ബോബിയുടെ കഥ..
ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് ഞങ്ങളുടെ സുഹൃത്ത് ബോബിയുടെ ഒരു ഫോൺകാൾ....
പരിഭ്രാന്തിയുടെ സ്വരത്തിലായിരുന്നു...!അതോടെ ഫോണ്‍ കട്ടായി....!!?
ഞാൻ ഉടനെ തന്നെ ഫ്ലാറ്റിൽ രാജേട്ടനെ വിളിച്ചു പറഞ്ഞു, ബോസിനോടും പറഞ്ഞ് പെട്ടെന്ന് സിഗ്നലിന്റെ അടുത്തേക്ക് ഓടി. സിഗ്നലിന്റെ തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്. അവിടെ എത്തുമ്പോഴേക്കും രാജേട്ടനും എത്തിച്ചേർന്നു.
അവിടെയെല്ലാം പരതി നടന്നിട്ടും ബോബിയെ മാത്രം കണ്ടില്ല....
അപ്പോഴാണ് സിഗ്നലിനോട് ചേർന്നുള്ള പാർക്കിങ് സ്ഥലത്തു കിടന്ന ഒരു പോലീസ് കാറില്‍ നിന്നും ആരൊ കൈകാട്ടി വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ഞങ്ങൾ പേടിച്ചാണ് അടുത്തു ചെന്നത്....!
ഞങ്ങള്‍ പരിഭ്രാന്തിയില്‍ ചോദിച്ചു.
“എന്തു പറ്റി ?”
“അറബി പറ്റിച്ചു, എന്നെ കേറ്റി വിടാ...” അതും പറഞ്ഞു ബോബി കരയാനുള്ള ഭാവത്തിലായിരുന്നു. അപ്പോഴേയ്ക്കും പോലീസുകാരന്‍ വിലക്കി.
ഉടനെ ബോബിയുടെ കയ്യില്‍ നിന്നും ഒരു താക്കോല്‍ വാങ്ങി പോലീസ്സുകാരൻ
അത്രയെ പറഞ്ഞുള്ളു. അതിനുള്ളില്‍ അവര്‍ വണ്ടി വിട്ടു.
എന്താണ് സംഭവിച്ചതെന്നറിയാന്‍ ഒരു വഴിയും ഇല്ലായിരുന്നു.
ഉടനെ അയാളുടെ മുറി തുറന്ന് കയ്യില്‍ കിട്ടിയ അത്യാവശ്യം വേണ്ടതൊക്കെ
എടുത്ത് ഒരു ബാഗിലും മാറ്റൊരു പെട്ടിയിലുമാക്കി, ഒരു ടാക്സി വിളിച്ച് എയര്‍പ്പോട്ടിലേക്കു പാഞ്ഞു.
ബോബിയും പോലീസ്സുകാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
എന്താ സംഭവിച്ചെതെന്നു ചോദിച്ചപ്പോൾ, കേറ്റിവിടാനുള്ള കാരണമെന്താണെന്നു
അയാള്‍ക്കും അറിയില്ല....!?
“എന്നോട് വിസ അടിക്കാന്‍ 150ദിനാറുമായി എമിഗ്രേഷന്‍ ഓഫീസില്‍
എന്റെ കയ്യിൽ നിന്നും ദിനാറു വാങ്ങിയിട്ടു അവിടെ ഇരിക്കാന്‍ പറഞ്ഞു.
പിന്നെ ഈ പോലീസുകാരനാണു പറഞ്ഞത് എന്നെ കേറ്റിവിടാന്‍ പോകയാണെന്നു.
അതോടൊപ്പം എന്റെ കയ്യില്‍ വിലങ്ങും വച്ചു. അറബിയെ പിന്നെ കണ്ടതുമില്ല.
ഞാന്‍ കൊടുത്ത ദിനാറിനു പകരം ഈ ടിക്കറ്റാണു തന്നത്. ഈ പോലീസുകാരനുബോബി പറഞ്ഞു നിറുത്തുമ്പോഴേക്കും വല്ലാതെ വിതുമ്പിപ്പോയിരുന്നു..
അപ്പോഴെക്കും പോലീസുകാരന്‍ ധ്രുതി കാണിച്ചു .
“കയ്യില്‍ പൈസ വല്ലതും.“ ഞങ്ങൾ ചോദിച്ചു.
“അയ്യൊ..ഇല്ല....!! എനിക്കു കുറച്ചു പൈസ കൂടി താ.” നിസ്സഹായനായി ബോബി കൈ മലര്‍ത്തി. ”നാട്ടില്‍ച്ചെന്നാല്‍ വീട്ടിലെത്താന്‍ ടാക്സിക്കൂലി പോലും ഇല്ല. കയ്യിലുണ്ടായിരുന്നത് ആ ദുഷ്ടൻ വാങ്ങിച്ചെടുത്തു. ”
ഞങ്ങളും ഈ വിവരം അറിഞ്ഞു വന്ന കുറച്ചു കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു.
എല്ലാവരും കൂടി ഒരു ചെറിയ പിരിവു നടത്തി, കുറച്ചു പൈസ ഉണ്ടാക്കിക്കൊടുത്തു. ബാക്കിയുള്ള സാധനങ്ങള്‍ കാര്‍ഗൊ വഴി അയച്ചുതരാമെന്നു ഉറപ്പും കൊടുത്തു.“കയ്യില്‍ പൈസ വല്ലതും.“ ഞങ്ങൾ ചോദിച്ചു.
“അയ്യൊ..ഇല്ല....!! എനിക്കു കുറച്ചു പൈസ കൂടി താ.” നിസ്സഹായനായി ബോബി കൈ മലര്‍ത്തി. ”നാട്ടില്‍ച്ചെന്നാല്‍ വീട്ടിലെത്താന്‍ ടാക്സിക്കൂലി പോലും ഇല്ല. കയ്യിലുണ്ടായിരുന്നത് ആ ദുഷ്ടൻ വാങ്ങിച്ചെടുത്തു. ”
ഞങ്ങളും ഈ വിവരം അറിഞ്ഞു വന്ന കുറച്ചു കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു.
അൻപതിനായിരം രൂപയും, ടിക്കറ്റും പിന്നെ മൂന്നു മാസത്തെ മുംബായിലെ ദുരിത ജീവിതവും
അടുത്ത സമയത്താണ് നല്ലൊരു കമ്പനിയിൽ കയറിപ്പറ്റിയത്. ഇപ്പോഴിതാ, ഒന്നും നേടാനാവാതെ ഒരു കുറ്റവാളിയേപ്പോലെ, കയ്യിൽ വിലങ്ങുമായി, പോലീസ്സുകാരുടെ അകമ്പടിയോടെ ഒരു മടക്കയാത്ര.....!!!?
ജോലി ചെയ്തിരുന്ന ആ നല്ല കമ്പനിയിലേക്ക് വിസ മാറ്റിയിരുന്നില്ല. അവർ വിസ മാറ്റാനായി നാലഞ്ചു മാസത്തെ സാവകാശം ചോദിച്ചതു കൊണ്ടാണ് അന്നു നടക്കാതെ പോയത്. അപ്പോഴേക്കും
വിസ പുതുക്കേണ്ട സമയവും കഴിഞ്ഞിരുന്നു....
‘ഫ്രീ വിസ’യിൽ ആയിരുന്നുവല്ലൊ ഇതുവരെ....!!
ഈ പേരു കേൾക്കുമ്പോൾ എന്തു രസമാണ്...!!
ഈ വിസ ചോദിച്ചു വാങ്ങുന്നവരുണ്ടത്രെ നാട്ടിൽ...!!
ഇതിൽ വരുന്ന കുറച്ചു പേർ രക്ഷപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗവും തങ്ങളുടെ ചോരയും നീരും ഇവിടെത്തന്നെ എരിച്ചു തീർക്കുകയാണ് പതിവ്...!!!
വിസ അടിക്കാനെന്നു പറഞ്ഞ് അവനെ വിളിച്ചു വരുത്തി ബലമായിട്ടു കേറ്റി വിടുകയായിരുന്നു....!
അവനെ കേറ്റി വിട്ടാൽ അറബിക്കു വീണ്ടും പുതിയ വിസ കിട്ടും....!!
അതു വിറ്റ് വീണ്ടും അവനു കാശുണ്ടാക്കാം.....!!
പക്ഷെ, ബോബിക്കു പിന്നെ ഇങ്ങോട്ടു തിരിച്ചു വരാനായില്ല.
അവന്റെ പേരിൽ പുതിയ വിസ പാസ്സായില്ല.
പാവം പ്രവാസി.....!!!
5 comments:
സഹതപിക്കാൻ ചിലവില്ലല്ലോ...സത്യം,നെഞ്ചു പൊള്ളിപ്പോയി.
വീകെ ഭായി..
ഇത് പ്രവാസികളുടെ ദുരിതങ്ങളുടെ പട്ടികയില്‍ ഏറ്റവും ഭികരത നിറഞ്ഞതും ഒന്നാം സ്ഥാനത്തുള്ളതുമാണ്. അറബികള്‍, അവര്‍ കാലാവസ്ഥ പോലെയാണ്.
ഇന്നു ഞാന്‍ നാളെ നീ..!
സുഹൃത്ത് = suhr^th
ധൃതി = dhr^thi
ഋ = ആര്‍+ ഷിഫ്റ്റ് ഞെക്കിപിടിച്ച് ടി ക്കും വൈ ക്കും മുകളിലുള്ള 6 ന്റെ കട്ടയില്‍ ഞെക്കുക.. ഹൃ..ധൃ..ഋ..എന്നിവ കിട്ടും.
ഇങ്ങിനെ എത്രയോ ചതികള്‍.. ..
എന്തു ചെയ്യാം ഇപ്പോള്‍ സഹതപിക്കാന്‍ തന്നെ സമയമില്ലാതായിരിക്കുന്നു. എന്തെങ്കിലും കാരണം ഉണ്ടായിരിക്കും !
നാലു പോസ്റ്റും ഒന്നിച്ചാണു നോക്കിയത്. പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍, ചതിക്കപ്പെടുന്നവര്‍...
നാലാം ഭാഗത്തെ സംഭവം ശരിക്കും കഷ്ടം തോന്നിപ്പോയി.. ആ സുമനസുകള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
Post a Comment