Saturday 1 January 2011

സ്വപ്നഭുമിയിലേക്ക്... ( 32 )

എല്ലാവർക്കും എന്റെ 
 “പുതുവത്സരാശംസകൾ.....”




തുടരുന്നു....

സ്വത്വം...

വിമാനം പോകേണ്ട സമയം കഴിഞ്ഞിട്ടും വിടാതായപ്പോൾ യാത്രക്കാർ അക്ഷമരായിത്തുടങ്ങി. അതുവരെ മൂന്നാല് അംഗരക്ഷകരുമായുള്ള എന്റെ പ്രകടനം കണ്ട് കൊണ്ടിരുന്ന പലരും
‘എന്താ.. എന്താ..’ ചോദിക്കാൻ തുടങ്ങിയിരുന്നു. അവരോടെല്ലാം ഞാൻ മറുപടിയും പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ, എന്റെ കൂടെ ആ പെട്ടി തന്ന ആളെ അവരിലാരും കണ്ടവരില്ല.
എന്റെ പേരിലെഴുതിയ ആ പെട്ടി ഞാനും കണ്ടിട്ടില്ല....!!

തിരുവന്തപുരത്ത് കൌണ്ടറിൽ നിന്ന  ഉദ്യോഗസ്ഥനാണ് ആ പെട്ടി എന്റെ പേരിൽ എഴുതിക്കയറ്റിയത്. ഞാൻ ചെല്ലുന്നതിനു മുൻപേ തന്നെ ആ പെട്ടി അകത്തു പോയിരുന്നു.

കൌണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥരാണ് സ്വന്തം ബന്ധുക്കളേയും പരിചയക്കാരേയും മറ്റും ഇത്തരത്തിൽ കൂടുതൽ ‘ലഗ്ഗേജ്’ മായി വരുന്നവരെ, അതിന്റെ ‘ലഗ്ഗേജ് ചാർജ്ജ്’ വാങ്ങാതെ ‘അഡ്ജസ്റ്റ്മെന്റ്’ ചെയ്തു വിടുന്നത്. ഈ ലഗ്ഗേജെല്ലാം കൂടെ യാത്ര ചെയ്യുന്ന ഏതെങ്കിലുമൊക്കെ യാത്രക്കാരന്റെ തലയിൽ കെട്ടിവക്കുകയാണ് ചെയ്യുന്നതെന്ന് അന്നാണ് ബോദ്ധ്യമായത്.

സാധാരണ ഗതിയിൽ കുഴപ്പമൊന്നുമില്ല. അവസാനത്തെ വിമാനത്താവളത്തിൽ ചെല്ലുമ്പോൾ ഉടമസ്ഥർ എടുത്തുകൊണ്ടു പൊയ്ക്കോളും. പക്ഷെ, ഇതുപോലെ കൊളംബോ പോലെ ‘തീവ്രവാദ ഭീഷണി’ യുള്ള സ്ഥലങ്ങളിൽ തന്റെ ലഗ്ഗേജുകൾ ഒന്നു കൂടി കാണിച്ചു കൊടുക്കേണ്ട ഒരവസ്ഥ വന്നാൽ ഈ നിരപരാധികളായ യാത്രക്കാർ കുടുങ്ങിയതു തന്നെ. അതു പോലുള്ള ഒരു ദുരന്തമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്.

അവന്റെ പേരൊ നാളൊ ഒക്കെ അറിയാമായിരുന്നെങ്കിൽ, അതു നോക്കി പെട്ടി കാണിച്ചു കൊടുക്കാമയിരുന്നു. അല്ലാതെ ഒരൂഹം വച്ചെങ്ങാനും കാണിച്ചു കൊടുത്താൽ ചിലപ്പോൾ ശ്രീലങ്കൻ ജയിലിൽ നിന്നും ഒരിക്കലും പുറത്തു വരില്ല. ഞാൻ മുന്നാമത്തെ റൌണ്ടും പൂർത്തിയാക്കിയപ്പോഴും അവൻ എന്നെത്തേടി വന്നില്ല. ഞാനായിട്ട് അവനെ കണ്ടെത്താൻ കഴിയില്ലാന്ന് എനിക്ക് ഉറപ്പായിരുന്നു.

നാലാമത്തെ റൌണ്ടിനു പുറപ്പെടുന്നതിനു മുൻപു ഞാൻ അവരോടു പറഞ്ഞു.
“എനിക്കവനെ കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നില്ല. ആ ലഗ്ഗെജ് ഉപേക്ഷിച്ചിട്ട് പോയാലൊ...? എനിക്കു വേണ്ടാത്...!”
അതു ശരിയാണെന്ന് എന്നെ വട്ടം ചുറ്റി നിന്നവർക്കും തോന്നി.
“അതിന്റെ ഉടമസ്ഥന് ആവശ്യമില്ലാത്തത് തനിക്കെന്തിന്....!” ഒരാൾ.
“ആ ആളില്ലാത്ത ലഗ്ഗേജ് പിന്നെ പ്രശ്നമാവും...!” മറ്റൊരാൾ.
“ അതു ചിലപ്പോൾ ബോംബ് സ്കാഡ് വന്നു പരിശോധിക്കേണ്ടി വരും...!”
“ശരിയാ... അനാഥശവം പൊലെ കിടക്കുമ്പോൾ അതു വല്യ ഗുലുമാലാ..!!”
“ഇനി അതിനകത്ത് വല്ല നിരോധിത സാധനങ്ങൾ വല്ലതുമാണെങ്കിൽ....?!”
“നിങ്ങൾ ഉപേക്ഷിച്ചിട്ടു പോയാലും കുഴപ്പമാ...!!”
“നിങ്ങൾ എവിടെപ്പോയാലും അവിടെ വരും ഇവന്മാർ...!”
എല്ലാം കേട്ടിട്ട് നിന്നു വിയർക്കുകയല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തൊണ്ട വരണ്ടുണങ്ങിയിരുന്നു.....

എയർഹോസ്റ്റസ് പറഞ്ഞു.
“എല്ലാ യാത്രക്കാരും കയറിയിട്ടുണ്ട്. ഈ ഒരു ലഗ്ഗെജ് മാത്രമേ പ്രശ്നമുള്ളു... ഒന്നു കൂടി നോക്കൂ... നിങ്ങൾ കൂടി ചെന്നൊന്നു സഹായിച്ചു കൊടുക്കൂ... എല്ലാവരോടും ഒന്നു കൂടി പറയൂ....!!”
“ശരി... ഞങ്ങളും വരാം....” എന്നെ വട്ടം ചുറ്റി നിന്നവർ പറഞ്ഞു.

അങ്ങനെ എന്നോടൊപ്പം മലയാളികളുടെ ഒരു പട തന്നെ കൂടി....
‘കാടിളക്കി മറിച്ച് കാട്ടു മൃഗത്തെ പുറത്ത് ചാടിച്ച് വെടി വെച്ചു വീഴ്ത്താൻ തെയ്യാറായി’ നിരന്നു. രണ്ടു വശത്തുള്ളവരോടും തിരുവനന്തപുരത്ത് നടന്ന കാര്യങ്ങൾ വിശദമാക്കിക്കൊണ്ടു മുന്നോട്ടു നീക്കി.
എന്റെ ചങ്കു കിടന്നു പിടയുകയായിരുന്നു. ഇപ്പോഴെങ്കിലും ആ ‘പണ്ടാറക്കാലനെ കാണിച്ചു തരണെ ദൈവമേ...!!’ ഞാൻ ദൈവത്തിന്റെ മുൻപിൽ കൈ കൂപ്പി നിൽക്കുന്നത് പോലെയാണ് എന്റെ നടപ്പ്...!

എനിക്കൊന്നും പറയേണ്ടി വന്നില്ല. എല്ലാം കൂടെയുള്ളവർ ഏറ്റെടുത്തു. സമയം വൈകിയതു കൊണ്ട് കുറച്ചു പേർ മറ്റെ നിരയിലും ചെന്ന് കാടിളക്കാൻ തുടങ്ങി...!
അങ്ങനെ രണ്ടു കൂട്ടരും കൂടി, ഇടക്ക് നിന്നും ഒരുത്തൻ പോലും ചാടിപ്പോകാത്തവിധം ഗ്യാപ്പടച്ചാണ് തിരയൽ...!

ഞാനുമായിട്ട് ഒരു ബന്ധവുമില്ലാത്ത, ഈ വിമാനത്തിനകത്ത് വച്ചു മാത്രം ആദ്യമായി കാണുന്ന, എവിടെയൊക്കെയൊ ഉള്ള കുറേ മലയാളികൾ ഒരുമിച്ച് ചേർന്ന്, ഒരു നേതാവൊ, ഒരു സംഘടനയുടേയൊ പിൻബലമില്ലാതെ സ്വയമെടുത്ത തീരുമാനപ്രകാരമാണീ കാടിളക്കൽ....!!!

ഇതല്ലെ ‘സ്വത്വം...?’
‘മലയാളം’ എന്ന ‘ഭാഷാ സ്വത്വം....!’
അതു കാരണമല്ലെ ഈ മലയാളികളത്രയും ഈ കൂട്ടായ്മയിൽ പങ്കു ചേർന്നത്...!
ഇവിടെ ഞങ്ങൾക്ക് ജാതിയില്ല,
മതമില്ല,
രാഷ്ട്രീയമില്ല,
അവർണ്ണനില്ല,
സവർണ്ണനില്ല.
കറുത്തവനില്ല,
വെളുത്തവനില്ല,
തിരുവനന്തപുരത്ത് കാരനെന്നൊ,
കാണ്ണൂർ കാരനെന്നോയില്ല..
ഒരേ ഒരു സ്വത്വം മാത്രം ഞങ്ങളെ കൂട്ടിയിണക്കുന്നു....!!
‘മലയാളം’ അതെ, ഞങ്ങളുടെ മാതൃഭാഷാ...!!!
ഈ ‘സ്വത്വബോധം’ നമ്മുടെ സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ.....!!?

കാടിളക്കി മുന്നോട്ടു നീങ്ങുന്തോറും എന്റെ പ്രതീക്ഷ അസ്തമിച്ചു കൊണ്ടിരുന്നു....!
ഇനി അങ്ങനെയൊരാൾ ഈ വിമാനത്തിൽ കയറിയില്ലേ...?
അതോ അയാൾ ഇവിടെ ഇറങ്ങി തന്റെ ലഗ്ഗേജ്മായി പോയോ..?!

രണ്ടിടത്ത് നിന്നുമുള്ള ഈ കാടിളക്കൽ കണ്ട് മുൻപിൽ ഇരുന്നിരുന്നവരിൽ ചിലരും ഇറങ്ങിവന്ന് ഞങ്ങളോടൊപ്പം കൂടി. മൂത്രപ്പുരയുടെ വശത്തായി രണ്ടു സീറ്റുള്ള ഒരു നിര കസേരകളുണ്ടായിരുന്നു. അവർ മറ്റുള്ളവരെപ്പോലെയല്ല ഇരിക്കുന്നത്. എല്ലാവരും വിമാനത്തിന്റെ മുൻപിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ അവർ മാത്രം പിറകിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഞങ്ങളുടെ കാടിളക്കൽ കണ്ട് ആകാംക്ഷ പൂണ്ടിരിക്കുകയായിരുന്നു അവരിരുവരും.

ഞങ്ങൾ അടുത്തു ചെന്നതും അവരിൽ ഒരുത്തൻ എഴുന്നെറ്റ് നിൽക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചു കാടിളക്കാൻ കൂടാനായിരിക്കുമെന്ന്.
“നിങ്ങളെന്താ നോക്കണെ...?” ഒരു ചോദ്യം.
പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു വെള്ളിടി വെട്ടി....!!
ഈ ശബ്ദം എവിടെയോ മുൻപു ഞാൻ കേട്ടിട്ടുണ്ടല്ലൊ...?!
ഒരു ‘താങ്ക്സ്’ന്റെ രൂപത്തിൽ...!!
അതെ..!! ലവൻ തന്നെയല്ലെ ഇവൻ..!!
ഇവന്റെ പെട്ടിയല്ലെ അത്...!!

അപ്പോഴത്തെ മനോനില പോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു.....!
ആദ്യം കേറി അവന്റെ കോളറിന് ഒരു പിടിത്തം.. എന്നിട്ടാണ് ചോദ്യം.. അതും ദ്വേഷ്യം കൊണ്ട് ഞാൻ വിറക്കുകയായിരുന്നു.
“തന്റെ ലഗ്ഗേജല്ലെ എന്റെ കൂടെയിട്ടത്...?”
“ആരുടെ കൂടെയാ ഇട്ടതെന്ന് ഞാൻ ഓർക്കുന്നില്ല. നിങ്ങളാണൊ.. അത്..... എന്താ പറ്റിയത്....?” ആ മറുപടി എന്റെ ദ്വേഷ്യമെല്ലാം ആവിയായിപ്പോയി. എന്നെപ്പോലെ അയാളും നിരപരാധി ആണെന്നു തോന്നി.

എന്റെ കൂടെയുണ്ടായിരുന്നവരിൽ ചില നല്ല ചൂടന്മാരും ഉണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങൾ കൂടിയായപ്പോൾ ആ പാവം പേടിച്ചു വിറക്കാ‍ൻ തുടങ്ങി. കൂടുതൽ പിരിമുറക്കം ആവുന്നതിനു മുൻപുതന്നെ എയർഹോസ്റ്റസ് ഞങ്ങളെ രണ്ടു പേരെയും കൊണ്ട് വിമാനത്തിനു പുറത്തു കടന്നു. താഴെയിറങ്ങി കാത്തുകിടന്ന ബസ്സിൽ കയറി.

ബസ്സിലെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ അയാൾ പേടിയില്ലാതെ ചോദിച്ചു.
“എന്താ സംഭവിച്ചത്...? ഞാൻ എന്റെ ലഗ്ഗേജ് രണ്ടും കാണിച്ചു കൊടുത്തതാ...”
എനിക്കയാളോട് ദ്വേഷ്യപ്പടാൻ ആയില്ല.
എനിക്കായിട്ടുള്ളത് ഞാൻ തന്നെ അനുഭവിക്കണം...! ആതിനു മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നല്ലെ പ്രമാണം. ഇവരെല്ലാം ഓരൊ നിമിത്തങ്ങൾ മാത്രം....!
“എന്താണെന്ന് എനിക്കും അറിയില്ല സുഹൃത്തെ... എന്റെ രണ്ടു ലഗ്ഗേജിൽ ഒരെണ്ണം എവിടെയെന്നാ ഇവർ ചോദിക്കുന്നത്... എനിക്ക് ആകെ ഒരു ചെറിയ പെട്ടി മാത്രമെയുള്ളു... പിന്നെവിടെന്നാ രണ്ടെണ്ണം കാണിച്ചു കൊടുക്കാ... !”

ഇനി അവിടെ ചെല്ലുമ്പോൾ അയാൾ കാണിച്ചു കൊടുത്ത രണ്ടു പെട്ടിയും ഇതിനകം അകത്തു പോകുകയും ചെയ്താൽ ഞാനെന്തു ചെയ്യും......!!?
എനിക്കാകെ ഒരു പരവശത തോന്നുന്നുണ്ട്. തൊണ്ടയിലാണെങ്കിൽ ഒരു തുള്ളി വെള്ളമില്ല. കയ്യും കാലുമൊക്കെ വല്ലാതെ തളരുന്നു. കുറച്ചു വെള്ളം കിട്ടിയെങ്കിൽ...!
ഇതെന്താ ഈ ബസ്സ് ഓടിയിട്ടും ഓടിയിട്ടും എത്താത്തത്...?
വിയർപ്പ് തുടച്ച് തുടച്ച് ടവൽ നനഞ്ഞു കുതിർന്നിരുന്നു.

അവിടെ ചെല്ലുമ്പോൾ ധാരാളം പെട്ടികൾ വാരിവലിച്ചിട്ടിരിക്കുന്നു...
ഇതിൽ നിന്നും അത് എങ്ങനെ കണ്ടെത്തും....?
അയാൾ സംശയമുള്ള ഓരൊ പെട്ടിയും അടുത്തു ചെന്ന് നോക്കുന്നുണ്ട്. അയാൾ അതല്ല എന്ന ഭാവത്തിൽ മാറിപ്പോകുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടും..!
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിട്ട് കുറെ നേരമായി.....
ആ പെരുമ്പറ ശരിക്കും എന്റെ ചെവിയിൽ കേൾക്കുന്നുണ്ട്...!
തനിയെ നിന്നാൽ വീഴുമെന്ന തോന്നലിൽ ഒരു തൂണിൽ ബലമായി പിടിച്ച് നിന്നു.
അവസാനം അയാൾ ആ പെട്ടി കണ്ടെത്തുക തന്നെ ചെയ്തു...!!! “ഹോ...!!”

ആ പെട്ടിയും തൂക്കി വന്ന് ഞങ്ങളുടെ മുൻപിൽ വച്ചു. അതിലെഴുതിയിരുന്ന നംബർ എന്റേതുമായി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പു വരുത്തി. അയാൾ പറഞ്ഞു.
“ഇതു ഞാൻ ആദ്യം കാണിച്ചു കൊടുത്തതാ... പിന്നെന്താ വിമാനത്തിൽ കേറ്റാഞ്ഞത്...?”
അതിനു മറുപടി പറഞ്ഞത് ഞങ്ങളുടെ കൂടെ വന്ന ഉദ്യോഗസ്ഥനായിരുന്നു.
“നിങ്ങളുടെ ബോഡിങ് പാസ്സിൽ ലാഗ്ഗെജ് ഒന്ന് എന്നു മാത്രമേയുള്ളു. നിങ്ങൾ അതിനു പകരം രണ്ടൊ, മൂന്നൊ കാണിച്ചു കൊടുത്താലും അവർ കേറ്റുകയില്ല... അതേ സമയം..”
എന്നെ ചൂണ്ടി പറഞ്ഞു.
“ഇയാളുടെ ബോഡിങ് പാസ്സിൽ ലഗ്ഗേജ് രണ്ടെണ്ണം ഉണ്ട്. അയാൾ ഒന്നേ കാണിച്ചു കൊടുത്തുള്ളു...ആതു കൊണ്ടാ പ്രശ്നമായത്...”

സാധനം കണ്ടെത്തിയതോടെ ആശ്വാസമായി. ഞങ്ങൾ പിന്നെ സുഹൃത്തുക്കളായി....
തിരിച്ചു ബസ്സിലിരിക്കുമ്പൊഴും, പിന്നെ വിമാനത്തിനകത്തിരിക്കുമ്പോഴും വെറുതെ ‘വഴിയേ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ചതിന്റെ’ വിഷമം എത്ര ശ്രമിച്ചിട്ടും മാറിയില്ല. ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാം എന്റെ തെറ്റ്....! ആരേയും മുഷിമിപ്പിക്കാതിരിക്കാൻ,
മുന്നും പിന്നും ആലോചിക്കാതെ എടുത്ത തിരുമാനം, ഇത്ര മനോവിഷമം ഉണ്ടാക്കുമെന്ന് കരുതിയില്ല.

ഹൃദയത്തിന്റെ താളവും ശരീരത്തിന്റെ വിറയലും നേരെയാവുന്നില്ല. സത്യത്തിൽ ഞാൻ ശരിക്കും പേടിച്ചിരിക്കുന്നു. ഇത്തരം മനോവിഷമം വരുമ്പോൾ മുൻപൊക്കെ ചെയ്യാറുള്ളതുപോലെ ആരുമില്ലാത്ത സ്ഥലത്ത് പോയിരുന്ന് കുറച്ചു നേരം കരയുമായിരുന്നു....
പെരിയാർ പുഴയിലെ കുഞ്ഞോളങ്ങൾക്കും, തീരത്തെ കൈതക്കാടുകൾക്കും ആ കഥകൾ എത്രയോ പറയാനുണ്ടാകും...!

അതു പോലെ ഒന്നു കരഞ്ഞെങ്കിൽ എന്റെ ഹൃദയതാളം നേരെയാക്കാമായിരുന്നു...!
ഈ മനോവിഷമവും മാറിക്കിട്ടിയേനെ....!
ഇതിനകത്ത് മൂത്രപ്പുരയിൽ പോയാലെ ആരുംകാണാതെ ഒന്നു കരയാൻ പറ്റൂ...

ഇപ്പോൾ തന്നെ എന്റെ ലഗ്ഗേജ് കാരണം അര മണിക്കൂറിലധികം വൈകിയതിനാൽ വിമാനം പറന്നു പൊങ്ങാനായി റൺ‌വേയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. മുൻ‌വശത്തെ സീറ്റിന്റെ പിറകിൽ മടക്കിവച്ചിരുന്ന ‘ടീ സ്റ്റാന്റ്’ വിടർത്തിയിട്ടു. കൈ പിണച്ചു വച്ച് അതിൽ തലമുട്ടിച്ച് കമിഴ്ന്നു കിടന്നു.

പറന്നു പൊങ്ങാനുള്ള എഞ്ചിന്റെ ചെകിടടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കിടക്ക് എന്റെ നിശ്ശബ്ദ കരച്ചിൽ ആരുമറിഞ്ഞില്ല....!! വിമാനം സ്റ്റെഡിയായി, തന്റെ പാതയിൽ നേരെ നിന്നതിനു ശേഷം ‘ഡ്രിംഗ്സുമായി’ എയർഹോസ്റ്റസ് വരുന്നതു വരെ കിടന്നു.

തല ഉയർത്തി കണ്ണുകൾ തുടച്ച് നിവർന്നിരുന്നു...
കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിനു നല്ല ശാന്തത കൈവന്നിരുന്നു....!
ഹൃദയ താളം നേരെയായി.... !
മുഖവും പ്രസന്നമായി.....!

പിന്നെ ഒരു ‘കോലെടുത്ത്’ രണ്ടായി മുറിച്ചിട്ടു....!!
പണ്ട് ഞങ്ങൾ തോലൻ മാവിന്റെ ചുവട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടുകാർ തമ്മിൽ വഴക്കിടും, അപ്പോൾ ഒരു കോലെടുത്ത് വട്ടം ഒടിച്ചിട്ട് പറയും ‘ഈ കോലു മുറി കൂടുന്നതു വരെ നിന്നോടു മിണ്ടില്ല.’ അതാണ് ഓർമ്മ വന്നത്...
‘ഇനി തല പോണെന്നു പറഞ്ഞാലും ഇങ്ങനെയൊരു ചേതമില്ലാത്ത ഉപകാരം ഒരാൾക്കും ചെയ്യില്ലാന്ന് ശപഥവും ചെയ്തു....!!

[ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, വിമാനത്തിൽ എവിടെന്നാ ‘കോലു’ കിട്ടിയതെന്ന്...!!?.
നമ്മുടെ സ്വന്തം ഭൂമിക്ക് തന്റെ സ്വന്തം ‘സാങ്കല്പിക അച്ചുതണ്ടിൽ’ ഈ കാലമത്രയും കറങ്ങാമെങ്കിൽ, ഒരു സാങ്കൽ‌പ്പിക കോലൊടിച്ചിടാൻ എനിക്കും പറ്റും...!!! എന്നോടാ കളി....!!]

അവർ കൊണ്ടു വന്ന ഡ്രിംഗ്സിൽ ഞാൻ രണ്ടു ബീയറാണു വാങ്ങിയത്. തണുത്തുറഞ്ഞ ബീയർ താഴേക്കിറങ്ങുമ്പോൾ പതിവില്ലാത്ത സുഖം തോന്നി.. പിന്നെ കണ്ണുകളടച്ചിരുന്നു...

ബാക്കി അടുത്ത പോസ്റ്റിൽ....

24 comments:

ramanika said...

ആദ്യമായിട്ട് ടെന്‍ഷന്‍ ഫ്രീ ആയ ഒരു എന്ടിംഗ്

ഇതുപോലെ 2011 ടെന്‍ഷന്‍ ഫ്രീ ആവട്ടെ
ഹാപ്പി 2011 !

ഹംസ said...

പുതുവത്സരാശംസകള്‍ വി.കെ

ajith said...

വീ.കേ, നിങ്ങളുടെ ഈ എഴുത്തുശൈലി എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഹൃദയത്തിന്റെ ഭാഷ. പുറമ്പാളികളില്ലാത്ത, ആവരണങ്ങളില്ലാത്ത വാക്കുകള്‍. നനമകള്‍ നേരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏതായാലും പുതു വര്‍ഷത്തില്‍ നല്ല സ്വഭാവം കാണിച്ചതിനു നന്ദി.

ഇതില്‍ കൂടി മുള്‍മുനയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ഞാനും കോല്‍ ഒടിച്ചേനെ
:)

പട്ടേപ്പാടം റാംജി said...

ഇത്തവണയും നല്ല ആകാംക്ഷയോടെ വായിച്ചു പോകുന്ന എഴുത്ത്. പലര്‍ക്കും അറിയാതെ സംഭാവിച്ച്ചുപോകുന്ന ചേതമില്ലാത്ത ഉപകാരങ്ങള്‍ ഇത്തരം പൊല്ലാപ്പുകള്‍ ക്ഷണിച്ച് വരുത്തും.
പുതുവല്‍സരാശംസകള്‍.

Gopika said...

പെരിയാർ പുഴയിലെ കുഞ്ഞോളങ്ങൾക്കും, തീരത്തെ കൈതക്കാടുകൾക്കും ആ കഥകൾ എത്രയോ പറയാനുണ്ടാകും...!

[ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, വിമാനത്തിൽ എവിടെന്നാ ‘കോലു’ കിട്ടിയതെന്ന്...!!?.
നമ്മുടെ സ്വന്തം ഭൂമിക്ക് തന്റെ സ്വന്തം ‘സാങ്കല്പിക അച്ചുതണ്ടിൽ’ ഈ കാലമത്രയും കറങ്ങാമെങ്കിൽ, ഒരു സാങ്കൽ‌പ്പിക കോലൊടിച്ചിടാൻ എനിക്കും പറ്റും...!!! എന്നോടാ കളി....!!]

angane aa puliye avasanam purathu konduvannulo puthuvalsaramayittu...nannayittundu....:)
Happy New Year..:)

Muralee Mukundan , ബിലാത്തിപട്ടണം said...

പരോപകാരമവ ഉപദ്രവകരംതവ...

ഭാഗ്യം...കൊല്ലാദ്യം തന്നെ സസ്പെൻസുണ്ടായില്ല..!
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

krishnakumar513 said...

ഹാപ്പി ,ടെന്‍ഷന്‍ ഫ്രീ, 2011

കുഞ്ഞൻ said...

വികെ മാഷെ...

പുതുവത്സരാശംസകൾ..!

നല്ലൊരു ഗുണപാഠത്തിലൂടെ ഈ ലക്കം മുന്നോട്ട് പോയി, അതിനുമപ്പുറം അടുത്ത ലക്കത്തിനുവേണ്ടി വായനക്കാരെ കാത്തിരിപ്പിക്കുന്ന ആ പണി ഇത്തവണ ഇല്ലതാനും (പുതുവത്സരമായിട്ട് വായനക്കാരെ ടെൻഷനിൽ നിർത്തേണ്ടാന്നു വിചാരിച്ചാണൊ) ജീവിതയാത്ര തുടരട്ടെ..ഭാവുകങ്ങൾ..

Unknown said...

പതിവ് പോലെ നന്നായി, ഒരു ഗുണപാഠവും.
ഒരു ചെറിയ സംശയം,
ഇപ്പോള്‍ തന്നെ എന്റെ ലഗ്ഗേജ് കാരണം അര മണിക്കൂറിലധികം വൈകിയതിനാല്‍ വിമാനം പറന്നു പൊങ്ങാനായി റണ്‍‌വേയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. മുന്‍‌വശത്തെ സീറ്റിന്റെ പിറകില്‍ മടക്കിവച്ചിരുന്ന ‘ടീ സ്റ്റാന്റ്’ വിടര്‍ത്തിയിട്ടു. കൈ പിണച്ചു വച്ച് അതില്‍ തലമുട്ടിച്ച് കമിഴ്ന്നു കിടന്നു.
എന്ന് പറയുന്നു. ടേക്ക് ഓഫ്‌ ചെയ്യുന്ന നേരത്ത് സ്റ്റാന്റ് മടക്കി വെയ്ക്കണമല്ലോ മാഷേ? അപ്പൊ പറന്നു പൊങ്ങിയ ശേഷം ആവും കിടന്നിട്ടുണ്ടാവുക ല്ലേ?
ആശംസകള്‍!!

ദിവാരേട്ടN said...

ഇതിനാണ് വയ്യാവേലി ഇരന്നു വാങ്ങുക എന്ന് പറയണത്.. മറ്റു പല കാര്യത്തിലും എന്ന പോലെ നമ്മള്‍ മലയാളികള്‍ തന്നെ ഇതിലും മുന്നില്‍ ...

!! നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു !!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വീ കേ ചേട്ടായി ...എവിടെയോ കിടന്ന എന്തിനെയോ എടുത്തു എവിടെയോ വെച്ച പോലെയായല്ലോ ... പുതു വത്സര ആശംസകള്‍ .....

A said...

നല്ല അവതരണം നല്ല എഴുത്ത്. ഹൃദ്യമായ ശൈലി .

വീകെ said...

ഒരാഴ്ച നെറ്റ് മുടക്കമായിരുന്നു. അതു കൊണ്ട് കമന്റിനു മറുപടി വൈകി.ക്ഷമിക്കുമല്ലൊ.

@ രമണിക
@ ഹംസ
@ അജിത്-അദ്യമായ ഈ വരവിനു നന്ദിയുണ്ട്.
‌‌@ ഇൻഡ്യാഹെറിറ്റേജ്
@ പട്ടേപ്പാടം റാംജി
@ കുസുമം
@ ബിലാത്തിച്ചേട്ടൻ
@ കൃഷ്ണകുമാർ513
@ കുഞ്ഞൻ
@ ഞാൻ ഗന്ധർവ്വൻ:ഇവിടെ ആദ്യമായിട്ടാണ് കമന്റ് ഇടുന്നതെന്നു തോന്നുന്നു. പറന്നു പൊങ്ങുമ്പോഴും ടീ ട്രെ നിവർത്തിയിടുന്നതിനു കുഴപ്പമൊന്നുമില്ല.പക്ഷെ,വിമാനം ആടിയുലയുകയൊ മറ്റൊ ചെയ്താൽ മുഖത്തും മറ്റും പരിക്കു പറ്റാൻ സാദ്ധ്യതയുണ്ട്.നന്ദി.
@ ദിവാരേട്ടൻ
@ സുനിൽ പെരുമ്പാവൂർ
@ സലാം പൊട്ടെങ്ങൽ
എല്ലാവരുടേയും അഭിപ്രായങ്ങൾക്കും, സന്ദർശനത്തിനും വളരെ വളരെ നന്ദി.
“എല്ലാവർക്കും പുതുവത്സരാശംസകൾ..”

നികു കേച്ചേരി said...

നല്ല ഒഴുക്കുള്ള ശൈലി.
എല്ലാം വായിക്കാൻ തീരുമാനിച്ചു.

ajith said...

വല്ലപ്പോഴുമൊക്കെ പുറകിലേക്ക് നോക്കണം കേട്ടോ വി.കെ മാഷേ, ഞാന്‍ കഴിഞ്ഞപോസ്റ്റിലും എഴുതിയിട്ടുണ്ട് അഭിപ്രായം. ഒന്നുമല്ലെങ്കിലും നമ്മളി പ്പോള്‍ ഒരു നാട്ടുകാരല്യോ?

Kadalass said...

നന്നായി എഴുതി
എല്ലാ നന്മകളും നേരുന്നു

കുസുമം ആര്‍ പുന്നപ്ര said...

വായിച്ച എനിയ്ക്കും നല്ല ടെന്‍ഷനായിരുന്നു. അഭിനന്ദനങ്ങള്‍..ഉദ്ദേശിച്ച വികാരം വായനക്കാരില്‍
ഉളവാക്കിയതിന്.

jyo.mds said...

വല്ലാത്ത ടെന്‍ഷന്‍ തന്നെ.ഇത്തരം ഉപകാരം ചെയ്യുമ്പോള്‍ നൂറുവട്ടം ചിന്തിക്കണം.അത് കൊണ്ട് ഒരു അച്ചാര്‍ പേക്കറ്റ് പോലും മറ്റുള്ളവര്‍ക്കായി തന്നയച്ചാല്‍ ഞാന്‍ അത് തുറന്ന് നോക്കിയിട്ടേ സ്വീകരിക്കാറുള്ളൂ.

വിരോധാഭാസന്‍ said...

പുതുവത്സരാശംസകള്‍

വീകെ said...

നികുകേചേരി:ആദ്യമായ ഈ വരവിനു നന്ദി.

മുഹമ്മദ്കുഞ്ഞി വണ്ടൂർ:ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

കുസുമം ആർ പുന്നപ്ര.:വളരെ നന്ദി.

ജ്യൊ: പറഞ്ഞത് വളരെ ശരിയാണ്.എത്ര പരിചയമുണ്ടെന്നു പറഞ്ഞാലും ഇക്കാര്യത്തിൽ കുറച്ച് അവിശ്വാസം കാണിക്കുന്നത് നമ്മളെത്തന്നെ രക്ഷിക്കും.നന്ദി.

ലക്ഷ്മി: കുറേക്കാലമായുള്ള ഈ വരവിനു വളരെ നന്ദി കെട്ടൊ.

ഇതിലെ വന്നിട്ടും ഒന്നു പറയാതെ പോയവരോടും എന്റെ സ്നേഹത്തിൽ പൊതിഞ്ഞ നന്ദി.

അക്കേട്ടന്‍ said...

സുഹൃത്തേ ...
താങ്കള്‍ ഇത്ര അടുത്ത് ബൂലോകത്ത് ഉണ്ടായിരുന്നിട്ടും വായിക്കാന്‍ വൈകി . താങ്കളുടെ സ്വപ്ന ഭൂമിയിലേക്ക്‌ 32 ഭാഗവും ഒറ്റയടിക്ക് വായിച്ചു തീര്‍ത്തപ്പോള്‍ ആ ശ്രമത്തെ ആദരിക്കാതിരിക്കാന്‍ പറ്റുന്നില്ല . പ്രവാസത്തെ കുറിച്ച് രണ്ടോ മൂന്നോ തവണ എഴുതാന്‍ ശ്രമിച്ചപ്പോഴെക്കും കറവ വറ്റിയിരുന്നു . അടുത്ത ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു . വളരെ നന്നായിട്ടുണ്ട് .

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വല്ലാത്ത ടെന്‍ഷന്‍ തന്നെ.....

വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

Thooval.. said...

good..