Tuesday 18 May 2010

സ്വപ്നഭുമിയിലേക്ക്.... ( 20 )

കഥ തുടരുന്നു....

 പാര ഈജിപ്ഷ്യൻ...

ദിവസങ്ങളങ്ങനെ കൊഴിഞ്ഞു വീണുകൊണ്ടിരിക്കെ മാസങ്ങൾ പിറവിയെടുത്തു.
പിറവിയെടുത്ത മാസങ്ങൾ വർഷത്തെ ഗർഭം ധരിച്ച് ശ്വാസം മുട്ടി നിന്ന നേരം ബോസ്സിനൊരു തോന്നൽ....
‘എനിക്ക് തരുന്ന ശമ്പളം പോരാ...!?’
അതിനായി തലസ്ഥാനത്തുള്ളവരെ ബന്ധപ്പെട്ടു.
അവർ ‘ങേ...ഹെ..’ ചുട്ടക്കു സമ്മതിക്കില്ല.

‘ആ ഇൻഡ്യാക്കാരന് അത്രയൊക്കെ മതിയത്രെ....!!?’
പാവം ഞാൻ....!!
പണിയെടുത്ത്... പണിയെടുത്ത് ആകെ വാടിത്തളർന്ന്... !!?
ബോസ്സിനത് സഹിച്ചില്ല...!
നിങ്ങളു സമ്മതിച്ചില്ലെങ്കിൽ ഞാൻ കൊടുത്തോളാം..!!
അവൻ വളരെ ശക്തമായി തന്നെ മുന്നോട്ടു പോയി...
കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അതിനൊരു വഴി അവൻ തന്നെ കണ്ടെത്തി.

പുറത്തുള്ള സെയിൽ‌സ്‌മാൻ‌മാർക്കും, ഷോറൂമിലെ സെയിൽ‌സിനും കമ്മീഷൻ കൊടുത്തിരുന്നു.. അവരിൽ നിന്നും പത്തു ശതമാനം വീതം പിടിച്ചെടുത്ത് എനിക്കു തരിക. സെയിൽ‌സ്മാൻ‌മാർക്കെല്ലാം അതു സമ്മതമായിരുന്നു. കാരണം അവർക്കു വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനായിരുന്നുവല്ലൊ....

അവർ പോയി ഓർഡർ പിടിക്കുകയും, അത് എല്ലായിടത്തും വിതരണം നടത്തുന്നതും അവരായിരുന്നു. അതിന്റെ ബാക്കി പണികളെല്ലാം എന്റെ വക. കൂടുതൽ സാധനങ്ങൾ വിതരണം ചെയ്യേണ്ടിവരുമ്പോൾ ഞാനും കൂടെ പോയി സഹായിക്കും.

അങ്ങനെ ആ മാസം മുതൽ അതിന്റെ വിഹിതം കിട്ടിത്തുടങ്ങി....
അത് എന്റെ ശമ്പളത്തിന്റെ മുക്കാൽ ഭാഗത്തോളം വരുമായിരുന്നു....!!
നല്ലൊരു ഊർജ്ജമായിരുന്നു അതെനിക്ക് സമ്മാനിച്ചത്....!!

പിന്നെ എല്ലാവരേയും ഏതു നേരത്തും സഹായിക്കാൻ ഞാൻ റെഡിയായിരുന്നു..
എന്റെ സാന്നിദ്ധ്യം എവിടേയും ഉറപ്പു വരുത്തി....
ഞാനില്ലാതെ അതിനകത്തൊന്നും നടക്കാതായി.... !!

ഏറെ മാസങ്ങൾ അങ്ങനെ മുന്നോട്ടു പോകാനായില്ല....!?
ഒരു പക്ഷെ, ദൈവം തമ്പുരാനു തോന്നിക്കാണണം.

“ഇവന്റെ ജോലി കണ്ടിട്ടാണ് കൂടുതൽ കാശ് കിട്ടുന്ന സംവിധാനം ഉണ്ടാക്കിക്കൊടുത്തത്... അപ്പോളവൻ അതിനേക്കാൾ കൂടുതൽ ജോലിയെടുത്താലൊ...?!
ഞാനിതെവിടെന്നുണ്ടാക്കി കൊടുക്കും....?”
അതോ ഞാൻ സ്വൽ‌പ്പം അഹങ്കരിച്ചുവോ...?!!.

എന്തായാലും, അതിനായി മൂപ്പിലാൻ എനിക്കിട്ടൊരു പാരയും പണിതു വച്ച് ഒരവസരത്തിനായി കാത്തിരിക്കുന്ന കാര്യം ഞാനുമറിഞ്ഞില്ല....!!
അദ്ദേഹത്തിന് അവസരം ഉണ്ടാക്കാനാണൊ പാട്...!!

അതെ, അവസരം എനിക്കായി സൃഷ്ടിക്കപ്പെട്ടു.....!!

എന്റെ നെഞ്ചിൽകൂടു തകർത്ത് അപ്പുറം കടന്ന പാരയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ നക്കിക്കുടിക്കാൻ കാത്തു നിന്നവനെ കണ്ട് ഞാൻ ഞെട്ടി....!!!?
അതെ, അതവൻ തന്നെ...!!
ഒരു ഈജിപ്ഷ്യൻ....!!!

‘ഇല്ല... ഇല്ല... എന്നാലും ഞാൻ കരയില്ല....!!
നിന്റെ മുൻപിൽ ഞാൻ അടിയറവു പറയില്ല...!!
എന്റെ ഒരു തുള്ളി കണ്ണുനീർ കാണാമെന്നു കരുതണ്ട...!!
ഹൃദയം പിളർക്കുന്ന ഈ വേദനയിലും നിന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിക്കില്ല...
ഞാൻ ഒരു ഇൻഡ്യക്കാ‍രൻ തന്നെയാടാ....!!
ആത്മാഭിമാനമുള്ള ഇൻഡ്യക്കാരൻ....!!

ചാടി എഴുന്നേറ്റപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു.....
ലൈറ്റിട്ട് കുറച്ചു നേരം കട്ടിലിൽ തന്നെ ഇരുന്നു. ...
പിന്നെ അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിച്ചപ്പോഴാണ് ഒരാശ്വാസം തോന്നിയത്.

കൂട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ഈ നേരം വെളുക്കുന്ന ഒരേ ഒരു വേള്ളിയാഴ്ച മാത്രമേ ഞാനിനി ഇവിടെയുള്ളു...!!?
ശനിയാഴ്ച നേരം വെളുക്കുന്നത്, എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാനാണ്.....!!!

‘ഇനി എന്ത് ’ എന്ന ചോദ്യം ഉത്തരമില്ലാതെ എന്നെ വട്ടം ചുറ്റുന്നുണ്ടായിരുന്നു....
ജോലിയില്ലാതെ നാട്ടിൽ പോയാലുള്ള അവസ്ഥ ആലോചിക്കാൻ പോലും വയ്യാ....!?

ഞാൻ മുറിയിൽ കയറി വീണ്ടും കട്ടിലിൽ വന്നു കിടന്നു....
കഴിഞ്ഞു പോയ എന്റെ ഗൾഫ് ജീവിതം മനസ്സിൽ ഒന്നുകൂടി കാണുകയായിരുന്നു...

കോഴിക്കാലുകൾ മാത്രം തിന്ന് വെറുത്തു പോയ നാളുകൾ....!!
പിന്നെ ഈജിപ്ഷ്യന്റെ ഭരണം..
പിന്നീടങ്ങോട്ടു പട്ടിണിയുടെ നാളുകൾ....
ഒരു ജയിൽ‌പ്പുള്ളിയെ പോലെ എന്നെ കടയിൽ പൂട്ടിയിട്ടിട്ടു, വീട്ടിൽ പോയി സുഖമായി ഉറങ്ങുന്ന ഈജിപ്ഷ്യൻ....
ഒന്നു മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ വയ്യാതെ, അടുക്കളയുടെ വാഷ് ബേസിൻ മൂത്രപ്പുര ആക്കേണ്ടി വന്നത്...
ഒന്നു മൂത്രമൊഴിക്കാനുള്ള അവകാശത്തിനായി ഈജിപ്ഷ്യനുമായി വഴക്കിട്ടത്.....
പിന്നെ ശമ്പളത്തിനായി പോരാടിയത്...
കസ്റ്റമർക്ക് വേണ്ടി വാങ്ങിയ ഒരു പെപ്സി കുടിച്ചതിന്, അതിന്റെ വില അടുക്കളച്ചുമരിലെ കണക്കിൽ എഴുതി ചേർത്തത്....
ഭക്ഷണത്തിനും, മുറി വാടകക്കുമായി കാറു കഴുകിക്കൊടുത്ത് ജീവിക്കേണ്ടി വന്നത്....

ബോസ്സിന്റെ വരവോടെ അതിനെല്ലാം ഒരു മോചനം കിട്ടിയതായിരുന്നു...
നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു....
എവിടെയാണ് തനിക്ക് പാളിച്ചകൾ പറ്റിയത്...?

അറിഞ്ഞു കൊണ്ട് ഒരാളേയും ദ്രോഹിച്ചിട്ടില്ല...
എല്ലാവരോടും നല്ല രീതിയിൽ മാത്രമെ പെരുമാറിയിട്ടുള്ളു.....

ഈ ഈജിപ്ഷ്യന്മാർ‌ക്കെല്ലാം എന്നോടെന്താണ് ഇത്ര വൈരാഗ്യം....!!?
ഇവരെന്തിനാണ് എന്നെ ശത്രുവായി കാണുന്നത്....?
എന്റെ കഴിവനപ്പുറം ഞാനാ കടയിൽ പണിയെടുത്തിട്ടുണ്ട്.....
എന്നിട്ടും....!!?

വളരെ ശാന്തമായി, സന്തോഷമായി ഒഴുകിക്കൊണ്ടിരുന്ന എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ് കരിനിഴൽ വീണത്....!!
എന്നും വൈകുന്നേരങ്ങളിൽ ചായ കുടിക്കാനും വെടി പറഞ്ഞിരിക്കാനുമായി തൊട്ടപ്പുറത്തെ കടയിലെ ഒരു ഈജിപ്ഷ്യൻ വരുമായിരുന്നു. അവന്റെ കട പൂട്ടിയതിനു ശേഷമാണ് വരവ്. ഞാൻ എന്നും ചായ ഉണ്ടാക്കിക്കൊടുക്കും. അവനും ബോസ്സും കൂടി ലോക കാര്യങ്ങളൊക്കെ സംസാരിക്കും. ആ ദിവസങ്ങളിൽ പത്തു മണി കഴിയാതെ കട പൂട്ടാൻ കഴിയാറില്ല.

അവൻ എന്നെങ്കിലും എനിക്കൊരു പാരയായി തീരുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ദിവസങ്ങൾ കടന്നു പോകവെ, ബോസിന്റെ മുൻപിൽ വാചക കസർത്തുകൾ നടത്തി നടത്തി, അദ്ദേഹത്തെ മയക്കി പോക്കറ്റിലാക്കി.

അങ്ങനേയും ചില ആളുകൾ ഉണ്ടല്ലൊ നമ്മുടെ നാട്ടിൽ...
എത്ര വിദ്യാഭ്യാസവും വിവരവും ഉള്ളവരെ പോലും വാചക കസർത്തിൽ, ചെപ്പടി വിദ്യകളിൽ മയക്കി തലയിൽ കയറിയിരുന്ന് വളയം പിടിക്കുന്നവർ...!!
നമ്മൾ വളരെയേറെ ബഹുമാനിക്കുന്നവർ പോലും ചില ചെപ്പടി വിദ്യകൾ കാട്ടുന്ന കള്ള സ്വാമിമാരുടെ മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നതു കാണുമ്പോൾ മൂക്കത്തു വിരൽ വച്ചു പോകാറില്ലെ.....?

എന്താണവരുടെ അതിനുള്ള യോഗ്യത....?
ചെപ്പടി വിദ്യയോ..?
ആജ്ഞാ ശക്തിയോ...?
ആൾക്കൂട്ടത്തെ ഉണ്ടാക്കാനുള്ള കഴിവോ...?
അതുപോലെ വാചക കസർത്തിൽ ആളുകളെ മയക്കാൻ കഴിവുള്ളവനായിരുന്നു ആ ഈജിപ്ഷ്യൻ......!!

വളരെ സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ആളായിട്ടു പോലും, അവന്റെ വാചക കസർത്തിൽ വീണു പോയ ബോസ് ഒരു സുപ്രഭാതത്തിൽ മറ്റൊരു സ്ഥാപനത്തിൽ വെറും സെയിൽ‌സ്‌മാനായിരുന്ന അവനെ പിടിച്ച് കമ്പനിയുടെ സെയിൽ‌സ്‌ മാനേജരാക്കി.....!!!

കാറും ഫ്ലാറ്റും മറ്റു സൌകര്യങ്ങളും കിട്ടിയപ്പോൾ അവൻ ഒരു സാധാരണക്കാരനല്ലാതായി...
പിന്നെ അവന്റെ താഴെയായി എന്റെ ബോസ്...!!
ബോസ്സിനോട് ചോദിക്കാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി....!!
ബോസ് ആദ്യമൊന്നും ഗൌനിച്ചില്ല....!
അല്ലെങ്കിൽ എന്തെങ്കിലും തിരിച്ചു പറയാൻ കഴിവില്ലാത്തവനായി മാറി...!!

പാര ഈജിപ്ഷ്യൻ വന്നതിനു ശേഷം ആദ്യം ചെയ്ത പരിഷ്കാരം, എനിക്കു കിട്ടിക്കൊണ്ടിരുന്ന അധിക വേതനത്തിന്റെ കടക്കൽ കത്തിവക്കലായിരുന്നു....!!!
ആ മാസം തന്നെ അതു നിറുത്തലാക്കി....!!


ബാക്കി അടുത്ത പോസ്റ്റിൽ.............

30 comments:

krishnakumar513 said...

വീണ്ടും ഈജിപ്ഷ്യന്‍ പാരയാണല്ലോ?കുഴപ്പമില്ലാതായല്ലോ അല്ലേ?

ramanika said...

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു .......

jayanEvoor said...

തുടരൂ...

ആശംസകൾ!

Anil cheleri kumaran said...

ഈജിപ്ഷ്യന്‍ പാര വീണ്ടും..

ഒഴാക്കന്‍. said...

തുടരൂ...

പട്ടേപ്പാടം റാംജി said...

വെറുതെയെങ്കിലും ഉപദ്രവിച്ചുകൊണ്ടിരിക്കുക ചിലര്‍ക്കൊരു ഹരവുമാണ്.
അടുത്തത് കാണട്ടെ...

Vayady said...

ഏയ്! എല്ലാം ശരിയാകും. കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ അധികം നാള്‍ വേണ്ട. ബോസു തന്നെ ആ ഈജിപ്ഷ്യനെ പറഞ്ഞു വിടും. തിര്‍ച്ച. :)

Appu Adyakshari said...

ഈ മസറികളുടെ ഒരു കാര്യം.... !! ഭയങ്കരം തന്നെ. എന്നാൽ ഈജിപ്റ്റിൽ ചെന്നാലോ.. എന്തൊരു സ്നേഹം. യാത്രാവിവരണം സജി അച്ചായനോട് ചോദിച്ചു നോക്കിക്കേ..:-)

ഗൾഫിൽ വന്നാലുടൻ ഇവന്മാരുടെ തല തിരിയും.

Ashly said...

ബെസ്റ്റ്‌.....ഇതാ വരുന്നു വീണ്ടും ഈജിപ്ഷ്യന്‍ !!!!!
കഴിഞ്ഞ ജന്മത്തില്‍ ഈജിപ്ഷ്യന്‍ ഭാഷയില്‍ ബ്ലോഗ്‌ എഴിതിയിട്ടുണ്ട് എന്ന് തോന്നുന്നു. അതാ അവര്‍ക്ക്‌ നിങ്ങലോടെട് ഇത്ര കലിപ്പ്.. ;) ;) ;)

അഭി said...

തുടരൂ...

ആശംസകൾ!

വീകെ said...

krishnakumar:
പാര പാര തന്നെ...
അതിൽ നിന്നും മോചനം അത്ര എളുപ്പമല്ല..
വളരെ നന്ദി.
remanika
വളരെ നന്ദി.
jayan Evoor:
നന്ദി ജയൻ.
കുമാരൻ:
അതെ കുമാരേട്ടാ... വളരെ നന്ദി.
ഒഴാക്കൻ
വളരെ നന്ദി.
പട്ടേപ്പാടം റാംജി:
അവരുടെ മേധാവിത്വം കാണിച്ചു കൊടുക്കാൻ ഏതു തരംതാണ പ്രവർത്തികളും നടപ്പിലാക്കും.മറ്റുള്ളവരുടെ വേദനകൾ അവരെ ഏശാറില്ല. വളരെ നന്ദി.
Vayady:
നല്ല നഗമനം. വളരെ നന്ദി.
അപ്പു:
സജി അച്ചായന്റെ യാത്രാ വിവരണം ഞാൻ കണ്ടിരുന്നു.

അവനവന്റെ വീട്ടിലാവുമ്പോൾ വളരെ നന്നായി പെരുമറേണ്ടത് അത്യാവശ്യമാണല്ലൊ.

ഇവിടെ ഗൾഫിലാവുമ്പോൾ അവരുടെ പാരകൾ മുഴുവൻ പാവപ്പെട്ട ഏഷ്യക്കാരോടാവുമ്പോൾ അത് അറബികൾക്കും സുഖിക്കും. അതു കൊണ്ടാണ് അവർ വിജയം കാണുന്നത്.

അപ്പു മാഷിനെ കുറെ കാലമായി കാണാനില്ലായിരുന്നു. വീണ്ടും വന്നതിൽ വളരെ സന്തോഷം.
Captain Haddock:
ചിലപ്പം ശരിയായിരിക്കും ക്യാപ്റ്റൻ‌ജീ..
അവർക്കെന്നോട് വല്ലാത്ത പകയുണ്ട്...!?
വന്നതിന് വളരെ നന്ദി.

Typist | എഴുത്തുകാരി said...

സന്തോഷത്തിന്റെ കാലം അധികം നീണ്ടുനിന്നില്ല അല്ലേ? കാത്തിരിക്കുന്നു അടുത്തതിനായി.

jyo.mds said...

ആദ്യഭാഗം വായിച്ചപ്പോള്‍ സന്തോഷമായി-hard work pays-എന്ന് പറയാന്‍ ഒരുങ്ങിയതാണ്.
നന്മ ആശംസിക്കുന്നു.

Sidheek Thozhiyoor said...

പ്രവാസ അനുഭവങ്ങള്‍ എത്ര പറഞ്ഞാലും തീരുമോ?..നന്നായിട്ടുണ്ടെ..

അലി said...

പ്രവാസികളെല്ലാം മസ്‌രിവിരുദ്ധതയിൽ ഒറ്റക്കെട്ടാണ്. അവരുടെ എസ് ആകൃതിയിലുള്ള പാര കയറാത്ത മലയാളികളില്ല. കുറച്ചുനാൾ മുമ്പ് ഞാനും ഒരു ശത്രുസംഹാരയന്ത്രം പ്രയോഗിച്ചിരുന്നു.

വായിച്ചു.
ഇനി പഴയ ലക്കങ്ങളും വായിച്ചുവരാം.

ഗീത said...

നല്ലതൊന്നും അധികനാള്‍ നീളില്ല അല്ലേ?
ഇത്തിരിക്കൂടി നല്ലതെന്തോ വരാനുള്ളതിന്റെ മുന്നോടിയായിരിക്കും ഇത്.

ശ്രീ said...

അതെന്താണാവോ ഈജിപ്ഷ്യന്മാരെല്ലാം പാരയാകുന്നത്???

ബാക്കി എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ...

(കൊലുസ്) said...

അയ്യോ. നുക്ക് ഈജിപ്തില്പോയി കമ്പ്ലൈന്റ്റ്‌ കൊടുത്താലോ..
വേണ്ടിവര്രില്ല..
വിജയം നേരുന്നു.

എന്‍.ബി.സുരേഷ് said...

വന്നു. സമയമെടുത്തു ആദ്യം മുതല്‍ വായിക്കേണ്ടതുകൊണ്ട് തല്‍ക്കാലം മടങ്ങുന്നു. കമന്റ് മൊത്തം വായിചതിനു ശേഷം

കഥ തുടരുക

വീകെ said...

എഴുത്തുകാരി:എഴുത്തുകാരിച്ചേച്ചി പറഞ്ഞ പോലെ സന്തോഷത്തിന്റെ നാളുകൾ അധികം നീണ്ടു നിന്നില്ല.അപ്പോഴേക്കും ഒരു പാരയെത്തി. വളരെ നന്ദി.

jyo:നമ്മളെത്ര കഠിനാദ്ധ്വാനിയാണെങ്കിലും അതിനൊന്നും വില കൽ‌പ്പിക്കുന്ന ഒരു സമൂഹമല്ല ഗൾഫിൽ ഉള്ളത്.ആയിരം നന്മകൾ ചെയ്താലും അവസാനം ചെയ്യുന്ന ഒരു ചെറിയ തെറ്റിന് നമ്മൾ ശിക്ഷിക്കപ്പെടും... വളരെ നന്ദി ചേച്ചി.

സിദ്ധിക് തൊഴിയൂർ:ആദ്യമായ ഈ വരവിനു വളരെ നന്ദി.

അലി: താങ്കളുടെ മന്ത്രയന്ത്രം എന്നേപ്പോലുള്ളവർക്ക് പറ്റില്ല.അതിനു മറ്റു വല്ല പണിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഗീത:ചേച്ചിയുടെ നാക്ക് പൊന്നായിരിക്കട്ടെ.. വളരെ നന്ദി.

ശ്രീ: എവിടെത്തിരഞ്ഞൊന്നു നോക്കിയാലും
അവിടൊക്കെ പാരകൾ മിസ്രി തന്നെ...
വളരെ നന്ദി.

$nOwf@II: പ്രിയ സുഹൃത്തെ, ഈ പേരൊന്നു മലയാളീകരിക്കോ...? എഴുതാനും അറിയില്ല,ഉച്ചരിക്കാനുമറിയില്ല.നമ്മൾ രണ്ടു കൂട്ടർക്കും മനസ്സിലാകുന്ന ഭാഷയിൽ ആയാൽ മതി.വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

എൻബിസുരേഷ്:വന്നല്ലൊ... സന്തോഷം. അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈർഷ്യയുടെ പാരയായിട്ടിതാ
ഈജിപ്ത്യൻ തരും നൊമ്പരം!

ഹംസ said...

ഈ ഈജിപ്ഷ്യന്മാർ‌ക്കെല്ലാം എന്നോടെന്താണ് ഇത്ര വൈരാഗ്യം....!!?
ഇവനെന്തിനാണ് എന്നെ ശത്രുവായി കാണുന്നത്....?

ഈജിപ്ഷ്യന്മാര്‍ നിങ്ങളെ എന്നല്ല എല്ലാവര്‍ക്ക്മ് അവര്‍ പാരയാ.! മനുഷ്യത്ത്വം എന്തെന്നു തൊട്ട്തീണ്ടിയിട്ടില്ലാത്ത ഇങ്ങനത്തെ ഒരു വര്‍ഗ്ഗം ലോകത്ത് മറ്റുണ്ടാവില്ല. കാര്യംകാണാന്‍ വേണ്ടി ഏതറ്റവും ഇറങ്ങുന്ന ഇവര്‍ കാര്യം നടന്നു കഴിഞ്ഞാല്‍ എത്ര പെട്ടന്ന് രൂപമാറ്റം വരും എന്നോ.! അതവരുടെ നാടിന്‍റെ പ്രത്യേകത തന്നെയാണ് അവരുടെ സ്കൂളുകളില്‍ ഒരു വിഷയം തന്നെ പാരവെപ്പ് എങ്ങനെ നടത്താം എന്നുള്ളതാണ്. അതില്‍ മാസ്റ്റ ഡിഗ്രി എടുക്കുന്നവരാണ് വിദേശരാജ്യങ്ങളില്‍ പാവപ്പെട്ട ഇന്ത്യന്‍, ബംഗാളിമാര്‍ക്കിടയില്‍ പാരയുമായ് ഇറങ്ങാറുള്ളത് (പാക്കിസ്ഥാനികളെ ഈ കൂട്ടര്‍ക്ക് ഭയമാണ് കാരണം വലുപ്പത്തിനനുസരിച്ച വിവേകബുദ്ധിയില്ലാത്ത പാക്കിസ്ഥാനികള്‍ നല്ല കൊട്ട് കൊടുക്കും) ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ വയ്യാവേലിക്ക് പോവാന്‍ ആവില്ലാ എന്നു കരുതി എല്ലാം സഹിച്ച് നടക്കും.!

OAB/ഒഎബി said...

ലോകത്ത് ഏറ്റവും കൂടുതല്‍ എഞ്ചിനീയര്‍ (പാസ്പോര്‍ട്ടില്‍ മാത്രം )മാര്‍ ഉള്ള,
കുളിക്കാത്ത ശരീരത്തിലെ ബുദ്ധിയില്ലാത്ത തല മാത്രം ടൈഡ്/ഏരിയല്‍ കൊണ്ട് കഴുകുന്ന, ജനിച്ചിട്ടിതു വരെ തേക്കാത്ത മഞ്ഞ പല്ലിനിടയിലെ നാവ് നുണ പറയാന്‍ മാത്രം ഉപയോഗിക്കുന്ന അവനെന്തിനിത്ര സൌന്ദര്യമുള്ള നിറം തൊലിക്ക് കൊടുത്തു ദൈവം?

എന്റെ വിരലിനറ്റംഒരിഞ്ച് നീളത്തില്‍ ചെറുമുറിവ് പറ്റിയതിന്
“ഹാവൂ കാണാന്‍ എനിക്ക് കരുത്തില്ല. അതങ്ങ് മുറിച്ച് കളയുകയല്ലെ നല്ലത്” എന്ന് ചോദിച്ച പരിചയക്കാരനായ ദുക്‍തൂറും, കഴിച്ച ഭക്ഷണത്തിന്റെ അവശിഷടങ്ങളും പൊതികളും കട്ടിലിനടിയിലേക്ക് എറിയാറുണ്ടെന്ന് അയാള്‍ നാട്ടില്‍ പോയിക്കഴിഞ്ഞ് റൂം വൃത്തിയാക്കുമ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

ഇങ്ങനെയുള്ള ഒരു നാട്ടുകാരനില്‍ നിന്നും നമുക്ക് ഏത് സമയവും പ്രതീക്ഷിക്കാം ഒരു വന്‍പാര.

പടച്ചവന്‍ സഹായിക്കട്ടെ.

ഒരു യാത്രികന്‍ said...

അതുകൊള്ളാലോ മാഷേ..പ്രവാസിയാനെങ്കിലും മസിരികളുമായി നമുക്കിടപാടില്ല. മൂന്നു തവണ ഈജിപ്ടില്‍ പോയിടുണ്ട്. അവിടെ കണ്ടവരെല്ലാം നല്ല പോന്നുംപോലത്തെ മക്കള്‍....ഇതാണല്ലേ ശരിയായ കയ്യിലിരിപ്പ്.....സസ്നേഹം

വീകെ said...

ബിലാത്തിപ്പട്ടണം:വളരെ നന്ദി.
ഹംസ:ഈജിപ്ഷ്യന്മാരെ നല്ല പരിചയമാണല്ലൊ.. അവരുടെ കൊട്ട് വല്ലതും കിട്ടിയോ...?വന്നതിന് വളരെ നന്ദി.
ഒഎബി:എല്ലാവർക്കും അവർ പാര തന്നെയല്ലെ..!? ഒരാളും നല്ലതു പറയുന്നത് ഇതു വരെ കേട്ടില്ല. ഞാൻ വിചാരിച്ചത് ‘എന്നോട് മാത്രമായിരിക്കുമെന്നാ..’വളരെ നന്ദി.
ഒരു യാത്രികൻ:അവരുടെ നാട്ടിൽ അവർ നല്ലവരാകുന്നത്’സ്വന്തം നാടാ‘യതുകൊണ്ടാകും.തങ്ങൾ കാണിക്കുന്ന ഈ പാരകൾ ഒക്കെ ശരിയല്ലെന്നുള്ള തിരിച്ചറിവ് അവർക്കും ഉണ്ടെന്നല്ലെ അതിനർത്ഥം...?! ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും നന്ദി.

ഹംസ said...

കൊട്ടല്ല വി.കെ രണ്ട സ്റ്റിച്ച് കിട്ടി ..!! രണ്ട് മാസം മുന്‍പ് തലയില്‍ ചെറിയ ഒരു മുറിയായി ഉച്ച സമയം ആയതുകൊണ്ട് രക്തം കൂടുതല്‍ വന്നു തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോകടര്‍ മിസ്രി ,, സിസ്റ്റര്‍ മലയാളി എന്നെ കണ്ട ഉടനെ അയാള്‍ സൂചിയും നൂലും എടുത്ത് സ്റ്റിച്ചിട്ട് രക്തം ഒന്നു തുടക്കുക പോലും ചെയ്യാതെ ഞാന്‍ കരുതി വലിയ മുറി ആയിരിക്കും എന്നു സിസ്റ്ററോട് ചോദിച്ചു മുറി വലുതാണോ എന്ന് മലയാളത്തില്‍ അവര്‍ മറുപടി പറഞ്ഞത് മുറിവൊന്നുമില്ല അയാള്‍ ചുമ്മാ സ്റ്റിച്ചിടുവാ എന്ന്. ! ഒരാഴച കഴിഞ്ഞു ഞാന്‍ സ്റ്റിച്ച് വെട്ടാന്‍ അവിടെ തന്നെ ചെന്നപ്പോള്‍ സ്റ്റിച്ചു വെട്ടികൊണ്ടിരിക്കെ സിസ്റ്റര്‍ പറഞ്ഞത് മുടിയും സ്റ്റിച്ചു തിരിച്ചറിയുന്നില്ല മുടിയടക്കം കൂട്ടിയാണയാള്‍ സ്റ്റിച്ചിട്ടത് എന്നു എന്നിട്ടു തിരഞ്ഞു പിടിച്ചു സ്റ്റിച്ചു വെട്ടി ഞാന്‍ തല കണ്ണാടി മുന്‍പില്‍ പിടിച്ചു മുറിവ് വന്ന സ്ഥലം ഒന്നു തിരഞ്ഞു അങ്ങനെ ഒരു മുറി എന്‍റെ തലയില്‍ കാണാനെ ഇല്ല. സിസ്റ്ററും ചിരിച്ചു അവര്‍ പറഞ്ഞു. നിങ്ങള്‍ അല്ലാതെ ഇയാളുടെ അടുത്ത് വരുമോ .. ഞങ്ങള്‍ പോലും അസുഖം വന്നാല്‍ ഷറഫിയയില്‍ ( അവിടെ കുറെ മലയാളി ക്ലിനിക്കുകള്‍ ഉണ്ട്) പോവാറാണ് പതിവ്. എന്നു എന്തു ചെയ്യും ചെന്നു പെട്ടില്ലെ. ഇത് അടുത്ത കാലത്ത് നടന്ന സംഭവം.! ഇങ്ങനെ എത്രയോ അനുഭവങ്ങള്‍. പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് വെക്കുമ്പോലെ മലയാളികളോട് പറയണം “ മിസ്രിയുണ്ട് സൂക്ഷിക്കുക“ എന്ന്.!

Dave said...

ഹംസക്കാ...
വായിച്ചിട്ട് സത്യത്തിൽ ചിരിച്ചു പോയി. (ക്ഷമിക്കണെ.)
ഒരു വൈദ്യന്റെ എത്തിൿസ് പോലും പണത്തിന്റെ മുൻപിൽ ഒന്നുമല്ല.അവിടെ മാത്രമല്ലട്ടൊ... നമ്മുടെ നാട്ടിലും വിഭിന്നമല്ലാ.

Gopika said...

egyptiante leelavilasangalkondu poruthimuttunundo...?:)

ശാന്ത കാവുമ്പായി said...

ഒരിക്കലും സ്വൈര്യം കിട്ടില്ല.അല്ലേ?

വീകെ said...

ഹംസ: വീണ്ടും വന്നതിനു വളരെ നന്ദി...
കുസുമം:ചിലപ്പോഴൊക്കെ അങ്ങനെ അല്ലെ...ഇതിനിടയിൽ കിടന്നല്ലെ ജീവിക്കേണ്ടത്..ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദി.
ശാന്ത കാവുമ്പായി:ഗൾഫ് ജീവിതത്തിൽ അങ്ങനെ സ്വൈര്യം കിട്ടുന്നവർ വളരെ അപൂർവ്വമായിരിക്കും.....

ഇവിടെ വന്ന് വായിക്കുകയും കമന്റിടുകയും, വായിച്ചിട്ട് ഒന്നും പറയാതെ പോയ മാന്യ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു....