കഥ തുടരുന്നു...
മല പോലെ വന്നത് എലി പോലെ....
പിറ്റേന്നു കാലത്ത് നല്ല പ്രസന്നതയോടെയാണ് എഴുന്നേറ്റത്.
മനസ്സിൽ വലിയ ഭാരങ്ങളൊന്നും ഉണ്ടായിരുന്നില്ല...
ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയാണ്...!
അവരോട് ഒരു മാപ്പു പറഞ്ഞാൽ തീരാവുന്ന പ്രശ്നം വെറുതെ നീട്ടിക്കൊണ്ടു പോയത് ഞാനാണ്. ആവശ്യമില്ലാത്ത എന്റെ ഒരു പിടിവാശി...!!
അങ്ങനെ ചിന്തിക്കാനാണ് അപ്പോൾ തോന്നിയത്. എന്തായാലും കുടുംബത്തെ കൊണ്ടുവരാൻ കഴിയുകയെന്നാൽ, ഇനിയെന്തു നോക്കാനാണ്. ഇത്തിരി താന്നു കൊടുത്തേക്കാം..
എന്നാലും ആ ‘പാര ഈജിപ്ഷ്യന്റെ’ മുൻപിൽ എങ്ങനെ തല ഉയർത്തി നിൽക്കും...?!!
അവന്റെ തലക്കനം ഇനി എന്തായിരിക്കും...!!?
അതൊരു ചോദ്യച്ചിഹ്നമായി മുൻപിൽ ഉയർന്നു നിന്നു...!!?
അവൻ എനിക്ക് മുൻപിൽ ബോസ്സിനെ നിയന്ത്രിക്കത്തക്ക ശക്തിയോടെ നിൽക്കുന്നിടത്തോളം ഇവിടെ എനിക്കൊരു വിലയും ഉണ്ടാവില്ല....
പക്ഷെ, ശാന്തിക്കാരന്റെ മധുരമുള്ള വാക്കുകൾ തള്ളിക്കളയാനും ഒരു മടി....!!
വീട്ടുകാരത്തിയാണെങ്കിൽ , ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവണെയെന്ന പ്രാർത്ഥനയിലും....!! എന്തായാലും വരുന്നതു വരട്ടെ....!!
തീരുമാനിച്ചതു പോലെ തന്നെ നടക്കട്ടെ...!!
ബാക്കി വരുന്നിടത്തു വച്ചു കാണാം....!!
കട തുറന്ന് അരമണിക്കൂർ കഴിഞ്ഞിട്ടാണ് ഞാൻ എത്തിയത്. ബോസ്സ് ഉണ്ടായിരുന്നു കടയിൽ. ഞാൻ അകത്തു കടന്ന് ബോസ്സിന്റെ മുൻപിൽ ചെന്നു നിന്ന് ഒരു ‘ഗുഡ്മോണിങ്’ പറഞ്ഞു. ബോസ്സ് എന്റെ മുഖത്തേക്കു നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു. പിന്നെ എന്റെ അടുത്ത് വന്ന് തോളത്ത് പിടിച്ച് പറഞ്ഞു
“അവിടെ ഒരുപാട് പണി ബാക്കി കിടക്കുന്നു. പോയി ആ പണി തീർക്ക്...!!”
ഞാൻ ഒരു നിമിഷം ഒന്നു പകച്ചു.‘അപ്പൊൾ സോറി പറയണ്ടെ..’ എന്നു ചോദിക്കാനായി ‘ഞാൻ..’ എന്നു പറഞ്ഞതേയുള്ളു.
വീണ്ടും എന്റെ തോളത്തു പിടിച്ച് മുന്നോട്ട് തള്ളിയിട്ട് പറഞ്ഞു.
“ചെല്ല്... ങൂം.... ചെല്ല്...” എന്നു പറഞ്ഞെന്നെ തള്ളി മുകളിലേക്കുള്ള സ്റ്റെപ്പിന്റെ അടുത്തെത്തിച്ചു.
ഞാൻ ബോസ്സിനെ നോക്കിക്കൊണ്ടു തന്നെ സ്റ്റെപ്പുകൾ കയറി....!!
അവനോടുള്ള നന്ദി മുഴുവൻ ഞാനെന്റെ നോട്ടത്തിൽ ഒതുക്കിയിരുന്നു....
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു....
‘മല പോലെ വന്നത് എലി പോലെ പോയതിൽ’ ആശ്വാസം കൊണ്ടു.
മുകളിലെത്തി കണ്ണുകൾ തുടച്ച് നോക്കുമ്പോഴുണ്ട് ‘പാര ഈജിപ്ഷ്യൻ’ അവന്റെ ക്യാബിനിൽ നിന്നും പുറത്തേക്കു വരുന്നു. എന്നെ കണ്ടതും അവനൊന്നു ഞെട്ടിയോന്നൊരു സംശയം തോന്നി. ഞാനവന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു തന്നെ നോക്കി.
ഇവനാണല്ലൊ കുറച്ചു ദിവസമായിട്ട് ഉറക്കമില്ലാത്ത രാത്രികൾ എനിക്ക് സമ്മാനിച്ചത്. അവന്റെ നോട്ടത്തിന്റെ അർത്ഥം പെട്ടെന്നു പിടി കിട്ടിയില്ല.
ദ്വേഷ്യമില്ലായിരുന്നു...!
ഒരു പക്ഷെ, ഈ തോൽവി അവൻ പ്രതീക്ഷിച്ചിരുന്നോ....!!?
അവൻ സ്റ്റെപ്പുകളിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു...
അവൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയതേയില്ല....!!
ഞാൻ എന്റെ ക്യാബിനിൽ കയറി ജോലി തുടങ്ങി....
ഒരു ‘സോറി’ പോലും പറയാതെ , ഒപ്പിട്ടു കൊടുക്കാതെ കാര്യം നടന്നതിൽ ഞാൻ ദൈവങ്ങളോടെല്ലാം നന്ദി പറഞ്ഞു.
അന്നു വൈകുന്നേരം കട പൂട്ടാൻ നേരം, തിരിച്ചു കൊടുത്ത കടയുടെ താക്കോലുകളെല്ലാം എന്നെ തിരികെ ഏൽപ്പിച്ചു. ബോസ്സിനെന്നോട് ദ്വേഷ്യമോ വിശ്വാസക്കുറവോ ഇല്ലെന്ന് അതിലൂടെ ഞാൻ ഉറപ്പിച്ചു.
പക്ഷെ, ബോസ്സിന്റെ തലയിൽ കയ്യറിയിരുന്ന് ചെവി തിന്നുന്ന ‘പാര ഈജിപ്ഷ്യന്റെ’ ഒരു രോമം പോലും പറിക്കാനായില്ലല്ലോന്നോർത്ത് വല്ലാത്ത സങ്കടം തോന്നി. അവൻ ഇനിയും വേഷം കെട്ടെടുക്കാൻ വന്നാൽ എന്തു ചെയ്യുമെന്നൊരു ചിന്തയും തലയിൽ കിടന്നു പുകഞ്ഞു.
പക്ഷെ, അവനിൽ നിന്നും അങ്ങനെയൊരു നീക്കം പിന്നെ കണ്ടില്ല. ഞങ്ങൾ നേർക്കുനേർ വരുമ്പോൾ പരസ്പരം നോക്കുമെന്നല്ലാതെ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. എങ്കിലും അവനെ കാണുമ്പോഴൊക്കെ എന്റെ പല്ലുകൾ കൂട്ടിയുരുമ്മിയിരുന്നു. കാരണം അവൻ കാരണം നഷ്ടമായ എന്റെ അധിക വേതനം പിന്നീട് തിരിച്ചു തരികയുണ്ടായില്ല.
ഇവനെന്താണ് ഇത്രയും ശാന്തനായതെന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിച്ചിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ നടത്തിയ ഒറ്റയാൻ സമരം അവിടം കൊണ്ടും തീർന്നിരുന്നില്ലാന്ന് അറിഞ്ഞത്....!
ബോസ്സൊ, മറ്റാരെങ്കിലുമോ അതിനെക്കുറിച്ച് പിന്നീട് ചോദിക്കുകയുമുണ്ടായില്ല....
പക്ഷെ, ഏതോ ഒരു പാര ഇവിടെ നടന്ന സംഭവങ്ങൾ അതേപടി ഞങ്ങളുടെ തലസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നിരിക്കും.....
അതറിഞ്ഞതോടെ എന്റെ ചങ്ക് പിടച്ചു തുടങ്ങി....!
കാരണം അവർ എല്ലാവരും ഒരു കാര്യത്തിൽ ഒന്നാണ്.
എല്ലാവരും ‘അറബികൾ..!!’
അപ്പോൾ അവരുടെ തീരുമാനം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു.....!!
എന്റെ എല്ലാ സ്വപ്നങ്ങളും അതോടെ അവസാനിച്ചതായി തോന്നി...!
ഏതായാലും തിരിച്ചു പോകാൻ കരുതിത്തന്നെയാണ് ഈ സമരത്തിനിറങ്ങിയത്....
ഇപ്പോഴിതാ അത് സത്യമാവാൻ പോകുന്നു....!!
ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവാൻ കാത്തിരിക്കുന്ന സഹധർമ്മിണിയുടെ നിരാശ നിറഞ്ഞ മുഖം എന്റെ കൺകളിൽ നിറഞ്ഞു നിന്നു....!
വീണ്ടും രണ്ടാഴ്ചയോളം കടന്നു പോയി....
വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു ആ ദിവസങ്ങളത്രയും....
അന്നും പതിവു പോലെ ഞാൻ കട തുറന്നു. ഓഫീസ്സിൽ കയറി ഫാക്സ് വല്ലതും വന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനിടെ ഒരു പേപ്പർ പ്രത്യേകം ശ്രദ്ധിച്ചു. അത് തലസ്ഥാനത്ത് നിന്നും ഉള്ളതായിരുന്നു.
ഞാനതെടുത്ത് ഒന്നോടിച്ചു വായിച്ചു.....!?
ആ പേപ്പർ എന്റെ കയ്യിലിരുന്നു വിറച്ചു.....!!
കണ്ണുകളിൽ ഇരുട്ടു കയറി...!!
നീരണിഞ്ഞ കണ്ണുകളിൽ പിന്നെ അക്ഷരങ്ങൾ ഒന്നും കാണാനായില്ല....!!
അതിൽ എഴുതിയിരുന്നതിന്റെ ചുരുക്കം ഇതായിരുന്നു..
“ഇനി അവനെ വച്ചുകൊണ്ടിരിക്കണ്ട. എത്രയും വേഗം പിരിച്ചു വിടുക...!!?”
ഞാനാ കടലാസ്സ് കൈ പൊള്ളിയതു പോലെ ആ ട്രേയിലേക്ക് തന്നെ ഇട്ടു....!!!
തല കറക്കം പോലെ തോന്നിയതു കൊണ്ട് തൊട്ടടുത്ത വാതിലിൽ പിടിച്ച് പുറത്തു കടന്നു...
ചിരിക്കണോ കരയണൊ എന്നറിയാതെ, ശക്തമായ ശ്വാസം മുട്ടലിൽ ഒരു നിമിഷം കണ്ണുകളിറുക്കി അടച്ചു...
ബാക്കി അടുത്ത പോസ്റ്റിൽ.....
25 comments:
വീണ്ടും മുള് മുനയില്‍ നിറുത്തി അല്ലെ ?
ബാക്കി കാത്തിരിക്കുന്നു ...........
സസ്പെൻസ് തുടരുന്നല്ലോ വീകേ,എതായാലും ഇപ്രാവശ്യം ടെൻഷൻ കുറന്ന്ജു
സസ്പെന്‍സ് തന്നെ അല്ലേ?
ഈ സസ്പെന്‍സ് ദിവാരേട്ടന് മനസ്സിലായി ട്ടോ. ആ ഫാക്സ് Egyptian -ന് ഉള്ളത് അല്ലായിരുന്നോ?
ഇത്തവണയും സസ്പ്പെന്സില് തന്നെ അല്ലെ.
ഇവിടെ എപ്പോഴും സസ്പ്പെന്സും ടെന്‍ഷനും തന്നെ അല്ലെ? എന്തായാലും ഫാക്സിലെ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കാം.
ഈ അവൻ ...
ആ പാര ഈജിപ്ഷ്യൻ അല്ലെ ഗെഡീ ?
അങ്ങിനെ വിശ്വസിക്കാനാണിഷ്ട്ടം...!
രമണിക:ആദ്യ വാക്കുകൾക്ക് വളരെ നന്ദി..
കൃഷ്ണകുമാർ:അഭിപ്രായത്തിനു വളരെ നന്ദി.
ശ്രീ:വന്നതിനു വളരെ നന്ദി ശ്രീ.
ദിവാരേട്ടൻ:ഇതു ശ്രദ്ധിച്ചു വായിക്കുന്നവർ ഉണ്ടെന്നു മനസ്സിലായി.ഒരു ക്ലു ഞാൻ ഇട്ടിരുന്നു.അത് ദിവാരേട്ടനു മനസ്സിലായതിൽ വളരെ സന്തോഷം.
വളരെ നന്ദി.
പട്ടേപ്പാടം റാംജീ:ഈ ഗൾഫിൽ നിന്നും ടെൻഷൻ ഇല്ലാത്ത ജീവിതം ആർക്കെങ്കിലും കിട്ടുന്നുണ്ടൊ. ഉണ്ടെങ്കിൽ അവർ ഭാഗ്യവാന്മാർ..!! വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ബിലാത്തിപ്പട്ടണം:‘പാര ഈജിപ്ഷ്യൻ’തന്നെ.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
ഏയ്, വീ.കെ യുടെ ജോലിയൊന്നും പോകില്ല. അങ്ങിനെ വിശ്വസിക്കാനാണിഷ്ടം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അധികം വൈകാതെ തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ.
അടുത്ത ഭാഗത്തിനായ് കാത്തിരിക്കാതിരിക്കുന്നത് എങ്ങനെ
ആരും പേടിക്കണ്ടാ, ആ ഫാക്സില്‍ ഈജിപ്ഷ്യന്റെ കാര്യമാണ് പറയുന്നത്.
hello VK,
ella postum vayikkunnundu, coment edarilla, adutha posttinayi kathirikkunnuuu, ennum oro post edduu,
സസ്പെന്‍സ്!!!!!
എനിക്കും മനസ്സിലായീട്ടോ അതു് അവനു തന്നെയാണെന്ന്.
വായാടി:ഈ സ്നേഹത്തിന് ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.... എങ്കിലും നന്ദി..നന്ദി
വരവൂരാൻ:വന്നതിനും ഇനിയുള്ള കാത്തിരിപ്പിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി.
കുമാരൻ:കുമാരേട്ടാ.. വെറുതെ ആളോളെ പെടിപ്പിക്കല്ലേട്ടൊ.. വന്നതിനു വളരെ നന്ദി.
പ്രിയ അനോണി:നല്ല കാര്യം എഴുതുമ്പോളും മറവിൽ നിൽക്കണൊ...?നന്ദി.
പ്രണവം രവികുമാർ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
എഴുത്തുകാരി:മനസ്സി ലാ യ ല്ലേ..ആരോടും പറയണ്ടാട്ടൊ. വളരെ നന്ദി.
ഈത്തവണ വീകെ മാഷിന്റെ സസ്പെൻസ് പൊളിഞ്ഞുപോയല്ലൊ..വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കഴിഞ്ഞ രണ്ടുകൊല്ലമായി തുടർന്നിരുന്ന പരമ്പരക്ക് ആദ്യമായി നോട്ടക്കുറവ് സംഭവിച്ചിരിക്കുന്നു...
രണ്ടുകൊല്ലം പൂർത്തിയാക്കിയ വീകെ മാഷിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ..!
ഒരു കാര്യം .. ഈ പരമ്പര ഇങ്ങനെ തുടർന്നുകൊണ്ടുപോകുമ്പോൾ ഞാൻ പത്തുകൊല്ലത്തേക്ക് ബ്ലോഗിങ്ങ് തുടരണമല്ലൊ ദൈവമേ.....
ഈ സസ്പെന്‍സ് എനിക്കും പ്രശ്നമായി തോന്നുന്നില്ല .. ആ പാര ഈജിപ്ഷ്യനെ പിരിച്ച് വിടാന്ന കാര്യമാണ് അതില്‍ ഉള്ളത് ..
വീ.കെ. ഇനി അതല്ലാ എന്നങ്ങാനും പറഞ്ഞാല്‍ ഹാ ഞാന്‍ ഉണ്ടല്ലോ... എന്തായാലും സ്വന്തം ജീവിതത്തിലെ ഒരു അനുഭവം നല്ല ഒരു നോവല്‍ പോലെ എഴുതുന്ന വീ.കെ യെ ഞാന്‍ സമ്മതിച്ചു.
വീ.കെ-ആ ഫേക്സിലെ ‘അവന്’ ഈജിപ്ഷ്യനാവാന് ഞാന്‍ പ്രാര്‍ഥിക്കുന്നു.പൂജാരി പറഞ്ഞത് ഫലിക്കട്ടെ.
ആശംസകള്‍
പാരയ്ക് വന്ന ഫാക്സ് എടുത്തു വായിച്ച ദുഷ്ടാ... ;)
ഇത്തവണയും സസ്പെന്‍സ് ?
അടുത്ത ഭാഗം എപ്പോള്‍ വരും ?
കുഞ്ഞൻ: കുഞ്ഞേട്ടാ..സസ്പെൻസ് പൊളിഞ്ഞതൊന്നുമല്ലാട്ടൊ.. ഞാൻ ഒരു ക്ലു ഇട്ടു കൊടുത്തതല്ലെ...
അത്രയും കൊല്ലം ഒന്നും ഇതു കൊണ്ടു നടക്കാൻ കഴിയുമെന്നു തോന്നുന്നില്ല. കഴിയുന്നിടത്തോളം പോകട്ടെ... അത്രയേ ഉള്ളു മോഹം.
ഹംസ: എന്തായാലും വീണ്ടും വരുമല്ലൊ അല്ലെ.. അപ്പോൾ കാണാം.വന്നതിനു വളരെ നന്ദി.
ജ്യൊ:ചേച്ചിയുടെ ഈ സ്നേഹത്തിന് ഞാൻ എന്തു മറുപടിയാ പറയുക.ഒറ്റ വാക്കിൽ ‘നന്ദി’.
ക്യാപ്റ്റൻ ഹഡ്ഡോക്ക്:പാരക്കു വന്ന ഫാക്സ് ഞാൻ വായിച്ചതല്ലല്ലൊ.അതെന്റെ ജോലിയുടെ ഭാഗമായതു കൊണ്ട് നോക്കിയതാ...വന്നതിനു നന്ദി.
ജിഷാദ് ക്രോണിക്:മാസത്തിൽ രണ്ടു പോസ്റ്റിടാനെ സമയം അനുവദിക്കുന്നുള്ളു.
വന്നതിനു വളരെ നന്ദി...
പോസ്റ്റ് വീണ്ടും കണ്ടതില്‍ സന്തോഷം. അടുത്തതു വരട്ടെ. അതിലും സസ്പെന്‍സ് കാണുമോ?
Next installment please..
മോഹൻ പുത്തഞ്ചിറ:കുറേ കാലമെത്തിയുള്ള വരവിന് വളരെ സന്തോഷം...
പാവം ഞാൻ: വളരെ സന്തോഷം...
ഇതിലെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
കണ്ണുകള്‍ അടച്ചിരിക്കുവാ അടുത്തത് വന്നിട്ടേ തുറക്കു
സസ്പെന്‍സ് ...
Post a Comment