"എല്ലാ വായനക്കാർക്കും എന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...”
കഥ തുടരുന്നു....
എന്റെ പ്രാർത്ഥനകളിൽ.....
അങ്ങനെ അനിയൻ ഒരു മാസത്തിനുള്ളിൽ ലാന്റ് ചെയ്തു....!
ഒരു മാസത്തിനുള്ളിൽ വീണ്ടും ഒരു ചിലവ് കൂടി ഫ്ലാറ്റിൽ അരങ്ങേറി..!!
എനിക്കു സന്തോഷമായിരുന്നു...!!
ഒരിക്കലും നടക്കില്ലന്നു കരുതിയിരുന്ന കാര്യമാണ് നടന്നത്...!!
അനിയനെ ബോസിന്റെ മുൻപിൽ ഹാജരാക്കി. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞപ്പോൾ ബോസിന് എന്നോടൊരു സോഫ്റ്റ് കോർണർ....!!
അദ്ദേഹം പറഞ്ഞു.
“ വിസക്കും ടിക്കറ്റിനും ഉള്ള കാശ്, ഇപ്പോൾ നീ എന്റെ കയ്യിൽ നിന്നും ലോണായിട്ടല്ലെ എടുത്തത്.” “അതെ... അതു ഞാൻ പെട്ടെന്നു തീർത്തോളാം...” ഞാൻ.
“അതല്ല.. അതു നീ എടുക്കണ്ട...! ഞാനെടുത്തോളാം... ?!”
“ വേണ്ട ബോസ്സ്... എന്റെ അനിയനു വേണ്ടിയല്ലെ.... അതു ഞാനെടുത്തോളാം...” “ഞാനെടുത്തോളാമെന്നു പറഞ്ഞത്, എന്റെ കയ്യിൽ നിന്നല്ല. കമ്പനിയിൽ നിന്നും നമുക്കത് എഴുതിക്കളയാം...!!!”
ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ ഇരുന്നുപോയി...
അവൻ തുടർന്നു..
“ അപ്പൊ, നീയെടുത്ത ലോൺ അതങ്ങനെ തന്നെ 10 ദിനാർ വച്ച് അടച്ചു തീർത്തൊ....!!
നീ ചിലവാക്കിയ കാശ് ഞാനിപ്പോൾ തന്നെ തരാം...!! ഇതു ചിലവാക്കാതെ സൂക്ഷിച്ചു വക്ക്. നിന്റെ വീടെന്ന സ്വപ്നത്തിന് ഇതൊരു തുടക്കമാവട്ടെ...!!! ”
അദ്ദേഹം മേശയിൽ നിന്നും ആ തുക എണ്ണിയെടുത്തു തന്നു.... !!
സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെയാണ് ഞാനത് കൈ നീട്ടി വാങ്ങിയത്...!!
എന്താണ് സംഭവിക്കുന്നതറിയാതെ കണ്ണും തള്ളിയിരുന്ന എന്റെ അനിയനും അതിനു സാക്ഷിയായിരുന്നു....!
അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ മറന്നില്ല.....
ഇനിയുള്ള എന്റെ പ്രാർത്ഥനകളിൽ നിനക്കുവേണ്ടിയും ഒരു വരിയുണ്ടാകും....
അനിയന് ജോലികളെല്ലാം സാവധാനം പഠിപ്പിച്ചു കൊടുത്തു..
ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലികളിൽ ആയാസം കുറഞ്ഞതാണ് അവനെ ഏൽപ്പിച്ചത്.....
എന്റെ മുറിയിൽ ഒരു കട്ടിലു കൂടി ഇട്ട്, എന്നോടൊപ്പം തന്നെ താമസവും ശരിയാക്കി.
ഭാഗ്യത്തിന് അവൻ കുടിക്കുമായിരുന്നില്ല...
അതു കൊണ്ട് വർഗ്ഗീസേട്ടന്റെ തമാശകളിൽ നിന്നും രക്ഷപ്പെട്ടു....!!!
ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ...
അപ്രതീക്ഷിതമായി ഒരു ഫോൺകാൾ.....!!?
പരിഭ്രാന്തിയിൽ പതറിപ്പോയ വാക്കുകൾ.....!!
അതു ‘ബോബി‘യുടേതായിരുന്നു......!?
ബോബിയെ അറിയില്ലെ. കറിക്കു പകരം ആപ്പിൾ കൂട്ടിത്തിന്നാൻ പഠിപ്പിച്ച ബോബിയെ.
ബോബിയുടെ ആ കഥ മുൻപു ഞാൻ എഴുതിയിരുന്നു...
നിങ്ങളിൽ ചിലരെങ്കിലും അത് വായിച്ചിരിക്കും...
ഒന്നു കൂടി അടുക്കിപ്പറുക്കി വച്ചിട്ടുണ്ട്....
ഇനിയും വായിക്കാത്തവർ -" ഇതിലേ പോയാൽ " വായിച്ചു മടങ്ങാം...
ബാക്കി അടുത്ത പോസ്റ്റിൽ.....
22 comments:
തിരക്കായതുകൊണ്ടാണോ പോസ്റ്റ് ചെറുതായത്...
വിഷു ആശംസകള്‍ :)
പോസ്റ്റ് വളരെ ചെറുതായി ആ നെട്ടിക്കുന്ന ഫോണ്‍കോള്‍ കൂടി പറഞ്ഞിരുന്നു എങ്കില്‍ മനസ്സിന്‍ സമാധാനമായേനെ .. ഇതിപ്പോള്‍ പണ്ട് മനോരമയിലും മംഗളത്തിലും നോവല്‍ വായിച്ചിരുന്ന പോലെ അടുത്ത ആഴ്ചവരെ ഉള്ള സമാധാനവും നല്ല ഒരു വിഷുവായിട്ട് ഇല്ലാതായി..!! ഹ ഹ ഹ… !! :)
( ഇങ്ങനെ നിറുത്തിയത് നന്നായി അടുത്ത പോസ്റ്റ് വരെ ഒരു ആകാംഷയുണ്ടാവുമല്ലോ വായനക്കാര്‍ക്ക്,)
ആദ്യം വിഷു ആശംസകൾ സ്വീകരിക്കൂ..
ഈ പതിവ് തെറ്റിയുള്ള പോസ്റ്റ് പിന്നെ വായിച്ചോളാം..!
എന്തായാലും വിഷു സ്പെഷ്യലല്ലെ, വായിച്ചേക്കാം..
krishnakumar513: ആദ്യ കമന്റിന് നന്ദി.
പോസ്റ്റ് ചെറുതായതല്ല. ഞാൻ കൊടുത്ത ‘ഇതിലെ പോയാൽ’ എന്ന ലിങ്കിൽ കൂടി പോയില്ലാന്നു തോന്നുന്നു..
വിഷു ആശംസകൾ...
ഹംസ: ഞാൻ കൊടുത്ത ലിങ്കിൽ കൂടി പോയില്ലെന്നു തോന്നുന്നു. വന്നതിനു നന്ദി.
വിഷു ആശംസകൾ...
കുഞ്ഞൻ: കുഞ്ഞേട്ട പതിവു തെറ്റിയുള്ള പോസ്റ്റല്ല. ഇതിൽ ഞാനൊരു ലിങ്കു കൊടുത്തിരുന്നു. അതു പ്രവർത്തിക്കുന്നുണ്ടൊ എന്നൊരു സംശയം...?
വന്നതിനു നന്ദി. ‘വിഷു ആശംസകൾ...’
വിഷു ആശംസകള്‍.
എന്തായാലും അടുത്തത് കൂടി വായിച്ചിട്ട് എഴുതാം അല്ലെ.
പാവം പ്രവാസി.....!!! പാവം ബോബി.!!
ആദ്യം ലിങ്കിലൂടെ പോയില്ല അവിടെയുണ്ടാവും ഫോണ്‍കോള്‍ എന്നു കരുതിയില്ല ഇപ്പോള്‍ കണ്ടു ബോബിയുടെ കാര്യം ഓര്‍ത്ത് സങ്കടപ്പെടാനല്ലെ കഴിയൂ… പാവം..!!
ബോബിയുടെ അതേ അവസ്ഥയില്‍ എത്തിപ്പെടുന്ന കുറേ ഹതഭാഗ്യര്‍ നമുക്കിടയില്‍ ഏറെയുണ്ട്.
ഇനി അനുജന്റെ കഥക്കായി കാത്തിരിക്കുന്നു.
പോസ്റ്റ് ഇങ്ങനെ ചെറുതാക്കല്ലേ...
ഇതെന്താ ഇങ്ങനെ ഒരു കുട്ടിപ്പോസ്റ്റ്. ഇതു ശരിയാവില്ല :)
വിഷു കഴിഞ്ഞു, എന്നാലും ആശംസകള്‍.
ബോബി പറഞ്ഞത് അറിയാന്‍ കാത്തിരിക്കുന്നു..... .........
വിഷു ആശംസകള്‍ !!!
പാവം ബോബി. നല്ല ബോസ്സ്.
പട്ടാപാടം റാംജീ: വളരെ നന്ദി മാഷെ..
ഹംസ: വളരെ നന്ദി.
OAB/ഒഎബി: വളരെ നന്ദി.
കുമാരൻ|kumaran: പോസ്റ്റ് ചെറുതായതല്ല കുമാരേട്ടാ.. കുമാരേട്ടൻ പോകേണ്ട വഴിയിൽ കൂടി പോയില്ല.ഇടക്ക് വച്ച് മുങ്ങി...!! അതാ പറ്റിയത്.
വന്നതിന് നന്ദീട്ടൊ.
Typist|എഴുത്തുകാരി: ഇതു ‘കുട്ടിപോസ്റ്റ്’ അല്ലാ,എന്റെ എഴുത്തുകാരിചേച്ചി..
അവിടെ ഒരു ലിങ്കു കൊടുത്തിരുന്നു. വിഷുവായതു കൊണ്ട് സമയം കിട്ടിക്കാണില്ല, അതൊന്നു ഞക്കാൻ...!!
സാരമില്ല.... വന്നതിനു നന്ദീട്ടൊ
raminika: ബോബി പറഞ്ഞതറിയാൻ അവിടെയുള്ള ലിങ്കിൽ ക്ലിക്കിയാൽ മതി യായിരുന്നു മാഷെ....
Captain Haddock: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഇന്നലെ വിഷുവിന്റെ തിരക്കും ‘പായസം’ കുടിക്കാനുള്ള ധൃതിയും കാരണമാണെന്നു തോന്നുന്നു പലരും ഞാൻ കൊടുത്ത ലിങ്കിൽ ക്ലിക്കാൻ മെനക്കെടാഞ്ഞത്...!!
ജീവിതത്തിന്റെ പച്ചപ്പ് സ്വപ്നഭൂമിയിലേക്ക് എന്ന രചനയില്‍ കാണാം . പ്രവാസിയുടെ സങ്കടങ്ങള്‍ തുടര്‍ന്ന്‍കൊണ്ടേയിരിക്കുന്നു . അപ്പോഴും ,ഒരു സങ്കടം ബാക്കിയാകുന്നു . സങ്കടങ്ങളില്ലാത്ത മനുഷ്യനുണ്ടാവുമോ ?
ഇടയ്ക്കു വെച്ച് കഥ മുടങ്ങി എന്ന് കരുതി വരാറേ ഇല്ലായിരുന്നു . അതുകൊണ്ട് നാല് പോസ്റ്റ് ഒന്നിച്ചു വായിക്കേണ്ടി വന്നു.
വീ കെ,
ബോബിയുടെ കഥ വായിച്ചു. ഗള്‍ഫ് ജീവിതത്തിന്റെ മറ്റൊരു മുഖം. ഒരു സുപ്രഭാതത്തില്‍ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുന്നവരുടെ അവസ്ഥയോര്‍ത്ത് വിഷമം തോന്നി.
ഏതായാലും അനിയനിങ്ങ് എത്തിയല്ലോ? എനിക്കും സന്തോഷം. പക്ഷെ ആ ബോബി എന്തിനായിരിക്കും വിളിച്ചിട്ടുണ്ടാകുക? ഉം.. കാത്തിരിക്കാം :)
ഇപ്പൊഴാ ഇവിടെ വന്നത്.
ബാക്കി വായിക്കാൻ ഇനിയും വരാം.
ആശംസകൾ.
എവിടെ ചെന്നാലും നന്മയുള്ള കുറച്ചു പേരെങ്കിലും ഉണ്ടാകുന്നത് ആണ് ഒരു ആശ്വാസം അല്ലേ?
വൈകിയാണെങ്കിലും വിഷു ആശംസകള്‍!
sm sadique: അഭിപ്രായത്തിന് വളരെ നന്ദി.
സുനിൽ പെരുമ്പാവൂർ: വൈകിയാണെങ്കിലും വന്നല്ലൊ... വളരെ നന്ദി.
vayady: അഭിപ്രായത്തിന് വളരെ നന്ദി.
ലതി: വന്നതിന് വളരെ സന്തോഷം ലതിച്ചേച്ചി.
ശ്രീ:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ...
ബോസ് നല്ല ഹൃദയമുള്ളവന്‍ തന്നെ-വിഷുസദ്യ ഒരുക്കുന്ന തിരക്കില്‍ പോസ്റ്റ് ചുരുക്കിക്കളഞ്ഞു.
എന്റെ വൈകിയ ആശംസകള്‍-ചിന്നുവിന്റെ വീട്ടില്‍ ഐശ്വര്യവും,ആരോഗ്യവും നിറഞ്ഞ ഒരു പുതുവര്‍ഷത്തിന്.
അടുത്ത പോസ്റ്റ് എന്നാ ?
ഹ...ഹ...ആദ്യം തൊട്ട് ഇപ്പഴാ വായിച്ചത്....ഇനി നമ്മള് ഇങ്ങടെ ആളാ
കുട്ടിപ്പോസ്റ്റ് മുഖാന്തിരം ബോബിയെ കണാനും പോയി .പ്രവാസജീവിതത്തിന്റെ വിവിധ മുഖങ്ങൾ അല്ലേ..?
Post a Comment