Wednesday, 1 April 2015

നോവൽ.മരുഭൂമി.(37)



കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു. പുതിയ ജോലിയിലെ കഷ്ടതയും ശമ്പളമില്ലായ്മയും മനസ്സിലാക്കി അവിടന്ന് രക്ഷപ്പെടാനുള്ള വഴിയിൽ. അവിടന്ന് രക്ഷപ്പെട്ട് ഒരു കണക്കിനു കൂയ്യുകാരൻ ‘സച്ചി’യുടെ മുറിയിൽ എത്തി. ഇവിടേയും ഭക്ഷണക്കാര്യത്തിനായി കൂട്ടുകാരൻ ജൂബിയുടെ സവാളക്കടയിൽ സഹായികളായി കൂടി....


തുടർന്നു വായിക്കുക...



കടുവയെ പിടിച്ച കിടുവ...


“ഹേയ്.. അങ്ങനെയൊന്നും ഉണ്ടാവുകയില്ല. സദ്ദാമിന് ഇൻഡ്യക്കാരോട് വിരോധമൊന്നുമില്ല. അതുകൊണ്ടവൻ നമ്മളെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...!”
“അതുശരിയാ... പക്ഷേ, സദ്ദാമിന്റെ  രാസായുധത്തിന് ഇൻഡ്യക്കാരേയും സൌദികളേയും തിരിച്ചറിയാൻ കഴിയില്ലല്ലൊ..!”
ഒരു നിമിഷം ഞങ്ങൾ നിശ്ശബ്ദരായി...!!?

ഓരോ ദിവസവും വരുന്ന വാർത്തകൾ ഞങ്ങളുടെ ഭീതി കൂട്ടിക്കൊണ്ടിരുന്നു.
ചില ദിവസങ്ങളിൽ ചൂടു കൂടുതലായിരിക്കും. എന്നാലും ഏസി ഓണാക്കാൻ കഴിയുമായിരുന്നില്ല. അതെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു നുള്ളു കാറ്റു പോലും അകത്തു കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇറാൻ ഇറാക്ക് യുദ്ധകാലത്ത് ഇറാനികളെ തുടച്ചു നീക്കാൻ കൊടുത്ത രാസവിഷത്തിന്റെ ബാക്കി ഇനിയും ടൺ കണക്കിന് സദ്ദാമിന്റെ കൈവശമുണ്ടെന്ന് അമേരിക്ക തന്ന  തിരിച്ചറിവാണ്. അതിൽ നിന്ന് രക്ഷ നേടാനുള്ള വഴികളും പറഞ്ഞു പരത്തിയിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ പുരോഗമിക്കുകയും ചെയ്തിരുന്നു.
സാഹചര്യം മുതലാ‍ക്കി വില കയറ്റാൻ ചിലരെങ്കിലും ശ്രമിച്ചിരുന്നു.
പക്ഷെ നല്ലവനായ ജൂബിയുടെ കഫീലിന്റെ നിർദ്ദേശപ്രകാരം വില കൂട്ടാതെ പിടിച്ചു നിറുത്താൻ ജൂബിക്കു കഴിഞ്ഞിരുന്നു.

ജൂബിയുടെ ബിസിനസ്സ് നല്ല രീതിയിൽ നടന്നു വരുന്നത് കാരണം ഞങ്ങളുടെ കഞ്ഞികുടിയും സുഭിക്ഷമായിത്തന്നെ നടന്നുവന്നു. പക്ഷെ, ദൈവം തമ്പുരാന് അതത്ര സുഖിച്ചില്ലെന്നു വേണം കരുതാൻ. എവിടേയും ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുക, ശമ്പളം തരാതെ ബുദ്ധിമുട്ടിക്കുക ഒക്കെ അദ്ദേഹത്തിന് ഒരു ഹോബിയാണല്ലൊ...!

ഈ യുദ്ധഭീതി നിലനിൽക്കുന്ന സമയത്ത്, വിലകൂട്ടി നാലു കാശുണ്ടാക്കേണ്ട നേരത്ത് അതിനു സമ്മതിക്കാത്തവനെ നിലക്കു നിറുത്താൻ തന്നെ ചിലരൊക്കെ തീരുമാനമെടുത്തു. അതും ഒരു അപ്പീലിനു പോലും സാദ്ധ്യമാകാത്തവിധം.

ഒരു ദിവസം കട തുറക്കാൻ ചെന്ന ജൂബിയുടെ കയ്യിൽ ‘മുത്തവ പോലീസി’ന്റെ പിടി വീണു.
“നീയിനിയിവിടെ കച്ചോടം ചെയ്യാൻ പാടില്ല...!!?”
ഉത്തരവ് കല്ലേൽ പിളർക്കുന്നത്...!
മുത്തവ പറഞ്ഞാൽ പിന്നെ അപ്പീലില്ല...!!
ജൂബിയുടെ കഫീലും വിവരമറിഞ്ഞു. അദ്ദേഹത്തിനും ആ ഉത്തരവ് മറികടക്കാനാവില്ല.

ഞങ്ങളും അന്ന് കടയിൽ കയറാനാകാതെ തിരിച്ചു പോന്നു.
ബാക്കിയുള്ളത് അനത്തിക്കുടിച്ച്  നാളേയുടെ ചിന്തയിൽ എങ്ങും പോകാനില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കളഞ്ഞു.
സദ്ദാം ഇരച്ചു കയറി വന്ന് ഇവിടെയെല്ലാം ഇടിച്ചു നിരത്തിയെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ച നിമിഷങ്ങൾ...!

“നീയിനി അവിടെ പോയിരിക്കണ്ട. നമ്മുടെ ട്രൈലറിന്റ് അടുത്ത് വന്നിരുന്നാൽ മതി. കച്ചോടക്കാർ നിന്റടുത്തു നിന്നും വാങ്ങിക്കൊണ്ടുപോയി വിറ്റുകൊള്ളും...!”
കഫീലിന്റെ ആ വാക്കുകളൊന്നും പോരായിരുന്നു ജൂബിക്ക്.
ഇതിനെങ്ങനെ മറികടക്കാമെന്ന് ചിന്തിച്ചു.
അവിടെത്തന്നെ ഇരുന്ന് തനിക്ക് കച്ചോടം ചെയ്യണം.
അതിനെന്താണൊരു വഴി...?

ഇൻഡ്യൻ ഉള്ളിയുടെ വിൽ‌പ്പന തൽക്കാലം നിറുത്തി.
ജൂബി ട്രൈലറിലും ഉള്ളി ആർക്കും കൊടുത്തില്ല.
മറ്റുള്ള രാജ്യങ്ങളുടെ ഉള്ളിക്ക് വിലയേറി.
അതും കിട്ടാനില്ലാതെയായിത്തുടങ്ങി.
മൂന്നാലു ദിവസം ഞങ്ങളും പുറത്തിറങ്ങിയില്ല.

ഒരു ദിവസം ഉച്ചക്ക്  കുറച്ച് അരിയും രണ്ടു കോഴിയുമായി ജൂബി കയറിവന്നു.
ഞങ്ങൾ വാസ്തവത്തിൽ ഒന്നും വച്ചിട്ടുണ്ടായിരുന്നില്ല.
ജൂബി ചിരിച്ചുകൊണ്ടാണ് കയറി വന്നതെങ്കിലും, ഞങ്ങൾ ശരിക്കും കരഞ്ഞുപോയി...!
ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയുള്ള ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഞങ്ങൾ എത്ര ഒളിച്ചുവച്ചാലും വായിച്ചെടുക്കാൻ ജൂബിക്ക് കഴിയുമായിരുന്നു.
ഞങ്ങൾ സ്വന്തം ഗതികേടിൽ മനം നൊന്ത് കിടന്നതേയുള്ളു. ഒന്നിനും ഒരുത്സാഹവും കാണിച്ചില്ല.

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ജൂബി അടുക്കളയിൽ കയറി അരി അടുപ്പത്തിടാനും കോഴി വെള്ളത്തിലിടാനും തുടങ്ങിയതോടെ ഞങ്ങളെല്ലാം ചാടിയെഴുന്നേറ്റു.
“ഹേയ് ഇതെല്ലാം കുറച്ചു ദിവസങ്ങൾക്കകം തീരും. രണ്ടു മൂന്നു ദിവസം ഞാനും ഒരു മൂടോഫിലായിപ്പോയി. അതാ വരാതിരുന്നത്. ഇന്നാണ് നിങ്ങളെക്കുറിച്ച് ഓർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളെ മറന്നുപോയതിന് ഞാൻ മാപ്പു ചോദിക്കുന്നു, എല്ലാവരോടും...!!”
“ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങളുടെ ഗതികേടോർത്ത് സങ്കടപ്പെട്ടതാ.. ജൂബി അതിൽ  തെറ്റുകാരനല്ല...”
“എന്നാലും നിങ്ങളുടെ അവസ്ഥ അറിയാമായിരുന്നിട്ടും... ഞാനത് ശ്രദ്ധിച്ചില്ലല്ലോ എന്നോർത്താണെന്റെ സങ്കടം...!”
“അതൊക്കെപോട്ടെ.. ആദ്യം ഈ ചായ കുടിക്ക്... എന്നിട്ടാവാം ബാക്കി..”

അതിനിടയിൽ എല്ലാവരും കർമ്മ നിരതരായിക്കഴിഞ്ഞിരുന്നു.
ജൂബിയെ പിടിച്ച് കട്ടിലിലിരുത്തി കുശലപ്രശ്നങ്ങളിലേക്ക് കടന്നു.
ബുറൈദയിൽ സദ്ദാമിന്റെ രാസായുധത്തിൽ നിന്നും രക്ഷപ്പെടാൻ ‘ഫേസ്മാസ്ക്ക്’ കൊടുത്തതും അറബികൾ അതെല്ലാം കൂട്ടത്തോടെ വാങ്ങിക്കൊണ്ടു പോയതും മറ്റും നെഞ്ചിടിപ്പോടെ മാത്രമേ കേട്ടിരിക്കാനായുള്ളു. അറബികൾക്കു മാത്രമേ അതെല്ലാം കിട്ടിയുള്ളു. മറ്റാർക്കും ആദ്യത്തെ വരവിൽ കിട്ടിയില്ല. ഒരു അറബി അവന്റെ വീട്ടിലെ എല്ലാവർക്കുമുള്ളത് വാങ്ങിക്കൊണ്ടു പോയി. പക്ഷേ, അവന്റെ വേലക്കാരൻ മലയാളിക്ക് മാത്രം വാങ്ങിയില്ല. ആ സങ്കടത്തിന്  മലയാളിപ്പയ്യൻ അവിടന്ന് ചാടി. എന്തായാലും യുദ്ധം വരുമെന്നുള്ളത് ഉറപ്പായിയെന്ന് ഞങ്ങൾക്കും ബോദ്ധ്യപ്പെട്ടു.

ഞങ്ങളും ജൂബിയെ നിർബ്ബന്ധിച്ചു, കഫീൽ പറഞ്ഞതുപോലെ ട്രൈലറിന്റെ അടുത്ത് ഹോൾസെയിൽ കച്ചവടം മാത്രം ചെയ്യാൻ. അങ്ങനെയൊക്കെ ചെയ്യാമെന്നേറ്റാണ് അന്ന് പോയത്. പിന്നെ കുറച്ചു ദിവസത്തേക്ക് കണ്ടില്ല.

ഒരു ദിവസം ഞങ്ങളോടു പറഞ്ഞതനുസരിച്ച് ചെല്ലുമ്പോൾ പഴയ കടയിൽ ജൂബിയുണ്ടായിരുന്നു. കുളിച്ച് കുട്ടപ്പനായി, ഒരു അറബി തോപ്പുമണിഞ്ഞ്, ഒരു വെള്ളത്തൊപ്പിയുമായി...!!?
ഇതെന്തു മറിമായം...?
ഞങ്ങളെല്ലാം വായ് പൊളിച്ചു.
“ഇനി ഒരാളും എന്നെ ഇവിടന്ന് ഇറക്കിവിടില്ല. എന്റെ കഫീൽ ഇതുവരെ ഈ തീരുമാനത്തിന് സമ്മതിച്ചിട്ടില്ല. അവസാനം ഞാൻ മുത്തവയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം പറഞ്ഞ വഴിയായിത്. അങ്ങനെ ഞാൻ കബീറായി...!!!”
“അങ്ങനെ നിങ്ങളെന്നെ കബീറാക്കി അല്ലേ..!!”
സച്ചിയുടെ ഇടുത്തപടിയുള്ള കമന്റ് കേട്ട് ഞങ്ങളൊക്കെ പൊട്ടിച്ചിരിച്ചുപോയി.
അതോടെ ഞങ്ങളുടെ അമ്പരപ്പിന് ശമനം വന്നു.

ജൂബി കബീറായി വന്നതോടെ ഉള്ളിയുടെ വില പകുതിയിലധികം കുറഞ്ഞു.
പിന്നേയും രണ്ടുമൂന്നു ലോഡും കൂടി കഫീൽ ഇറക്കിക്കൊടുത്തു.
ഇനിയും ഒരു തിരിച്ചു വരവിന് സാദ്ധ്യമാവാത്തവണ്ണം ജൂബിക്കിട്ട് പാര പണിഞ്ഞവർ, വിലകൂടിയ ഉള്ളിയെടുത്ത് സ്റ്റോക്ക് ചെയ്തിരുന്നവർ വിലകുറച്ചു വിൽക്കാൻ കഴിയാതെ നെട്ടോട്ടമായി. ദിവസങ്ങൾ കഴിയവേ കെട്ടിക്കിടന്ന ഉള്ളി ചീയാൻ തുടങ്ങി. നഷ്ടത്തിനു വിറ്റാലും വാങ്ങാൻ ആളില്ലാതായി. ഇൻഡ്യൻ ഉള്ളിയുടെ നാലയലത്തു വരികയില്ല മറ്റുള്ള രാജ്യങ്ങളുടെ ഉള്ളികൾ.  കിട്ടിയ അവസരം പാഴാക്കാതെ നല്ല ലാഭത്തിനു വിൽക്കാൻ കാത്തിരുന്നവർ കുത്തുപാളയെടുത്ത് സ്ഥലം കാലിയാക്കി. പലരും ഒളിച്ചോടി. ഇനിയൊരിക്കലും ബുറൈദയിലേക്ക് തിരിച്ചു വരാൻ കഴിയാത്തവണ്ണം ഒഴിഞ്ഞുപോയവരിൽ അധികവും മലയാളികളായിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും യുദ്ധഭീതി മാത്രമേ ഉണ്ടായുള്ളു.
യുദ്ധം തുടങ്ങിയില്ല.
ഞങ്ങളുടെ ശമ്പളവും വന്നില്ല.
നാട്ടിൽ നിന്നൊരു കത്തും വന്നില്ല.
എല്ലാം എവിടെയൊക്കെയോ കുടുങ്ങിക്കിടന്നു.
ഇനിയിങ്ങനെ ജീവിക്കുന്നതെന്തിനെന്ന് ചിന്തിക്കാൻ ഞങ്ങൾ പഠിച്ചു തുടങ്ങി.
എങ്ങനേയും നാട്ടിലെത്താൻ എന്താണൊരു വഴിയെന്നായി ചിന്ത.
നാട്ടിലെത്തിയാൽ എങ്ങനേയും ജീവിക്കാൻ കഴിയുമെന്ന ചിന്ത കലശലായി.
ഒന്നുമില്ലെങ്കിലും ഭയമില്ലാതെയെങ്കിലും ജീവിക്കാമല്ലൊ.

ഫ്ലൈറ്റുകളൊന്നും നേരെചൊവ്വെ പോകുന്നുണ്ടായിരുന്നില്ല.
പോകുന്നവയിൽ നല്ല വില കൊടുത്താലും ടിക്കറ്റുകൾ കിട്ടുന്നില്ലെന്ന തിരിച്ചറിവ്, ഇവിടെത്തന്നെ അടിഞ്ഞു തീരാനായിരിക്കും വിധിയെന്ന് സ്വയം സമാധാനിച്ചു....
എന്തായാലും മാനേജർ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ജോലി മതിയാക്കി പോകാനായി എഴുതിക്കൊടുത്തു...
മാനേജർ ചിരിച്ചുകൊണ്ട് അതുവാങ്ങി മടക്കി പോക്കറ്റിലിട്ടു....



ബാക്കി ഏപ്രിൽ 15-ന്......

25 comments:

വിനുവേട്ടന്‍ said...

അങ്ങനെ ജൂബി എല്ലാവരെയും ഒരു പാഠം പഠിപ്പിച്ചു... അല്ല പിന്നെ... മലയാളിയോടാ കളി... അങ്ങനെ തന്നെ വേണം... മിടുക്കന്‍...

പക്ഷേ, യുദ്ധം വരാനിരിക്കുന്നതല്ലേയുള്ളൂ അശോകന്‍ മാഷേ... ആ വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു...

വിനുവേട്ടന്‍ said...

പക്ഷെ, ദൈവം തമ്പുരാന് അതത്ര സുഖിച്ചില്ലെന്നു വേണം കരുതാന്‍. എവിടേയും ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുക, ശമ്പളം തരാതെ ബുദ്ധിമുട്ടിക്കുക ഒക്കെ അദ്ദേഹത്തിന് ഒരു ഹോബിയാണല്ലൊ...!

തികച്ചും ന്യായമായ നിരീക്ഷണം... എനിക്കതങ്ങിഷ്ടപ്പെട്ടു അശോകന്‍ മാഷേ...

സുധി അറയ്ക്കൽ said...

വീകേജീ,
വായിച്ചു.
ഇനി യുദ്ധമാണോ വരാൻ പോകുന്നത്‌??
യുദ്ധമായത്‌ കൊണ്ടാണോ ഇനി ഒരു മാസം കാത്തിരിക്കേണ്ടത്‌??
ഇനി ഏപ്രിൽ 1 നു എന്നത്‌ അബദ്ധം പറ്റിയതാണോ???

© Mubi said...

ഇമ്മിഗ്രേഷന്‍ കൌണ്ടറിലെ ഒരു സംഭവം ഓര്‍മ്മ വന്നു ജൂബിയുടെ കാര്യം വായിച്ചപ്പോള്‍. Exit Re-entry അടിച്ച് കഫീലിന്റെ അടുത്ത് നിന്ന് പാസ്സ്പോര്‍ട്ടും ടിക്കെറ്റും വാങ്ങി ഒരു സ്ത്രീ അപ്പുറം കടന്നപ്പോള്‍ തലയിലും മുഖത്തും മൂടിയ തുണി വലിച്ചു പറിച്ചു കഫീലിന്‍റെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞ്, ജീവിക്കാന്‍ വേണ്ടി കെട്ടിയ വേഷമാണ് ഇനിയിങ്ങോട്ടില്ല എന്നും പറഞ്ഞു വിമാനം കയറിയ രംഗം....

സുധി അറയ്ക്കൽ said...

വീകേജീ,
കഴിഞ്ഞ രണ്ട്‌ പോസ്റ്റുകളായി കഥയുടെ നീളം വല്ലാതെ കുറച്ച്‌ കളയുന്നു..വായിക്കാൻ തുടങ്ങി വരുമ്പോൾ തീർന്നു പോകുന്നു..
അത്‌ പറ്റിയേലാ.ഞാൻ അലമ്പുണ്ടാക്കും.ഇപ്പോൾ കുറച്ചതും കൂടെ ചേർത്ത്‌ അടുത്ത പോസ്റ്റ്‌ നല്ല നീളത്തിലും കട്ടിയിലും പോന്നോട്ടെ.

പട്ടേപ്പാടം റാംജി said...

യുദ്ധഭീതി നിലനിര്‍ത്തി തന്നെയാണല്ലോ ഓരോ അദ്ധ്യായവും മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെ സുധി പറഞ്ഞത് പോലെ എഴുത്തില്‍ അല്പം ഉഴപ്പലും കടന്നുകൂടിയോ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല കേട്ടോ.

ajith said...

ജൂബിയെപ്പോലുള്ളവരും ഉണ്ടല്ലോ എന്നതാണ് സന്തോഷം

Cv Thankappan said...

മണലാരണ്യത്തിലും ചില നീരുറവകള്‍ കാണുമ്പോഴുണ്ടാകുന്ന സന്തോഷം!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

യുദ്ധം തുടങ്ങുന്നതിന് മുമ്പേ
രാസായുധവിഷത്തെ പേടിച്ച് എ.സി
പോലുമുപയോഗിക്കാതെ ചുട്ടുപൊള്ളുന്ന ഭീകരാവസ്ഥ

അപ്പോൾ ഇനി യുദ്ധം തുടങ്ങിയാലോ...

വറ ചട്ടിയിൽ നിന്നും എരി തീയ്യിലേക്ക്..!


പിന്നെ
ജൂബിയാണ് ഈ ലക്കത്തിലെ സുലാൻ...

ജിമ്മി ജോൺ said...

‘നിങ്ങളെന്നെ കബീർ ആക്കി’ എന്ന് ജൂബി മനസ്സിൽ പറഞ്ഞുകാണും.. ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങളാണ് കെട്ടിയാടേണ്ടി വരുന്നത്!

@മുബി : എമിഗ്രേഷൻ കടമ്പ കടന്നപ്പോൾ ധരിച്ചിരിക്കുന്ന അബായ ഊരി വലിച്ചെറിഞ്ഞ് ‘സ്വാതന്ത്ര്യം’ ആഘോഷിച്ച ഒരു സൌദിപ്പെൺകൊടിയെയും ദുബായ്-ജിദ്ദ വിമാനത്തിന്റെ യാത്രയിലുടനീളം നല്ല ഉഗ്രൻ ‘ഫാഷൻ പരേഡ്’ നടത്തി, വിമാനം നിലംതൊട്ടതോടെ ‘കറുപ്പി’നുള്ളിലെ കുഞ്ഞാടുകളായ സൌദി നാരീമണികളെയും ഈയുള്ളവൻ വെറുതെ അനുസ്മരിക്കുന്നു.. ;)

വീകെ said...

വിനുവേട്ടൻ: ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ...!?
ദൈവം തമ്പുരാന്റെ ഹോബിയിൽ‌പ്പെട്ടതാണ് ഇതൊക്കെ. അല്ലാതെ സമ്പത്തുള്ളവനെ തൊടുന്നുണ്ടോ മൂപ്പിലാൻ. എന്തു പോക്രിത്തരം ചെയ്താലും- ഓനെത്തന്നെ അടിച്ചു മാറ്റിയാലും കണ്ണടച്ചു കളയും.
ഇതൊക്കെ നമ്മളെത്ര കാ‍ണുന്നതാ..! വാ‍യനക്ക് നന്ദി മഷേ.

സുധി അറയ്ക്കൽ: പറ്റിയ അബദ്ധം ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട് കെട്ടോ.

പൊതുവേ വായനക്ക് അധികം സമയം എടുക്കാത്തവരാണ് ബൂലോകർ. പെട്ടെന്ന് തീരണം എന്നാഗ്രഹിക്കുന്നവർ. അതിനിടക്ക് സുധിയെങ്ങനെ മാറിച്ചിന്തിച്ചുവോ ആവോ.. എങ്കിലും സന്തോഷമുണ്ട്. അതിലേറെ കഥയിലുള്ള ആകാംക്ഷക്ക്.
വായനക്ക് നന്ദി.

മൂബി:എന്തൊക്കെ പറഞ്ഞാലും ശരി, സൌദി സ്ത്രീകൾ ആ രാജ്യം വിട്ടാൽ ആ കറുത്ത വസ്ത്രം വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്. ഡ്രൈവു ചെയ്യാനും സ്വതന്ത്രമായും ഒറ്റയ്ക്കും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അവരും എന്ന് ബഹ്‌റീനിലെ ജീവിതത്തിൽ ഞാൻ പല തവണ കണ്ടിട്ടുണ്ട്. അവരുടെ ഭർത്താക്കന്മാർ തന്നെയാണ് കൂട്ടിക്കൊണ്ടു വരുന്നതും. പിന്നെയാണോ വിദേശ വനിതകൾ...! വായനക്ക് വളരെ നന്ദി.

പട്ടേപ്പാടം റാംജി: അങ്ങനെയൊന്നും ഇല്ല റാംജി മാഷേ. വായനക്ക് നന്ദി.

അജിത്: അതേ. നന്മ നിറഞ്ഞവർ എവിടേയും കാണും. പക്ഷേ, അവരെ തിരിച്ചറിയുക വളരെ പ്രയാസകരം തന്നെ. വായനക്ക് നന്ദി മാഷേ.

സിവി തങ്കപ്പൻ: മണലാരണ്യത്തിലും ചില നീരുറവകൾ കാണാം. എന്തൊരു സന്തോഷമാണെന്നോ അപ്പോൾ...! വായനക്ക് നന്ദി മാഷേ.

ബിലാത്തിച്ചേട്ടൻ: ഒരു യുദ്ധമുഖത്ത് ഞങ്ങൾ ആദ്യമാണ്. ഇൻഡ്യ-പാക്കിസ്ഥാൻ യുദ്ധസമയത്തൊക്കെ ജീവിച്ചിരുന്നെങ്കിലും നേരിട്ടനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല. വളർന്നതിനുശേഷം രാജഭരണത്തിലും, ശരിയത്ത് നിയമത്തിൻ‌കീഴിലും, ജനാധിപത്യത്തിലുമൊക്കെ ജീവിതം അനുഭവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്. അതിലൊന്നാണ് ഈ യുദ്ധവും.
വായനക്ക് നന്ദി മാഷേ.

ജിമ്മി ജോൺ: അതെ. ‘നിങ്ങളെന്ന കബീറാക്കി’. കഥ എഴുതുമ്പോൾ ഇങ്ങനെയൊന്ന് എന്റെ മനസ്സിൽ വന്നില്ല. അതിനു പകരം ആ ഡയലോഗ് ഇപ്പോൾ സച്ചിയെക്കൊണ്ടു പറയിപ്പിച്ചിട്ടുണ്ട്. കാരണം ആ ഡയലോഗ് എനിക്കത്രക്ക് ഇഷ്ടപ്പെട്ടു. വായനക്ക് നന്ദി.

സുധി അറയ്ക്കൽ said...

വീകേ...നോവൽ വായിക്കാൻ വരുന്നവർ അൽപസമയം ചെലവഴിക്കാൻ വരുന്നവർ ആവാനാണു സാധ്യത.ചുട്ടുപൊള്ളിക്കുന്ന ജീവിതാനുഭവം തുടരൻ ആയിട്ട്‌ വരുമ്പോൾ കുറച്ച്‌ നീളം വേണം.പോസ്റ്റ്‌ ചെറുതാക്കിക്കോളൂ..അങ്ങനെയെങ്കിൽ ഓരോ ആഴ്ചയിലും പോസ്റ്റ്‌ ചെയ്യണം.അല്ലെങ്കിൽ കുറച്ചൂടെ ചേർത്തെഴുതണം.

Pradeep Kumar said...

സുധി അറക്കൽ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. മറ്റ് ലക്കങ്ങലിൽനിന്ന് വിഭിന്നമായ ഒരപൂർണത ഈ ലക്കത്തിൽ ഉണ്ടെന്ന് തോന്നുന്നു.....

വീകെ said...

സുധി അറയ്ക്കൽ: പ്രിയപ്പെട്ട വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കണോ സുധീ...

പ്രദീപ്കുമാർ:അങ്ങനെയൊന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കാം. വായനക്കും ഈ പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അവസരം പാഴാക്കാതെ നല്ല ലാഭത്തിനു വിൽക്കാൻ കാത്തിരുന്നവർ കുത്തുപാളയെടുത്ത് സ്ഥലം കാലിയാക്കി. പലരും ഒളിച്ചോടി. ഇനിയൊരിക്കലും ബുറൈദയിലേക്ക് തിരിച്ചു വരാൻ കഴിയാത്തവണ്ണം ഒഴിഞ്ഞുപോയവരിൽ അധികവും മലയാളികളായിരുന്നു.... ഇത്തരം സ്വഭാവമില്ലാത്തവരാണെങ്കില്‍ പിന്നെന്തു മലയാളി?

വീകെ said...

മോഹൻ പുത്തൻച്ചിറ: വളരെ കാലമെത്തിയുള്ള മോഹനേട്ടന്റെ വരവ് സന്തോഷമുണ്ടാക്കുന്നു. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

സുധി അറയ്ക്കൽ said...

വീകേജി,
ആഴ്ചയിൽ ഒരു അധ്യായം വീതം ചെയ്യാമോ??
അതാകുമ്പോൾ വായനക്കാരായ ഞങ്ങൾക്ക്‌ കുറച്ചൂടെ വായനയിലേക്ക്‌ മുഴുകാൻ പറ്റും.

സുധി അറയ്ക്കൽ said...

വീകേജി,
ഇത്തവണ വിഷു ആണെന്ന കാരണത്താൽ കുഞ്ഞ്‌ പോസ്റ്റുമായി വന്നാൽ ഇവിടെ രക്തം ഒഴുകും.പറഞ്ഞില്ലെന്ന് വേണ്ടാ.!!!!

jyo.mds said...

എന്തെല്ലാം പരീക്ഷണങ്ങൾ.ജീവിക്കാനായി ഏതെല്ലാം വേഷം കെട്ടണം.
തുടരെട്ടെ.

വീകെ said...

സുധി അറയ്ക്കൽ:
ഒരാഴ്ചകൊണ്ട് എന്റെ വായനക്കാരെല്ലാം വായിക്കാനെത്തില്ല. പിന്നെ, ഓരോ ആഴ്ചയിലും ആവശ്യമുള്ളത് എഴുതുകയാണ് പതിവ്. നേരത്തെ മുഴുവൻ എഴുതി വച്ച് കുറേശ്ശെ കുറേശ്ശെ പബ്ലീഷ് ചെയ്യുന്ന രീതിയല്ല എന്റേത്. അതുകൊണ്ടുതന്നെ ആലോചിക്കാനും എഴുതാനും തെറ്റു തിരുത്താനും അതിന്റേതായ സമയം വേണം. അതാണീ രണ്ടാഴ്ച. ഇതിൽ നിന്നും വരുമാനമൊന്നും നമ്മൾക്ക് കിട്ടില്ലല്ലൊ. അപ്പോൾ വരുമാനത്തിന് മറ്റെന്തെങ്കിലും ചെയ്യാനുള്ള സമയം കണ്ടെത്തുകയും വേണം. വളരെ നന്ദി സുധീ.

ജ്യോച്ചേച്ചി:
ജീവിക്കാനായി എന്തും ചെയ്തു പോകും. കുടുംബസ്നേഹമാണതിന് നമ്മെ പ്രേരിപ്പിക്കുന്നത്. അതിന് ഓരോരുത്തർക്കും ഓരോ ചിന്തകളും കാണും. എന്റെ ശരി മറ്റുള്ളവർക്ക് ശരിയാകണമെന്നില്ല. ഞാൻ ചെയ്യുന്നത് പൊതുജനദ്രോഹമാണെന്ന് എനിക്ക് തോന്നണമെന്നില്ല. തൽക്കാലം കിട്ടിയ അവസരം മുതലെടുക്കുക.
വായനക്ക് നന്ദി.

സുധി അറയ്ക്കൽ said...

അശോകേട്ടനെ ഞാൻ അൽപം പ്രകോപിപ്പിച്ചെന്ന് തോന്നുന്നല്ലോ.!!!

Unknown said...


വായിക്കുന്നുണ്ട്..
ആശംസകൾ സാർ..

വീകെ said...

സുധി അറയ്ക്കൽ: ഹേയ് ഒരിക്കലുമില്ല സുധി. താങ്കൾ പറഞ്ഞതുപോലെ എഴുതാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നു ഞാൻ. വീണ്ടും വന്നതിനു നന്ദി .

ഗിരീഷ് കെ സുബ്രഹ്മണ്യൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഫൈസല്‍ ബാബു said...

സദ്ദാം ഇരച്ചു കയറി വന്ന് ഇവിടെയെല്ലാം ഇടിച്ചു നിരത്തിയെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ച നിമിഷങ്ങൾ...!

മരിച്ചു പോയെങ്കില്‍ എന്ന് നാം ചിന്തിച്ചു പോവും ചില അവസരങ്ങളില്‍ ,, ജൂബിയെ പോലെ ഒരാള്‍ എല്ലാ നാട്ടിലും കാണും .സത്യം

keraladasanunni said...

തിരിച്ചു പോരാനുള്ള തയ്യാറെടുപ്പായി അല്ലേ.