കഥ തുടരുന്നു....
ഫ്രീ വിസ....
ദിവസങ്ങൾ പിന്നെയും കടന്നു പോയി...
ബോസ്സുള്ളതു കൊണ്ട് ദിവസങ്ങൾക്ക് ജീവനുണ്ടായിരുന്നു...!
നല്ല ബിസിനസ്സും കിട്ടിത്തുടങ്ങിയിരുന്നു. ജോലി ഭാരം കൂടി വന്നപ്പോൾ പുതിയ ജീവനക്കാരെ ആവശ്യമായി വന്നു. വെറുതെയിരിക്കുമ്പോഴുള്ള സൌഹൃദ സംഭാഷണങ്ങളിൽ ഞങ്ങളുടെ നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരസ്പരം കൈമാറിയിരുന്നു.
അന്നൊരു ദിവസം ഞാൻ എന്നെക്കുറിച്ച് പറയുമ്പോൾ അവൻ ഉറപ്പു തന്നിരുന്നതാണ്. എന്റെ അനിയനെ കടയിലേക്ക് കൊണ്ടു വരാനുള്ള വിസ തരാമെന്ന്...! ഞാൻ പറഞ്ഞു.
“ അനിയൻ വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ അവനെ ഏൽപ്പിക്കാം. അതു കഴിഞ്ഞിട്ടു
വേണം ഇവിടന്നു പോകുന്നതിനു മുൻപ് എനിക്ക് സ്വന്തമായിട്ടൊരു കൂര തീർക്കാൻ...!”
“എല്ലാം നിനക്കുണ്ടാകും. ഞാനില്ലെ നിന്റെ കൂടെ....! കുറച്ചു കഴിയട്ടെ. നമ്മുടെ ബിസിനസ്സ് കുറച്ചു കൂടി മെച്ചപ്പെടട്ടെ...”
അവന്റെ വാക്കുകൾ പകർന്നു തന്ന കുളിർമ്മ ചില്ലറയല്ല.
പിന്നെയും കുറെ കഴിഞ്ഞിട്ടാണ് വിസ ചോദിക്കാനുള്ള സന്ദർഭം ഒത്തു വന്നത്.
കാരണം, ഇവിടെ നിന്നു തന്നെ ഡ്രൈവിങ് ലൈസൻസുള്ള രണ്ടു പേരെ വിസ മാറ്റി
എടുത്താണ് സെയിൽസുമാന്മാരായി നിയമിച്ചത്. രണ്ടു പേരും ഇന്ത്യക്കാരായിരുന്നു.
അതു കഴിഞ്ഞപ്പോഴാണ് ഞാൻ അനിയന്റെ വിസയുടെ കാര്യം പറഞ്ഞത്. അവൻ ഒരെതിർപ്പും പറയാതെ പാസ്പ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു. അതിനു ശേഷമാണ് നാട്ടിൽ നിന്നും കോപ്പി വരുത്തിയത്.
പിന്നെ അധികം താമസമുണ്ടായില്ല....
പത്തേപത്തു ദിവസം മാത്രം....!!
വിസ കയ്യിൽ കിട്ടി....!!!
സത്യം പറയാമല്ലൊ, ഒരു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്ക്....!!!!
കൂട്ടുകാർ പലരും അവരുടെ സഹോദരങ്ങളെ കൊണ്ടുവരാൻ ചിട്ടി പിടിച്ചും ബാക്കിയുള്ളത് കടം വാങ്ങിയും മറ്റും വിസ കാശു കൊടുത്തു വാങ്ങുമ്പോൾ, എനിക്ക് സർക്കാരിലേക്ക് അടക്കേണ്ട ചെറിയ തുക മാത്രം അടച്ച് അനിയന്റെ വിസ കിട്ടിയതിലുള്ള സന്തോഷം എഴുതി അറിയിക്കാൻ എനിക്കറിയില്ല....!
കാശു കൊടുത്തൊരു വിസ വാങ്ങാൻ ഒരിക്കലും കഴിയുമായിരുന്നില്ല. അങ്ങനെ വാങ്ങിയാൽ തന്നെയും ഏതെങ്കിലും അറബിയുടെ ആട്ടും തൂപ്പും കൊള്ളാനായി അവനെ വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറല്ലായിരുന്നു. എന്റെ അനുഭവം തന്നെ കാരണം.
സുഹൃത്തുക്കൾ പലരും സഹോദരങ്ങളെ കൊണ്ടു വന്ന് ഈ ഗൾഫിന്റെ തെരുവീഥിയിൽ ഇറക്കി വിടും. കാരണം ‘ഫ്രീ വിസ’ എന്ന പേരിൽ അറിയപ്പെടുന്ന വിസയായിരിക്കും മിക്കവരും സംഘടിപ്പിക്കുന്നത്. ആ വിസ ‘ഫ്രീ’ ആയിട്ടു കിട്ടുന്നതോ, ഇവിടെ വന്ന് തോന്നിയതു പോലെ ജോലിയെടുത്ത് ജീവിക്കാൻ കഴിയുന്നതോ അല്ല.
അതിലൊരു ജോലി പറഞ്ഞിട്ടുണ്ടാകും. ആ ജോലി, അതേ അറബിയുടെ കീഴിൽ ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. പക്ഷെ, കാശിനു ദാരിദ്ര്യമുള്ള അറബികൾ തന്റെ വീട്ടിൽ പുറം പണിക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞ് സർക്കാരിൽ നിന്നും വിസ സംഘടിപ്പിക്കും. വാസ്തവത്തിൽ
അങ്ങനെയൊരു ജോലിക്കാരനെ നിറുത്തി ശമ്പളം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടാകില്ല. അതു കൊണ്ട് ആ വിസ കാശു തരുന്ന ആർക്കെങ്കിലും സർക്കാരറിയാതെ വിൽക്കും.
ആ വിസയിൽ വരുന്നവന് രണ്ടു വർഷം ഇവിടെ താമസിക്കുന്നതിനുള്ള അനുവാദവും വാങ്ങിക്കൊടുത്തു കഴിഞ്ഞാൽ അറബിയുടെ ജോലി തീർന്നു. പിന്നെ അവനായി അവന്റെ പാടായി....!?
പോലീസ്സു പിടിക്കാതെ നോക്കണമെന്നു മാത്രം. ..!!
കാരണം നിയമപരമായ വിസ ഉണ്ടെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ജോലിയൊ, അതേ അറബിയുടെ കീഴിലൊ അല്ലാത്തതിനാൽ നാം മറ്റെന്തു ജോലി ചെയ്താലും തെറ്റുകാർ തന്നെ....!
ഈ വിസയിൽ വരുന്നവർ അന്നു മുതൽ നിയമവിരുദ്ധ തൊഴിലാളികളായി മാറുകയാണ്.
കുറച്ചു മനുഷ്യപ്പറ്റുള്ള അറബികളാണെങ്കിൽ അവനെ അങ്ങനെ വിട്ടേക്കും. എവിടെയെങ്കിലും പോയി പിഴച്ചോട്ടേന്നു വക്കും....!
പക്ഷെ, ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്തു വിട്ട് അധികം കഴിയുന്നതിനു മുൻപു തന്നെ അവന്റെ പാസ്പ്പോർട്ട് കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ കൊടുക്കും. എന്നിട്ട് പറയും.
“ എന്റെ ജോലിക്കാരൻ ചാടിപ്പോയിയെന്ന്...?!”
പിന്നെ അവനെ കണ്ടെത്തേണ്ടത് പോലീസിന്റെ ചുമതലയായി. അങ്ങനെ ചെയ്താൽ അറബിക്ക് വിസക്കാരന്റെ പേരിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ശമ്പളം കൊടുക്കണ്ട. ഒരു വിധ ആനുകൂല്യങ്ങളും കൊടുക്കണ്ട. നാട്ടിൽ പോകാൻ ടിക്കറ്റ് കൊടുക്കണ്ട. മാത്രമല്ല, പോലീസ്സുകാർ അവനെ കണ്ടെത്തിയാൽ നല്ലൊരു തുക പിഴയും പിന്നെ ജയിൽ ശിക്ഷയും കഴിഞ്ഞ്, ടിക്കറ്റിനുള്ള കാശ് കയ്യിലുണ്ടെങ്കിൽ നാട്ടിലേക്ക് കയറ്റി വിടും. ഇല്ലെങ്കിൽ സന്മനസ്സുള്ളവരുടെ സഹായം തേടേണ്ടിവരും നാട്ടിലെത്താൻ.....!!
കെട്ടു താലി വരെ പണയം വച്ച് വിസ വാങ്ങി ഗൾഫിലെത്തി ജോലി ചെയ്തു കുടുംബം പോറ്റാം എന്നു കരുതി വരുന്ന പാവങ്ങളാണ് ഇതിൽ ബലിയാടുകളാകുന്നത്....!!
എന്തെങ്കിലും തൊഴിൽ അറിയാവുന്നവർ ഒരു പക്ഷെ, രക്ഷപ്പെട്ടേക്കും. പറ്റിയൊരു ജോലി കണ്ടെത്തി, ശമ്പളവും മറ്റു കാര്യങ്ങളും പറഞ്ഞുറപ്പിച്ചിട്ട് ആ കമ്പനിയിലെക്ക് വിസ മാറ്റണം. അതിനു കഴിയാത്തവർ തെറ്റുകാരായിത്തന്നെ ജോലി ചെയ്യേണ്ടി വരും....!!
ഇനി എങ്ങനെയെങ്കിലും രണ്ടു വർഷം തള്ളി നീക്കിയാലൊ, പിന്നെ നിൽക്കണമെങ്കിൽ വീണ്ടും വിസ അടിക്കണം. അതിനായി അറബിയെ സമീപിച്ചാൽ അവൻ ഒരു പുതിയ വിസക്കുള്ള കാശാവും ചോദിക്കുക ...!!
പിന്നെ അവന്റെ കാലും കയ്യും പിടിച്ച് കരഞ്ഞു പറയുമ്പോൾ മനസ്സലിയും. നൂറോ ഇരുന്നൂറോ കുറച്ചു തരും. അത്ര തന്നെ....!?
പറഞ്ഞുറപ്പിച്ച കാശ് ഉടനെ എത്തിച്ചാൽ വീണ്ടും വിസ അടിക്കും. അതിനു കഴിയാത്തവൻ പിന്നെ അറബിയെ കാണാൻ വരില്ല. അവൻ എന്നും നിയമവിരുദ്ധ തൊഴിലാളി ആയി കാലം കഴിക്കണം. പിന്നെ കേരളം അങ്ങ് അറബിക്കടലിൽ ഒലിച്ചു പോയീന്നറിഞ്ഞാലും അവനിവിടന്ന് പെട്ടെന്നൊന്നും രക്ഷപ്പെടാനാവില്ല....!!!
എന്നെങ്കിലും ഒരു ‘ പൊതു മാപ്പു’ സർക്കാർ പ്രഖ്യാപിക്കുന്നതു വരെ കാത്തിരുന്നേ പറ്റൂ.
അതു കൊണ്ട് അത്തരം ഒരു വിസയെടുത്ത് ആരെയെങ്കിലും കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടില്ല.
ഇവിടെ, ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലാണ് അനിയൻ വരുന്നത്. അവന്റെ ഏതൊരു
കാര്യത്തിനും എന്റെ സഹായം ഉണ്ടാകും. അതു കൊണ്ടാണ് ഒരു ലോകം പിടിച്ചടക്കിയ സന്തോഷം തോന്നിയത്.
വിസ കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ലല്ലൊ. വിമാന ടിക്കറ്റും വേണ്ടെ....?
അതിനായി ബോസിനെ തന്നെ സമീപിച്ചു. ബോസ് മറുത്തൊന്നും പറയാതെ ടിക്കറ്റിനുള്ള പണവും ലോണായിട്ടു തന്നു.
ആ മാസത്തെ ശമ്പളം മുതൽ പത്ത് ദിനാർ വച്ചു പിടിച്ചോളാൻ ഞാൻ സമ്മതിച്ചു.
വൈകുന്നേരം കട പൂട്ടി വിസയുമായി ഞാൻ റൂമിലേക്ക് തിരിച്ചു....
ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തിയതും ഒരു നിമിഷം നിന്നു....!
ഇതുമായി ഇപ്പോൾ കേറിച്ചെന്നാൽ ഉണ്ടാകുന്ന പുകിൽ ഓർത്തായിരുന്നു നിന്നത്....!!
അതോ അനിയൻ വന്നിട്ട് പറഞ്ഞാൽ മതിയോ...?
എന്തായാലും കൂട്ടുകാർക്ക് ചിലവു ചെയ്യാതിരിക്കാൻ ആവില്ല.
വിസ കിട്ടിയതിനും അനിയൻ വരുമ്പോഴും ചിലവു ചെയ്യണം. രണ്ടും കൂടി ഒന്നാക്കിയാൽ ചിലവു കുറയുമല്ലൊ....?
അല്ലെങ്കിൽ വേണ്ട....
ഇതു വരെ ഞാൻ അവരോടൊപ്പം കൂടിയിട്ടേയുള്ളു. എന്റേതായിട്ട് കാര്യമായ ഒരു ചിലവും ഇതുവരെ നടത്തിയിട്ടില്ല...
അതു തന്നയാണ് നല്ലത്....!
എന്റെ ഈ സന്തോഷത്തിൽ അവരും പങ്കു ചേരട്ടെ....!!
ഞാൻ വാതിൽ തുറന്ന്, ചിരിക്കുന്ന മുഖത്തോടെ വിസയും പൊക്കിപ്പിടിച്ച് അകത്തു കയറിയതും ടീവിയിൽ കണ്ണും നട്ടിരുന്ന സുഹൃത്തുക്കളിൽ ചിലർ ചാടി എഴുന്നേറ്റ് കടലാസ്സിൽ പിടികൂടി.
കൂട്ടത്തിൽ പൊക്കം കൂടിയ വർഗ്ഗീസേട്ടനാണത് കിട്ടിയത്.
“ എടാ.. നീയെങ്ങനെ ഒപ്പിച്ചടാ.. ഇത്...?”
അത് വായിച്ച ശേഷം വർഗ്ഗീസേട്ടന്റെ ചോദ്യം കേട്ട് മറ്റുള്ളവരും മാറി മാറി വായിച്ചു നോക്കാൻ തുടങ്ങി. ഞാനവരോട് വിവരം പറഞ്ഞു കൊണ്ടിരിക്കെ, വർഗ്ഗീസേട്ടന്റെ ഫോണിൽ കൂടിയുള്ള സംസാരം കേട്ട് എന്റെ ശബ്ദം നിലച്ചു.
“ എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒരു കാർട്ടൺ ഫോസ്റ്ററും (ബിയർ) ഒരു കുപ്പിയും.. വേഗം വേണം... ഓക്കെ.. ഓക്കെ..”
അക്കാലത്ത് വർഗ്ഗീസേട്ടന്റെ വെള്ളത്തിന്റെ പറ്റുപടി അവരുമായിട്ടായിരുന്നു. ‘ശ്രീലങ്ക’ എന്നത് ഒരു കോഡ് പേരാണ്. ഇരുട്ടിന്റെ മറവിലാണാ ബിസിനസ്സ് ചെയ്തിരുന്നത്. ഞങ്ങളാരെങ്കിലും വിളിച്ചു പറഞ്ഞാൽ അവർ വരികയില്ല.
ഞാൻ ചോദിച്ചു.
“വർഗ്ഗീസേട്ടാ.. ഒരു കാർട്ടൺ ബിയറോ...!!?”
“ നീ പോയി വേഗം കുളിച്ചെ.. ബാക്കി ഞാൻ നോക്കിക്കോളാം. എന്റെ കയ്യിലിരുന്ന ബീഫ് ഞാൻ ഫ്രൈ ആക്കി വച്ചിട്ടുണ്ട്. കുറച്ച് ചിക്കൻ സോസേജ് കൂടി വാങ്ങി വറുക്കാം. അപ്പോഴേക്കും നീ പോയി കുളിച്ചേച്ചു വാ...”
എന്നു പറയലും വർഗ്ഗീസേട്ടൻ ചിക്കൻ സോസേജിനു ഓർഡർ കൊടുക്കാനായി ഫോണിന്റടുത്തേക്കു വീണ്ടും തിരിഞ്ഞു.
കുടിക്കാൻ ഒരു കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടനത് ഉത്സവമാക്കി മാറ്റി അന്ന്.
വർഗ്ഗീസേട്ടൻ അങ്ങിനെയാണ്. മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!
ഞാൻ കുളി കഴിഞ്ഞെത്തിയതും ‘ഠപ്പ്’ ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
വർഗ്ഗീസ്സേട്ടൻ ഒഴിയുന്ന ഗ്ലാസ്സുകൾ നിറച്ചു കൊടുക്കാനായി ഓടി നടന്നു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. എല്ലാം കഴിഞ്ഞ്, ആടിയതിന്റേയും പാടിയതിന്റേയും പിന്നെ കുടിയുടേയും ക്ഷീണം കാരണം എല്ലാവരും തോന്നിയ പോലെ തോന്നിയേടത്ത് കിടന്ന് ബോധം കെട്ടുറങ്ങി.....!!!!
ഞങ്ങളുടെ സാമാന്യം വലിയ ഹാൾ, പൂരം കഴിഞ്ഞ അമ്പലപ്പറമ്പു പോലെയായി.....
ബാക്കി അടുത്ത പോസ്റ്റിൽ....

27 comments:
അടുത്ത പോസ്റ്റ് വേഗമാകട്ടെ...
എന്ത് ആയാലും "ചെലവ് " തന്നെ അല്ലെ? കേരളത്തില്‍ എന്റെ ഒരു കൂട്ടുകാരന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു വിദ്വാന്‍ ചെലവ് ചെയ്യിച്ചു. വെറുതെ അല്ല ട്ടോ, ആ വിദ്വാന്റെ അച്ഛന്‍ മരിച്ചാല്‍ തിരിച്ചും ചെലവ് ചെയ്തോളാം എന്നുള്ള ഉറപ്പിന്മേല്‍..
'ഫ്രീ വിസ' എന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇതിനു പിറകില്‍ ഇത്രയും നൂലാമാലകള്‍ ഉണ്ടെന്ന് അറിയുന്നത് ഇപ്പോള്‍ മാത്രം.
എന്നിട്ട്? ബാക്കി വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുന്നു
വേഗം വേഗം എഴുതൂ. കാത്തിരിക്കാന്‍ ക്ഷമ കുറവാണേ...
ഫ്രീ വിസയെന്തെന്ന് ചില്ലറ വിവരണം നല്‍കിയത് നന്നായി. ശ്രീയെ പോലുള്ളവര്‍ക്ക് ഉപകാരമായല്ലൊ..
ഫ്രീ വിസയെക്കുറിച്ച് അറിയാന്‍ പറ്റിയതില്‍ നന്ദി. ദിവാരേട്ടന്റെ പോസ്റ്റ് ചിരിപ്പിച്ചു, സങ്കടപ്പെടുത്തി.
ഫ്രീ വിസയില്‍ അങ്ങോട്ട് വരുന്നവരുടെ അവസ്ഥ ശരിക്കും അറിഞ്ഞു
ബാക്കി കാത്തിരിക്കുന്നു
മറ്റുള്ളവരുടെ സന്തോഷവും തന്റേതായി കാണുന്ന ഒരു പ്രകൃതം.
പിന്നെ പറയേണ്ടല്ലൊ.... പൂരം...!!
പിന്നെ ‘ഠപ്പ്’ എന്ന് ബിയർ പാട്ടകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങി....!!
പിന്നെ പതിവു പരിപാടികൾ കുടി, തീറ്റ, പാട്ട്, ആട്ടം....!!!
ഇത്തരം ആഘോഷങ്ങളാണ് ഗെഡി...ഓരൊ പ്രവാസിയുടേയും സന്തോഷങ്ങൾ !
krishnakumar:
അഭിപ്രായത്തിന് വളരെ നന്ദി.
----------------------
Divarettan ദിവാരേട്ടൻ:
ഇങ്ങനെയൊരു ചിലവ് ചെയ്യൽ ആദ്യമായിട്ടാണട്ടൊ കേട്ടത്.ഇതിനു സമാനമായ ഒരു കഥ ഞാനും പണ്ടു കേട്ടിട്ടുണ്ട്.
സ്കൂളിൽ പഠിക്കുന്ന സുഹൃത്തുക്കളായ രണ്ടു കുട്ടികളിൽ ഒരാളുടെ അഛൻ തെങ്ങിൽ നിന്നു വീണു മരിച്ചതിന്റെ അടിയന്തിരത്തിന് മറ്റവനെ ക്ഷണിച്ചില്ല.അന്ന് അവരുടെ പടിക്കൽ കൂടി നടന്നു പോയപ്പോൾ പയ്യന്റെ അത്മഗതം ”ങൂം.. നീ നോക്കിക്കോടാ... എന്റഛനും തെങ്ങിൽ കേറ്റമാടാ തൊഴിൽ...!!”
----------------------------------
ശ്രീ:
വിസയുടെ മറവിൽ ഇനിയും എന്തെല്ലാം തരികിടകൾ... അഭിപ്രായത്തിന് വളരെ നന്ദി.
----------------------------------
OAB/ഒഎബി:
ക്ഷമിക്കൂ സുഹൃത്തെ. സമയം വളരെ കുറവാണ്.അഭിപ്രായത്തിന് വളരെ നന്ദി.
----------------------------------
kumaran|കുമാരൻ:
വളരെ നന്ദി കുമാരേട്ടാ...
------------------------
രമണിക:
അഭിപ്രായത്തിന് വളരെ നന്ദി.
-----------------------
ബിലാത്തിപ്പട്ടണം/bilatthipattanam:
ഇതില്ലാതെ പ്രവാസിക്കെന്തു സന്തോഷം.. അല്ലെ മാഷെ...!!? അഭിപ്രായത്തിന് വളരെ സന്തോഷം.
-------------------------------
വീകെ,
കനകം വിളയുന്ന മരുഭൂമിയിൽ എരിഞ്ഞുതീരുന്ന ഈയ്യാംപാറ്റകൾക്ക്, ഏന്തിനും ഏതിനും ചിലവ് ചെയ്യണം. അത് മാത്രമാണ് പ്രവാസിയുടെ പ്രതേകത.
അല്ലെങ്കിൽ, അങ്ങനെ ഒരു കാരണംകൊണ്ട്, ഇല്ലാത്ത കാരണങ്ങളുണ്ടാക്കി, അവനും സന്തോഷിക്കുന്നു. ദുഖം മറക്കുവാൻ. മുഖം മറ്റുള്ളവർ കാണാതിരിക്കുവാൻ.
പോസ്റ്റുകളിൽ ചിലത്, പച്ചയായ പ്രവാസിയുടെ ജീവിതരേഖകൾ തെളിഞ്ഞ് കാണുന്നു.
തുടരുക, ആശംസകൾ.
Sulthan | സുൽത്താൻ
ഇതാണല്ലേ "ഫ്രീ വിസ "... ഇങ്ങനെ ഈ ഫ്രീ മാണ്ട :)
ബാക്കി കൂടെ പോന്നോട്ടെ കേട്ടോ
വേദനകള്‍ക്കിടയില്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ആഘോഷിച്ച് അവസാനിപ്പിക്കുമ്പോഴും ഒരു നൊമ്പരം ബാക്കിയാവുന്നുണ്ട്.
അടുത്തത് കേള്‍ക്കട്ടെ...
എന്ത് ആയാലും "ചെലവ് " തന്നെ അല്ലെ?ബാക്കി വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിയ്ക്കുന്നു
അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റാക്കൂ..
വീണ്ടും വരാം
താങ്ക്സ് ഫോര്‍ വിസ ഇന്‍ഫോ. പലതും അറിയിലായിരുന്നു.
അല്ല, നമുക്കുള്ള ബീഫ് ചിക്കന്‍ ശ്രീലങ്ക എവിടെ ? അത് വെച്ചിട്ട് മതി ബാകി പോസ്റ്റ്.
ഈ ബ്ലോഗ് ഒത്തിരി പേരുടെ ജീവിത യാഥാര്‍ത്ഥ്യമായിരിക്കും ...തുടരുക
ഒരു വിഭാഗം കുറച്ചു ക്രൂരന്മാരാണ്. വിസക്കാരനെ പുറത്തു വിട്ട് അധികം കഴിയുന്നതിനു മുൻപു തന്നെ അവന്റെ പാസ്പ്പോർട്ട് കൊണ്ടു പോയി പോലീസ് സ്റ്റേഷനിൽ കൊടുക്കും. എന്നിട്ട് പറയും
“ എന്റെ ജോലിക്കാരൻ ചാടിപ്പോയിയെന്ന്.”
ഇതാണ് ഇവിടെ ഏറ്റവും കൂടുതല്‍ നടക്കുന്നത് എത്ര പാവങ്ങളാ ഈ ചതിയില്‍ പെടുന്നത്. !!
ഇങ്ങനെ ഒരു പോസ്റ്റ് ഒരുപാട് പേര്‍ക്കും ഉപകാരം ചെയ്യും . നന്നായി. എന്താണ് “ഫ്രീ” വിസ എന്നുള്ളത് ..
Sultan|സുൽത്താൻ:അഭിപ്രായത്തിന് വളരെ നന്ദി.
ഒഴാക്കൻ: ഇതാണ് ഫ്രീ വിസ. മാണ്ടങ്ങി മാണ്ടാ...!! അഭിപ്രായത്തിന് നന്ദി.
പട്ടേപാടം റാംജി:വളരെ നന്ദി.
lekshmi:ഈ ‘ചിലവി‘ലെങ്കിലും ഞങ്ങളൊന്നു ഉഷാറാകട്ടെ... നന്ദി.
സിനു: വന്നതിനും അഭിപ്രായത്തിനും നന്ദി.
Captain Haddock: അവരൊന്നും ഇപ്പോഴില്ല ക്യാപ്റ്റൻജീ..ഒക്കേത്തിനേം പോലീസു പൊക്കി.വളരെ നന്ദി.
വിജയലക്ഷ്മി:അഭിപ്രായത്തിന് വളരെ നന്ദി.
ഹംസ:വന്നതിന് വളരെ നന്ദി.
ഫ്രീ വിസയെ കുറിച്ച് പറഞ്ഞത് നന്നായി . കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി
ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു
എന്നിട്ട് അനിയനിങ്ങെത്തിയോ? പ്രവാസ ജീവിതത്തില്‍ വീ കെയ്ക്ക് ഏതായാലും സ്നേഹമുള്ള കുറേ കൂട്ടുകാരുണ്ടല്ലോ? അതൊരു ഭാഗ്യമാണ്.
അല്ലാ..ബാക്കി പറഞ്ഞില്ലല്ലോ? :)
interesting..
best wishes
എടാ.. ശ്രീലങ്കെ.. നീ എവിടാടാ... നീയിങ്ട് വന്നെ.. ഒരു കാർട്ടൺ ഫോസ്റ്ററും(ബിയർ)ഒരു കുപ്പിയും.. വേഗം വേണം... ഓക്കെ.. ഓക്കെ
ha ha ha
ഇത് വിജയന്റെ ഫുൾ എന്നപോലെ ഉണ്ടല്ലോ (വിജയൻ ഇവിടുത്തെ വാറ്റുകാരനാ പത്തനം തിട്ടയിൽ നിന്നും വന്ന് വാറ്റി ജീവിക്കുന്നവൻ)
നന്നായിരിക്കുന്നു
ഫ്രീ വിസയുടെ ഉള്ളുകള്ളികള്‍ ഈ പോസ്റ്റിലൂടെയാണ് ആദ്യമായറിയുന്നത്-എന്തായാലും അനിയന് വിസ കിട്ടിയല്ലൊ-സമാധാനമായി
അഭി: വന്നതിനു വളരെ നന്ദി.
vayady: ആദ്യമായിട്ടുള്ള ഈ വരവിന് വളരെ നന്ദീട്ടൊ... കൂട്ടുകാരല്ലെ ഈ ഗൾഫിൽ ആകെയുള്ള സമ്പത്ത്....
the man to walk with: വന്നതിന് വളരെ നന്ദി സുഹൃത്തെ.
വെള്ളത്തൂവൽ: ആദ്യമായിട്ടുള്ള ഈ വരവിനും അഭിപ്രായത്തിനും നന്ദി.
jyo: അഭിപ്രായത്തിന് വളരെ നന്ദി ജ്യൊ..
കൊള്ളാം ആശംസകള്‍....
വീകെ മാഷെ..
സ്വന്തം കഥയിലൂടെ പ്രവസലോകത്തിന്റെ കാണാക്കാഴ്ചകൾ നല്ലൊരു എഴുത്തുകാരന്റെ വൈഭവത്തോടെ ബൂലോകത്തിലേക്ക് എത്തിക്കുമ്പോൾ നന്ദി പറയണൊ അതൊ ഭാഗ്യമാണെന്ന് പറയണൊ ക്യോംകി ഞാനൊന്നും ഇത്രയും ബുദ്ധിമുട്ടുകൾ ഈ പ്രവസലോകത്തുനിന്ന് അനുഭവിച്ചിട്ടില്ല..!
പഴയകാര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നുകിൽ നെടുവീർപ്പ് അല്ലെങ്കിൽ അമ്പരപ്പ് ഇതിലേതാണ് വീകെ മാഷിന് അനുഭവപ്പെടുന്നത്..?
നിയ ജിഷാദ്: വന്നതിന് വളരെ നന്ദി...
കുഞ്ഞൻ: കുഞ്ഞേട്ടാ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇപ്പോൾ നെടുവീർപ്പൊ അമ്പരപ്പൊ ഒന്നുമല്ല... വെറും നിർവ്വികാരത മാത്രം.
ഇതിലെ വന്നിട്ടും ഒന്നും മിണ്ടാതെ കടന്നു പോയവർക്കും എന്റെ നന്ദി അറിയിക്കുന്നു...
“എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ “വിഷു ആശംസകൾ....”
ഫ്രീ വിസ എന്താണെന്ന നമ്മുക്കാറിയാവുന്ന കാരണം കുഴപ്പമില്ല..ഹി..ഹി
Post a Comment