Sunday 15 May 2011

സ്വപ്നഭുമിയിലേക്ക്... (41 ) തുടരുന്നു...


കഥ തുടരുന്നു...


എന്തിനാ ഇങ്ങനെ ഒരു ജീവിതം...!

ലാബിന്റെ മുന്നിൽ റിസൽറ്റും കാത്തിരിക്കുമ്പോഴാണ് ഞങ്ങളവരെ ശ്രദ്ധിച്ചത്....
ഞങ്ങളുടെ അടുത്ത കസേരയിലിരിക്കുന്ന അവർ, മുന്നിൽ ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. വിശാലമായ ഹാളിൽ ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. ആകെ ഒരു പ്രശ്നമുള്ളത് കുട്ടികളുണ്ടാക്കുന്ന ശബ്ദമാണ്. ശബ്ദം ഉയർന്നു വരുമ്പോൾ അമ്മയുടെ വക ഒരു ശാസന വരും. പിന്നെ അവർ കുറച്ചു നേരത്തേക്ക് നിശ്ശബ്ദരാകും. പിന്നെയും അവർ കളികളിൽ മുഴുകും.

ആ സമയത്താണ് ഞങ്ങളുമായി അവർ ആദ്യം പരിചയപ്പെടുന്നത്. ഓടിക്കളിക്കാൻ വീട്ടിൽ സ്ഥലമില്ലാത്തതിന്റെ കുറവ് കുട്ടികളുടെ സന്തോഷത്തിൽ തെളിയുന്നുണ്ട്. മൂത്ത കുട്ടി മാത്രം കസേരയിൽ മാറിയിരുപ്പുണ്ടെങ്കിലും അവരോടൊപ്പം ചിരിയിൽ പങ്കു ചേരുന്നുണ്ട്. മൂത്തതിനു കഷ്ടി ഏഴെട്ടു വയസ്സു പ്രായം വരും. അതിനു താഴെയാണ് മറ്റു രണ്ടു കുട്ടികൾ. മൂന്നു പേരും നല്ല മിടുക്കി കുട്ടികളാണ്.

മൂന്നാലു മാസം ഡോക്ടറെ കാണാൻ ഞങ്ങൾ ഒരേ ദിവസമാണ് ആശുപത്രിയിൽ എത്താറ്. അത്രയും നാളുകൾ കൊണ്ട് പലപ്പോഴായി പറഞ്ഞതാണ് അവരെപ്പറ്റി. കല്യാണം കഴിഞ്ഞതിന്റെ ആറാം മാസം ഭർത്താവിന്റടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതായിരുന്നു അവർ. വിസ തീരുന്നതിനു മുൻപു വിസമാറ്റിയെടുക്കാമെന്നായിരുന്നു കണക്കു കൂട്ടൽ.

പ്രവാസികളുടെ കണക്കു കൂട്ടലുകൾ പലപ്പോഴും തെറ്റാറാണല്ലൊ പതിവ്. അതു പോലെ തന്നെ ഇവിടേയും ഭർത്താവിന്റെ കണക്കു കൂട്ടലുകൾ അപ്പാടെ തെറ്റി. കാരണം ഉണ്ടായിരുന്ന ജോലി ആദ്യമേ തന്നെ പോയി...! പിന്നെ സ്ഥിരമായൊരു ജോലിയും കിട്ടിയില്ല. അതിനുള്ളിൽ ഗർഭിണിയായ അവരെ അപ്പോൾ തന്നെ നാട്ടിലയച്ചാൽ മതിയായിരുന്നു. അതിനും കഴിഞ്ഞില്ല.

‘വല്ലാത്തൊരു അക്കരപ്പച്ച’യാണ് ഈ പ്രവാസലോകം നമ്മൾക്ക് മുൻപിൽ വച്ചു നീട്ടുന്നത്. ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എപ്പോഴും നമ്മളെക്കൊണ്ട് തോന്നിപ്പിക്കും...! വിശ്വസിപ്പിക്കും....! തൽക്കാലം എവിടെയെങ്കിലും ഒന്നു കയറിപ്പറ്റണം. പിന്നെ അവിടെ നിന്നു കൊണ്ട് നമ്മുടെ യോഗ്യതക്കും അറിവിനും പറ്റിയ ജോലി കണ്ടെത്താം.

അങ്ങനെ പലയിടത്തും താൽക്കാലികമായി കയറിയിറങ്ങിയെങ്കിലും ഭാര്യക്കു കൂടി ഇവിടെ നിയമപരമായി നിൽക്കാൻ പറ്റിയ ‘ഫാമിലി വിസ’യുള്ള ഒരു ജോലിയും കണ്ടെത്താനായില്ല. അതിനിടെ മാസങ്ങൾ കഴിഞ്ഞു. അവർ ആശുപത്രിയിൽ വച്ച് പ്രസവിച്ചു.

പ്രസവിച്ചു കഴിഞ്ഞാൽ കുറച്ചൊരു തുക വിദേശിയാണെങ്കിൽ ആശുപത്രി യിൽ കൊടുക്കണം...
എന്നാലെ ജനന സർട്ടിഫിക്കറ്റ് കിട്ടുകയുള്ളു....
അതിന്റെ ഒറിജിനൽ കാണിച്ചാലെ നമ്മുടെ എംബസ്സിയിൽ നിന്നും ‘പാസ്പ്പോർട്ട്’ കിട്ടുകയുള്ളു....
പാസ്പ്പോർട്ട് കിട്ടിയാലെ ‘വിസ‘ അടിക്കാൻ പറ്റൂ....
വിസ അടിച്ചാലല്ലെ ഇവിടെ നിയമപരമായി നിൽക്കാൻ പറ്റൂ...
ആശുപത്രിയിലെ ആ കാശു കൊടുക്കാൻ പറ്റാത്തതു കൊണ്ട് നമ്മളെ ആശുപത്രിയിൽ നിന്നും വിടാതിരിക്കത്തൊന്നുമില്ല.
പക്ഷേ, രാജ്യം വിടാനാവില്ല....!!

ഭർത്താവ് ഒരു ‘ഫ്രീ വിസ’ ക്കാരനായതു കൊണ്ട് അയാളുടെ വിസ പുതുക്കിക്കൊണ്ടിരിക്കും. അയാളുടെ ‘ഐഡന്റിറ്റി കാർഡ്’ കാണിച്ചിട്ടാണ് ഇവിടെ ആശുപത്രിയിൽ വരുന്നത് പോലും. അവരുടെ കുടുംബത്തിന്റെ പേരിൽ ഒരു ഫയൽ തന്നെ ഉണ്ട്.
ഇങ്ങനെ കൊച്ചുങ്ങൾ മൂന്നെണ്ണം ആയി....!
ഒന്നിനും പാസ്പ്പോർട്ടില്ല....!!
ഒന്നിനും വിസയില്ല...!!
അവർ ഏതെങ്കിലും രാജ്യത്തെ പൌരന്മാരുമല്ല....!!!

“വന്നതിനു ശേഷം എന്നെങ്കിലും നാട്ടിൽ പോയിട്ടുണ്ടൊ...?” ഒരു പ്രാവശ്യം ഞാൻ ചോദിച്ചു.
“ഇല്ല...!”
അതു പറയുമ്പോൾ അവരുടെ മുഖം വാടിയിരുന്നു.
ഇക്കാലയളവിൽ അവരുടെ രണ്ടനിയത്തിമാരുടേയും ഒരാങ്ങളയുടേയും വിവാഹം കഴിഞ്ഞു. ഒന്നിലും പങ്കെടുക്കാനായില്ല....!
അവസാനം അമ്മയുടെ മരണത്തിനു പോലും പോകാനായില്ല....!
അതിനു കെട്ട്യോൻ മാത്രം പോയി പങ്കെടുത്ത് ഒരാഴ്ചക്കുള്ളിൽ തിരിച്ചു വന്നു....

എല്ലാവരുടേയും വിചാരം ‘അവർ ഗൾഫിലെ കൊട്ടാരത്തിൽ സസുഖം വാഴുകയാ.... നാടൊക്കെ അവർക്കിപ്പോൾ പുഛമാ...!!’
ഒന്നിനും മറുപടി പറയാൻ പോയില്ല.
ഇനി ഇവിടന്ന് എന്നെങ്കിലും പോകാൻ കഴിയുമെന്ന് പ്രതീക്ഷയുമില്ല....!!
പാസ്പ്പോർട്ടില്ലാത്തതു കൊണ്ട് കുട്ടികളെ സ്കൂളിൽ ചേർക്കാനും കഴിഞ്ഞില്ല.
മൂത്ത രണ്ടെണ്ണം സ്കൂളിൽ ചേർക്കേണ്ട പ്രായം കഴിഞ്ഞു നിൽക്കുന്നു.

അയാളെ എന്തെങ്കിലും കാരണത്താൽ പോലീസ് പിടിച്ചകത്തിടുകയോ, കയറ്റി വിടുകയോ, അല്ലെങ്കിൽ ഒരപകടം പറ്റുകയോ മറ്റോ ചെയ്താൽ ആ അമ്മയുടേയും മക്കളുടേയും ഗതി എന്താവുമെന്ന് ചിന്തിക്കാനാവുന്നില്ല....!!

എന്തിനാണ് വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഉന്നതിയിൽ നിൽക്കുന്നുവെന്ന് (ദുര)അഭിമാനിക്കുന്ന നമ്മൾ ‘മലയാളി’കൾക്ക് ഗൾഫിൽ ഇങ്ങനെയൊരു കുടുംബ ജീവിതം....!!?
നാലാമതും ഗർഭിണിയായ അവരെ പിന്നെ കുറച്ചു തവണയെ കണ്ടുള്ളു.

ഏഴാം മാസം മുതൽ ഞങ്ങളെ അതിലും മുന്തിയ ഒരാശുപത്രിയിലേക്ക് മാറ്റി. അവിടെ സ്കാനിഗ് ഉൾപ്പടെയുള്ള ആധുനിക ഉപകരണങ്ങൾ എല്ലാം സജ്ജീകരിച്ചിരുന്നു. പ്രസവത്തിനു രണ്ടു ദിവസം മുൻപേ അവിടന്നും മാറ്റി.

പ്രസവത്തിന് ഏതാശുപത്രിയാ വേണ്ടതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാനായില്ല.
‘ഏതായാലെന്താ..’ എന്നായിരുന്നു മനസ്സിൽ....
ഡോക്ടർ തന്നെ പറഞ്ഞ ആശുപത്രിയിലേക്ക് ഞങ്ങൾ പോയി....

അവിടെ ചെന്നപ്പോൾ ഒരു പ്രശ്നം ഉടലെടുത്തു. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ പേര് ആദ്യം കൊടുക്കണമത്രെ...!
“ കുഞ്ഞു ജനിച്ചിട്ടു പോരേ...?”
“ അതു പറ്റില്ല. ഇപ്പോത്തന്നെ വേണം....!”
“കുറച്ചു സമയം തരൂ... ഞങ്ങൾ ഒന്നാലോചിക്കട്ടെ..”
“ഇന്നു തന്നെ പറയണം.. ഒരെണ്ണം പോരാട്ടൊ....! രണ്ടു പേരു വേണം... ഒരാണിന്റേയും ഒരു പെണ്ണിന്റേയും...!!”

ശരിയാണല്ലൊ... ജനിക്കുന്നത് ആൺകുഞ്ഞാണൊ പെൺകുഞ്ഞാണൊന്നറിയാണ്ടെങ്ങനാ പേരിടുന്നത്...?
ഞങ്ങൾ പേരു തേടി ഞങ്ങളുടെ നാട്ടിലൊക്കെ അലഞ്ഞു നടന്നു. കൊള്ളാവുന്ന ഒരു പേരും കണ്ടു കിട്ടിയില്ല.

ചിക്കുവിനോട് ചോദിച്ചാലൊ...?
അവന്റെ ക്ലാസ്സിലെ കുട്ടികളുടെ പേരൊക്കെ അവൻ പറയൂല്ലെ. അതിൽ നിന്നും നല്ലതൊരെണ്ണം കിട്ടിയാലൊ...?
അവൻ കേട്ടപടി പറഞ്ഞു.
‘ചിന്നു...!’
ഞാൻ ചോദിച്ചു.
“ അതാരാടാ മോനേ ചിന്നു... .? മോന്റെ ക്ലാസ്സിലെ കുട്ടിയാ...?”
“ എന്റെ ക്ലാസ്സിലെയല്ല.... എന്റെ കൂട്ടുകാരൻ ദീപുവില്ലെ... ആ വല്യ ഗേറ്റൊക്കെള്ള വീട്ടിലേ... ഞങ്ങൾ ഓട്ടോറിക്ഷക്ക് വരുമ്പോ ദീപൂന്റെ ബാഗ് വാങ്ങാൻ വരുന്ന --- ”

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ വായ് പൊളിച്ച് അമ്മയേയും മോനേയും മാറി മാറി നോക്കി. അപ്പൊഴാണ് അമ്മക്ക് കാര്യം പിടി കിട്ടിയത്.
“ഓഹൊ അതാണൊ നീ പറഞ്ഞത്... !” എന്നിട്ട് എന്നോടായി പറഞ്ഞു.
“ അതേയ്.. നാട്ടിൽ അവന്റെ ക്ലാസ്സിലെ ഉറ്റ കൂട്ടുകാരനാണ് ഈ പറഞ്ഞ ദീപു. ഇവർ രണ്ടു പേരും ഒരേ ഓട്ടോറിക്ഷയിലാ പോകുന്നതും വരുന്നതും. അവന്റെ വീടിന്റെ പടിക്കലെത്തുമ്പോൾ അവന്റെ കുഞ്ഞുപെങ്ങൾ ‘ചിന്നു’ ഓടി വന്നു ദീപുവിന്റെ ബാഗ് വാങ്ങി തോളത്തിട്ടുകൊണ്ടു പോകും. അതു കാണുമ്പൊൾ ചിക്കുവിനു കൊതിയും സങ്കടം വരും....! അത് കണ്ടിട്ടവൻ എന്നും പറയും.
‘അമ്മേ.. ഇവിടേന്താ ചിന്നുല്യാത്തേ.. എനിക്കു കളിക്കാനാരൂല്യാ...’ ന്ന്.
ഞാൻ പറഞ്ഞു.
“ എങ്കിൽ പിന്നെ അതു തന്നെ ഒരു പേര്.. ‘ചിന്നു...!’”

ഇനി ആൺകുഞ്ഞിനു പറ്റിയ ഒന്നു കൂടി വേണം...
അതിനായി പല പേരുകളും പരിഗണിച്ചു.
അവസാനം ‘ഗൌതം’ എന്ന പേരു കൂടി എഴുതിക്കൊടുത്തു.

അന്നൊന്നും പ്രസവം ഉണ്ടാവില്ലാന്ന് സിസ്റ്റർ പറഞ്ഞതു കൊണ്ട് ഞാനും ചിക്കുവും വീട്ടിലേക്കു പോന്നു. അവിടെ മറ്റാരേയും നിറുത്തുകയില്ല. കാലത്തെ തന്നെ ചിക്കുവിനെ റെഡിയാക്കി സ്കൂളിലയച്ചതിനു ശേഷം ഉച്ചക്കുള്ള ചോറും മോരു കറിയും റെഡിയാക്കി. കുറച്ച് അച്ചാറുമിട്ട് പൊതിഞ്ഞു കെട്ടി കാലത്തേ തന്നെ ഒരു ടാക്സി വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. അപ്പൊഴും വേദനയൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. എനിക്കു ജോലിക്കു പോകേണ്ടതുകൊണ്ട് അപ്പോൾ തന്നെ തിരിച്ചു പോന്നു.

അവളെ ആശുപത്രിയിൽ ആക്കിയതു മുതൽ ആകെ ഒരു അങ്കലാപ്പായിരുന്നു...
ആകെ ഒരു വിമ്മിഷ്ടം....
പ്രശ്നങ്ങളൊന്നും ഉണ്ടാകല്ലേന്ന് ഒരായിരം വട്ടം പ്രാർത്ഥിച്ചിട്ടുണ്ടാകും.
കടയിലാണെങ്കിൽ ഒരുപാടു ജോലിയും....
ചെയ്താലും ചെയ്താലും തീരാത്തത്ര ജോലി....
കടയിൽ വരുന്നവർക്കെല്ലാം ഭയങ്കര ധൃതിയും....
എനിക്കാണെങ്കിൽ ആകെ ഒരു വിറയൽ...
വല്ലാത്ത ദ്വേഷ്യവും....
എങ്ങനെയൊക്കെയോ ഉച്ചയാക്കിയെടുത്തു...

സ്കൂൾ ബസ്സ് വരുന്നതും കാത്ത് കവലയിൽ നിൽക്കുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല.
അവളെ ലേബർ റൂമിലേക്ക് കൊണ്ടു പോയിരിക്കുമോ...?
വേദന കൊണ്ട് പുളയുകയായിരിക്കുമോ...?
ഭാഷ അറിയാവുന്ന ഒരാളു പോലും അടുത്തില്ലല്ലൊ ഈശ്വരാ...!
ആകെയുള്ള ആശ്വാസം ഒന്നു രണ്ട് മലയാളി നഴ്സുമാരുണ്ടെന്നുള്ളതാണ്.
അവർക്ക് ഓരോ ജോലിക്കിടക്ക് അവളെ വന്ന് ശ്രദ്ധിക്കാൻ നേരം കിട്ടുമോ...?

ഒരിടത്തും നിൽക്കാൻ കഴിയാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അപ്പോഴേക്കും സ്കൂൾ ബസ്സ് എത്തി. ചിക്കുവിനേയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ ചിക്കു ചോദിച്ചു.
“അഛാ അമ്മ വന്നോ...?”
“ ഇല്ലെടാ..”
“ ചിന്നുവോ...?”
“ ഇല്ലടാ...”

വീട്ടിൽ വന്ന് ഊണു കഴിച്ചിട്ട് ചിക്കുവിന്റെ ഹോം വർക്കുകളെല്ലാം ചെയ്തു തീർത്തു. അതു കാരണം ഒന്നു കിടക്കാനുള്ള സമയം പോലും കിട്ടിയില്ല. വീണ്ടും ചിക്കുവിനേയും കൂട്ടി കടയിലേക്ക് വിട്ടു. ബോസ്സ് പുറത്തു പോകുന്നതിനു മുൻപു തന്നെ ഇന്ന് നേരത്തെ പോകുന്നതിനുള്ള അനുവാദം വാങ്ങി വച്ചു. ഇതിനിടക്ക് കൂട്ടുകാരൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. അവരുടെ ആശ്വാസവചനങ്ങളും എനിക്ക് ആശ്വാസം തരുന്നുമുണ്ട്.
എങ്കിലും മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു...
ചെയ്യുന്നതെല്ലാം പാളിപ്പോകുന്നതു പോലെ.
കയ്യുടെ വിറയൽ മാറുന്നതേയില്ല.

ധൃതി പിടിച്ച് അശ്രദ്ധയോടെയുള്ള പണിക്കിടക്ക് ബ്ലേഡ് കൊണ്ട് കൈ ലേശം മുറിഞ്ഞു രക്തം വന്നു. ഉടനെ തന്നെ സാധാരണ ചെയ്യുന്നതു പോലെ വായിൽ വച്ച് ചപ്പി. ഇനി ഒരു പണിയും ചെയ്യാൻ പറ്റില്ലെന്നു തീർച്ചയാക്കി.
വൈകുന്നേരം ആയപ്പോൾ ഒരു ഫോൺ കാൾ...
പരിചയമുള്ള സ്വരം അല്ല. പെട്ടെന്നു ചിന്ത ആശുപത്രിയിലേക്കു പാഞ്ഞു...
ഒരു നിമിഷം ചങ്കിലൊരു കത്തൽ....!
“ഹലോ...” ഞാൻ.
“ആശുപത്രിയിൽ നിന്നാ... വരുമ്പൊഴേ കുറച്ചു കഞ്ഞി കൊണ്ടു വരണം...! പിന്നെ ആവശ്യത്തിനുള്ള ബ്ലഡ്ഡും കരുതണം...!!!”
മലയാളി നഴ്സ് ആയിരുന്നു. കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി...!!!
‘ബ്ലഡ്ഡൊ..!!!?’


ബാക്കി അടുത്ത പോസ്റ്റിൽ...

25 comments:

പട്ടേപ്പാടം റാംജി said...

വളരെ സുന്ദരമായ പറയല്‍ ഇത്തവണ. ആ കുടുംമ്പത്തിന്റെത് പോലെ ഇവിടെ കുടുങ്ങിപ്പോകുന്ന പല കഥകളും ഈയിടെ പത്രത്തില്‍ വായിച്ചിരുന്നു. ആലോചിക്കുമ്പോള്‍ കഷ്ടം തന്നെ.
ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ?
രക്തം വേണ്ടി വന്നോ?

Unknown said...

ബാക്കി വായിച്ചിട്ട് പറയാം.
മനുഷ്യനെ ബേജാരാക്കല്ലേ മാഷേ..

ajith said...

നിറുത്താതെ വായിച്ചു ഈ ലക്കം. അടുത്തലക്കത്തിനായി കാത്തിരിക്കുന്നു.

Unknown said...

പതിവ് പോലെ സസ്പെന്‍സ് ആക്കി!! അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ !!
ആശംസകള്‍!

Pradeep Kumar said...

സൂക്ഷ്മനിരീക്ഷണ പാടവം.പ്രവാസ ജീവിതാനുഭവം.നേര്‍രേഖയിലുള്ള എഴുത്ത്.അടുത്ത ലക്കത്തിനുള്ള താത്പര്യമുണര്‍ത്തുന്ന ശൈലി.തുടരുക.

Villagemaan/വില്ലേജ്മാന്‍ said...

സസ്പെന്‍സില്‍ നിര്‍ത്തി കളഞ്ഞല്ലോ !

പാവപ്പെട്ടവൻ said...

പ്രവാസികളുടെ കണക്കു കൂട്ടലുകൾ പലപ്പോഴും തെറ്റാറാണല്ലൊ പതിവ്.

വളരെ നല്ല പ്രവാസികളുടെ ജീവിത ചിത്രം .ഇത്തരത്തിലുള്ള ഭർത്താക്കൻ മാർ അയാളുടെ ഭാര്യയോടുചെയ്യുന്ന ഏറ്റവും മുന്തിയ ക്രൂരതാണ് ഇതു. ഇങ്ങനെയുള്ള ധാരളം കുടുംബങ്ങൾ സൌദിയിലുമുണ്ട്..

SHANAVAS said...

പ്രവാസിയുടെ പൊള്ളുന്ന ജീവിത അനുഭവങ്ങള്‍ നന്നായി പറഞ്ഞു.മനസ്സില്‍ നൊമ്പരം ബാക്കി നില്‍ക്കുന്നു.

African Mallu said...

നല്ല വിവരണം ..തുടരട്ടെ ...

Muralee Mukundan , ബിലാത്തിപട്ടണം said...

‘വല്ലാത്തൊരു അക്കരപ്പച്ച’യാണ് ഈ പ്രവാസലോകം നമ്മൾക്ക് മുൻപിൽ വച്ചു നീട്ടുന്നത്. ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എപ്പോഴും നമ്മളെക്കൊണ്ട് തോന്നിപ്പിക്കും...!
വിശ്വസിപ്പിക്കും....!

ചിന്നുവിന്റെ നാട്ടിലെ ചിന്നുവിനേയും അങ്ങിനെ പരിചയപ്പെടുത്തുവാൻ പോകുകയാണല്ലേ...

jyo.mds said...

ആദ്യം പറഞ്ഞ പ്രവാസിയുടെ ജീവിതവ്യഥ വായിച്ച് ഞാന്‍ ആലോചിച്ചു--എന്നാണ് ഈ കുരുക്കുകള്‍ അദ്ദേഹത്തിന് അഴിക്കാന്‍ കഴിയുക.
നന്നായി എഴുതുന്നു.ചിന്നുവിനെ കാണാന്‍ കാത്തിരിക്കുന്നു.

വീകെ said...

പട്ടേപ്പാടം റാംജീ: ഇത്തരത്തിലുള്ള ആളുകൾ ഭാവിയിൽ വരാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് എന്തു കൊണ്ട് ചിന്തിക്കുന്നില്ലെന്ന് മനസ്സിലാകുന്നില്ല.
വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം
-------------------------------------------------
പ്രവാസിനിച്ചേച്ചി(വിലാസിനിച്ചേച്ചി പോലെ): ഒന്നും വായിക്കാതെങ്ങനെ ബേജാറാക്കല്ലെന്നു പറഞ്ഞത്...?! വന്നതിനു സന്തോഷം.
----------------------------------------------------
അജിത്: വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം മാഷെ.
---------------------------------------------------
ഞാൻ ഗന്ധർവ്വൻ: അഭിപ്രായത്തിനു വളരെ സന്തോഷം.
------------------------------------------------
പ്രദീപ് കുമാർ: ആദ്യമായിട്ടുള്ള ഈ വരവിനു നന്ദി പറയട്ടെ ആദ്യം. അഭിപ്രായത്തിനു വളരെ സന്തോഷം.
--------------------------------------------------
വില്ലേജ്മാൻ: വന്നതിനും അഭിപ്രായത്തിനും നന്ദി.
-------------------------------------------------
പാവപ്പെട്ടവൻ: കുടുംബം ഒരുമിച്ചു ജീവിക്കുവാനുള്ള ഓരോ പ്രവാസിയുടേയും ആഗ്രഹം തെറ്റാണെന്നു പറയാൻ ആർക്കും കഴിയില്ല. തെറ്റായ വഴിയിലൂടെ, അതിന്റെ വരുംവരായ്കകൾ മനസ്സിലാക്കാതെ കുടുംബമായി ജീവിക്കുന്ന ഒരാൾ പറഞ്ഞത് ‘അതൊക്കെ വരുന്നിടത്ത് വച്ച് കാണാമെന്നാണ്..!‘ എങ്ങനെ..? ആർക്കും ഉത്തരമുണ്ടാവില്ല.
വന്നതിനും അഭിപ്രായത്തിനും നന്ദി.
-----------------------------------------------------
ഷാനവാസ്: വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.
------------------------------------------------
ആഫ്രികൻ മല്ലു: വന്നതിനു വളരെ സന്തോഷം.
---------------------------------------------------
ബിലാത്തിപ്പട്ടണം: അതേ ബിലാത്തിച്ചേട്ടാ.. സ്വപ്നങ്ങളുറങ്ങുന്ന സ്വപ്നഭൂമിയാണീ താഴ്വര. സ്വപ്നങ്ങൾ മാത്രം...!!
വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.
--------------------------------------------------
ജ്യോ: ആ കുരുക്കുകൾ അഴിച്ച് അദ്ദേഹം രക്ഷപ്പെട്ടിരിക്കുമോ...? അറിയില്ല.
അഭിപ്രായത്തിനു വളരെ സന്തോഷം.
--------------------------------------------------

krishnakumar513 said...

സസ്പെന്‍സ്,പതിവ് പോലെ സസ്പെന്‍സ്....

Typist | എഴുത്തുകാരി said...

അവരെന്തായിരിക്കും ചെയ്തിട്ടുണ്ടാവുക, നാട്ടിലേക്കു വരാൻ പറ്റില്ല, അവിടെ സ്കൂളിൽ ചേർക്കാൻ പറ്റില്ല. കഷ്ടമാണല്ലേ.

ramanika said...

പതിവ് പോലെ സസ്പെന്‍സ്!

Anonymous said...

ഹാ....tension അടിപ്പിക്കാതെ ബാക്കി പറ മാഷേ.....ഇതൊരുമാതിരി സിരിയലിന്‍്റ്റെ അവസാനം കാണുന്ന സ്ത്രീ പ്റേക്ഷകരേ ഡയറക്റ്റര്‍ tension അടിപ്പിക്കുന്നത്‌ പോലായി... !!

വീകെ said...

കൃഷ്ണകുമാർ513: അഭിപ്രായത്തിനു വളരെ നന്ദി.
-----------------------------------------------------
എഴുത്തുകാരി: എന്തു വന്നാലും അനുഭവിക്കാതെ പറ്റുമോ..? ഗൾഫിൽ ഒരു കുടുംബജീവിതം വേണമെങ്കിൽ ഇതുപോലൊക്കെ മിക്കവർക്കും ചെയ്യേണ്ടി വരും. എല്ലാം തികഞ്ഞ് കുടുംബമായി കഴിയാൻ അർഹതയുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. വളരെ നന്ദി.
----------------------------------------------------
രമണിക: അഭിപ്രായത്തിനു വളരെ സന്തോഷം.
-----------------------------------------------------
വടക്കനച്ചായൻ: നമ്മൾ ജീവിക്കുന്നതു തന്നെ സീരിയലിന്റെ ഒരു ലോകത്തല്ലെ മാഷെ. സീരിയൽ ഇല്ലാതെ നമ്മൾക്കെന്തു ടീവി.. എന്തു ജീവിതം..!! വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം.
-----------------------------------------------------

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വീട്ടിൽ വന്ന് ഊണു കഴിച്ചിട്ട് ചിക്കുവിന്റെ ഹോം വർക്കുകളെല്ലാം ചെയ്തു തീർത്തു.

അതു ശരി അപ്പൊ അവിടെയും അങ്ങനെ തന്നെ അല്ലേ?

എത്ര പ്ലാസ്റ്റിക്ബാഗും മറ്റും നെയ്യേണ്ടി വന്നതാ ഒരു കാലത്ത്‌

Prabhan Krishnan said...

പ്രവാസ ജീവിതം...വല്ലാത്തൊരവസ്ഥയാണ്..
വെളിയില്‍നിന്നു നോക്കുന്നവനെന്തറിയുന്നു....!!

നന്നായെഴുതീട്ടോ..ആശംസകള്‍..

ഇതും ഒരുപ്രവാസി...!!
http://pularipoov.blogspot.com/2010/12/blog-post_26.html

ജയരാജ്‌മുരുക്കുംപുഴ said...

veendum suspense.......... kaathirikkunnu.....

ഹാക്കര്‍ said...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

വി കെ said...

ഇൻഡ്യാഹെറിറ്റേജ് :ഹോം വർക്കുകൾ നാട്ടിലേക്കാൾ കൂടുതലാണെന്നാണു തോന്നുന്നത്.
വന്നതിനു സന്തോഷം.
---------------------------------------------------------
പ്രഭൻ കൃഷ്ണൻ :ആദ്യമായ ഈ വരവിനു വളരെ നന്ദി. പ്രവാസിയേ മറ്റൊരു പ്രവാസിക്കല്ലാതെ മനസ്സിലാകുമെന്നു തോന്നുന്നില്ല. നന്ദി.
-------------------------------------------------------
ജയറാം മുരുക്കും‌പുഴ :പതിവു സന്ദർശനത്തിനു വളരെ നന്ദി.
------------------------------------------------------
ഹാക്കർ : താങ്കളുടെ ലോഗോ എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്. കണ്ടില്ലേ..?
-----------------------------------------------------
ഇവിടെ വന്നിട്ടു ഒന്നും മിണ്ടാൻ മനസ്സില്ലാതെ പോയ എല്ല സന്മനസ്സുകൾക്കും എന്റെ ഹൃദയം‌ഗമമായ നന്ദി..
-----------------------------------------------------

ബെഞ്ചാലി said...

ഇത്തരത്തിലുള്ള ഒരുപാട് പേരെ കുറിച്ച് കേട്ടിട്ടുണ്ട്. പ്രസവവും ജനനവുമെല്ലാം കഴിഞ്ഞു നായകൻ നായികയെ ഇവിടെ നിർത്തി ആവശ്യങ്ങൾക്കായി നാട്ടിപോയി വരികയും പിന്നീട് ചെറിയ തോതിലുള്ള ബിസിനസ്സിലൂടെ പച്ചപിടിച്ച് മലയാളി സമൂഹത്തിലെ തിളങ്ങുന്ന താരമായും വന്നത് ചരിത്ര സത്യം.

ശാന്ത കാവുമ്പായി said...

ആദ്യമേ ഏതാണീ ചിന്നുവെന്ന് സംശയിച്ചിരുന്നു.ഇപ്പൊ പിടികിട്ടി.ഞാനൊരു ടീച്ചറായിക്കോട്ടെ ‘ആകെ ഒരു വിമ്മിഷ്ടം....‘വിമ്മിട്ടം എന്നുമതി കെട്ടോ

വീകെ said...

ബെഞ്ചാലി :മാഷ് പറഞ്ഞതു പോലുള്ള അപൂർവ്വം ആളുകളും ഉണ്ട്. വന്നതിനു വളരെ നന്ദി.
ശാന്ത കാവുമ്പായി :
തെറ്റു തിരുത്തിത്തന്നതിനു വളരെ നന്ദി. വായിക്കാൻ വിട്ട രണ്ടു ലക്കവും ഒരുമിച്ച് വായിക്കാൻ മനസ്സു കാണിച്ച ശാന്തേച്ചിക്ക് എന്റെ നല്ല നമസ്കാരം.