കഴിഞ്ഞതിൽ നിന്നും....
ഞാനൊന്നു മുരടനക്കിയതും പെട്ടെന്നയാൾ തിരിഞ്ഞു നോക്കി. തല നരച്ച്, കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ ശരീരവുമായി ഒരു പാവം മനുഷ്യൻ...! രാജേട്ടൻ...!! ആ രൂപം കണ്ടതും ഞാൻ അവിടെത്തന്നെ വാപൊളിച്ച് നിന്നു പോയി...! പഴയ രാജേട്ടന്റെ ഒരു പ്രേതം മാത്രമായിരുന്നു അത്....!!
തുടരുന്നു.
ഒരു ചതി..
.
രാജേട്ടന്റെ ഈ രൂപം..!!?
ഇത്രക്കു മാറ്റം വരാൻ എന്താ നടന്നത്...?
രാജേട്ടന്റെ ആ രൂപം കണ്ട് ഞാൻ അന്തം വിട്ട് നിൽക്കുമ്പോഴേക്കും, ഒരു സംശയഭാവത്തിൽ അദ്ദേഹം പതുക്കെ നടന്ന് എന്റടുത്തെത്തിയിരുന്നു. എന്റെ മുഖത്തേക്ക് സുക്ഷിച്ചൊന്നു നോക്കിയതും ഞെട്ടിയോ എന്നൊരു സംശയം. പിന്നെ ഒരു ചെറു പുഞ്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിനു ഒരു ബലവുമില്ലന്നു തോന്നി.
പിന്നെ സാവധാനം ശബ്ദം താഴ്ത്തിയെന്നോണം പറഞ്ഞു.
“ഒട്ടും പ്രതീക്ഷിച്ചില്ല...”
എത്രയോ കാലം ഒരുമിച്ച് ജീവിച്ച രണ്ടു സുഹൃത്തുക്കൾ അപ്രതീക്ഷിതമായി കാണുമ്പോഴുള്ള സന്തോഷക്കണ്ണീരായിട്ടെ ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ തോന്നിയുള്ളു. എന്റെ കണ്ണുകളും മറിച്ചായിരുന്നില്ല.
“വാ അകത്തേക്കു കേറ്...” അദ്ദേഹം എന്നെയും പിടിച്ചുകൊണ്ട് അകത്തേക്കു കയറി. മുറിയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ രാജേട്ടൻ വീണ്ടും പറഞ്ഞു.
“ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...”
" എന്നാലും, ഈ കോലം.. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലൊ..രാജേട്ടാ..?”
എന്റെ ആകാംക്ഷ പിടിച്ചു നിറുത്താനായില്ല.
“ഇനി ഒന്നും ഒളിച്ചുവച്ചിട്ടു കാര്യമില്ലല്ലൊ. ഞാൻ എല്ലാം പറയാം.”
എനിക്കായി ഒരു കസേര നിക്കിയിട്ടു തന്നിട്ട് രാജേട്ടൻ തുടർന്നു.
“ ഇങ്ങനെയൊന്നും അവസാനിക്കുമെന്നുകരുതിയില്ല. ഇതൊക്കെ നിങ്ങളൊന്നും അറിയരുതെന്നു ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് എന്റെ ഫോൺ വരെ കട്ടാക്കിയത്..”
രാജേട്ടൻ അത് പറയുമ്പോഴും എന്താണ് സംഭവിച്ചതെന്ന് എനിക്കൊരൂഹവുമില്ലായിരുന്നു.
“ഞങ്ങൾ..എത്രയൊ ഫോൺ ചെയ്തു...ചേട്ടന്റെ e-mail-ൽ ഞാൻ കത്തയച്ചിരുന്നു. പക്ഷെ ഒന്നിനും മറുപടിയുണ്ടായില്ല. എന്തു പറ്റിയെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത്തവണ ചേട്ടനെ പോയി കാണണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചത്.” “അവിടന്നു പോന്നതിനുശേഷം ഞാൻ മെയിൽ തുറക്കാറേയില്ല. അതിനൊന്നും പറ്റിയ ഒരു സാഹചര്യമല്ല വന്നു പെട്ടത്..”
അപ്പോഴേക്കും അകത്തു നിന്നും ആരുടേയൊ ഒരു ഞരക്കം കേട്ടു. ‘ഞാൻ ഇപ്പൊ വരാം‘ എന്നു പറഞ്ഞു രാജേട്ടൻ അകത്തേക്കു പോയി. ഞാൻ മുറിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോകൾ നോക്കിനടന്നു. ഗൾഫിൽ ഞങ്ങളൊരുമിച്ചെടുത്ത ഫോട്ടോകളും കൂട്ടത്തിൽ ഉണ്ടായിരുന്നു. രജേട്ടൻ തിരിച്ചെത്തി പറഞ്ഞു.
“അമ്മയാ...കുറച്ചു നാളായിട്ട് ഒരേ കിടപ്പാ...ഇടക്കു പിച്ചും പേയും പറയും.. സുബോധമുള്ള സമയം വളരെ കുറവാ..”
ഞാനും എഴുന്നേറ്റ് അകത്തേക്കു നടന്നു. ഒരു കട്ടിലിൽ അനങ്ങാതെ കിടക്കുന്നുറങ്ങുന്ന വയസ്സായ
എല്ലും തോലുമായ അമ്മ. കണ്ടുനിൽക്കാൻ തന്നെ പ്രയാസം.
“ഒരു ഹോം നഴ്സിനെ നിർത്തിയിട്ടുണ്ട്. അവർ എല്ലാം നോക്കിക്കൊള്ളും. രാത്രിയാവുമ്പോൾ അവരു പോകും.”
രജേട്ടൻ അമ്മയുടെ പുതപ്പ് നേരെയിട്ടുകൊണ്ട് പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി
അപ്പോഴാണ് രാജേട്ടന്റെ ഭാര്യയേയും കുട്ടിയേയും ഇതുവരെ കണ്ടില്ലല്ലോന്നോർത്തത്. ഞാൻ ചോദിച്ചു.
“ചേച്ചിയും കുട്ടിയും...?”
“അവർ... ഇവിടില്ല..” ഒരു നിമിഷം ഒന്നു മടിച്ചിട്ടാണ് പറഞ്ഞത്.
“അവർ വീട്ടിൽ പോയതാ..? ” ഞാൻ.
“വീട്ടിൽ തന്നെ. പക്ഷെ ഒരിക്കലും.. ഇനി ഇങ്ങോട്ടു വരികയില്ല...!!?”
“ങേ....!!?” ഞെട്ടാതിരിക്കാനായില്ല.
“ഞാൻ..ചായ ഉണ്ടാക്കിയിട്ട് വരാം.”
രാജേട്ടൻ അടുക്കളയിലേക്ക് നടന്നു. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നുവെന്ന ഒരു ഭീതി എന്നെ പൊതിഞ്ഞു. ഞാനും കൂടെ ചെന്നു.
“എന്താ അങ്ങനെ പറഞ്ഞത്. അവർക്കെന്തു സംഭവിച്ചു..? ഞാൻ അതേ ഭീതിയോടെ തന്നെ ചോദിച്ചു.
ചായപ്പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അടുപ്പത്ത് വച്ചിട്ട് പറഞ്ഞു.
“ഞാനന്ന് പോന്നത്, നിങ്ങളോടെല്ലാം പറഞ്ഞതു പോലെ അമ്മക്ക് അസുഖം കൂടുതലായിട്ടായിരുന്നില്ല. എന്റെ അനിയൻ വിളിച്ചു പറഞ്ഞ ഒരു വാർത്ത കേട്ടിട്ടായിരുന്നു. അവൻ ഇവിടെ അമ്മയെ കാണാൻ വന്നപ്പോൾ ഹോം നഴ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. ആ സമയത്താണ് പോസ്റ്റ്മാൻ ഒരു കത്തുമായി വന്നത്. അനിയൻ അത് ഒപ്പിട്ടു വാങ്ങി. എന്റെ പേരിലായിരുന്നെങ്കിലും ഒരു ബാങ്കിനുവെണ്ടി വക്കീലയച്ച നോട്ടീസായതു കൊണ്ട് അവൻ അത് പൊട്ടിച്ചു വായിച്ചു.”
ചായ രണ്ടു ഗ്ലാസ്സിൽ പകർന്ന് പഞ്ചസാര ചേർത്തിളക്കിയിട്ട് പറഞ്ഞു നിർത്തി.
നിറച്ചു വച്ച ഗ്ലസ്സിൽ ഒന്നു എനിക്ക് നീട്ടി. മറ്റെ ഗ്ലാസ്സുമായി രാജേട്ടൻ പുറത്തേക്കിറങ്ങി.
ഞങ്ങൾ മുറ്റത്ത് ഒരു തെങ്ങിൻ ചുവട്ടിൽ ഓരോ കസേരയിൽ ഇരുന്നു. ചെറിയൊരു നാട്ടുവെളിച്ചം വീണുകിടക്കുന്ന മുറ്റവും പറമ്പും വളരെ ഭംഗിയുള്ളതായി തോന്നി. കുറച്ചപ്പുറത്തുള്ള വാഴത്തോട്ടത്തിൽ ഇരുട്ട് കട്ടപിടിച്ച് കിടന്നു. രാജേട്ടൻ ബാക്കി പറയാൻ തുടങ്ങി..
“ അത് വായിച്ചിട്ട്, അവൻ ശരിക്കും സ്തംഭിച്ചു നിന്നുപോയി. അവൻ അടുത്ത ഫോൺ ബൂത്തിൽ വന്ന് എനിക്കു വിളിച്ചു.
‘ചേട്ടൻ..എവിടെന്നെങ്കിലും വീടും പറമ്പും പണയപ്പെടുത്തി ലോണെടുത്തിട്ടുണ്ടായിരുന്നൊ ‘ എന്നാണ് ചോദ്യം.
ഞാൻ ഇല്ലന്ന് പറഞ്ഞപ്പൊ അവൻ പറയാ, ‘ഇതാ ചേട്ടന്റ് വീടും പറമ്പും ജപ്തി ചെയ്യുമെന്ന’ നോട്ടീസു വന്നിരിക്കുന്നുവെന്ന്...!?
അതെങ്ങനെയെന്നു എനിക്കറിയില്ലായിരുന്നു. അതു കേട്ട് ഞാനും ഷോക്കിലായി.
പിന്നെ ആലോചിച്ചപ്പൊൾ, എത്രയും വേഗം നാട്ടിലെത്തുകയാണ് നല്ലതെന്നു തോന്നി. നോട്ടീസ് ആരെയും കാണിക്കരുതെന്നു അനിയനെ ശട്ടം കെട്ടി. അന്നു തന്നെ കമ്പനിയിൽ രണ്ടു മാസത്തെ ലീവിനു നോക്കി. അമ്മയുടെ അവസ്ഥ വരെ പറഞ്ഞു നോക്കി. ലീവു തരാൻ കൂട്ടാക്കിയില്ല. അവസാനം ഞാൻ നിറുത്തിപ്പോകാണന്ന് തീർത്തു പറഞ്ഞു. അപ്പൊൾ ആനുകൂല്യങ്ങളൊന്നും തരില്ലാന്നായി. ഒന്നും വേണ്ടാ. എനിക്ക് ടിക്കറ്റ് മാത്രം മതിയെന്നായി ഞാൻ. അങ്ങനെയാണ് ഒരാഴ്ചക്കുള്ളിൽ എല്ലാം ഉപേക്ഷിച്ച് അവിടന്നു തിരിക്കുന്നത്.”
ചായ കുടിച്ചു കഴിഞ്ഞ ഗ്ലാസ് രണ്ടും വീടിന്റെ തിണ്ണയിൽ വച്ചിട്ട് രാജേട്ടൻ തുടർന്നു.
“ ഇവിടെ വന്നിട്ട് ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ അനിയന്റെ വീട്ടിൽ ചെന്ന് വക്കീൽ നോട്ടീസ് വായിച്ചു നോക്കി. അതുമായി ഞാനും അനിയനും കൂടി ബാങ്കിലേക്കു ചെന്നു. മാനേജരെ കണ്ടു പറഞ്ഞു.
“ഈ മേൽവിലാസക്കാരൻ ഞാനാണ്. ഞാൻ നിങ്ങളുടെ ബാങ്കിൽ നിന്നും യാതൊരു വായ്പയും എടുത്തിട്ടില്ല. മാത്രമല്ല നിങ്ങൾ വായ്പ്പ് തന്ന സമയത്ത് ഞാൻ ഗൾഫിലുമാണ്.”
അമ്മ കിടക്കുന്ന മുറിയുടെ ജനലിന്റെ അടുത്തായിട്ടാണ് ഞങ്ങൾ ഇരുന്നിരുന്നത്. ഒരു ഞരുക്കം കേട്ടതുകൊണ്ട് രാജേട്ടൻ മുറിയിലേക്ക് ഒന്നെത്തി നോക്കി. വീണ്ടും വന്നിരുന്നിട്ട് തുടർന്നു.“ബാങ്കു മാനേജർക്ക് ആ വാർത്ത ഒട്ടും വിശ്വസിക്കാനായില്ല. അപ്പോൾ തന്നെ ഫയൽ എടുത്ത് പരിശോധിച്ചു.
എന്റെ പേരിൽ തന്നെയാണ് വായ്പ എടുത്തിരിക്കുന്നത്. എന്റെ പേരും ഒപ്പും എല്ലാം അതു തന്നെ, പക്ഷെ ഫോട്ടൊ മാത്രം എന്റേതല്ല...!
ഈ സ്ഥലം എന്റെ അമ്മയുടെ കാലശേഷം മാത്രമെ എനിക്കു ക്രയവിക്രയ സ്വാതന്ത്ര്യം കിട്ടുകയുള്ളു. അതു കൊണ്ട് വായ്പ്പയെടുക്കുമ്പോൾ അമ്മയുടെ അനുവാദം ആവശ്യമാണ്. അതിനായി അമ്മയുടെ കയ്യൊപ്പും പേരും എല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ ഫോട്ടൊ അമ്മയുടേതല്ല...!!
സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്റെ സ്വന്തം ഭാര്യയും....!! അവളുടെ ചേട്ടനും...!!
ഞാൻ ശരിക്കും ഞെട്ടിപ്പോയി...!!
എല്ലാവരും കൂടി നടത്തിയിട്ടുള്ള ഒരു കൊടും ചതി.....!!!”
“അപ്പൊ.. പെങ്ങളെ വച്ച് അളിയന്മാർ ചേട്ടനിട്ട് പാര പണിയായിരുന്നോ...?”
കേട്ടതു വിശ്വസിക്കാനാകാതെ ഞാൻ ചോദിച്ചു. ചായ കുടിച്ചുകഴിഞ്ഞ ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയി കഴുകി വച്ചിട്ട്, അമ്മയുടെ മുറിയിൽ ഒന്നു കൂടി നോക്കിയിട്ട് വീണ്ടും തുടർന്നു.
“പിന്നെ മാനേജരുമായി ആലോചിച്ചിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. അവിടെ ഒരു പരാതി കൊടുത്തു. അതു കഴിഞ്ഞ് വീട്ടിൽ വന്നു. ഭാര്യയോട് ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാൽ ഒരു പക്ഷെ എന്റെ സമനില തെറ്റിപ്പോകുമെന്ന് ഞാൻ ഭയന്നു. അവരോട് ‘ എത്രയും വേഗം ഡ്രസ് ചെയ്യ്, ഒരിടത്ത് പോകാനുണ്ടെന്ന് ‘ മാത്രമെ പറഞ്ഞുള്ളു. ഞാൻ ബാത് റൂമിൽ കയറി കുറച്ചു നേരം തണുത്ത വെള്ളം തലയിലൊഴിച്ച് എന്റെ തല ഒന്നു തണുപ്പിച്ചു.”
“എനിക്ക് വിശ്വസിക്കാനാവുന്നില്ല ചേട്ടാ..! അവരെന്തെങ്കിലും ചതിയിൽപ്പെട്ടതായിരിക്കും..” ഞാൻ പറഞ്ഞു.
“ഏതോ ഒരുത്തനെ കാട്ടി, ഞാനാണെന്ന് സാക്ഷി പറഞ്ഞ എന്റെ ഭാര്യ ചതിയിൽ പെടുന്നതെങ്ങനെ...?”
രാജേട്ടന്റെ മുഖം ദ്വേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തുടർന്നു.
“ഒരു ടാക്സി കാറിൽ അവരേയും കൂട്ടി അവളുടെ വീട്ടിലേക്കു വിട്ടു. അച്ചനും അമ്മയും ഓടിവന്ന് വിശേഷങ്ങൾ ചോദിച്ചു. പോക്കറ്റിൽ നിന്ന് ജപ്തി നോട്ടീസ് എടുത്ത് അച്ചന്റെ കയ്യിലേക്കു കൊടുത്തു. എന്നിട്ട് പറഞ്ഞു.
‘എന്റെ വീടിന്റെ ജപ്തി നോട്ടീസ് ആണ്. ഇതിൽ നിങ്ങടെ പങ്കെന്താ..? ’
അവർ അഞ്ജത നടിച്ചു. അത്ഭുതം കൂറി. ഇതിനെക്കുറിച്ച് ഒന്നും അറിയില്ലന്നു പറഞ്ഞു.
‘എങ്കിൽ എന്റെ വീടിന്റെ ആധാരവുമായി ഇനി മോള് തിരിച്ചു വന്നാ മതി. അതുവരേക്കും അവളിവിടെ നിൽക്കട്ടെ.’ എന്നു പറഞ്ഞ് ജപ്തിനോട്ടീസും വാങ്ങി ഞാൻ തിരിച്ചു നടന്നു.
പിന്നിൽ ഇടിയും നിലവിളിയും ഒച്ചയും ബഹളവും ഒക്കെ കേട്ടു. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.
ഒരു വക്കീലിനെ കണ്ടു. വിവരങ്ങളെല്ലാം പറഞ്ഞു. അദ്ദേഹത്തിന്റെ നീദ്ദേശപ്രകാരം ബാങ്കിനെതിരെ കേസു കൊടുത്തു.
അതു കഴിഞ്ഞാണു എന്റെ അമ്മയെ ഒന്നു ശ്രദ്ധിക്കാനായത്. അപ്പോഴേക്കും വിവരം അറിഞ്ഞ് ബന്ധുക്കളും മറ്റും വരാൻ തുടങ്ങി.
ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് എന്റെ പരാതി മുന്നോട്ട് നീക്കിയില്ല. ഈ തട്ടിപ്പ് നടത്തിയവർ പ്രബലന്മാരായിരുന്നു. ഞാൻ എന്റെ കൂടെ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന ഒരു പുതു രാഷ്ട്രീയ നേതാവിനെ ചെന്നു കണ്ടു. അയാൾ എന്തു സഹായവും ചെയ്തു തരാമെന്നേറ്റു. പിന്നീടാണ് പോലീസിനു ജീവൻ വച്ചത്.
അതിനെത്തുടർന്ന് എന്റെ ഭാര്യ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. എനിക്ക് പകരം ഹാജരായി ഒപ്പിട്ടത് ഒരു ക്രിമിനൽ ആയിരുന്നു. അവന് ആൾമാറാട്ടം നടത്തിയതിന് കിട്ടിയത് അൻപതിനായിരം രൂപയാണ്. എന്റെ അമ്മക്ക് പകരം ഹാജരായത് ഒരു പാവം തള്ളയായിരുന്നു. അവർക്ക് ആയിരം രൂപ കിട്ടി. പിന്നെ ബാങ്കിലെ രണ്ടുദ്യോഗസ്തരും.
അങ്ങനെ പിന്നെ കോടതിയും കേസും മറ്റുമായി മാസങ്ങൾ. ഇതിനിടക്ക് ഭാര്യയെ ഇവിടെ തിരിച്ചു കൊണ്ടുവരാനായി അവളുടെ ബന്ധുക്കളും പൌരപ്രമുഖരും ഒക്കെ ഇടപെട്ടു. ഞാൻ ഒറ്റക്കാര്യത്തിൽ മാത്രം ഉറച്ചുനിന്നു. എന്റെ വീടിന്റെ ആധാരവുമായിട്ടല്ലാതെ ഇനി അവൾ ഇവിടെ കേറണ്ട. അതു മാത്രം അവർ ചെവിക്കൊണ്ടില്ല.
ഇത്രവരെ കാര്യങ്ങൾ എത്തിയിട്ടും ഒരു വാക്ക്... ഒരെ ഒരു വാക്ക് എന്നോടവൾക്ക് പറയാമായിരുന്നു. ഈ സ്ഥലം എനിക്കും അമ്മക്കും കൂടിയുള്ളതാണ്. ഈ വീടാണ് എന്റെ ഗൾഫ് സമ്പാദ്യം. ഒരു സുപ്രഭാതത്തിൽ അതു നഷ്ടപ്പെടാന്ന് വന്നാ..അതും പിടിപ്പു കേടുകൊണ്ട്... !
അവസാനം എല്ലാവർക്കും ശിക്ഷ കിട്ടുമെന്ന് വന്നപ്പോൾ, അവർ വക്കീലന്മാർ വഴി ഒരു സന്ധി സംഭാഷണത്തിനു തെയ്യാറായി. എന്റെ ബന്ധുക്കളും അതു മതിയെന്നു പറഞ്ഞപ്പൊ, ഞാനും പിന്നെ കേസുമായിട്ട് മുന്നോട്ട് പോകണ്ടാന്ന് വച്ചു. എന്റെ ഭാര്യയെ ശിക്ഷിച്ചാൽ കുട്ടിയുടെ ഭാവി അപകടത്തിലാവും.
അതു പ്രകാരം വീടിന്റെ ആധാരം എല്ലാ ബാദ്ധ്യതകളും തീർത്ത് തിരിച്ചു തരാനും പകരം കേസു പിൻവലിക്കാനും ആയിരുന്നു ഒത്തുതീർപ്പ്. ഇതവർക്ക് കേസിന്റെ തുടക്കത്തിൽ തന്നെ ആവാമായിരുന്നു. കൂടാതെ, അതിൽ ഭാര്യയെ തിരിച്ചു കൊണ്ടു വരുന്നതും ഉൾപ്പെടുത്തിയിരുന്നെങ്കിലും ഞാനത് സമ്മതിച്ചില്ല. അതൊഴിച്ച് ബാക്കി ഞാൻ സമ്മതിച്ചു. ഗത്യന്തരമില്ലാതെ അവർക്കതിനു സമ്മതിക്കേണ്ടി വന്നു.
ആധാരം തിരിച്ചു കിട്ടി. കേസ് ഞാൻ പിൻവലിച്ചു. അതിനുശേഷം കുടുംബക്കോടതിയിൽ ഞങ്ങളുടെ ബന്ധം വേർപെടുത്താൻ കേസു കൊടുത്തു. ഇവിടെ അവൾക്ക് ഒന്നിനും ഒരു മുട്ടും വരുത്തിയിട്ടില്ല. അവർക്കു വേണ്ട എല്ലാ സൌകര്യങ്ങളും ഞാനിവിടെ ഒരുക്കിക്കൊടുത്തിരുന്നു. എന്നിട്ടും സ്വന്തക്കാർ വന്നു പറഞ്ഞപ്പൊ, അവനവന്റെ കുടുംബത്തിന്റെ അസ്തിവാരം ഇളക്കാൻ കൂട്ടു നിന്നത് ക്ഷമിക്കാൻ കഴിയുന്ന തെറ്റല്ല. ‘ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും‘ എന്ന പോലെ അവളുമായി ഇനിയൊരു കുടുംബജീവിതം വേണ്ടന്ന് തീരുമാനിച്ചു.
പലപ്രാവശ്യം ഞാൻ നാട്ടിൽ വന്നിരുന്നു. അന്നൊന്നും ഈ ആധാരം സൂക്ഷിച്ചിരുന്ന അമ്മയുടെ പഴയ ഒരു മരത്തിന്റെ പെട്ടി ഞാൻ തുറന്നു നോക്കാറില്ല. ഞാൻ നാട്ടിൽ വന്നപ്പോഴെങ്കിലും ഇതിനെക്കുറിച്ച് അവൾക്ക് പറയാമായിരുന്നു. എനിക്ക് ഒറ്റ പരാതിയേയുള്ളു. ആധാരം കൊടുക്കുന്നതിനു മുൻപ് എന്തുകൊണ്ട് എന്നോട് ഒരു വാക്ക് ചോദിച്ചില്ല. അതല്ലെ ഇതിനെല്ലാം കാരണം ? അപ്പോൾ എന്നേക്കാൾ സ്നേഹവും കൂറും അവൾക്ക് അവരുടെ വീട്ടുകാരോടായിരുന്നു.
അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു. കോടതി നിർദ്ദേശിച്ചതു പോലെ അവർക്കു ചിലവിനു വേണ്ട തുക കോടതിയിൽ കെട്ടിവച്ചു. അതോടെ എന്റെ കയ്യിലെ സമ്പാദ്യങ്ങളെല്ലാം തീർന്നിരുന്നു. ഗൾഫിലുണ്ടായിരുന്ന കാലത്ത് സമ്പാദിച്ച ഇരുപത്തഞ്ചു സെന്റ് സ്ഥലമുണ്ടായിരുന്നു. അതും കേസു കഴിഞ്ഞപ്പോഴേക്കും തീർന്നു കിട്ടി. കുട്ടിയെ അമ്മയുടെ കൂടെ നിർത്തി. പ്രായപൂർത്തിയായാൽ എന്നെത്തേടി വരാം.
കഴിഞ്ഞുപോയ കുറച്ച് വർഷങ്ങൾ സമ്മാനിച്ചതാണ് എന്റെ ഈ രൂപം. അന്ന് അനുഭവിച്ച മനോവേദന എത്രയെന്നു പറയാനാവില്ല. ഞാനൊറ്റക്കല്ലെ ഉണ്ടായിരുന്നുള്ളു. ഇതൊന്നുമറിയാതെ അമ്മ . അമ്മയെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. സുബോധം വരുമ്പോൾ ഇപ്പഴും അമ്മ അവളുടെ പേരു പറഞ്ഞു വിളിക്കും.
സത്യം പറഞ്ഞാൽ ഇനി ഒരു നിമിഷം പോലും ഈ നാട്ടിൽ നിൽക്കാൻ താല്പര്യമില്ല. പക്ഷെ അമ്മ......?
ഇന്ന് ചിലവിന് നാളികേരം കുറച്ചു കിട്ടും. പിന്നെ കുറച്ച് വാഴകൃഷിയുണ്ട്. അങ്ങനെയൊക്കെ പോകുന്നു.”
ഒരു സിനിമാക്കഥ പോലെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാനില്ലായിരുന്നു.
ഒരു ആശ്വാസവാക്കു പോലും...
ഇങ്ങനെയൊക്കെ വന്നു പോയതിൽ ആരാണ് ഉത്തരവാദി....?
പ്രവാസികളായ നമ്മൾതന്നെയല്ലെ....?
ഇവിടെ ചൂടിലും തണുപ്പിലും ഒരു ദിവസം പോലും ലീവെടുക്കാതെ, രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ, ഉറ്റവരും ഉടയവരും ഇല്ലാതെ, പണിയെടുത്ത് കിട്ടുന്നതത്രയും നാട്ടിലയച്ച് അവിടെയെല്ലാം ഭംഗിയായി നടക്കുന്നതായി നാം കരുതുന്നു....?
വല്ലപ്പോഴും ഒന്നന്വേഷിക്കാൻ മനസ്സു വച്ചാൽ ഇത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ കഴിയില്ലേ...?
അതിനും നമുക്കെവിടെ..നേരം.....?
ബാക്കി അടുത്ത പോസ്റ്റിൽ...
28 comments:
പാവം മനുഷ്യന്‍!! കഥയേക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ !!
(ഈ പോസ്റ്റ് എങ്ങാനും ഇടയ്ക്ക് വെച്ച് സസ്പെന്‍സില്‍ നിര്‍ത്തിയിരുന്നെങ്കില്‍ :(()
ഞാൻ ഗന്ധർവ്വൻ: ആദ്യവായനക്ക് നന്ദി മാഷെ. ഇതൊരു വിചിത്രമായ കഥയാണ്. പ്രവാസവും സ്വന്തക്കാരിലുള്ള അമിത വിശ്വാസവും കൂടി കശക്കിയെറിഞ്ഞ ഒരു ജീവിതം.
ഇതിനു മുൻപ് 2009-ൽ ഈ കഥ എന്റെ ബ്ലോഗിൽ തന്നെ എഴുതിയിരുന്നു. അതിൽ നിന്നും ഒന്നുകൂടി തെറ്റുകൾ തിരുത്തി ‘സ്വപ്നഭൂമിയിലേക്ക്’ എന്ന ഈ പരമ്പരയുടെ ഒഴുക്കിൽ ഇതു കൂടി ചേർക്കുകയാണ്. ആദ്യം വായിച്ചിട്ടുള്ളവർ ക്ഷമിക്കുക.
ഇത് മുന്‍പ് വായിച്ചിട്ടില്ല .വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇത് ഒറ്റയ്ക്ക് ഒരു കഥ ആക്കാമല്ലോ എന്ന് തോന്നിയിരുന്നു . ഇതില്‍ ഉള്‍പെടുത്തിയത് നന്നായി . യഥാര്ത്യങ്ങള്‍ പലപ്പോഴും അങ്ങിനെയാണ് . നല്ല ഒഴുക്കോടെ തന്നെ എഴുതിയിട്ടുണ്ട് .
പഴയ പോസ്റ്റ് വായിച്ചത് തന്നെ. എന്നിരുന്നാലും ഒരിക്കല്‍ കൂടി വായിക്കാന്‍ മാത്രം ഉണ്ട്.
മിസ്സായ പോസ്റ്റുകള്‍ വായിച്ചിട്ട് കമന്റിടാം.
അങ്ങോട്ടൊന്നും കണ്ടില്ല?
ശരിക്കും സിനിമാ കഥയേക്കാൾ വെല്ലുന്ന യഥാർത്ഥജീവിത കഥകൾ...!
ഒപ്പം നൊമ്പരമുണർത്തിച്ചുകൊണ്ട് അവതരിപ്പിക്കാനുള്ള താങ്കളൂടെ കഴിവും കൂടിയാകുമ്പോൾ...പിന്നെ പറയാനുണ്ടോ..!
മുമ്പും വായിച്ച് ഇപ്പോഴും വായിക്കുമ്പോഴും മനസ്സിനെ ഒരുപോലെ സ്പര്‍ശിക്കുന്നു. ജീവിതം കഥയാകുമ്പോള്‍ സ്പര്‍ശിക്കാതെങ്ങിനെയിരിക്കും???
ഇന്നലെ ഇത് വായിച്ചു
ഒന്നും എഴുതുവാന്‍ പറ്റിയില്ല
മനസ് രാജേട്ടന്റെ കൂടെ ആയിരുന്നു
പാവം !
അവിശ്വസനീയമായ ജീവിതങ്ങൾ.
ആഫ്രിക്കൻ മല്ലു:
ദിവാരേട്ടൻ:
X പ്രവാസിനി:
ബിലാത്തിച്ചേട്ടൻ:
അജിത്:
രമണിക:
കുമാരൻ:
എല്ലാവർക്കും നന്ദി.
Finished reading from blog number-1. Is it real life experience? Unable to believe the suffering undergone by fellow indians bringing forex to india.
രാജേട്ടന്‍ മനസ്സില്‍ നിന്നും പോകുന്നില്ല ....
(അത്ഭുതം തോന്നുന്നു... ഞാനും ഇത്തരത്തില്‍ ഒരനുഭവം എഴുതികൊണ്ടിരിക്കുകയായിരുന്നു... പക്ഷെ അതിലെ ഭാര്യ വിശ്വസിക്കാന്‍ ആവാത്ത വിധം ക്രൂരയാണ് ... അത് പൂര്‍ത്തിയാക്കാനും കഴിയുന്നില്ല ... സത്യം പലപ്പോഴും കഥയെക്കാള്‍ വിചിത്രമല്ലെ !)
ഒരു ദുരന്തക്കാഴ്ച്ച..അതിന്റെ എല്ലാഭാവങ്ങളോടുംകൂടി...
അനോണി:
ലിപി രഞ്ജു:
നികു കേച്ചേരി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വീ.കെ പോസ്റ്റിടുമ്പോള്‍ മെയില്‍ തരണം. നമ്മള്‍ മെയിലയച്ചാലും വായിക്കാത്തവര്‍ കാണും. എനിയ്ക്ക് മെയില്‍ അയച്ചാല്‍ തീര്‍ച്ചയായും ഞാന്‍ വായിക്കും. നല്ല എഴുത്ത് .കഥപോലെ വായിച്ചു. ആശംസകള്‍.
വി.കെ
കണ്ണുനിറഞ്ഞു പോയി - രാജേട്ടന്റെ തീരുമാനം അംഗീകരിക്കുന്നു
ജീവിതത്തിനും മരണത്തിനും ഇടയിലൂടെയുള്ള നൂല്‍ പാലത്തിലൂടെയാണ് ഞാന്‍ അടക്കമുള്ള പ്രവാസികള്‍
ജീവിക്കുന്നത്. ജീവിതത്തില്‍ താങ്ങും തണലുമാ
ഇത്രയും ഒരു കൊടും ചതിക്ക് കൂട്ട് നില്‍ക്കാന്‍ എങ്ങിനേയാണ് ഒരു ഭാര്യക്ക് കഴിയുന്നത്? അവിശ്വസനീയമായി തോന്നി.ഒരു നല്ല മനുഷ്യനെ ചതിച്ചതിന് അവര്‍ ശിക്ഷ അനുഭവിക്കട്ടെ.
കുസുമം ആർ പുന്നപ്ര : മെയിലിന്റെ കാര്യം പരിഗണിക്കാവുന്നതല്ലേയുള്ളു.. നന്ദി.
കെ എം റഷീദ് : കമന്റ് മുഴുവൻ വന്നില്ല. എവിടെയോ മുറിഞ്ഞു പോയി. നന്ദി.
ജ്യൊ :ഞാനും അങ്ങനെയൊക്കെ സംശയിച്ചിരുന്നു. ‘ഇരിക്കുന്ന കൊമ്പ് ആരെങ്കിലും മുറിച്ചു മാറ്റുമോന്ന്...!‘
ഇവിടെ അതും അപ്പുറവും നടക്കും...
മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യം വേണ്ട പലതും അന്യം നിന്നു പോയതു പോലെ. നന്ദി.
ഇവിടെ വന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു..
ഇവിടെ നിന്നല്ല തുടക്കമെന്നറിയാം അശോകേട്ടാ....... എന്നാലും ബ്ലോഗിൽ എഴുത്തില്‍ പിന്‍പറ്റണം എന്ന തോന്നലിന്‍റെ തുടക്കമാണിത്........ മനസ്സു തുറന്ന് പറയാം അസൂയ തോന്നുന്നു.....
നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.....
അശോകൻ മാഷേ... എനിക്ക് കരച്ചിൽ വരുന്നു... സത്യായിട്ടും...
വിചിത്രം തന്നെ.
അശോകേട്ടാ......
ഇക്കഥ വായിച്ചിരുന്നല്ലൊ.ഏതൊരെഴുത്തുകാരനോടും കിട പിടിയ്ക്കുന്ന രീതിയിൽ എഴുതാൻ അശോകേട്ടനു കഴിഞ്ഞിട്ടുണ്ട്.വായന ഒരു നടുക്കവും മനസ്സയോരു നൊമ്പരവും സമ്മാനിച്ചു...
ഇത് കോർത്തിണക്കിയത് കണ്ട് ഞാൻ തരിച്ചു നില്ക്കുകയാണു.
വല്ലാത്തൊരു ദുരവസ്ഥ. കഷ്ടം തോന്നി.
പല പ്രവാസികൾക്കും വന്നിട്ടുള്ള ദുരന്തം.. രാജേട്ടൻ മകളെ കണ്ടോ ?
ഇതൊന്നും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല.
അന്നൊക്കെ ചിന്തകള്‍ കുറവാണല്ലോ,സ്നേഹം മാത്രം എപ്പോഴും.
കഥപോലെ ചിലരുടെ ജീവിതം - മുമ്പ് ശ്രദ്ധിക്കാതെപോയ ഒരു പോസ്റ്റ്......
മാഷിന്റെ പല കഥകളും വായിക്കാതെ പോയത് നഷ്ടമായി തോന്നുന്നു. കഥയല്ല നടന്ന സംഭവങ്ങളാണ് അല്ലെ? ആരതിയുടെ കഥ വിഷമമായി. ബാക്കി ഭാഗം എവിടെയെന്ന് ആദ്യം പിടികിട്ടിയില്ല. വായിച്ചു കഴിഞ്ഞപ്പോൾ ഒത്തിരി വിഷമം ആയി.
ഓരോ പ്രവാസികളുടെയും ജീവിതം..... "ചൂടിലും, തണുപ്പിലും ഒരു ദിവസംപോലും ലീവെടുക്കാതെ രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ജോലി ചെയ്തു കിട്ടുന്നതത്രയും നാട്ടിലേക്കയച്ച് അവിടെയെല്ലാം ഭംഗിയായി നടക്കുന്നുവെന്ന മനസ്സമാധാനത്തിൽ കഴിയുന്നു". ഇതിനിടയിൽ കയറി വരുന്ന ചതികൾ അവരറിയാതെ പോകുന്നു. ഇതുപോലെയുള്ള അറിവുകൾ വായനക്കാർക്കായി പങ്കുവക്കുന്നതിനു ഞാനും നന്ദി അറിയിക്കുന്നു.
മാഷിന്റെ എഴുത്തിന് ആശംസകൾ.
Life and story
Randum onnu thanne
Rajettanmaar kure undu ividokke - good
Post a Comment