Sunday 15 April 2018

കഥ..

(പേരിട്ടിട്ടില്ല.)

കഥ കഴിഞ്ഞ ലക്കത്തിൽ -
പഴയ ബ്ലോഗ്ഗറായ 'കേരളേട്ടനെ' നേരിൽ കാണുന്നതിനായി  സുഹൃത് ബ്ലോഗ്ഗേർസ് ആയ വിനുവേട്ടനേയും ബിലാത്തി മുരളിച്ചേട്ടനേയും കാണുന്നതിനായി ഞാൻ ഒറ്റക്ക് തൃശ്ശൂർ സ്റ്റാന്റിൽ എത്തുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായി എനിക്ക് നല്ല പരിചയമുള്ള ഒരാളെ ഒരു വിപരീത സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. ആളെ തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. പഴയ ശേഖരേട്ടനായിരുന്നു അത്...
തുടർന്നു വായിക്കുക ....
                                       
                               2

           ശേഖരേട്ടന്റെ മൂഡ് ശരിയാക്കാനായി സന്ധ്യ കഴിഞ്ഞ നേരം ഒരു ബീയർ പാർലറിലേക്ക് വിട്ടു. അതിനകത്ത് ഒരു കുഞ്ഞു മുറിയിൽ ഞങ്ങൾ വട്ടത്തിലിരുന്നു. മുരളിച്ചേട്ടന്റെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിലായി ബാറിലെ  എല്ലാവരുമായി നല്ല പരിചയത്തിലാണെന്ന്.

ഞങ്ങൾ ഓരോ കുപ്പി പൊട്ടിച്ച് തുടങ്ങിയപ്പോൾ വിനുവേട്ടൻ അതിൽ നിന്ന് ഒഴിഞ്ഞു നിന്നു. തന്നെയുമല്ല രാത്രിയിൽ അധികനേരം ഞങ്ങളോടൊപ്പം നിൽക്കാനും കഴിയില്ല. പിന്നെ വിനുവേട്ടൻ ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലാന്ന് ആണയിട്ട് പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചില്ലെങ്കിലും നിർബ്ബന്ധിക്കാൻ പോയില്ല. കുടിയൊക്കെ ഓരോരുത്തരുടേയും ഇഷ്ടമല്ലെ.

ഒരു ഗ്ലാസ്സ് ഒറ്റ വലിക്ക് അകത്താക്കിയ ശേഖരേട്ടൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഞങ്ങളും സാവകാശം കുടിച്ച് ഓരോ ഗ്ലാസ് കാലിയാക്കി. മുരളിച്ചേട്ടൻ വീണ്ടും ഗ്ലാസ് നിറച്ചു വച്ചു. അതിനിടക്ക് ഞാൻ പറഞ്ഞു.
" ശേഖരേട്ടാ, നമ്മുടെ കൂടെയുണ്ടായിരുന്ന രാജേട്ടൻ പോയി അധികം കഴിയുന്നതിനു മുൻപു തന്നെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തത്ക്കാലം പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ചേട്ടനുമുണ്ടായിരുന്നു. അന്ന് എയർപ്പോർട്ടിൽ വച്ചാണ് നമ്മൾ അവസാനമായി കണ്ടത്.
പിന്നെ നാട്ടിൽ വന്നപ്പോഴൊക്കെ ഞാനന്വേഷിച്ചെങ്കിലും നിങ്ങൾ ഭാര്യയുടെ ഷെയറിലുള്ള സ്ഥലത്ത് വീട് വച്ച് അവിടെ താമസിക്കുകയാണെന്നാണ് അറിഞ്ഞത്. കുറഞ്ഞ ലീവിനു വരുന്ന എനിക്ക് ചേട്ടനെ അന്വേഷിച്ചുവരാനും കഴിഞ്ഞില്ല. വാസ്തവത്തിൽ അതിന്റെയൊരു കുറ്റബോധം ഇപ്പോഴുമുണ്ട്. പിന്നെന്താണ് സംഭവിച്ചത്, ഇങ്ങനെയൊരവസ്ഥയിലെത്താൻ...?"

ശേഖരേട്ടൻ അടുത്ത ഗ്ലാസ് കൂടി കാലിയാക്കി.  ഒരു കഷണം നാരങ്ങയച്ചാറെടുത്ത് നാവിൽ തേച്ചുപിടിപ്പിച്ച് ചുണ്ടൊന്ന് കോട്ടിയിട്ട് പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും മുരളിച്ചേട്ടൻ മൂന്നാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ട് തിരക്കിട്ട് കുറച്ചു കപ്പലണ്ടിയെടുത്ത് വായിൽ തിരുകിയിട്ട് പറഞ്ഞു.
''നിറുത്ത്... നിറുത്ത്... അതിനു മുൻപ് ശേഖരേട്ടനെ ഞങ്ങൾക്കെങ്ങനെയാണ് പരിചയം. ഭായി നേരത്തെ പറഞ്ഞുവല്ലൊ, നിങ്ങളും അറിയുമെന്ന്.....?"
"അത് ... ഞാൻ ഗൾഫിലുള്ളപ്പോൾ എന്നോടൊപ്പമുണ്ടായിരുന്ന ഒരു ശേഖരേട്ടൻ കല്യാണം കഴിച്ച കഥ എഴുതിയിരുന്നു, എന്റെ  'സ്വപ്നഭൂമിയിൽ ' എന്ന നോവലിൽ.

വിപ്ലവാവേശം തലക്ക് പിടിച്ച നല്ല ഒരു ചെറുപ്പക്കാരൻ. ഞങ്ങൾ ഇടതുപക്ഷത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ഈ ചെറുപ്പക്കാരനെ കണ്ടാണ്. നാട്ടിലൊരു വിശേഷമുണ്ടായാൽ, അത് കല്യാണമാവട്ടെ മരണമാവട്ടെ മറ്റെന്തു വിശേഷമായാലും ശേഖരേട്ടനുണ്ടാകും അവിടെ. നാട്ടുകാരുടെ പ്രശ്നങ്ങൾക്കിടക്ക് സ്വന്തം പ്രശ്നങ്ങളെല്ലാം കണ്ടില്ലെന്നു നടിച്ചു. കാരണം സ്വന്തം അഛന്റെ ഫുൾ സപ്പോർട്ടുണ്ടായിരുന്നു എല്ലാത്തിനും.

അന്നുമുതൽ ശേഖരേട്ടന്റെ പിന്നാലെയുണ്ടാകും ഞങ്ങൾ കുറേപ്പേർ. പക്ഷേ, രണ്ട് പെങ്ങന്മാർ പുരനിറഞ്ഞ് നിൽക്കുമ്പോൾ ഒരുപാടു രാഷ്ട്രീയം കളിക്കാൻ കഴിയുമായിരുന്നില്ല ശേഖരേട്ടന്. ഒരു വിസ ഒത്തു വന്നപ്പോൾ ഞങ്ങളൊക്കെ കൂടി നിർബന്ധിച്ചാണ് ഗൾഫിലേക്ക് കയറ്റിവിട്ടത്. ആ പോക്കിന്റെ ആദ്യത്തെ വരവിലാണ് വിവാഹം കഴിക്കുന്നത്.

ശരിക്കും ശേഖരേട്ടൻ വിപ്ലവം തലക്ക് പിടിച്ചു നടന്ന നാളുകളിൽ സ്വപ്നം കണ്ടത് പ്രാവർത്തികമാക്കിയ ആളാണ്. സത്രീധനമില്ലാതെ, നിർധനരായ ഒരു കുടുംബത്തിലെ മൂത്ത കുട്ടിയെ വിവാഹം കഴിച്ചു. "
ഇടക്കുകയറി വിനുവേട്ടൻ പറഞ്ഞു.  "ഞാനോർക്കുന്നു.... എന്നിട്ട് നാലാം ദിവസം മണവാട്ടിയുടെ വള ഊരി പണയം വച്ച കഥയല്ലെ ...? "
"ങാ... അത് ഞാനുമോർക്കുന്നുണ്ട്... " മുരളിയേട്ടനും ആ കഥ ഓർമ്മയിലെത്തിയതോടെ ഞാൻ നിറുത്തി.

ശേഖരേട്ടൻ കൈ താടിക്ക് കൊടുത്ത് കസേരയിൽ ഇരിക്കുകയായിരുന്നു. ഞങ്ങളെയെല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് കസേരയിൽ നേരെ പുറകിലോട്ട് ചാഞ്ഞിരുന്നു. ഒരു ഗ്ലാസ് ബിയർ മുരളിച്ചേട്ടൻ ശേഖരേട്ടനു നേരെ നീട്ടി. ചിരിച്ചു കൊണ്ട് അത് വാങ്ങി പകുതി കുടിച്ചിട്ട് ടീപ്പോയ് മേൽ വച്ചു. എന്നിട്ട് സാവധാനം പറഞ്ഞു.
'' അന്ന് ഞാനെടുത്ത് നടപ്പിലാക്കിയ എന്റെ സ്വപ്നങ്ങളത്രയും തകർന്ന് തരിപ്പണമാകാൻ അധികം നാൾ വേണ്ടി വന്നില്ല. ഞാൻ എന്തു സദുദ്ദേശ്യത്താലാണൊ, സ്ത്രീധനം വാങ്ങാതെ, ഒരു കഴിവുമില്ലാത്ത പാവപ്പെട്ട വീട്ടിൽ നിന്ന് അവർക്കൊരു താങ്ങും തണലുമാവണമെന്നാഗ്രഹിച്ചു വിവാഹം കഴിച്ചുവോ അതിന് നേരെ വിപരീതമായിരുന്നു അവൾ. അതിന് ഞാനവളെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവൾ സ്വപ്നം കണ്ടതുപോലെ അല്ലെങ്കിൽ മറ്റു ഗൾഫുകാരേപ്പോലെ പണം ഒഴുക്കിവിടുന്ന ഒരു ഗൾഫുകാരനാകാൻ എനിക്ക് കഴിഞ്ഞില്ല.

വിവാഹം കഴിച്ച് സൗദിയിൽ തിരിച്ചെത്തുമ്പേൾ എനിക്കെന്റെ ജോലി നഷ്ടമായിരുന്നു. ഞാൻ തിരിച്ചെത്തുന്നതിന്  രണ്ടാഴ്ച മുൻപേതന്നെ ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലികൾ മറ്റൊരു കമ്പനിക്ക് കുറഞ്ഞ നിരക്കിൽ കൈമാറിയിരുന്നു സർക്കാർ. അന്നു മുതൽ ജോലിയില്ലാതെ പട്ടിണിയിലായ ഞങ്ങൾക്ക് പിന്നൊരിക്കലും കൃത്യമായൊരു ജോലി തരാനോ കുടിശ്ശിഖയുള്ള ശബളം തരാനോപോലും കമ്പനിക്കായില്ല. എങ്കിലും ഒരു സഹോദരിയുടെ വിവാഹത്തിന് കുറച്ചെങ്കിലും സഹായിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാമത്തവളുടെ വിവാഹം വീടിരിക്കുന്ന സ്ഥലമൊഴിച്ചുള്ള ഭാഗം വിറ്റ് അഛൻ തന്നെ നടത്തി.

ഏതാണ്ട് 3 വർഷത്തിനു ശേഷം ഞാൻ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തിയത് ഞങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചു. എങ്കിലും പൊട്ടലും ചീറ്റലുമൊന്നും പുറംലോകമറിയാതെ കൊണ്ടു നടന്നു. പിന്നീടാണ് ബഹ്റിനിൽ എത്തുന്നത്..."

ശേഖരേട്ടൻ പറഞ്ഞുനിറുത്തിയിട്ട് ഗ്ലാസ് കാലിയാക്കി കുറച്ചു കപ്പലണ്ടി എടുത്ത് വായിലിട്ടു. അന്നേരം ഞാൻ പറഞ്ഞു.
" ആ സമയത്ത് ഞാൻ ബഹ്റീനിലുണ്ട്.  ചെന്നിട്ട് ഒരു വർഷമാകുന്നതേ ഉണ്ടായിരുന്നുള്ളു.. "
"അവിടം മുതൽ നിങ്ങൾ ഒരുമിച്ചായിരുന്നോ താമസം. ...? "
മുരളിച്ചേട്ടനാണത് ചോദിച്ചത്. ഞാൻ പറഞ്ഞു.
"ഹേയ്... എവ്ടെ .. ഞാനന്ന് എരിതീയിൽ നിന്ന് വറചട്ടിയിലേക്കെന്ന പോലെ ഒരു വറചട്ടിയിൽ കിടന്ന് പൊരിയണ സമയം. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ അവസരം കിട്ടിയത്. മിക്കവാറും വെള്ളിയാഴ്ചകളിൽ 'ലാൻസ് ചാൻസ്' എന്ന സൂപ്പർ മാർക്കറ്റിൽ വച്ച് ഞങ്ങൾ കാണുമായിരുന്നു."

മുരളിച്ചേട്ടൻ കിട്ടിയ ഗ്യാപ്പിന് ബീയർ ഗ്ലാസ്സുകളിൽ നിറച്ചുവച്ചു. അതുകണ്ട് എനിക്ക് ചിരിവന്നു. എന്റെ ചിരിയുടെ അർത്ഥം പിടികിട്ടിയ ശേഖരേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
'' വർഗ്ഗീസ് ചേട്ടന്റെ അതേ പതിപ്പ് ...!"
"ഏതു വർഗ്ഗീസ് ...? ഓ... സ്വപ്നഭൂമിയിലെ ... !"
മുരളിച്ചേട്ടൻ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഗ്ലാസ്സെടുത്ത് നീട്ടി എല്ലാവരുടേയും കൈകളിൽ പിടിപ്പിച്ചു.
ഞങ്ങൾ ചുണ്ടോടടുപ്പിച്ചെങ്കിലും വിനുവേട്ടനു കിട്ടിയ ഗ്ലാസ്സെടുത്ത് ടീപ്പോയ്മേൽ വച്ച് കപ്പലണ്ടി ഒരു പിടി വാരി വായിലിട്ടതേയുള്ളു. ഞങ്ങൾ ഒരു കവിൾ ഇറക്കിയ ശേഷം ശേഖരേട്ടന്റെ മുഖത്ത് കണ്ണുനട്ടു.

"ഞാനെന്തെങ്കിലും ഉണ്ടാക്കിയത് ബഹ്റീനിൻ വന്നതിനുശേഷമാ. ഒരു വീടുണ്ടാക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് ഒരു മകൾ കൂടി പിറന്നു കെട്ടോ. അതോടെ അവളുടെ ആവലാതി കൂടി. മോൾ എഴുന്നേറ്റു നടക്കാറായപ്പോൾ പറഞ്ഞു.
ദേ ... മോൾ നടക്കാൻ തുടങ്ങീട്ടോ... വല്ലതും വാങ്ങാൻ തുടങ്ങ്യോ ....?
ദേ മോള് ഓടിത്തുടങ്ങീട്ടോ.. വല്ലതും വാങ്ങാൻ തുടങ്ങിയോ..?
ദേ... മോളെ സ്കൂളിൽ ചേർക്കേണ്ട സമയമായി.. വല്ലതും നോക്കുന്നുണ്ടോ..?

ഇങ്ങനെ ഓരോ അവസരങ്ങൾ വരുമ്പോഴും എന്നെ ചൂടാക്കിക്കൊണ്ടിരുന്നു. മോൾക്ക് ആറേഴ് വയസ്സുള്ളപ്പോഴാണ് ഒരു വീട് പണിയാനുള്ള അവസരം കിട്ടിയത്. അവളുടെ ഷെയറായി നാലു സെന്റ് സ്ഥലം കിട്ടിയിരുന്നു. അത് സ്വന്തം പേരിൽ വന്നതിനു ശേഷം അവൾ പിന്നെ സ്വൈര്യം തന്നിട്ടില്ല.

ആയിടക്കാണ് ഞങ്ങൾ രാജേട്ടനോടൊപ്പം ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചത്.
അന്ന് ഞങ്ങളെല്ലാവരും കൂടി രാജേട്ടന്റെ ലീഡർഷിപ്പിൽ ചിട്ടി തുടങ്ങി. ആ ചിട്ടിയിൽ നിന്നും കിട്ടുന്ന കാശാണ് നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. "

അന്നേരം ഞാൻ പറഞ്ഞു.
" ആ ചിട്ടിയിൽ നിന്നാണ് ഞാനും നാട്ടിൽ പോകുമ്പോൾ കാര്യമായിട്ടെന്തെങ്കിലും കൊണ്ടുപോയിരുന്നത്. ഒരുപാടാൾക്കാരൊന്നുമില്ല. ഞങ്ങളുടെ ഫ്ലാറ്റിലെ 10 പേർ മാത്രം. വിളിയായതുകൊണ്ട് ഏതാണ്ട് ഏഴോ എട്ടോ മാസം മാത്രം ചിട്ടി നടത്തിയാൽ മതി. അപ്പഴേക്കും തീരും ..''
അതു കേട്ടപ്പോൾ വിനുവേട്ടനൊരു സംശയം.
"നിങ്ങൾ പത്തുപേരുണ്ടെങ്കിൽ പത്തു മാസം വേണ്ടെ ചിട്ടി തീരാൻ. അപ്പോപ്പിന്നെ ഏഴെട്ടു മാസം കൊണ്ടു് എങ്ങനെ തീരും ..?"
ഞാൻ പറഞ്ഞു.
" എല്ലാ മാസവും വിളിയാണല്ലൊ. കാശിന് ആവശ്യമുള്ളവൻ കുറച്ചു കുറച്ചു  വിളിച്ചുകൊണ്ടിരിക്കും. മുഴുവൻ ചിട്ടിത്തുകക്ക് ഒരു ലക്ഷം കിട്ടുമെങ്കിൽ എഴുപത്തഞ്ചിനും അറുപതിനുമൊക്കെ ഇറക്കിവിളിക്കും"
" അപ്പോൾ ഒരുപാട് നഷ്ടം വരില്ലേ ... ?"
'' വരും. എന്നാലും അതൊരു നഷ്ടമല്ല. നാട്ടിൽ പോണനേരത്ത് എത്ര കിട്ടിയാലും മതിയാകില്ലല്ലൊ. ആ വിളിക്കുറവൊന്നും നഷ്ടമായി കണക്കാക്കാറേയില്ല. അങ്ങനെ ചിന്തിച്ചാൽ എത്രയെത്ര നഷ്ടങ്ങൾ സഹിച്ചാണ് ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുന്നതെന്നറിയുമോ....?''
അതു കഴിഞ്ഞ് ഓരോ ഗ്ലാസ് കൂടി അകത്താക്കിയിട്ടാണ് ശേഖരേട്ടൻ തുടർന്നത് .

"അങ്ങനെയാണ് ഒരു അവധിക്കാലത്ത് വീട്പണി ആരംഭിക്കുന്നത്. അപ്പോഴും അവൾ പറഞ്ഞു, മുഴുവൻ കാശും കൈയ്യിലില്ലാതെ പണിയാൻ പോകണ്ട. ഗൾഫുകാരുടെ വീടുപണി പോലെ നമ്മുടെ വീടും പണിതീരാത്ത അസ്ഥിപഞ്ചരം മാതിരി കിടക്കണത് നാണക്കേടാ..

അവൾ പറഞ്ഞതുപോലെ നീണ്ടു നീണ്ട് പത്തുവർഷം കൊണ്ടാ വീട്പണി ഒരുവിധം തീർത്തത്. അതോടെ അവളെന്നെ ഒരുവക കൊണഞ്ഞനായി കരുതി. പക്ഷേ, ഞാൻ ബാങ്കിൽ നിന്നും കടമൊന്നും വീടുപണിക്കായി എടുത്തിരുന്നില്ല. കൈയ്യിൽ വരുന്ന കാശിനനുസരിച്ച് പണിയും. അവസാനം അവളുടെ കുറച്ചു സ്വർണ്ണം കൂടി വിറ്റിട്ടാ പെയിൻറുൾപ്പടെയുള്ള പണികൾ തീർത്തത്. അതൊക്കെ മോളുടെ കല്യാണത്തിന് കരുതിവച്ചതായിരുന്നു. എന്നിട്ടും പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടെന്ന അപഖ്യാതി മാറ്റിയെടുക്കാനാ അവളതൊക്കെ കരഞ്ഞുകൊണ്ട് ഊരിത്തന്നത്.

ശരിക്കും പറഞ്ഞാൽ ഞാനെന്ന ഗൾഫുകാരനെ അവൾ വെറുത്തിരുന്നു. ആയിടക്കാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താത്ക്കാലികമെന്നു പറഞ്ഞ് കമ്പനി എന്നെ ഇങ്ങോട്ടു കേറ്റിവിട്ടത്. പെട്ടെന്നായിരുന്നുവല്ലൊ ആ വരവ്. സത്യത്തിൽ കൈയ്യിലൊന്നുമില്ലാത്ത ആ വരവിൽ നാളെയെന്ത് ചെയ്യും, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കുമെന്ന ചിന്തയിൽ അവളുടെ മനോനില തന്നെ തെറ്റി...!

തുടരും ....

23 comments:

© Mubi said...

എന്തെഴുതണമെന്ന് അറിയില്ല... ശേഖരേട്ടന്‍ മുഴുവന്‍ പറയട്ടെ :(

Unknown said...

വർഗീസ് ചേട്ടന് വിടില്ല അല്ലൈ.,. നോക്കാം അടുത്തത് ആരാണെന്ന്.BDF

വിനുവേട്ടന്‍ said...

സ്വപ്നഭൂമിയിലെ ശേഖരേട്ടൻ... ഒരു ശരാശരി ഗൾഫ്കാരൻ എന്നാൽ ഇതുതന്നെയാണ്... വെക്കേഷന് വരുമ്പോൾ നാട്ടുകാർ കാണുന്ന പത്രാസ് ഒക്കെ ആ ചുരുങ്ങിയ കാലയളവിൽ അയാൾ സ്വയം ആസ്വദിക്കുന്ന ആത്മനിർവൃതിയാണ്... തിരികെ ഗൾഫിൽ എത്തുന്നതോടെ അവസാനിക്കുന്ന നിർവൃതി...

ശേഖരേട്ടന്റെ കഥ തുടരട്ടെ അശോകേട്ടാ...

Sukanya said...

മരുഭൂമിയിലെ പൊള്ളുന്ന ജീവിതകഥ. ശേഖരേട്ടന്റെ കഥ മുഴുവനും അറിയാന്‍ ഒരു ആകാംക്ഷ

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം ...
ഗൾഫിലെ ദുരിതങ്ങളുടെ കെട്ടഴിക്കുവാൻ
ശേഖരേട്ടനെ ബിയർ മാജിക്കിലൂടെ മയക്കുന്ന
ബിലാത്തിക്കാരൻ ..
ഒരു സിനിമയ്ക്കോ ,സീരിയലിനൊ പറ്റിയ ത്രെഡുകൾ
ഇപ്പോൾ തന്നെ ഈ കഥയുടെ തുടക്കത്തിൽ കാണാൻ പറ്റും .
അപ്പോൾ നാട്ടിൽ വരുമ്പോൾ അഭിനയിക്കുവാൻ ഒരു റോളായി കേട്ടോ ഭായി

Typist | എഴുത്തുകാരി said...

ശേഖരേട്ടന്റെ കഥ വായിച്ചു. അടുത്തതിനു കാത്തിരിക്കുന്നു.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ആ എഴുത്തുകാരിയാ ഇത്. എന്നാലും ആരെങ്കിലുമൊക്കെ ഇപ്പഴും ഓര്‍ക്കുന്നുണ്ടല്ലോ. ഇന്ന്‍ വെറുതെ ബൂലോഗത്തൊന്നു കറങ്ങി നോക്കിയാലോന്നു വച്ചു വന്നപ്പഴാ ഇത് കണ്ടത്.

നമ്മള്‍ ഒരിക്കല്‍ കണ്ടിട്ടില്ലേ, ബിലാത്തിപ്പട്ടണം മുരളിമുകുന്ദന്റെ മകളുടെ കല്യാണത്തിന്‌. വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷം.

വീകെ. said...

ഇവിടെ എത്തിയതിൽ വളരെ സന്തോഷം..

വീകെ. said...

വർഗ്ഗീസേട്ടനെ ഈ ജിവിതത്തിൽ മറക്കാൻ പറ്റുമോ..?

വീകെ. said...

ഗൾഫ് പ്രവാസികളിൽ ബഹുഭൂരിപക്ഷവും കൃത്രിമ സന്തോഷത്തിനായി ധാരാളം കടം വരുത്തി നാട്ടിൽ വരുന്നവരാണ്.
ആ സന്തോഷത്തിന്റെ ശിക്ഷ പൂർണ്ണമായും തിരിച്ചു ചെല്ലുമ്പോൾ അനുഭവിച്ചു തീർക്കണം, അവനൊറ്റക്ക്. ഒരാശ്വാസവാക്കുപോലും പറയാൻ ഉറ്റവരാരുമില്ലാതെ.

വീകെ. said...

വായനക്ക് നന്ദി.

വീകെ. said...

ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമായ ബിലാത്തിച്ചേട്ടന് ഭാവുകങ്ങൾ....

വീകെ. said...

ഞാൻ കൊടകരവഴി കടന്നു പോയപ്പോഴാ എഴുത്തുകാരിയേ ഓർമ്മ വന്നത്. അത് ഞാൻ കുറിക്കുകയും ചെയ്തു. ബിലാത്തിച്ചേട്ടന്റെ മകളുടെ കല്യാണത്തിനാണ് നമ്മൾ നേരിൽ കണ്ടത്. ഞാൻ ഓർക്കുന്നു. വായനക്ക് നന്ദി...

വിനുവേട്ടന്‍ said...

@ എഴുത്തുകാരി : എഴുതിയില്ലെങ്കിലും ഞങ്ങളുടെയൊക്കെ ബ്ലോഗുകളിൽ വല്ലപ്പോഴുമൊക്കെ ഒന്ന് കയറി രണ്ട് വാക്ക് ഇതുപോലെ കുറിക്കണം... ബ്ലോഗിന്റെ വസന്തകാലമൊക്കെ കഴിഞ്ഞു എന്നറിയാം... എന്നാലും...

ജിമ്മി ജോൺ said...

“ഗൾഫിലെ ദുരിതങ്ങളുടെ കെട്ടഴിക്കുവാൻ
ശേഖരേട്ടനെ ബിയർ മാജിക്കിലൂടെ മയക്കുന്ന
ബിലാത്തിക്കാരൻ “

ഇപ്പോത്തന്നെ 4 ഗ്ലാസായി..!

Typist | എഴുത്തുകാരി said...

@ വിനുവേട്ടന്‍. തീര്‍ച്ചയായും വരാം.

കഴിഞ്ഞുപോയ വസന്തകാലത്തെ നമുക്കെല്ലാര്‍ക്കും കൂടി ഒന്നാഞ്ഞുപിടിച്ചു
തിരിച്ചു കൊണ്ടുവന്നാലോ.

വീകെ. said...

ജിമ്മി ജോൺ:
ഹ..ഹ... ഗ്ലാസ്സിന്റെ എണ്ണം നോക്കിയിട്ട് കാര്യമില്ല. ഞങ്ങൾ ഓരോ കുപ്പി വീതം അടിക്കുമെന്നു വിചാരിച്ചിട്ടാ ബീയർമാൻ നാലു കുപ്പി കൊണ്ടുവന്നത്. പക്ഷേ, ഈ വിനുവേട്ടനാ പറ്റിച്ചത്. ഞാൻ തൊട്ടു പോലും നോക്കില്ലാന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നില്ലെ. പിന്നെയ തുകൂടി ബാക്കിയുള്ളവരുടെ തലയിലായി. അതാ നാലു ഗ്ലാസ്സായത് ...

keraladasanunni said...

വല്ലാത്ത കഷ്ടംതന്നെ. ദുരിതം സഹിച്ച് ജീവിതം തള്ളി നീക്കീയിട്ട് ഒടുവില്‍ ...

വിനുവേട്ടന്‍ said...

തീർച്ചയായും വേണം... നമ്മുടെ സ്റ്റോം വാണിങ്ങ് കൂട്ടായ്മ എപ്പോഴേ റെഡി...

വിനുവേട്ടന്‍ said...

അത് ഞാൻ നേരത്തേ പറഞ്ഞതല്ലേ അശോകേട്ടാ, വെള്ളമടിക്കാൻ ഞാനുണ്ടാവില്ലാന്ന്... :)

വിനുവേട്ടന്‍ said...

അവര് നാല് ഗ്ലാസ് കൊണ്ടും നിന്നില്ല ജിം...

സുധി അറയ്ക്കൽ said...

മറ്റൊരു മരുഭൂമികള്‍ ആണോ അക്കൊസേട്ടാ?????????????????

keraladasanunni said...

ശേഖരേട്ടന്‍റെ സങ്കടങ്ങള്‍ വേദനിപ്പിക്കുന്നുണ്ട്

Cv Thankappan said...

ഗൾഫുകാരൻ്റെ വിമ്മിഷ്ഠങ്ങൾ...
ആശംസകൾ