Saturday 1 May 2010

സ്വപ്നഭുമിയിലേക്ക്... (19)


കഥ തുടരുന്നു...
കുഞ്ഞപ്പന്റെ കഥ...


ഫ്രീവിസയെക്കുറിച്ച് പറയുമ്പോൾ എഴുതാതിരിക്കാനാവാത്ത ഒരു കഥയാണ് കുഞ്ഞപ്പന്റേത്....
കുഞ്ഞപ്പൻ ഞങ്ങളുടെ തൊട്ടടുത്ത ഫ്ലാറ്റിൽ വന്നിട്ട് ഒരു മാസമേ ആയുള്ളു. ബഹ്‌റീനിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളു. ഇതിനിടക്ക് പല ജോലികളും കിട്ടിയെങ്കിലും ഒന്നും ജീവിതം മെച്ചപ്പെടാൻ ഉതുകുന്നതായിരുന്നില്ല.

അങ്ങനെയിരിക്കെ ആണ് ഒരു സൂപ്പർ മാർക്കറ്റിൽ കൊള്ളാവുന്നൊരു ജോലി തരപ്പെട്ടത്.
പക്ഷെ, വിസ അവരുടെ കമ്പനിയിലേക്ക് മാറ്റിയാൽ മാത്രമെ സ്ഥിരമായി ജോലി കൊടുക്കുകയുള്ളു. വിസ മാറ്റണമെങ്കിൽ പാസ്പ്പോർട്ട് കയ്യിൽ വേണം, അർബാബിന്റെ സമ്മതപത്രവും വേണം.

അപ്പോഴാണ് സ്പോൺസറെ കുറിച്ച് ചിന്തിക്കുന്നത്....!
ഇവിടെ വന്നതിനു ശേഷം അങ്ങനെ ഒരാളെ നേരിൽ കണ്ടിട്ടില്ല....!!
അയാളുടെ കയ്യിലാണ് കുഞ്ഞപ്പന്റെ പാസ്പ്പോർട്ട്.....!!

നാട്ടിൽ, ഒരു മലയാളിയുടെ വീട്ടിൽ ഒരു ലക്ഷം രൂപ എത്തിച്ചതിനു ശേഷമാണ് വിസയുടെ കോപ്പിയുമായി കേറിപ്പോന്നത്. മലയാളിയെ ഇവിടെ വന്നതിനു ശേഷം ഒന്നു രണ്ടു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു....

ആദ്യം വിമാനത്താവളത്തിൽ വച്ച് സ്വീകരിക്കാനും കൂട്ടിക്കൊണ്ടു പോകാനും വന്നിരുന്നു, അന്നു തന്നെ വിസ അടിക്കാനെന്നും പറഞ്ഞ് പാസ്പ്പോർട്ട് വാങ്ങി പോക്കറ്റിലാക്കി.
പിന്നെ കാണുന്നത്, പാസ്പ്പോർട്ടിൽ വിസ അടിച്ചെന്നു പറയാനും സി.പി.ആർ. (C.P.R ഇവിടത്തെ ഐഡന്റിറ്റി കാർഡ്) കൊടുക്കാനും വന്നപ്പോഴാണ്....

CPR- അത് എപ്പോഴും കയ്യിൽ കൊണ്ടു നടക്കണം....
നമ്മളെക്കുറിച്ചുള്ള വേണ്ടപ്പെട്ട വിവരങ്ങളെല്ലാം അതിൽ ഉണ്ടാകും....
നമ്മുടെ അർബാബിന്റെ പേരും മറ്റും അതിൽ കാണും....
ബാങ്കിൽ അക്കൌണ്ട് തുടങ്ങാൻ, പണമെടുക്കാൻ, ടെലഫോൺ എടുക്കാൻ, ഫ്ലാറ്റ് വാടകക്കെടുക്കാൻ, ആശുപത്രിയിൽ പോകാൻ, എന്നു വേണ്ട എന്തിനും ഏതിനും അതു കൂടിയേ തീരു....
അതില്ലാതെ ഒന്നും നടക്കില്ല.....!!
നമ്മുടെ കയ്യും കാലും പോലെ CPR- നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ്. അതില്ലെങ്കിൽ നമ്മളില്ല....!!
നമ്മൾ ഏതു രാജ്യക്കാരനെന്നു തിരിച്ചറിയുന്നതു പോലും അതു നോക്കിയിട്ടാണ്....!!
ചിലർ ഇവിടെ വന്ന് നാലു കാശായിക്കഴിയുമ്പോൾ സ്വന്തം രാജ്യം പോലും മറന്നു പോകും.....!!
മലയാളം മറക്കുന്ന മലയാളികളെ പോലും കാണാം....!!
മലയാളികളെ പുഛത്തോടെ നോക്കുന്ന മയാളികളേയും കാണാം.... !!
അവരാണ് ഏറ്റവും കൂടുതൽ ദ്രോഹം മലയാളികൾക്ക് വരുത്തുന്നത്.....!!

ശമ്പളം കൊടുക്കാതിരിക്കുക, കൂടുതൽ സമയം പണിയെടുപ്പിക്കുക, ഓവർടൈം കൊടുക്കാതിരിക്കുക, അവസാനം എല്ലാവരേയും പറ്റിച്ച് മുങ്ങുക. ഇത്യാതി കലകൾക്കെള്ളാം ഇവർ മുൻപന്തിയിൽ ആണ്.

കുഞ്ഞപ്പന്റെ CPR- നിന്നുമാണ് അർബാബിന്റെ പേരു കിട്ടിയത്.....
പിന്നെ ഒന്നു രണ്ടാഴ്ചക്കു ശേഷമാണ് അയാളുടെ ടെലഫോൺ നമ്പർ കണ്ടെത്താനായത്...

ബാക്കിയുള്ള കുഞ്ഞപ്പന്റെ കഥ വായിക്കണമെങ്കിൽ ഇതിലേ പോയാൽമതി.......


ബാക്കി അടുത്ത പോസ്റ്റിൽ....

14 comments:

ഹംസ said...

മലയാളികളുടെ ചതിയില്‍ തന്നെ കൂടുതല്‍ മലയാളികള്‍ പെടുന്നത്. അറബികളെ ചതിക്കാന്‍ പഠിപ്പിച്ചതും ഈ മലയാളികള്‍ തന്നെയാ..!! കുഞ്ഞപ്പ പാവം !!..ഒരുപാടു കുഞ്ഞപ്പമാര്‍ക്കിടയില്‍ ഒരാള്‍. അല്ലതെ എന്തു പറയാനാ..!!

Anil cheleri kumaran said...

ethrayO chathikkathakal...

അരുണ്‍ കരിമുട്ടം said...

അദ്ദേഹത്തിന്‍റെ അവസ്ഥ നേരത്തെ വായിച്ചിരുന്നു മാഷേ

OAB/ഒഎബി said...

ഇത് പോലെ എത്രയെത്ര ഫ്രീ വിസക്കാര്‍ !!

ശ്രീ said...

പോസ്റ്റ് ഇത്തവണ തീരെ ചെറുതായില്ലേ എന്നൊരു സംശയം

Vayady said...

കഷ്ടം, വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും പെട്ടന്ന് തീര്‍ന്നു. കുറച്ചുകൂടി പറയാമായിരുന്നു. പിന്നെ കുഞ്ഞപ്പന്റെ കഥ വായിച്ചു കെട്ടോ. ഏതായാലും ഈ ഗള്‍ഫിലേയ്ക്ക് ഞാനില്ല.

ആ ബോബി എന്തിനായിരിക്കും വിളിച്ചത്? (കഴിഞ്ഞ പോസ്റ്റില്‍) അതും പറഞ്ഞില്ല. സാരമില്ല, പോയിട്ട് പിന്നെ വരാം. :)

Typist | എഴുത്തുകാരി said...

‘ഇതിലേ പോയി’ കുഞ്ഞപ്പന്റെ കഥയും വാ‍യിച്ചൂട്ടോ.

krishnakumar513 said...

ഈ തവണ തീരെ ചെറിയ പോസ്റ്റ് ആയല്ലോ?

ജീവി കരിവെള്ളൂർ said...

കുഞ്ഞപ്പന്റെ കഥ വായിച്ചു .

Ashly said...

എന്റെ കയ്യില്‍ നിന്ന് വാങ്ങിച്ചേ അടങ്ങൂ ? ആ ഡ്രാഫ്റ്റില്‍ ഉള്ളത് എന്ന് വെളിച്ചം കാന്നും ?

പട്ടേപ്പാടം റാംജി said...

അപ്പോഴാണ് സ്പോൺസറെ കുറിച്ച് ചിന്തിക്കുന്നത്....!
ഇവിടെ വന്നതിനു ശേഷം അങ്ങനെ ഒരാളെ നേരിൽ കണ്ടിട്ടില്ല....!!

പലര്‍ക്കും സംഭവിക്കുന്ന ഒന്നാണ്.

ശാന്ത കാവുമ്പായി said...

ഒട്ടും അക്കരെ പച്ചയില്ല അല്ലേ/

വീകെ said...

ഹംസ: ഏതു കാര്യത്തിനും നമ്മളാണല്ലൊ മുൻപന്തിയിൽ....വന്നതിനൂം അഭിപ്രായത്തിനും വളരെ നന്ദി.
കുമാരൻ:
അരുൺ കായം‌കുളം:
ഒഎബി:
ശ്രീ:
വായാടി: ബോബി വീളിച്ചതെന്തിനാണെന്ന് അവിടെത്തന്നെ ‘ഇതിലെ പോയാൽ’എന്ന ഒരു ലിങ്കിൽ കൂടി പോയിരുന്നെങ്കിൽ കണ്ടെത്താമായിരുന്നു...
എഴുത്തുകാരിച്ചേച്ചി:
കൃഷ്ണകുമാർ513:
ജീവി കരിവള്ളൂർ:
ക്യാപ്റ്റൻ ഹഡ്ഡോക്ക്:
പട്ടേപ്പാടം റാംജി:
ശാന്ത കാവുമ്പായി:
ഇതിലെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും വളരെ നന്ദി.

ഇതു വരെ ഇന്റർനെറ്റും കംബൂട്ടറും ഒന്നുമില്ലാത്ത ഒരു ലോകത്ത് കുറച്ച് കാലം കഴിയേണ്ടിവന്നതു കൊണ്ട് മറുപടി എഴുതാനും പോസ്റ്റുകൾ വായിക്കാനും കഴിഞ്ഞില്ല.
ഇനിയും തുടർന്നുണ്ടാകുമെന്നാണു പ്രതീക്ഷ..

അഭിപ്രായം പറഞ്ഞവർക്കും, വായിച്ചു പോയവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം said...

അക്കരപച്ച നേടി പോയിട്ട്
അങ്ങിനെ പിച്ച ജീവിതം നയിക്കുന്നവർ അല്ലേ