞ്ചും മാസം കൂടുമ്പോൾ മാത്രമാണ് എന്തെങ്കിലും അയച്ചിരുന്നത്....

പിന്നെയും മാസങ്ങൾ കടന്നു പോയി. തലസ്ഥാനത്തു നിന്നും ഇടക്കിടക്ക് വന്നിരുന്നവർ ഇവിടത്തെ വിവരങ്ങൾ മുതലാളിമാർക്ക് കൈമാറി. അവർ തുടർന്ന് ഒരു തീരുമാനത്തിലെത്തി. പുതിയ ഒരു മാനേജരെ നിയമിക്കുക....!

എന്റെ ദുരിതങ്ങൾ തീർക്കാനായി (?) വരുന്ന ആ പുതിയ മാനേജരേയും കാത്ത് ഞാനുമിരുപ്പായി ദുബായിലോട്ട് കണ്ണും നട്ട്....!!
അവൻ മറ്റൊരു ഈജിപ്ഷ്യനായിരിക്കുമോ.... !?
അങ്ങനെ ആകരുതേയെന്ന് മുപ്പത്തി മുക്കോടി ദേവഗണങ്ങളോടും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടാകും....

അടുക്കള ചുമരിൽ എഴുതിയിട്ടിരുന്ന എന്റെ പറ്റു കണക്കിന്റെ നീളം കൂടിക്കൂടി വന്നിരുന്നു. എഴുതിത്തുടങ്ങിയ കാലത്ത് നിന്നുകൊണ്ട് എഴുതിയിരുന്നത് ഇന്ന് നിലത്ത് കുത്തിയിരുന്നെഴതണം... അത്രയും നീളം വച്ചിരിക്കുന്നു. ....!
പലപ്പോഴും ആ ചെറിയ അക്കങ്ങളിലൂടെ വിരലോടിച്ച് വെറുതെ നെടുവീർപ്പിടും.... !
എന്നെങ്കിലും ഇതിന്റെ ബാക്കി എനിക്ക് കിട്ടുമൊ... ?
എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണം....!!?

ബാക്കി അടുത്ത പോസ്റ്റിൽ....

25 comments:

Typist | എഴുത്തുകാരി said...

ഞാനാണല്ലോ ആദ്യമെത്തിയതു്. പുതുവത്സരാശംസകള്‍.

ആകാംക്ഷയുടെ മുള്‍മുനയിലാണല്ലോ കൊണ്ടു നിര്‍ത്തിയതു്.

VEERU said...

Dear VK,
wish you a very very happy new year !!

വീകെ said...

ആദ്യമെത്തിയ എഴുത്തുകാരി ചേച്ചിക്ക് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവർഷം ആശംസിക്കുന്നു...
വന്നതിന് നന്ദി.

വീരു മാഷെ, സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവർഷം നേരുന്നു.
വന്നതിനു നന്ദി.

krishnakumar513 said...

നന്നാകുന്നു...വീകേ..തുടരുക, ദയവായി
പുതുവത്സരാശംസകള്‍........

Anil cheleri kumaran said...

എപ്പോഴാണീ കഷ്ടപ്പാടുകള്‍ തീരുന്നത്..!

ബിന്ദു കെ പി said...

വായിക്കുന്നുണ്ട്....തുടരൂ...
പുതുവർഷാശംസകൾ....

വീകെ said...

krishnakumar513,
അഭിപ്രായത്തിന് വളരെ നന്ദി.
നല്ലൊരു പുതുവർഷം ആശംസിക്കുന്നു...

കുമാരൻ|kumaran,
കുമാരേട്ടാ.. മനുഷ്യൻ ഉണ്ടായ കാലം മുതലേ ഇതെല്ലാം ഉള്ളതല്ലെ...
അഭിപ്രായത്തിന് വളരെ നന്ദി..
സമാധാനത്തിന്റെ നല്ലൊരു പുതുവർഷം നേരുന്നു...

ബിന്ദു കെ പി.
വന്നതിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷം...
നന്മയും സ്നേഹവും നിറഞ്ഞ സമ്പൽ‌സ‌മൃദ്ധിയുടെ ഒരു പുതുവർഷം ആശംസിക്കുന്നു...

ramanika said...

പോക്കറ്റിൽ നിറയെ ദിനാറുകൾ കെട്ടുകളായി കിടക്കുമ്പോഴും ഭക്ഷണത്തിനും, വാടകക്കും മറ്റുമായി സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നു
ഈ അവസ്ഥയെ എന്താണ് വിളിക്കുക ?
അനുഭവം വളരെ മനോഹരമായി പറയുന്നു ബാക്കിക്കായി കാത്തിരിക്കുന്നു
രണ്ടായിരത്തി പത്തു എല്ലാ നന്മകളും കൊണ്ട്വരട്ടെ .....

OAB/ഒഎബി said...

അവൻ മറ്റൊരു ഈജിപ്ഷ്യനായിരിക്കുമോ
ഇത് എല്ലാ ഗള്‍ഫിലുള്ളവരുടേയും ഒരു പ്രാര്‍ത്ഥന തന്നെയല്ലെ?
കഥ നന്നായി പോവുന്നു. ഇനിയും വരാം പറയാം
നല്ല നാളുകള്‍ ആശംസിച്ച് കൊണ്ട്....

നന്ദന said...

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

ശ്രീ said...

ഈ പുതുവര്‍ഷത്തില്‍ ആ മഹാത്ഭുതം വായിയ്ക്കാന്‍ കഴിയും എന്ന് കരുതുന്നു...

തുടരൂ മാഷേ

കുഞ്ഞന്‍ said...

വീകെ മാഷെ...പുതുവത്സരാശംസകൾ..!

എന്റെ ശ്രീക്കുട്ടാ.. ഹേയ് അത്തരം മഹാത്ഭുതമൊന്നും ഈക്കൊല്ലം നടക്കില്ല അങ്ങിനെയാണ് കാര്യങ്ങളുടെ പോക്ക്. ഒരു സ്വകാര്യം ഈ വീകെ മാഷ് ബഹ്‌റൈനിൽ വരുന്നതിനുമുമ്പ് ഒരു ടിവി സീരിയലിനു കഥയെഴുതുന്നയാളായിരുന്നു വെറും സീരിയലല്ല മെഗാസീരിയൽ അതും മധുമോഹനന്റെ.. ആ ഇദ്ദേഹമാണ് ഇതും എഴുതുന്നത്

വീകെ said...

remanika,
അഭിപ്രായത്തിന് വളരെ നന്ദി...

OAB/ഒഎബി
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

നന്ദന,
വന്നതിന് വളരെ നന്ദി.

ശ്രീ
അഭിപ്രായത്തിന് വളരെ സന്തോഷം..

കുഞ്ഞൻ,
കുഞ്ഞേട്ടാ... സീരിയൽ ഒറ്റെണ്ണം വിടാറില്ലാല്ലെ...? ഇതിനൊക്കെ എവിടന്നു സമയം കിട്ടുന്നു....!!

എല്ലാവർക്കും പുതുവത്സരാശംസകൾ...

Sapna Anu B.George said...

കഥ കൊള്ളാം, കണ്ടതിലും വായിച്ചതിലും സന്തോഷം

Ashly said...

പുതുവത്സരാശംസകള്‍!!!!

Anonymous said...

hhaaaa..kollam..ketto..thudaruka..ashamsakal..

raadha said...

പുതുവത്സരാശംസകള്‍ നേരുന്നു..!

lekshmi. lachu said...

പുതുവത്സരാശംസകള്‍ നേരുന്നു..!

റോസാപ്പൂക്കള്‍ said...

പുതുവത്സരാശംസകള്‍...
തുടര്‍ന്നും എഴുതൂ

വരവൂരാൻ said...

ഇതു നല്ല ഒരു കഥയായ്‌ മാറിയല്ലോ...ഒരു നോവലിനുള്ള സ്കോപ്പുണ്ട്‌... തുടരുക...പുതുവൽസരാശം സകൾ

വീകെ said...

Sapna Anu B. George,
ആദ്യമായിട്ടു വന്നതിൽ വളരെ സന്തോഷം.

Captain Haddock,
ക്യാപ്റ്റൻ‌ജീ..വന്നതിൽ സന്തോഷം..
ഇന്നെന്താ കുശുമ്പൊന്നും പറയാതെ പോയേ...?

Bijili,
വന്നതിൽ വളരെ സന്തോഷം..

raadha,
ഇവിടെ സന്ദർശിച്ചതിനു വളരെ നന്ദി..

lekshmi,
വന്നതിൽ വളരെ സന്തോഷം..

റോസാപ്പൂക്കൾ,
അദ്യമായിട്ടു വന്നതിന് വളരെ നന്ദി.

വരവൂരാൻ,
വളരെ നന്ദി.

എല്ലാവർക്കും എന്റെ “പുതുവത്സരാശംസകൾ..”

jyo.mds said...

ആ ഈജിപ്ഷ്യനു ഒരു ഇരുട്ടടി കൊടുക്കേണ്ട കാലമായെന്നു ഞാനെന്നും വിചാരിക്കാറുണ്ട്-വളരെ നന്നായി എഴുതുന്നു.

പുതുവത്സരാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വനൊമ്പരങ്ങൾക്കിടയിലും ,പലവ്യക്തിവിശേഷങ്ങളും അണിനിരത്തുന്നുണ്ടല്ലോ....
ഒപ്പം പുതുവത്സരാശംസകളും കേട്ടൊ.

ശാന്ത കാവുമ്പായി said...

ഒന്നും വിടാതെ വായിക്കണം.അതുകൊണ്ട്‌ പിറകോട്ടു പോയി.

ശാന്ത കാവുമ്പായി said...

ഒന്നും വിടാതെ വായിക്കണം.അതുകൊണ്ട്‌ പിറകോട്ടു പോയി.