കഥ തുടരുന്നു....
പാര ഈജിപ്ഷ്യൻ...
ദിവസങ്ങളങ്ങനെ കൊഴിഞ്ഞു വീണുകൊണ്ടിരിക്കെ മാസങ്ങൾ പിറവിയെടുത്തു.
പിറവിയെടുത്ത മാസങ്ങൾ വർഷത്തെ ഗർഭം ധരിച്ച് ശ്വാസം മുട്ടി നിന്ന നേരം ബോസ്സിനൊരു തോന്നൽ....
‘എനിക്ക് തരുന്ന ശമ്പളം പോരാ...!?’
അതിനായി തലസ്ഥാനത്തുള്ളവരെ ബന്ധപ്പെട്ടു.
അവർ ‘ങേ...ഹെ..’ ചുട്ടക്കു സമ്മതിക്കില്ല.
‘ആ ഇൻഡ്യാക്കാരന് അത്രയൊക്കെ മതിയത്രെ....!!?’
പാവം ഞാൻ....!!
പണിയെടുത്ത്... പണിയെടുത്ത് ആകെ വാടിത്തളർന്ന്... !!?
ബോസ്സിനത് സഹിച്ചില്ല...!
നിങ്ങളു സമ്മതിച്ചില്ലെങ്കിൽ ഞാൻ കൊടുത്തോളാം..!!
അവൻ വളരെ ശക്തമായി തന്നെ മുന്നോട്ടു പോയി...
കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അതിനൊരു വഴി അവൻ തന്നെ കണ്ടെത്തി.
പുറത്തുള്ള സെയിൽസ്‌മാൻമാർക്കും, ഷോറൂമിലെ സെയിൽസിനും കമ്മീഷൻ കൊടുത്തിരുന്നു.. അവരിൽ നിന്നും പത്തു ശതമാനം വീതം പിടിച്ചെടുത്ത് എനിക്കു തരിക. സെയിൽസ്മാൻമാർക്കെല്ലാം അതു സമ്മതമായിരുന്നു. കാരണം അവർക്കു വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനായിരുന്നുവല്ലൊ....
അവർ പോയി ഓർഡർ പിടിക്കുകയും, അത് എല്ലായിടത്തും വിതരണം നടത്തുന്നതും അവരായിരുന്നു. അതിന്റെ ബാക്കി പണികളെല്ലാം എന്റെ വക. കൂടുതൽ സാധനങ്ങൾ വിതരണം ചെയ്യേണ്ടിവരുമ്പോൾ ഞാനും കൂടെ പോയി സഹായിക്കും.
അങ്ങനെ ആ മാസം മുതൽ അതിന്റെ വിഹിതം കിട്ടിത്തുടങ്ങി....
അത് എന്റെ ശമ്പളത്തിന്റെ മുക്കാൽ ഭാഗത്തോളം വരുമായിരുന്നു....!!
നല്ലൊരു ഊർജ്ജമായിരുന്നു അതെനിക്ക് സമ്മാനിച്ചത്....!!
പിന്നെ എല്ലാവരേയും ഏതു നേരത്തും സഹായിക്കാൻ ഞാൻ റെഡിയായിരുന്നു..
എന്റെ സാന്നിദ്ധ്യം എവിടേയും ഉറപ്പു വരുത്തി....
ഞാനില്ലാതെ അതിനകത്തൊന്നും നടക്കാതായി.... !!
ഏറെ മാസങ്ങൾ അങ്ങനെ മുന്നോട്ടു പോകാനായില്ല....!?
ഒരു പക്ഷെ, ദൈവം തമ്പുരാനു തോന്നിക്കാണണം.
“ഇവന്റെ ജോലി കണ്ടിട്ടാണ് കൂടുതൽ കാശ് കിട്ടുന്ന സംവിധാനം ഉണ്ടാക്കിക്കൊടുത്തത്... അപ്പോളവൻ അതിനേക്കാൾ കൂടുതൽ ജോലിയെടുത്താലൊ...?!
ഞാനിതെവിടെന്നുണ്ടാക്കി കൊടുക്കും....?”
അതോ ഞാൻ സ്വൽപ്പം അഹങ്കരിച്ചുവോ...?!!.
എന്തായാലും, അതിനായി മൂപ്പിലാൻ എനിക്കിട്ടൊരു പാരയും പണിതു വച്ച് ഒരവസരത്തിനായി കാത്തിരിക്കുന്ന കാര്യം ഞാനുമറിഞ്ഞില്ല....!!
അദ്ദേഹത്തിന് അവസരം ഉണ്ടാക്കാനാണൊ പാട്...!!
അതെ, അവസരം എനിക്കായി സൃഷ്ടിക്കപ്പെട്ടു.....!!
എന്റെ നെഞ്ചിൽകൂടു തകർത്ത് അപ്പുറം കടന്ന പാരയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികൾ നക്കിക്കുടിക്കാൻ കാത്തു നിന്നവനെ കണ്ട് ഞാൻ ഞെട്ടി....!!!?
അതെ, അതവൻ തന്നെ...!!
ഒരു ഈജിപ്ഷ്യൻ....!!!
‘ഇല്ല... ഇല്ല... എന്നാലും ഞാൻ കരയില്ല....!!
നിന്റെ മുൻപിൽ ഞാൻ അടിയറവു പറയില്ല...!!
എന്റെ ഒരു തുള്ളി കണ്ണുനീർ കാണാമെന്നു കരുതണ്ട...!!
ഹൃദയം പിളർക്കുന്ന ഈ വേദനയിലും നിന്റെ മുൻപിൽ ഞാൻ തോൽവി സമ്മതിക്കില്ല...
ഞാൻ ഒരു ഇൻഡ്യക്കാരൻ തന്നെയാടാ....!!
ആത്മാഭിമാനമുള്ള ഇൻഡ്യക്കാരൻ....!!
ചാടി എഴുന്നേറ്റപ്പോഴേക്കും വിയർത്തു കുളിച്ചിരുന്നു.....
ലൈറ്റിട്ട് കുറച്ചു നേരം കട്ടിലിൽ തന്നെ ഇരുന്നു. ...
പിന്നെ അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിച്ചപ്പോഴാണ് ഒരാശ്വാസം തോന്നിയത്.
കൂട്ടുകാർ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ഈ നേരം വെളുക്കുന്ന ഒരേ ഒരു വേള്ളിയാഴ്ച മാത്രമേ ഞാനിനി ഇവിടെയുള്ളു...!!?
ശനിയാഴ്ച നേരം വെളുക്കുന്നത്, എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാനാണ്.....!!!
‘ഇനി എന്ത് ’ എന്ന ചോദ്യം ഉത്തരമില്ലാതെ എന്നെ വട്ടം ചുറ്റുന്നുണ്ടായിരുന്നു....
ജോലിയില്ലാതെ നാട്ടിൽ പോയാലുള്ള അവസ്ഥ ആലോചിക്കാൻ പോലും വയ്യാ....!?
ഞാൻ മുറിയിൽ കയറി വീണ്ടും കട്ടിലിൽ വന്നു കിടന്നു....
കഴിഞ്ഞു പോയ എന്റെ ഗൾഫ് ജീവിതം മനസ്സിൽ ഒന്നുകൂടി കാണുകയായിരുന്നു...
കോഴിക്കാലുകൾ മാത്രം തിന്ന് വെറുത്തു പോയ നാളുകൾ....!!
പിന്നെ ഈജിപ്ഷ്യന്റെ ഭരണം..
പിന്നീടങ്ങോട്ടു പട്ടിണിയുടെ നാളുകൾ....
ഒരു ജയിൽപ്പുള്ളിയെ പോലെ എന്നെ കടയിൽ പൂട്ടിയിട്ടിട്ടു, വീട്ടിൽ പോയി സുഖമായി ഉറങ്ങുന്ന ഈജിപ്ഷ്യൻ....
ഒന്നു മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ വയ്യാതെ, അടുക്കളയുടെ വാഷ് ബേസിൻ മൂത്രപ്പുര ആക്കേണ്ടി വന്നത്...
ഒന്നു മൂത്രമൊഴിക്കാനുള്ള അവകാശത്തിനായി ഈജിപ്ഷ്യനുമായി വഴക്കിട്ടത്.....
പിന്നെ ശമ്പളത്തിനായി പോരാടിയത്...
കസ്റ്റമർക്ക് വേണ്ടി വാങ്ങിയ ഒരു പെപ്സി കുടിച്ചതിന്, അതിന്റെ വില അടുക്കളച്ചുമരിലെ കണക്കിൽ എഴുതി ചേർത്തത്....
ഭക്ഷണത്തിനും, മുറി വാടകക്കുമായി കാറു കഴുകിക്കൊടുത്ത് ജീവിക്കേണ്ടി വന്നത്....
ബോസ്സിന്റെ വരവോടെ അതിനെല്ലാം ഒരു മോചനം കിട്ടിയതായിരുന്നു...
നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയതായിരുന്നു....
എവിടെയാണ് തനിക്ക് പാളിച്ചകൾ പറ്റിയത്...?
അറിഞ്ഞു കൊണ്ട് ഒരാളേയും ദ്രോഹിച്ചിട്ടില്ല...
എല്ലാവരോടും നല്ല രീതിയിൽ മാത്രമെ പെരുമാറിയിട്ടുള്ളു.....
ഈ ഈജിപ്ഷ്യന്മാർക്കെല്ലാം എന്നോടെന്താണ് ഇത്ര വൈരാഗ്യം....!!?
ഇവരെന്തിനാണ് എന്നെ ശത്രുവായി കാണുന്നത്....?
എന്റെ കഴിവനപ്പുറം ഞാനാ കടയിൽ പണിയെടുത്തിട്ടുണ്ട്.....
എന്നിട്ടും....!!?
വളരെ ശാന്തമായി, സന്തോഷമായി ഒഴുകിക്കൊണ്ടിരുന്ന എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ് കരിനിഴൽ വീണത്....!!
എന്നും വൈകുന്നേരങ്ങളിൽ ചായ കുടിക്കാനും വെടി പറഞ്ഞിരിക്കാനുമായി തൊട്ടപ്പുറത്തെ കടയിലെ ഒരു ഈജിപ്ഷ്യൻ വരുമായിരുന്നു. അവന്റെ കട പൂട്ടിയതിനു ശേഷമാണ് വരവ്. ഞാൻ എന്നും ചായ ഉണ്ടാക്കിക്കൊടുക്കും. അവനും ബോസ്സും കൂടി ലോക കാര്യങ്ങളൊക്കെ സംസാരിക്കും. ആ ദിവസങ്ങളിൽ പത്തു മണി കഴിയാതെ കട പൂട്ടാൻ കഴിയാറില്ല.
അവൻ എന്നെങ്കിലും എനിക്കൊരു പാരയായി തീരുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ദിവസങ്ങൾ കടന്നു പോകവെ, ബോസിന്റെ മുൻപിൽ വാചക കസർത്തുകൾ നടത്തി നടത്തി, അദ്ദേഹത്തെ മയക്കി പോക്കറ്റിലാക്കി.
അങ്ങനേയും ചില ആളുകൾ ഉണ്ടല്ലൊ നമ്മുടെ നാട്ടിൽ...
എത്ര വിദ്യാഭ്യാസവും വിവരവും ഉള്ളവരെ പോലും വാചക കസർത്തിൽ, ചെപ്പടി വിദ്യകളിൽ മയക്കി തലയിൽ കയറിയിരുന്ന് വളയം പിടിക്കുന്നവർ...!!
നമ്മൾ വളരെയേറെ ബഹുമാനിക്കുന്നവർ പോലും ചില ചെപ്പടി വിദ്യകൾ കാട്ടുന്ന കള്ള സ്വാമിമാരുടെ മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നതു കാണുമ്പോൾ മൂക്കത്തു വിരൽ വച്ചു പോകാറില്ലെ.....?
എന്താണവരുടെ അതിനുള്ള യോഗ്യത....?
ചെപ്പടി വിദ്യയോ..?
ആജ്ഞാ ശക്തിയോ...?
ആൾക്കൂട്ടത്തെ ഉണ്ടാക്കാനുള്ള കഴിവോ...?
അതുപോലെ വാചക കസർത്തിൽ ആളുകളെ മയക്കാൻ കഴിവുള്ളവനായിരുന്നു ആ ഈജിപ്ഷ്യൻ......!!
വളരെ സ്വതന്ത്രമായി ചിന്തിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ആളായിട്ടു പോലും, അവന്റെ വാചക കസർത്തിൽ വീണു പോയ ബോസ് ഒരു സുപ്രഭാതത്തിൽ മറ്റൊരു സ്ഥാപനത്തിൽ വെറും സെയിൽസ്‌മാനായിരുന്ന അവനെ പിടിച്ച് കമ്പനിയുടെ സെയിൽസ് മാനേജരാക്കി.....!!!
കാറും ഫ്ലാറ്റും മറ്റു സൌകര്യങ്ങളും കിട്ടിയപ്പോൾ അവൻ ഒരു സാധാരണക്കാരനല്ലാതായി...
പിന്നെ അവന്റെ താഴെയായി എന്റെ ബോസ്...!!
ബോസ്സിനോട് ചോദിക്കാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി....!!
ബോസ് ആദ്യമൊന്നും ഗൌനിച്ചില്ല....!
അല്ലെങ്കിൽ എന്തെങ്കിലും തിരിച്ചു പറയാൻ കഴിവില്ലാത്തവനായി മാറി...!!
പാര ഈജിപ്ഷ്യൻ വന്നതിനു ശേഷം ആദ്യം ചെയ്ത പരിഷ്കാരം, എനിക്കു കിട്ടിക്കൊണ്ടിരുന്ന അധിക വേതനത്തിന്റെ കടക്കൽ കത്തിവക്കലായിരുന്നു....!!!
ആ മാസം തന്നെ അതു നിറുത്തലാക്കി....!!
ബാക്കി അടുത്ത പോസ്റ്റിൽ.............