കഴിഞ്ഞ പോസ്റ്റിൽ വായിച്ചു നിറുത്തിയത്......
ഞാൻ മേലോട്ടു നോക്കി കൈ ഉയർത്തി...
“ദൈവമേ നീ തന്നെ ഒരു വഴി കാണിച്ചു താ....!!”
സ്വപ്നഭൂമിയിലേക്ക് തുടരുന്നു.....
ഈജിപ്ഷ്യന്റെ പതനം...
ഇനി മൂന്നാമതൊരാൾ നോക്കിയാലെ ഈ കണക്ക് ശരിയാകുകയുള്ളു....
അപ്പോഴാണ് എന്റെ സുഹൃത്ത് ബോബിയെ ഓർമ്മ വന്നത്. മുടങ്ങാതെ വായിക്കുന്നവർക്ക്
ഓർമ്മയുണ്ടാകും ബോബിയെ. അന്നു അവന്റെ പേരു ഞാൻ പറഞ്ഞിരുന്നില്ല. ഊണു
കഴിക്കാൻ കറിയില്ലാതിരുന്നതു കൊണ്ട്, കറിക്കു പകരം ആപ്പിൾ മുറിച്ച് പങ്കു വച്ച
‘ആപ്പിൾ ചോറു‘കാരനെ....!!?
അവനന്ന് ഒരു നല്ല കമ്പനിയിൽ ‘അക്കൌണ്ടന്റായി’ ജോലി ചെയ്യുകയായിരുന്നു.
ഫ്രീ വിസയിൽ(?) വന്ന് പല സ്ഥലത്തും ഇന്റർവ്യൂവിനു പോയി കൊള്ളാവുന്ന ഒരു കമ്പനിയിലെ ജോലി സ്വീകരിച്ച്, ഒറ്റക്കൊരു ഫ്ലാറ്റെടുത്ത് അടിപൊളിയായി കഴിയുകയായിരുന്നു ബോബി.
പക്ഷെ, അവൻ പഴയ അർബാബിന്റെ അടുത്തു നിന്നും പുതിയ കമ്പനിയിലേക്ക് വിസ മാറ്റിയിരുന്നില്ല.
അവനെ വിളിച്ച് കാര്യം പറഞ്ഞു..
പിറ്റെ ദിവസം അവൻ കടയിൽ വന്നു. കണക്കെഴുതിയ കടലാസ്സുകൾ ഞാൻ അവനെ ഏൽപ്പിച്ചിട്ട് പറഞ്ഞു .
“ ഇത് കംമ്പൂട്ടറിൽ കയറ്റി ഇതിന്റെ റിസൽട്ട് നിന്റെ കയ്യൊപ്പോടെ എനിക്ക് കിട്ടണം...”
ഈജിപ്ഷ്യനുമായുള്ള എന്റെ തർക്കം ഞാനവനെ പറഞ്ഞു കേൾപ്പിച്ചു. അവനതും വാങ്ങിപ്പോയി.
പിറ്റെ ദിവസം തന്നെ ബോബി അതിന്റെ പ്രിന്റ് എനിക്ക് തന്നു. അവന്റെ ഒപ്പ് മാത്രമല്ല, അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ സീലും അതിലുണ്ടായിരുന്നു. എന്നിട്ടവൻ പറഞ്ഞു
“ഇതവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറ, ഇനിയും സംശയമുണ്ടെങ്കിൽ കൊണ്ടു പോയി കേസു കൊടുത്തോളാൻ...!!”
അന്നു തന്നെ ഞാനത് ഈജിപ്ഷ്യന്റെ മുൻപിലേക്ക് വലിച്ചെറിയാനൊന്നും പോയില്ലെങ്കിലും, ബോബി തന്ന ധൈര്യത്തിൽ തന്നെ പറഞ്ഞു.
“ ഇനിയും നിനക്ക് സംശയമുണ്ടെങ്കിൽ, നീ കൊണ്ടു പോയി കേസു കൊട്...!!”
എന്റെ ഭാവത്തിലും സ്വരത്തിലും കുറച്ചു ഗൌരവം വരുത്തിയിരുന്നു.
അവനെന്റെ മുഖത്തെക്കു നോക്കി.....!?
ഞാൻ ഗൌരവം വിടാതെ, ശ്വാസം പിടിച്ചു തന്നെ നിന്നു.....!!
പാവത്താന്റെ വേഷം ഞാൻ തൽക്കാലം അഴിച്ചു വച്ചു.
‘ഇവനെന്തൊ തീരുമാനിച്ചുറപ്പിച്ചിട്ടാണല്ലൊ വരവെന്ന് ’ അവനു തോന്നിക്കാണണം. ബോബിയുടെ ഒപ്പും സീലുമാണവൻ നോക്കിയതെന്ന് മനസ്സിലായി. ബോബിയുടെ ഒപ്പിന്റെ നീളവും സ്റ്റൈലും കണ്ടാൽ തന്നെ ഏതൊരുത്തനും ഒന്നു ഞെട്ടും.
“ഇവനേതാ...?” തല പൊക്കാതെ തന്നെ എന്നോടൊരു ചോദ്യം.
“ആ കമ്പനിയുടെ ചീഫ് അക്കൌണ്ടന്റാ...”
ഞാൻ തറപ്പിച്ചു തന്നെ പറഞ്ഞു. അവനു സംശയം തോന്നരുതല്ലൊ ബോബി എന്റെ കൂട്ടുകാരനാണെന്ന്.
“ ഇവൻ... നിന്റെ ആരാ...?”
“ഹേയ് .. എന്റെ ആരുമല്ല. യൂറോപ്യനാ... ബോബി ആന്റപ്പൻ... !!”
അതു പറഞ്ഞതും ഞാനാകെ ചമ്മി...!!
‘ഛെ... പേരു പറയണ്ടായിരുന്നു... ആന്റപ്പനെന്നു യൂറോപ്പ്യന്മാർക്കു പേരുണ്ടാകുമോ...? മണ്ടത്തരമായിപ്പോയി അങ്ങനെ പറഞ്ഞത്..’
പക്ഷെ, എന്റെ ഭാഗ്യത്തിന് അവനതു ശ്രദ്ധിച്ചില്ല. ബോബിയുടെ ഒപ്പു കണ്ടപ്പൊഴേ അവൻ
വിരണ്ടിരുന്നു.
“ ഇരുപത്തഞ്ചു ദിനാറാ അയാളുടെ ഫീസ്....!!”
ഞാനതു കൂടി പറഞ്ഞതോടെ, അവനതു മറിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ എനിക്ക് തന്നെ തിരിച്ചു തന്നു....!!!
അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു....!!!
ഞാൻ നന്നായിട്ടൊരു ദീർഘശ്വാസം വിട്ടു....!!
ദൈവത്തിനൊരു സ്തുതിയും...!!
പിന്നെ ഞാൻ പോയി നന്നായിട്ടൊരു ചായ ഉണ്ടാക്കി അവനു കൊടുത്തു. ഒന്നു ഞാനും
കുടിച്ചു. ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമാണിരിക്കുന്നതെങ്കിലും ഞങ്ങൾക്കിടയിൽ
ഒന്നും മിണ്ടാനില്ലായിരുന്നു. അവൻ എന്റെ മുഖത്ത് പിന്നെ നോക്കിയതേയില്ല....!
പിന്നെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു നീങ്ങി. ചോദിക്കാനും പറയാനും പെട്ടെന്നു തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള‘ ബോസ് ‘ കൂടെയുണ്ടല്ലൊ. ഡിസ്കൌണ്ട് കൊടുക്കാതെ ഇവിടത്തെ കച്ചവടം നേരെ ചൊവ്വെ നടക്കില്ല.
അതിനുള്ള അനുവാദം ബോസ് തന്നപ്പോൾ ഞാനേറെ സന്തോഷിച്ചു. കാരണം ഈജിപ്ഷ്യൻ ഉണ്ടായിരുന്നപ്പോൾ ഡിസ്ക്കൌണ്ട് കൊടുക്കാത്തതു കൊണ്ട് എന്നോട് തർക്കിച്ച്, വഴക്കുണ്ടാക്കി പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ബിസിനസ്സും കൂടി.
എന്റെ ശമ്പളക്കുടിശ്ശിക ഒറ്റയടിക്കു തരാൻ ബോസിനു കഴിയുമായിരുന്നില്ല. കടയിലെ വിറ്റുവരവിനനുസരിച്ചിട്ടെ കിട്ടുമായിരുന്നുള്ളു. ഓരൊ മാസവും രണ്ടു മാസത്തെ ശമ്പളം വീതം തന്ന് തീർക്കുകയായിരുന്നു.
പതുക്കെ പതുക്കെ ഞാനെന്റെ കടങ്ങളും വീട്ടിക്കൊണ്ടിരുന്നു...
അതെ, പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നൂട്ടൊ.....!!(?)
ഈജിപ്ഷ്യനെ കമ്പനിക്ക് പിരിച്ചുവിടാൻ കഴിയുമായിരുന്നില്ല. വലിയൊരു തുക അവൻ കമ്പനിക്ക് നഷ്ടം വരുത്തിയിരുന്നു. അത് ഈടാക്കുന്നതു വരെ സെയിൽസ്മാനായി ജോലി ചെയ്യേണ്ടി
വന്നു. അതും ഭക്ഷണത്തിനും താമസത്തിനും ഉള്ള വക മാത്രം പറ്റിക്കൊണ്ട്....
ഭാര്യക്ക് മട്ടുപ്പാവിലിരുന്ന് കാറ്റുകൊള്ളാനുള്ള സൌകര്യത്തിനായി കടൽത്തീരത്തെടുത്ത വില്ലയിൽ നിന്ന് ഒരു കൊച്ചു ഫ്ലാറ്റിലേക്ക് മാറി. എന്നേപ്പോലെ മറ്റുള്ളവരോടൊപ്പം അവനും കഴിയേണ്ടിവന്നു.
മാസങ്ങൾ മുന്നോട്ടു നീങ്ങവെ ഒരു ദിവസം വൈകീട്ട് എന്റടുത്ത് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. “എനിക്ക് അഞ്ചു ദിനാർ നീ തരണം. നീയെഴുതി വച്ചേരെ... ശമ്പളം കിട്ടുമ്പോൾ ഞാൻ തരാം...”
ഞാൻ പറഞ്ഞു.
“എന്റെ കയ്യിൽ കാശില്ല. കടയിലെ കാശേയുള്ളു...”
“ നീ പെട്ടിക്കാശീന്നു തന്നാ മതി....?”
ഒരു ദിനാറിന്റേയും അര ദിനാറിന്റേയും നോട്ടുകളും, പിന്നെ ചില്ലറകളും മറ്റും പെട്ടിക്കാശായി സൂക്ഷിക്കാറാണ് പതിവ്. അവനതറിയാം. അവനുള്ളപ്പോൾ ഞാനത് എന്റെ പോക്കറ്റിൽ തന്നെ വക്കും. അവനെ എനിക്ക് അത്രക്ക് വിശ്വാസം പോരായിരുന്നു......!!
ഞാൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും കാശെടുത്ത് അഞ്ചിന്റെ ദിനാർ ഉണ്ടായിരുന്നില്ല.
പത്തു ദിനാർ എടുത്തു കൊടുത്തു. അതു കണക്കിലെഴുതി ഒപ്പിട്ടു വാങ്ങാൻ ഞാൻ മറന്നില്ല. അവനതും വാങ്ങി പുറത്തേക്ക് പോയി.
ആ പോക്ക് ഞാൻ നോക്കി നിന്നു. എനിക്കവനോട് സഹതാപമാണ് അപ്പോൾ തോന്നിയത്.
നമ്മളോട് എത്ര ക്രൂരത കാണിച്ചവരാണെങ്കിലും ചില സന്ദർഭങ്ങളിൽ സഹതാപം
തോന്നുന്ന അവസ്ഥയിൽ ചിലരെ കാണേണ്ടി വരാറില്ലെ...?!!
എങ്ങനെ ജീവിച്ച മനുഷ്യനാണ്....!!
എനിക്ക് ശമ്പളം പോലും തരാതെ കഷ്ടപ്പെടുത്തിയവൻ....!!
കസ്റ്റമർക്ക് വേണ്ടി വാങ്ങിയ പെപ്സിയിൽ ബാക്കി വന്ന ഒന്നെടുത്തു കുടിച്ചതിന് അതിന്റെ വിലയായ നൂറു ഫിത്സ് എന്റെ പറ്റുപടിയിൽ എഴുതാൻ പറഞ്ഞവൻ...!!
എന്നെ ഈ കടയിൽ പൂട്ടിയിട്ടിട്ടു പോയവൻ....!!
ഞാനാണ് ഈ കടയുടെ മുതലാളിയെന്നു പറഞ്ഞു നടന്നവൻ....!!
എന്റെ ബോസ് മുൻപ് സന്ദർശനത്തിനു വന്നിരുന്ന സമയത്ത്, ഒരു മാസാവസാനം അവന്റെ ചിലവിനായി 50 ദിനാർ എന്റടുത്തു നിന്നും വാങ്ങിയിരുന്നു. ഞാനത് ഈജിപ്ഷ്യന്റടുത്ത് അന്നു തന്നെ പറയുകയും ചെയ്തു. പക്ഷെ, ഈജിപ്ഷ്യൻ സമ്മതിച്ചില്ല.
“ നീയെന്തിനതു കൊടുത്തു...? നിന്നോടാരു പറഞ്ഞു കൊടുക്കാൻ...? എനിക്കതറിയേണ്ട കാര്യമില്ല.എനിക്കിന്നു തന്നെ കാശ് കിട്ടണം...?!!”
“ അവൻ നമ്മുടെ കമ്പനിയുടെ സ്റ്റാഫ് അല്ലെ...?” ഞാൻ.
“ കമ്പനിയുടെ സ്റ്റാഫ് ആണെങ്കിൽ അതൊക്കെ അവിടന്നു വരുമ്പോൾ കൊണ്ടു വന്നോളണം... ഇവിടന്നു മേടിക്കണ്ട.....”
എനിക്ക് അതു കേട്ടപ്പോൾ ഭയങ്കരമായിട്ട് ദ്വേഷ്യം വന്നു. ആ ദ്വേഷ്യത്തിൽ തന്നെ പറഞ്ഞു. “എന്നാലത് എന്റെ ശമ്പളമിനത്തിൽ ഞാൻ പറ്റിയതായിട്ട് എഴുതിയേക്കാം... !!”
ശമ്പളം എന്ന സാധനം എനിക്കില്ലായിരുന്നു.....!!
“അതൊന്നും പറ്റില്ല. കട പൂട്ടുന്നതിനു മുൻപ് എനിക്ക് കാശ് കിട്ടണം...!!”
അവൻ തറപ്പിച്ചു തന്നെ പറഞ്ഞിട്ടു മുകളിലേക്ക് കയറിപ്പോയി.
ഞാനാകെ വിഷമിച്ചു.....
കാശു കൊടുത്തും പോയി......
ശരിക്കും തൃശ്ശങ്കു സ്വർഗ്ഗത്തിലായീന്നു പറഞ്ഞാൽ മതിയല്ലൊ. ബോസ് വന്നപ്പോൾ ഞാൻ ഈ
വിവരം പറഞ്ഞു.
“നീ പേടിക്കണ്ട, ഞാൻ വഴിയുണ്ടാക്കാം...”
എന്നും പറഞ്ഞിട്ട് അവൻ പുറത്തേക്കു തന്നെ പോയി.
അന്നു രാത്രിയിൽ തലസ്ഥാനത്തുനിന്നും ഒറിജിനൽ മുതലാളി ഈജിപ്ഷ്യനെ വിളിച്ചു പറഞ്ഞു.
“ഈ മാസത്തെ ശമ്പളം അഡ്വാൻസായി 150 ദിനാർ അവനു കൊടുക്കണം.. ഇപ്പൊൾ തന്നെ...!!”
അതു കേട്ടതും വിവരം ഈജിപ്ഷ്യൻ എന്നെ വിളിച്ചു പറഞ്ഞു.
ബാക്കി നൂറു ദിനാർ കൂടി ഞാനപ്പോൾ തന്നെ ബോസിനു കൊടുത്തു.
( അങ്ങനെ, ആരുമല്ലാത്ത എന്റെ കയ്യിൽ നിന്നും ബോസ് ശമ്പളം വാങ്ങി ഒപ്പിട്ടു തന്നു. പിന്നിട് അവൻ എന്റെ ‘ബോസ് ’ ആയി വരികയും എനിക്ക് ശമ്പളം തരികയും ചെയ്തത് ബാക്കി പത്രം..!!)
ഈ സംഭവം കൊണ്ട് ഈജിപ്ഷ്യൻ ബോസിന്റടുത്ത് കാശു കടം ചോദിക്കില്ല...
ഞാനപ്പോൾ അതാണോർത്തത്.
എങ്ങനെ ജീവിച്ച മനുഷ്യനാ..!!
ഇന്നിപ്പോൾ എന്റടുത്തു നിന്നു പോലും കാശു കടം ചോദിക്കേണ്ട അവസ്ഥ...!!?
ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ....!!!
ഒരു വർഷം കഴിഞ്ഞപ്പോൾ അവനെ പിരിച്ചു വിട്ടു. തുക മുഴുവൻ ഈടായിരുന്നില്ല. ഇനിയും അവനെ കൊണ്ടു നടക്കാൻ കമ്പനിക്ക് കഴിയുമായിരുന്നില്ല. കാരണം ഒരു ജോലിയും ചെയ്യാതെ ഉറക്കം മാത്രമായിരുന്നു അവന്റെ ജീവിതചര്യ....
ബാക്കി അടുത്ത പോസ്റ്റിൽ....

24 comments:
മാളിക മുകളേറിയ മന്നന്റെ ....എന്ന് പറഞ്ഞത് പോലെ ആയി..അല്ലെ..?interesting...........!!തുടരുക......ആശംസകള്‍.....
all the best
അതു തന്നെ. ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ അവസ്ഥ...
നല്ലതു വരട്ടെ....തുടരുക
ഇത്തിരിയൊന്നൊത്ത് കിട്ടിയാൽ കൊമ്പത്ത് കയറിയിരിക്കും. പിന്നെ കൊമ്പൊടിഞ്ഞ് നിലവിളിക്കാൻ തുടങ്ങും. ഇതാണ് മനുഷ്യൻ.
Bijli : അതെ. എല്ലാം ഭവാന്റെ ലീലാവിലാസങ്ങൾ. അഭിപ്രായത്തിന് നന്ദി.
NISHAM ABDULMANAF : ആദ്യമായിട്ടുള്ള ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
ശ്രീ : എന്നിട്ടും മനുഷ്യൻ ആവശ്യമില്ലാതെ അഹങ്കരിക്കുന്നു..അഭിപ്രായത്തിന് നന്ദി ശ്രീ.
krishnakumar513 : അഭിപ്രായത്തിന് നന്ദി.
mini//മിനി : കൊമ്പത്ത് കയറിയിരിക്കുമ്പോൾ അറിയില്ലല്ലൊ അതിന് ഒടിയാനുള്ള കഴിവു കൂടിയുണ്ടെന്ന്.
മുകളിലിരിക്കുന്നവന്റെ ലീലാവിലാസങ്ങള്‍.
മുരളിയുടേയും ഏക്കെയുടെയും കഥ “വോര്‍മ്മ“ വന്നു!
ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ....
ഈജിപ്ഷ്യന്‍ ഈ പതനം അര്‍ഹിക്കുന്നു
സത്യത്തില്‍ ഇതുപോലെ ഉള്ള കാര്യങ്ങളാണ് ദൈവം എല്ലാം കാണുന്നു എന്നുറപ്പ് വരുത്തുന്നത്
കുറച്ചു നാളായി സ്വപ്ന ഭൂമിയിലുടെ വന്നിട്ട് ......അതുകൊണ്ട് മുഴുവനും ഇരുന്നു വായിച്ചു .
എല്ലാം ഓരോ പരീക്ഷണങ്ങള്‍ അല്ലെ
അത് തന്നെ."ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ....!!! "
ദു:ഖത്തിന്റെ നാളുകള്‍ പിന്നിട്ട് സന്തോഷത്തിലേക്കെത്തി തുടങ്ങി എന്നു തോന്നുന്നു, ഇല്ലേ?
കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി.
അങ്ങനെ ഒരു കുഴിയിൽ നിന്നും കുന്നിലേക്കു കയറാൻ തുടങ്ങി
ഇതെല്ലാമാണ് പടച്ചോന്റെ കളിവിളയാട്ടങ്ങൾ..കേട്ടൊ വീകെ.
തുടരുക, കാത്തിരിക്കുന്നു!
എല്ലാം ഓരോ പരീക്ഷണങ്ങള്‍.. ithum :)
കുമാരൻ|kumaran : അതു തന്നെ കുമാരേട്ടാ...
വളരെ നന്ദി.
remanika : എല്ലാം കാണുന്നവൻ ‘അവൻ’. വളരെ നന്ദി.
poor-me/പാവം-ഞാൻ : ആ കഥ ഞാൻ വായിച്ചില്ലാട്ടൊ.. വന്നതിനു നന്ദി.
അഭി : വന്നതിനും മുഴുവൻ വായിച്ചതിനും വളരെ നന്ദി.
Captain Haddock : വളരെ നന്ദി ക്യാപ്റ്റൻ ജീ..
Typist|എഴുത്തുകാരി : വളരെ നന്ദി.
ശാന്ത കാവുമ്പായി : വളരെ നന്ദി ചേച്ചി.
ബിലാത്തിപട്ടണം/Bilatthipattanam : വളരെ നന്ദി.
ഒഴാക്കൻ : ആദ്യമായിട്ടുള്ള ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി..
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്നത് തീര്‍ച്ച-
പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നുവെന്ന്
താങ്കള്‍ പറഞ്ഞപ്പോള്‍ ആശ്വാസമായി.നന്മ നേരുന്നു
ഇപ്പൊ ഏകദേശം ഒരു നല്ല ക്ലൈമാക്സായില്ലെ
ഇനിയും ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് വായിക്കാന്‍ ഇട വരില്ലല്ലൊ?
ആശംസകളോടെ.......
ഇങ്ങനെ പതനം വരുമ്പോഴെങ്കിലും ആളുകള്‍ സ്വയമൊന്നു മനസ്സിലാക്കാന്‍ കൂട്ടാക്കിയെങ്കില്‍ !
ഈ സ്വപ്നഭൂമിയിലൂടെ നടക്കാന്‍ നല്ലൊരു സുഖമുണ്ട് വി.കെ.
ഏ.കെ ആന്റണിയുടേയും കെ.മുരളീധരന്റേയും കഥ ഓറ്മ്മ വരുന്നു.എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്...
സസ്നേഹം പാവംഞാന്‍
"എല്ലാം ഭവാന്റെ ലീലാവിലാസങ്ങൾ"...തുടരുക..
jyo : വന്നതിന് വളരെ നന്ദി..
OAB/ഒഎബി : അഭിപ്രായത്തിന് വളരെ നന്ദി..
ഗീത : അഭിപ്രായത്തിന് നന്ദി.
poor-me/പാവം-ഞാൻ : അതായിരുന്നോ കഥ.. വിണ്ടും വന്നതിന് വളരെ നന്ദി..
lekshmi : വന്നതിന് നന്ദി.
ഇതിലെ വന്നിട്ടും ഒന്നും ഉരിയാടാൻ മനസ്സില്ലാതെ പോയ എന്റെ സുഹൃത്തുക്കൾക്കും ഹൃദയംഗമമായ നന്ദി...
നല്ല വായന വി.കെ
Post a Comment