തുടരുന്നു...
വാതിലിൽ ശക്തമായ മുട്ടു കേട്ടാണു ദ്വേഷ്യത്തോടെയാണെങ്കിലും കണ്ണു തുറന്നത്.
“എന്തോന്നാടാ... ആരാ ....?” ദ്വേഷ്യത്തോടെയാ ചൊദിച്ചത്.
“തുറന്നേടാ വാതിൽ...” ശബ്ദം കേട്ടപ്പോൾ രാജേട്ടനാണെന്നു തോന്നി.
വേഗം എഴുന്നേറ്റ് ലൈറ്റിട്ടിട്ട് വാതിൽ തുറന്നു നോക്കി. അസമയത്ത് വിളിച്ചുണർത്തിയതിലെ ഇഷ്ടക്കേടു പ്രകടമാക്കിക്കൊണ്ടു തന്നെ ചോദിച്ചു.
“ എന്താ.... ഇത്ര കാലത്തെ.....” കുറച്ചു ദ്വേഷ്യത്തിലായിരുന്നു ഞാൻ. അതു കണ്ട് രാജേട്ടനു ചിരിയാണു വന്നത്. ഒന്നും പറയാതെ നിന്നുള്ള ആ ചിരി കണ്ടിട്ട് എനിക്കു പിന്നെയും ദ്വേഷ്യം വന്നു.
“ എന്താന്നു വച്ചാ വേഗം പറഞ്ഞു തുലക്ക്...!!” ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മി ഞാൻ അലറി എന്നു തന്നെ പറയാം.
ഇന്നലെ തോമസ്സച്ചായന്റെ ഫ്ലാറ്റിൽ നിന്നും വന്നതു തന്നെ പാതിരാ കഴിഞ്ഞിട്ടാണ്. ഇന്നു വെള്ളിയാഴ്ചയായതു കൊണ്ട് സുഖമായുറങ്ങാനുള്ള ഒരു മൂടിലായിരുന്നു വന്നു കിടന്നത്. അതിനിടക്കാണ് ഈ വിളിച്ചുണർത്തൽ..!! എങ്ങെനെയാ ദ്വേഷ്യം വരാണ്ടിരിക്കാ...
രാജേട്ടൻ ശാന്തനായി പറഞ്ഞു.
“ സമയം എന്തായീന്നു വിചാരിച്ചാ..... ആ ലൈറ്റ് ഓഫ് ചെയ്തെ....”
ഞാൻ അകത്തേക്കു തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. ‘ദൈവമേ സമയം പത്തു കഴിഞ്ഞൊ...?’ തെല്ലു ജാള്യതയോടെ രാജേട്ടനെ നോക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്തു. പിന്നെ ഏസിയും ഓഫാക്കി.
“ഇന്ന് എക്സ്ചേഞ്ചിൽ പോകണ്ടെ...” രാജേട്ടന്റെ ചോദ്യം ഒരു ഞെട്ടലുണ്ടാക്കി.
“അയ്യൊ.. ഞാനതു മറന്നു... ഇപ്പൊ തന്നെ പോകാം. വൈകുന്നേരമായാൽ തിരക്കായിരിക്കും... പിന്നെ ക്യൂ നിൽക്കേണ്ടിയും വരും...!!”
“എങ്കിൽ ഇപ്പൊത്തന്നെ പോകാം... ഡ്യൂട്ടിക്കു പോയ രണ്ടു പേര് കാശു തന്നിട്ടു പോയിട്ടുണ്ട്... ബാക്കിയുള്ളവരുടെ കാര്യം അറിയില്ല. ഞാൻ ചോദിച്ചു നൊക്കട്ടെ.... താൻ പോയി കുളിച്ച് റെഡിയാക്...”
ഇന്നെങ്കിലും കാശയക്കണം. പത്താം തീയതി കഴിഞ്ഞാലെ ശമ്പളം കിട്ടൂ. അന്നു തന്നെ അയച്ചാലും നാട്ടിൽ കിട്ടുമ്പോൾ ഒരാഴ്ചയെങ്കിലും കഴിയും. പിന്നെ ബാങ്കുകാര് കളക്ഷനയച്ചു കുറേ സമയം കളയും. അതും കഴിഞ്ഞു കാശു കയ്യിൽ കിട്ടുമ്പോഴേക്കും അത്യാവശ്യങ്ങളൊക്കെ കടം വാങ്ങി നടത്തിയിട്ടുണ്ടാകും. അതുകൊണ്ട് എന്നും കടമാണ് ബാക്കി....!!
ഞാൻ ഒരു ചായ കുടിച്ച് പ്രാധമിക പരിപാടികളും, കുളിയും കഴിഞ്ഞ് വന്നപ്പോഴേക്കും രാജേട്ടൻ ചായയും ഉപ്പുമാവും റെഡിയാക്കി മേശപ്പുറത്ത് വച്ചിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും കൂടി അത് കഴിച്ച് , ഡ്രെസ്സ് ചെയ്ത് പുറത്തിറങ്ങി.
ആ നേരത്താണ് വർഗ്ഗീസേട്ടൻ പുറത്തു നിന്നും വന്നത്. പുള്ളിക്കാരന് വെള്ളിയാഴ്ചകളിൽ ആവശ്യമില്ലെങ്കിലും ഓഫീസിൽ പോയിരിക്കും. എന്നിട്ടു ഉച്ചവരെയുള്ള ഓവർടൈം എഴുതിയെടുക്കും. സാധാരണ ഡ്യൂട്ടിക്കു പോയില്ലെങ്കിലും ഓവർടൈം ഉള്ള ദിവസം, പനി പിടിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കാണെങ്കിലും അന്നു പോയിരിക്കും...! എന്നിട്ട് ആ വകയിൽ കിട്ടുന്ന കാശ് ഇവിടെ വന്ന് കൂട്ടുകാരുമായി ഇഷ്ട്ടം പോലെ കുടിയും തീറ്റയും.
“നിങ്ങൾ എവിടേക്കാ.....?” അകത്തേക്കു കയറിയ വർഗ്ഗീസേട്ടൻതിരിഞ്ഞുനിന്നു ചൊദിച്ചു.
രാജേട്ടൻ പറഞ്ഞു. “ ഞങ്ങൾ ഡ്രാഫ്റ്റ് എടുത്തയക്കാൻ പോകാ.... ചേട്ടനയച്ചൊ...?”
“ഞാനത് എന്നേ അയച്ചു.. ശമ്പളം വാങ്ങിയാൽ പിന്നെ ഒരു നിമിഷം പോലും കയ്യിൽ വച്ചുകൊണ്ടിരിക്കില്ലാ മോനെ... അത് അപ്പോൾ തന്നെ നാട്ടിലയച്ചിട്ടെ മറ്റു പരിപാടിയുള്ളു...!! പിന്നെ കിമ്പളം, ഓട്ടി അതൊക്കെ ഇവിടത്തെ ചിലവിനും നമ്മൾക്ക് അടിച്ചുപൊളിക്കാനും... ഹാ ഹാ .....”
അതാണ് വർഗ്ഗീസേട്ടൻ....!!
“ശരി..., ഞങ്ങൾ പോയി വരട്ടെ...” ഞങ്ങൾ ഇറങ്ങാൻ നേരം വർഗ്ഗീസേട്ടൻ വിളിച്ചു.
‘ എടാ... ഒരു ഷേവറ് തന്നേടാ ... എന്റെ കയ്യിലുള്ളത് തീർന്നു. ഇപ്പൊൾ വരുമ്പോൾ വാങ്ങണമെന്നു വിചാരിച്ചതാ... അത് മറന്നു...” ഞാൻ അകത്തു പോയി ഒരു റഡിമേഡ് റേസർ (ഷേവർ) എടുത്ത് വർഗ്ഗീസേട്ടന് കൊടുത്തു.
“ഇതു തന്നെയാ ഞാനും വാങ്ങണെ... വില കൂടിയതൊന്നും ഞാൻ വാങ്ങാറില്ല. ഇത് ഒരു ദിനാറിന് മുപ്പതെണ്ണം കിട്ടും...! കൂടാതെ ഒരു പേസ്റ്റ് ഫ്രീയും..!!” വർഗ്ഗീസേട്ടൻ പറഞ്ഞു.
“ചേട്ടൻ ഇതൊരെണ്ണം എത്ര പ്രാവശ്യം ഷേവു ചെയ്യാൻ ഉപയോഗിക്കും....?” ഞാൻ ചോദിച്ചു.
വർഗ്ഗീസേട്ടൻ പറഞ്ഞു.
“ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചിട്ട് കളയാനാ കമ്പനിക്കാരു ഉണ്ടാക്കുന്നത്...! ഞാനത് നാലു ഷേവിങ് നടത്തിയിട്ടേ കളയാറുള്ളു...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ കമ്പനിക്കാരെ പറ്റിച്ചതു പോലെ വലിയ വായിൽ ചിരിച്ചു.
ഞാൻ പറഞ്ഞു “ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽപ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ....
അതു കേട്ട് കണ്ണു തള്ളിയ വർഗ്ഗീസേട്ടൻ, ഞാൻ കൊടുത്ത ഷേവറും പൊക്കിപ്പിടിച്ച് ചോദിച്ചു.
“ ഈയൊരു സാധനം കൊണ്ട് നീ നാൽപ്പതു പ്രാവശ്യം ഷേവു ചെയ്യുമെന്നൊ...?!!”
“ങാ...!!” ഞാൻ.
“ അപ്പൊ.. നീ എവ്ടത്തെ ഷേവിങ്ങാ നടത്തണെ....?!!”
ആ പറച്ചിൽ കേട്ടു നിന്നവരിൽ ചിരിയുണർത്തി...
വർഗ്ഗീസേട്ടൻ മറ്റുള്ളവരോടായി പറഞ്ഞു.
“എടാ... ഇതു കൊണ്ട് ഞാൻ നാലാമത്തെ ഷേവു ചെയ്യുമ്പോഴേക്കും ‘കറമുറാ’ന്നു ശബ്ദം വരും... ആ സാധനാ അവൻ നാൽപ്പതു പ്രാവശ്യം ചെയ്യണേന്ന്... ഹാ ഹാ ഹാ....”
ചിരി അടക്കാൻ വയ്യാതെ വർഗ്ഗീസേട്ടൻ വയറു പൊത്തിപ്പിടിച്ച് കുനിഞ്ഞു കിടന്നു ചിരിച്ചു. അതും കഴിഞ്ഞ് എന്നെ നോക്കി ഒരു കളിയാക്കിച്ചിരിയും...!!
ആ കളിയാക്കിച്ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നതോടെ അവിടെ ഒരു കൂട്ടച്ചിരിയായി....!!
എല്ലാവരും എന്നെ നോക്കി കളിയാക്കിച്ചിരിക്കുമ്പൊൾ കൂടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ഞാൻ മാത്രം ഒരു വിഡ്ഡിയേപ്പോലെ വിഷണ്ണനായി നിന്നു....!!
എല്ലാം കഴിഞ്ഞപ്പോൾ വർഗ്ഗീസേട്ടൻ ചോദിച്ചു.
“അതെങ്ങനേടാ.... ആ ഷേവിങ്...?!”
ഞാൻ പറഞ്ഞു. “ അതൊരു സൂത്രപ്പണിയാ...!!”
“ എന്തു സൂത്രം...?”
കൂട്ടുകാരെ അറിയണൊ ആ സൂത്രം.....?!!
എങ്കിൽ ഈ ചുവന്ന ‘സൂത്ര’ത്തിൽഒന്നു ക്ലിക്കിയാൽ മതി......
(ആ ‘സൂത്രം’ ആയിരുന്നു രണ്ടു വർഷം മുൻപു, ബ്ലോഗ് തുടങ്ങിയ കാലത്ത് എന്റെ ആദ്യ പോസ്റ്റ്.
അന്ന് അധികമാരും അത് വായിച്ചില്ല. ആ സൂത്രം കൂട്ടുകാരിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെട്ടേക്കും....)
ബാക്കി അടുത്ത പോസ്റ്റിൽ....

23 comments:
ബാക്കി പോരട്ടേ
സൂത്രം നോക്കി ....
ബാക്കി .. തുടരുമല്ലോ ...
തുടരു .........:))
sangathy nannayittundu.... aashamsakal....
വെള്ളിയാഴ്ച ഞാനും രാജേട്ടനും കൂടി, വരുന്ന കാര്യം വിളിച്ചു പറയാനൊന്നും നിൽക്കാതെ വൈകീട്ട് ഏഴു മണി കഴിഞ്ഞപ്പൊഴേ അച്ചായന്റെ മുറിയുടെ
വാതിൽക്കൽ ചെന്നു ബല്ലടിച്ചു.
ithu orennam munpullathu....
ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!
ithu thottu munpathe...
engane ithu seriyakum..achaayane kandathu velliyazhchayano atho??
karyam inganeyokke anelum thudaruu.....
ശ്രീ:വളരെ നന്ദി ശ്രീ.
----------------
രമണിക:വളരെ നന്ദി.
----------------
രമേശ് അരൂർ:വളരെ നന്ദി
--------------------
ജയരാജ് മുരുക്കുംപുഴ:വളരെ നന്ദി.
--------------------------
കുസുമം: ആദ്യമായി ശ്രദ്ധയോടെയുള്ള ഈ വായനക്ക് നന്ദി പറയുന്നു.
സാധാരണ ഞങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വ്യാഴാഴ്ച വൈകുന്നേരമാണ് അധികവും തിരഞ്ഞെടുക്കറ്. കാരണം പിറ്റെ ദിവസത്തെ പോത്തുപോലെ കിടന്നുറങ്ങാനുള്ള കൊതി കൊണ്ടു തന്നെ.
വെള്ളിയാഴ്ച പാർട്ടി നടത്തിയാൽ ശനിയാഴ്ച നേരെ ചൊവ്വെ ഒരുത്തനും ജോലിക്കു പോകില്ല. അഥവാ പോകുന്നവന്റെ കണ്ണൂകൾ ചുവന്ന്, ഉറക്കച്ചടവിന്റെ കണ്ണുകളോടെയായിരിക്കും കാണാൻ കഴിയുക.
അന്നു ഞങ്ങൾ വർഗ്ഗീസേട്ടനെ കണ്ടത് വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമൊന്നും പുള്ളിയെ കിട്ടില്ല.
ഈ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിനു വളരെ വളരെ നന്ദി. ഇത് എന്നെ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു. ‘ഞാൻ കുറച്ചു കൂടി സൂക്ഷിക്കണമെന്ന്...!!’
താങ്ക്സ്...താങ്ക്സ്...താങ്ക്സ്...
“ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽപ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ...“
ഇവിടത്തെ കലക്കൻ ഡിസ്പോസ്സിബ്ല് ഷേവറുകൾ മാക്സിമം ഉപയോഗിക്കുന്ന വർഗ്ഗം നമ്മുടെ മല്ലൂസ്സ് തന്നെ...!
ഇവർ സായിപ്പിന്റെ ബിസ്നെസ് അടുത്ത് തന്നെ പൂട്ടിക്കും...കേട്ടൊ അശോക്
ഇത്തവണ കാര്യമായി ഒന്നും പറയാതെ അവസാനിപ്പിച്ചു അല്ലെ? കൊച്ചുകൊച്ചു വിവരങ്ങള്‍ ഇല്ലെന്നല്ലട്ടോ.
പേരുന്നാല് ആശംസകള്‍.
വീ കെ,
kusumam പൊളിച്ചു അടുക്കിയത് കണ്ടല്ലോ. എന്തെങ്കിലും, എങ്ങനെയെങ്കിലും ഒക്കെ എഴുതി പെണ്ണുങ്ങളെ പറ്റിക്കാന്‍ നോക്കണ്ട [ദിവാരേട്ടന് പിന്നെ ജന്മനാ മരമണ്ടന്‍ ആയത് തന്റെ ഒക്കെ ഭാഗ്യം].
നല്ല ഗവേഷണം.
ബിലാത്തിച്ചേട്ടാ:മല്ലൂസ് ഏതു കാര്യത്തിലാ ഒരു പിന്നാക്കം നിൽക്കണെ...? ഒന്നിലുമില്ലാ.
എല്ലാത്തിലും അവർ മുൻപന്തിയിൽ തന്നെയാ. പിന്നെ സായിപ്പന്മാർ, അവരെ പണ്ടേ നമ്മൾ പൂട്ടിച്ചതാ...!!
നന്ദി.
പട്ടേപ്പാടം റാംജി:നന്ദി മാഷെ.
ദിവാരേട്ടാ,ഒരബദ്ധം ആനക്കും പറ്റാംന്ന് കേട്ടിട്ടില്ലെ.പിന്നെയാണൊ ഒരു പാവം മനുഷ്യന്റെ കാര്യം. വളരെ നന്ദി.
ജ്യൊ:വളരെ നന്ദി.
ക്ഷമാശീലം ഒട്ടുമില്ലാത്തതുകൊണ്ട് സാധാരണ തുടരന് വായിക്കാറില്ല.
ഇത് 29 എണ്ണം ഒന്നിച്ചു കിട്ടിയപ്പോള്‍ ഒറ്റയിരുപ്പിന് ഇന്നലെ മുഴുവന്‍ വായിച്ചു.
എന്നിട്ടവസാനം ഭൈമിയെയും കുട്ടികളെയും കൂടെ കൊണ്ടു പോരാന്‍ പറ്റിയൊ?
മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു ഇഷ്ടപ്പെട്ടു . എനിക്കനുഭവിക്കേണ്ടിവന്ന ഒരു പാരക്കഥയുണ്ട് അതൊരിക്കല്‍ എഴുതണം
നല്ല സൂത്രപ്പണി
നല്ല സൂത്രപ്പണി
സൂത്രം കൊള്ളാം കേട്ടോ..ഈ പോസ്റ്റ് വായിച്ചപ്പോഴാണ്..സൂത്രത്തിന്റെ കഥയും..വായിക്കാന്‍ പറ്റിയത്..നന്നായിട്ടുണ്ട്..
vaayichu paksheee adhyam tottu tudanganam shramikkaaam thanku
വി.കെയുടെ സൂത്രപ്പണി അവിടെ പോയി വായിച്ചു..
ബാക്കി പോരട്ടെ.
-----------------------------------------
പിന്നെ ഒരു കാര്യം പ്പോസ്റ്റിടുമ്പോള് ലിങ്ക് മൈല്‍ അയച്ചാല്‍ അത് എത്തിപ്പെടാന്‍ എളുപ്പമാവുമായിരുന്നു
ഇൻഡ്യാ ഹെറിറ്റേജ്: മാഷ് അത് മുഴുവൻ വായിച്ചുവെന്നു പറഞ്ഞത് ...!!
സത്യം പറയാല്ലൊ.. നിനച്ചിരിക്കാതെ കിട്ടിയ ഒരവാർഡിനു തുല്യം..!!!
നന്ദി മാഷെ... വളരെ നന്ദി.
കുടുംബത്തെ കൊണ്ടു വരുന്ന കാര്യത്തെക്കുറിച്ച് വരാനുള്ള ഒരു പോസ്റ്റിൽ എഴുതുന്നുണ്ട്...
ഷാജികുമാർ: ആദ്യമായ ഈ വരവിനു വളരെ നന്ദി.
ബിജിലി: കുറേ കാലമെത്തിയുള്ള ഈ വരവിനു നന്ദിയുണ്ട്.
സി.പി നൌഷാദ്:ആദ്യമായ ഈ വരവിനു വളരെ നന്ദി.
ഹംസ:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.മാഷ് പറഞ്ഞതു പോലെ ‘ലിങ്ക്’ അയച്ചു തരാമായിരുന്നു.
പക്ഷെ,അങ്ങനെ അയച്ച് വായിപ്പിച്ച് കിട്ടുന്ന കമന്റിന് ഒരു മധുരം കുറവ് അനുഭവപ്പെടുന്നില്ലേന്നൊരു സംശയം..!?
നമ്മളൂടെ പോസ്റ്റ് ഒരുപാട് പേർ വായിക്കുകയും, ധാരാളം കമന്റുകൾ കിട്ടുന്നതും വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാൽ അത് സുഹൃത്തുക്കളെ ഉപദ്രവിച്ചുകൊണ്ടാകരുതെന്നു ഒരാഗ്രഹമുണ്ട്.
‘മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരേയും ഉപദ്രവിക്കാതെ ജീവിച്ചു പോകണമെന്നാണ് ഒരാഗ്രഹം.‘
നന്ദി.
Nannaayi. aashamsakal.
സൂത്രം നോക്കി
സുജിത് കയ്യൂർ:ആദ്യമായ ഈ വരവിനു വളരെ നന്ദി.
അഭി: വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
അഭിപ്രായങ്ങൾ ഒന്നു പറയാതെ മൂകമായി വായിച്ചു പോയ എന്റെ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ രേഖപ്പെടുത്തുന്നു.
വായിച്ച് തുടങ്ങിയേ ഉള്ളു.
ടെമ്പ്ലേറ്റ് വീതി കൂട്ടാന്‍ ഒരു ശുപാര്‍ശ :)
പോസ്റ്റ് വലുപ്പം കാണുമ്പോള്‍ ഓടാന്‍ തോന്നുന്നു, അതാ കാര്യം :)
ഇനീം വരാം.
Post a Comment