Sunday, 1 May 2011

സ്വപ്നഭുമിയിലേക്ക്... ( 40 ) തുടരുന്നു...


 

ശുപത്രിയിൽ നിന്നും വീട്ടിൽ എത്തുമ്പോൾ വിവരങ്ങളറിയാനായി രാജേട്ടൻ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് ഊണു കഴിച്ചിരിക്കുമ്പോഴാണ് രാജേട്ടൻ പറഞ്ഞത്.
“ഞാൻ നാട്ടിലേക്കു പോകാണ്... മിക്കവാറും ഈയാഴ്ച തന്നെ...!?”
“അതെന്തു പറ്റി.. ലീവ് കഴിഞ്ഞ് വന്നിട്ട് ഒരു കൊല്ലമായില്ലല്ലൊ....?”
“അമ്മക്ക് സുഖമില്ല. ആശുപത്രിയിലാണ്...”
“എന്താ അസുഖം...?”
“വയസ്സായില്ലെ. ഞാൻ ചെല്ലാതെ ശരിയാകില്ല. ലീവു ചോദിച്ചിട്ട് തരുന്നില്ല. അതു കൊണ്ട് ഞാൻ നിറുത്തി പോകാൻ തീരുമാനിച്ചു...!”
‘ങേ...നിറുത്തിപ്പോണൊ...!!” ശരിക്കും ഞെട്ടിപ്പോയി....

ഇവിടന്ന് നിറുത്തി പോകുകയെന്നു പറഞ്ഞാൽ കാര്യമത്ര നിസ്സാരമല്ലെന്നർത്ഥം. ഒരു ചാട്ടത്തിനങ്ങോട്ടു പോയാലും നാലു ചാട്ടം ഒരുമിച്ചു ചാടിയാലും ഇങ്ങോട്ടു വരാനാവില്ലെന്ന തിരിച്ചറിവു തന്നെ.....!!

ഞാൻ വന്ന കാലം മുതൽ അറിയാവുന്നയാളാണ് രാജേട്ടൻ. വിശ്വസിക്കാൻ കൊള്ളാവുന്ന ആത്മാർത്ഥതയുള്ള സുഹൃത്തുക്കളിൽ ഒരാൾ. പഴയ ഞങ്ങളുടെ ഫ്ലാറ്റിലെ കാർന്നോരായിരുന്നു. എട്ടുപത്തു പേർ താമസിക്കുന്ന ഫ്ലാറ്റിൽ കാർന്നോർ സ്ഥാനത്ത് ഒരാൾ ആവശ്യമാണ്. അത് മിക്കവാറും ഫ്ലാറ്റ് വാടകക്കെടുത്ത ആൾ തന്നെയാകും. ഒരു പ്രശ്ന മുണ്ടായാൽ അയാളുടെ വാക്ക് അവസാന വാക്ക് ആയിരിക്കും. ആരെങ്കിലും എതിരു നിന്നാൽ അവൻ ഫ്ലാറ്റിനു പുറത്തു പോകേണ്ടി വരും. ഞങ്ങളൂടെ ആ ഫ്ലാറ്റിൽ നിന്നും ഒരാളും പുറത്തു പോകാൻ ആഗ്രഹിക്കില്ല. അതുകൊണ്ടു തന്നെ ഒച്ചപ്പാടിനും ബഹളത്തിനും ആരും നിൽക്കില്ല. ആ കാർന്നൊർ സ്ഥാനത്തുള്ള ആളാണ് ഇവിടന്ന് നിർത്തി പോകുകയാണെന്നു പറയുന്നത്.

“അർബാബിന്റടുത്ത് നേരിട്ടു വിവരം പറഞ്ഞാൽ ലീവു തരാതിരിക്കുമോ...?” ഞാൻ.
“അതിനൊന്നും ഇനി സമയമില്ല. എനിക്കെത്രയും പെട്ടെന്ന് നാട്ടിലെത്തിയേ പറ്റൂ. അതു കൊണ്ടാ ‘എക്സിറ്റി’ന് എഴുതിക്കൊടുത്തത്.”

ഊണു കഴിച്ചു കൊണ്ടിരുന്ന ഞാൻ പെട്ടെന്നു മൌനിയായി. കാരണം രാജേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസ എങ്ങനെ കൊടുക്കുമെന്നായിരുന്നു മനസ്സിൽ. എന്റെ മനസ്സ് വായിച്ച രാജേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതോർത്തു വിഷമിക്കണ്ട... പിന്നെ എപ്പോഴെങ്കിലും അയച്ചു തന്നാൽ മതി..”
“ശരി ഞാൻ നോക്കട്ടെ...”

രാജേട്ടൻ പോകുന്നതിനു മുൻപു തന്നെ കൊടുക്കാനുള്ളത് കൊടുത്തു. നിറുത്തി പോകുന്ന ആളോട് പിന്നെ അയച്ചു തരാമെന്ന് പറയുന്നത് , അതൊരിക്കലും തിരിച്ചു തരില്ലെന്നു പറയുന്നതിനു തുല്യമാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവർ ഒരിക്കലും അയച്ചു കൊടുത്ത ചരിത്രമില്ലാത്തതു കൊണ്ട് ഞാനുമത് സ്വീകരിക്കുന്നതു ശരിയല്ലല്ലൊ.

രാജേട്ടൻ പോകുന്നതിന്റെ പാർട്ടി എന്റെ വക ആയിപ്പോയത് സ്വാഭാവികം. കാരണം കുടുംബം വന്നതിന്റെ ചെലവു ചെയ്തില്ലാന്നു പറഞ്ഞ് വർഗ്ഗീസേട്ടൻ കളിയാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പാർട്ടി നടത്താൻ ഒരു കാരണക്കാരനായി ഞാൻ നിന്നു കൊടുക്കുകയേ വേണ്ടിയിരുന്നുള്ളു. ചിലവൊക്കെ വർഗ്ഗീസേട്ടൻ ചെയ്തു. ഞാൻ മാത്രം അതിൽ ചേർന്നില്ല. ചാരായ ഷാപ്പിലെ “ബീഫ് ഫ്രൈ’ പോലെ സ്വാദുള്ള, വർഗ്ഗീസേട്ടന്റെ ഒരു പ്ലേറ്റ് ബീഫ് ഫ്രൈയുമായി ഞാൻ വീട്ടിലേക്കു തിരിച്ചു. കുടുംബം വിട്ടുള്ള കളിയില്ല. വർഗ്ഗീസേട്ടൻ പോലും ഒരു ഗ്ലാസ് അടിക്കാൻ എന്നെ നിർബ്ബന്ധിച്ചതുമില്ല....!

ദിവസങ്ങൾ ശാന്തമായി, സന്തോഷമായി കടന്നു പോകവെ കൂട്ടുകാരുടെ കടങ്ങൾ കുറേശ്ശെ വീട്ടാൻ തുടങ്ങി. അതുകഴിഞ്ഞിട്ടു വേണം ബോസ്സിന്റെ കടം വീട്ടാൻ....

ഷവർമ്മയും, കറങ്ങുന്ന ചിക്കനും ജീവിതത്തിൽ ആദ്യമായി അമ്മയും മോനും സ്വാദോടെ ഭക്ഷിച്ചു. പിസ്സയും, ബ്രോസ്റ്റഡ് ചിക്കനും, ചിക്കൻ ബിരിയാണിയും ചിക്കുവിന്റെ ഇഷ്ടഭോജ്യങ്ങളായി.

ഞങ്ങൾ താമസിക്കുന്ന ഈ പഴയ, ഇടിഞ്ഞു പൊളിയാറായ വീടിന്റെ ഐശ്വര്യമൊ, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഐശ്വര്യമോ എന്നു തീർച്ചയില്ല, പിന്നീട് വലിയ കടങ്ങളൊന്നും വാങ്ങേണ്ടി വന്നില്ല. ഓരോ ആശുപത്രി ചെക്കപ്പിനും ചിലവാകുന്നത് ഒരു ദിനാർ മാത്രമായിരുന്നു...!

ഒരു ദിവസം ഡോക്ടർ എഴുതിയ ഒരു ഗുളിക ‍ആശുപത്രിയിൽ ഇല്ലായിരുന്നു. ആകെ ഒൻപത് എണ്ണമേ വേണ്ടിയിരുന്നുള്ളു. അതുമാത്രം പുറത്തു നിന്നും വാങ്ങിക്കഴിക്കുമോന്നു ഡോക്ടർ സ്നേഹപൂർവ്വം ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞില്ല. ഒരു ഗുളികയല്ലെ. സാരമില്ലന്നു കരുതി.

കുടുംബത്തെ വീട്ടിലെത്തിച്ചിട്ട് ഗുളിക തേടി ഇറങ്ങി. രണ്ടു മൂന്നു മരുന്നു കട കേറിയിറങ്ങിയെങ്കിലും സാധനം ഉണ്ടായിട്ടും വാങ്ങാനായില്ല...!
തിരിച്ച് വീട്ടിലെത്തി ഊണു കഴിച്ചിട്ട് സമയം കളയാതെ വീണ്ടും ഇറങ്ങിയത് ഏതെങ്കിലും സുഹൃത്തിനെ കണ്ടുകിട്ടുമോന്നറിയാനാണ്. ആദ്യം കണ്ടവനെത്തന്നെ പിടികൂടി. കാര്യം പറഞ്ഞപ്പോൾ തന്നെ അയാൾ പണം തന്നു. എന്നിട്ട് പറഞ്ഞു.
“ഒരു മിനിട്ട്.. ഒന്ന് എന്റെ കൂടെ വീടു വരെ വരൂ... ചിലപ്പോൾ ഈ ഗുളിക എന്റെ വീട്ടിൽ കാണും...”
“ഇത് ‘പനഡോളല്ല’, ഗർഭിണീകൾക്കുള്ളതാ....” ഞാൻ.
‘പനഡോൾ’ എന്ന വേദനാസംഹാരി ഗുളിക ഏതൊരു ഗൾഫ്കാരന്റെ വീട്ടിൽ മാത്രമല്ല ഓരോരുത്തരുടേയും പോക്കറ്റിലും സ്ഥിരം കാണും.
“ എന്റെ ഭാര്യക്കു വാങ്ങിയ വകയിൽ ഇതും ചിലപ്പോൾ കാണും..”

അതു ശരിയായിരിക്കാൻ സാദ്ധ്യതയുണ്ടെന്നു എനിക്കും തോന്നി. ഞാനും അയാളോടൊപ്പം നടന്നു. അയാളുടെ ഭാര്യ ഒരു കാർഡ് ബോർഡ് പെട്ടി കൊണ്ടു വന്നു നിലത്ത് കമഴ്ത്തി.
“ഇതെന്താ.. ഒരു മരുന്നു കട നടത്താനുള്ള ഗുളികകളുണ്ടല്ലൊ...!?” ഞാൻ അതിശയിച്ചു പോയി..
“ഒരസുഖം വന്നാൽ നമ്മളെ തിന്നുകയല്ലെ ഇവന്മാർ...”

എന്തായാലും എനിക്കാവശ്യമുള്ള ഗുളിക ‍ അവരുടെ കൈവശമില്ലായിരുന്നു. അവിടന്നിറങ്ങി ഞാൻ ആദ്യം പോയ മരുന്നു കടയിൽ തന്നെ പോയി. ഗുളിക വാങ്ങിക്കുമ്പോൾ ചോദിച്ചു.
“ഇതിൽ നിന്നും എനിക്ക് ആവശ്യമുള്ള ഒൻപത് എണ്ണം മാത്രം കിട്ടാൻ ഒരു വഴിയുമില്ലെ...?”
മറുപടി ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി കടയിലെ ആ മലയാളിച്ചേച്ചി...
ഞാൻ വീണ്ടും ചോദിച്ചു.
“ഈ പാക്കറ്റിൽ പത്ത് ഗുളിക വീതമുള്ള അഞ്ച് ഷീറ്റുണ്ട്. ഒരു ഷീറ്റ് മാത്രമായിട്ട് തന്നു കൂടെ...?”
“അങ്ങനെ വിൽക്കാൻ പാടില്ല. കമ്പ്യൂട്ടറിൽ ഒന്ന് എന്നു മാത്രമെ അടിക്കാൻ പറ്റു. ഒന്ന് എന്നാൽ ഒരു ഗുളിക അല്ല. ഒരു പാക്കറ്റാണ്. അതായത് ഒരു പാക്കറ്റിന്റെ വില തന്നെ മുടക്കണം...?!”
“ബാക്കിയുള്ള പത്തുനാല്പതെണ്ണം ഞാനെന്തു ചെയ്യും...?”
“ഇനിയും ആവശ്യം വന്നാൽ ഉപയോഗിക്കാല്ലൊ... ഇല്ലെങ്കിൽ ദാ ആ‍ കാണുന്ന പെട്ടിയിലിട്ടേക്കു...!”

അവർ ചൂണ്ടിക്കാണിച്ച പെട്ടിയിൽ പകുതിയോളം പലതരം ഗുളികകൾ കിടക്കുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു.
“അതിനകത്തിട്ടാ എന്താ ഗുണം...?”
“ ഏതെങ്കിലും പാവപ്പെട്ട രോഗികൾക്ക് ഉപകാരപ്പെടും...!”

ഒൻപതെണ്ണത്തിന് പകരം അൻപതെണ്ണം വിറ്റു കാശാക്കുന്ന നിങ്ങൾ ഇത് പാവപ്പെട്ട രോഗികൾക്ക് വെറുതെ കൊടുക്കുമല്ലെ...?! നടന്നതു തന്നെ...!! എന്നു മനസ്സിലോർത്തു കൊണ്ട് ഞാനവിടന്നിറങ്ങി നടന്നു.

വെറുതെയാണോ ഇവറ്റകൾ നിന്ന നിൽ‌പ്പിൽ ചീർത്തു വരുന്നത്...!
ആവശ്യമില്ലാത്ത മരുന്നുകളും ആവശ്യത്തിലധികവും നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുകയല്ലെ....!!
രോഗം വന്നാൽ മരുന്നു വാങ്ങി കഴിക്കാണ്ടിരിക്കാൻ പറ്റുമോ...?

ആ ഒരേ ഒരു പ്രാവശ്യം മാത്രമേ പുറത്തു നിന്നും മരുന്നു വാങ്ങേണ്ടി വന്നുള്ളു. അവരുടെ ടൈംടേബിൾ അനുസരിച്ച് തന്നെ ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തി. ലാബും, സ്കാനിങ്ങും എല്ലാം സൌജന്യമായിരുന്നു. ഏഴാം മാസം ആകുമ്പോൾ നാട്ടിലേക്ക് വിടാമെന്നായിരുന്നു ഒരു കണക്കു കൂട്ടൽ. കാരണം ഒരു കൈ സഹായത്തിന് പെണ്ണൊരുത്തി തൊട്ടടുത്തെങ്ങും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ഫ്ലാറ്റുകളിലൊന്നും അറിയുന്ന കുടുംബങ്ങളും ഇല്ലായിരുന്നു.

സമയം പോകുന്തോറും ആ തീരുമാനങ്ങൾ മാറ്റേണ്ടിയും വന്നു. ഒന്നാമത് ചിക്കുവിന്റെ പഠിത്തം താറുമാറാകും. പിന്നെ അവരുടെ ടിക്കറ്റിനുള്ള കാശ് മാത്രം പോരല്ലൊ തിരിച്ചു പോകുമ്പോൾ...! മറ്റൊരു പ്രധാന കാരണം ഏറ്റവും കുറഞ്ഞ ആശുപത്രിച്ചിലവുകൾ തന്നെ....!

എന്തു വന്നാലും ഇവിടെത്തന്നെയെന്ന് ഞങ്ങളങ്ങുറപ്പിച്ചു. ഇവിടത്തെ സർക്കാർ സൌജന്യമായി സ്വദേശികളോടൊപ്പം പ്രവാസികളേയും പരിഗണിക്കുന്നത് അനുഭവിച്ചറിയുന്നു. ആശുപത്രിയിൽ ഞങ്ങളോടൊപ്പം ക്യൂ നിൽക്കുന്ന സ്വദേശികൾ അതിനു തെളിവല്ലെ.

ലാബിന്റെ മുൻപിൽ റിസൽറ്റും കാത്തിരിക്കുമ്പോളാണ് ഞങ്ങൾ ആ മലയാളി സ്ത്രീയെ പരിചയപ്പെടുന്നത്. അവരോടൊപ്പം പറക്കമുറ്റാത്ത മൂന്നു പെൺകുഞ്ഞുങ്ങളും. അപ്പോൾ അവർ ഗർഭിണിയും ആയിരുന്നു..... ജനിച്ചതിനു ശേഷം ആ മൂന്നു കുഞ്ഞുങ്ങളും തങ്ങളുടെ മാതൃരാജ്യം കണ്ടിട്ടേയില്ലത്രെ...!?


ബാക്കി അടുത്തതിൽ....

23 comments:

മൻസൂർ അബ്ദു ചെറുവാടി said...

നേരിട്ട് സംസാരിക്കുന്നത് പോലെയുള്ള വീകെയുടെ ഓര്‍മ്മകുറിപ്പുകള്‍ ഇഷ്ടപ്പെട്ടു വായിക്കുന്നു.
മരുന്ന് ഷോപ്പിലെ കൊള്ള എല്ലായിടത്തും ഒരുപോലെ തന്നെ . അല്ലേ?

Villagemaan/വില്ലേജ്മാന്‍ said...

നന്നായീട്ടോ..

Kadalass said...

അനുഭവങ്ങൾ നന്നായി പങ്കുവെച്ചു
ആശംസകൾ!

Hashiq said...

അനുഭവങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് പറയുന്നത് പോലെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രസവ വിഷയം മറ്റൊരു പോസ്റ്റില്‍ വായിച്ചുകൊണ്ടിരിക്കുന്നേ ഉള്ളു.
അവിടെയും മരുന്നുകടക്കാര്‍ പിടിച്ചു പറിയാണോ?

രമേശ്‌ അരൂര്‍ said...

എനിക്കും തോന്നിയിട്ടുണ്ട് ഇവിടെ അറബി നാട്ടില്‍ അഞ്ചു ഗുളിക ഡോക്ടര്‍ എഴുതിയാലും കടക്കാര്‍ ഒരു സ്ട്രിപ്പ് മുഴുവന്‍ വങ്ങേണ്ട ഗതികേടാണ് ...വികെ പതിവ് ശൈലിയില്‍ നന്നായി എഴുതി

ajith said...

വി.കെ, നന്ന് ഈ ഓര്‍മ്മക്കുറിപ്പുകള്‍.

വീകെ said...

ചെറുവാടി:
വില്ലേജ്മാൻ:
മുഹമ്മദ്കുഞ്ഞി വണ്ടൂർ:അദ്യമായിട്ടാണല്ലെ ഈ വരവ്.
ഹാഷിക്:
ഇൻഡ്യാഹെറിറ്റേജ്:
രമേശ് അരൂർ:
അജിത്: എല്ലാവരുടേയും സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

nannayi...... aashamsakal........

Unknown said...

ഞാന്‍ ഇങ്ങനെ വാങ്ങിച്ച ഒരുപാട് മരുന്നുകള്‍ നാട്ടിലെ പാവപ്പെട്ട ഗര്‍ഭിണികള്‍ക്ക് കൊണ്ട് വന്നു കൊടുത്തിരുന്നത് ഓര്‍ത്തുപോയി.
ഞങ്ങള്‍ക്ക് ചികിത്സയും മരുന്നും കമ്പനി വക ഫ്രീയായിരുന്നു..
ഏതായാലും ഭാക്കി പെട്ടെന്നെഴുതണെ..

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇവിടത്തെ സർക്കാർ സൌജന്യമായി സ്വദേശികളോടൊപ്പം പ്രവാസികളേയും പരിഗണിക്കുന്നത് അനുഭവിച്ചറിയുന്നു... ‘

മരുന്നുവിപണിയിലെ പിടിച്ചുപറിതൊട്ട്,ചികിത്സാ സൌക്യര്യങ്ങളടക്കം അനുഭവകുറിപ്പുകളിലൂടെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കൂട് വിട്ട് കൂടുമാറിയുള്ള ഈ ചിന്ന ചിന്ന വിശേഷങ്ങൾ തന്നെയാണ് ചിന്നുവിന്റെ നാടിനെ വായിച്ചവരൊന്നും ..
പിന്നീടൊരിക്കലും ഉപക്ഷിച്ച് പോകാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന രഹസ്യം ..
കേട്ടൊ അശോക്

jyo.mds said...

പ്രവാസിയുടെ പ്രയാസങ്ങള്‍ വളരെ നന്നായി പറയുന്നുണ്ട്.വയ്യാത്ത അമ്മയെ കാണാന്‍ ലീവ് കിട്ടാതെ ജോലി കളഞ്ഞ് നാട്ടിലേക്ക് പോകേണ്ട ഗതികേട് വായിച്ച് ദു:ഖം തോന്നി. തുടരൂ.

Typist | എഴുത്തുകാരി said...

വായിക്കുന്നുണ്ട്ട്ടോ.

വീകെ said...

ജയറാം മുരുക്കുമ്പുഴ:
എക്സ്.പ്രവാസിനി:
ബിലാത്തിച്ചേട്ടൻ:
ജ്യോ:
എഴുത്തുകാരി:
എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര said...

വീ.കെ ഇതു വായിച്ചിട്ട് എനിയ്ക്കു വിശ്വസിക്കാന്‍
പറ്റുന്നില്ല.
ഞാൻ മാത്രം അതിൽ ചേർന്നില്ല. ചാരായ ഷാപ്പിലെ “ബീഫ് ഫ്രൈ’ പോലെ സ്വാദുള്ള, വർഗ്ഗീസേട്ടന്റെ ഒരു പ്ലേറ്റ് ബീഫ് ഫ്രൈയുമായി ഞാൻ വീട്ടിലേക്കു തിരിച്ചു. കുടുംബം വിട്ടുള്ള കളിയില്ല. വർഗ്ഗീസേട്ടൻ പോലും ഒരു ഗ്ലാസ് അടിക്കാൻ എന്നെ നിർബ്ബന്ധിച്ചതുമില്ല....!

ശാന്ത കാവുമ്പായി said...

അപ്പൊ വിശേഷാണല്ലേ?ആശംസകൾ

jiya | ജിയാസു. said...

നല്ല അവതരണം... ബാക്കി കൂടി ഉടൻ വരട്ടെ...

നികു കേച്ചേരി said...

പതിവുപോലെ നല്ല ഒഴുക്കുള്ള രചനാശൈലി....
അഭിനന്ദനങ്ങൾ

African Mallu said...

വായന ഇടയ്ക്കു വച്ച് മുറിഞ്ഞു പോയി ഇനി പേടിക്കണ്ട ഫോളോ ക്ലിക്കി ..പിന്നെ മരുന്ന് സ്ട്രിപ്പ് മുറിച്ചു കൊടുക്കുന്ന ഇന്ത്യയിലെ പതിവ് മിക്ക രാജ്യങ്ങളിലും ഇല്ല അത് അവരുടെ അക്കൌനടിങ്ങിനെ ബാധിക്കും ഒരു കണക്കില്‍ അത് ഒരു കൊള്ള തന്നെ യാണ് (മരുന്ന് വില്പന നമ്മുടെ ജീവിതോപാധി കൂടിയാണ്). ഇഷ്ടപ്പെട്ടു...

Anonymous said...

പിക്ചറൈസേഷന്‍ കലക്കീട്ടോ...

ശങ്കരനാരായണന്‍ മലപ്പുറം said...

അമ്മേ!

വീകെ said...

കുസുമം ആർ പുന്നപ്ര: കുസുമേച്ചി വിശ്വസിക്കണം. ഇവിടെ ടെൻഷനൊക്കെ കുറച്ചു നേരത്തേക്ക് മാറി നിൽക്കാനുള്ള കുടിയേയുള്ളു. അതിനപ്പുറത്തേക്ക് കുടിക്കാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നവർ വിരലിലെണ്ണാവുന്നവരേ ഉള്ളു. ഞങ്ങളിൽ പലരും ‘ഹോട്ട്’ അടിക്കുന്നവർ അല്ല. പൊരിയുന്ന ചൂടിൽ ഒരു കുളിർമ്മക്കായി ഒരു പാട്ട ബീയർ.. അത്രയേ ഉള്ളൂട്ടൊ..
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ശാന്ത കാവുമ്പായി: അല്പം വിശേഷം ഇല്ലാതില്ല ശാന്തേച്ചി. കുറച്ചു നാൾ എന്നെ മറന്നു പോയെങ്കിലും ഇതിലേ വന്നതിൽ വളരെ നന്ദിയുണ്ട്.

ജിയാസു: ഈ പേരു കൊള്ളാല്ലൊ. സുരാസുവിന്റെ ആരാ...? ആദ്യമായ ഈ വരവിനു വളരെ നന്ദി.

നികു കേച്ചേരി: വളരെ നന്ദി മാഷെ.

ആഫ്രിക്കൻ മല്ലു: ശരിയായിരിക്കും. മരുന്നു വിൽ‌പ്പന ഒരു വല്യ കൊള്ള തന്നെയാണു. ഇന്ന് ആശുപത്രികൾ തന്നെ ഒരു വല്യ കൊള്ളയാണ്.
വന്നതിലും അഭിപ്രായത്തിനും സന്തോഷം.

വടക്കനച്ചായൻ: ആദ്യമായ ഈ വരവിനു വളരെ നന്ദി അച്ചായാ..

ശങ്കരനാരായണൻ മലപ്പുറം: ആദ്യമായ ഈ വരവിനു നന്ദിയുണ്ട്. അതോടൊപ്പം ഒരു ചോദ്യവും കൂടി.. “മാഷ് എന്തു കണ്ട് പേടിച്ചാ ‘അമ്മേ‘ ന്നു വിളിച്ചേ...!!!?“

ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ പോയവർക്കും എന്റെ നന്ദിയും സന്തോഷവും അറിയുക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

വെറുതെ!