കാലത്തെ പ്രാധമിക ജോലികൾ കഴിഞ്ഞു യോഗ ചെയ്യാന്‍ തുടങ്ങുന്ന നേരത്താണു, അടുത്ത ഫ്ലാറ്റിലെ എന്റെ സുഹൃത്ത് ഫൈസല്‍ കടന്നു വന്നത്.
“എന്തടൊ..കാലത്തെ പതിവില്ലാതെ” ഞാന്‍ ചോദിച്ചു.
മുഖവുരയില്ലാതെ ഫൈസല്‍ പറഞ്ഞു.
“ചേട്ടാ, എനിക്കൊരു സാധനം കടം തരാമൊ...?
ഞാൻ ചോദിച്ചു
“ എന്തു സാധനം? താന്‍ ചോദിക്കാതെ തന്നെ എടുക്കുന്നതാണല്ലൊ. ഇന്നെന്താ ഒരു പ്രത്യേകത.”
“ഇത് അതുപോലെയല്ല. എനിക്കു ചേട്ടന്റെ ഷേവര്‍ ഒരെണ്ണം തരുമൊ?”
ജാള്യതയോടെയുള്ള ആ പറച്ചിൽ കേട്ട് എനിക്ക് ചിരിയാണു വന്നത്.
ഞാന്‍ പറഞ്ഞു.
“അതിനെന്താ ആ ഫ്രിട്ജിന്റെ മുകളില്‍ ഒരു പാക്കെറ്റില് കാണും. ഒരെണ്ണം എടുത്തോ.”
ഫൈസൽ ഒരെണ്ണമടുത്ത് തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു.
“താന്‍ എത്ര തവണ ഉപയോഗിക്കും ഒരെണ്ണം ?”
“ഞാന്‍ നാലു പ്രാവശ്യം, ചിലപ്പോള്‍ അഞ്ച്. പക്ഷെ അപ്പൊഴേക്കും കിറു കിറു ന്നു ഒച്ച വരും”.
“എങ്കില്‍ ഇന്നു മുതല്‍ ഒരു സൂത്രം ഞാന്‍ പറഞ്ഞു തരാം. അതു ചെയ്താല്‍ നാലു തവണയ്ക്കു പകരം നാല്പതു തവണ ഉപയൊഗിക്കാം.എന്താ.!!!?
ഫൈസലിന്റെ കണ്ണു തള്ളി.
“നാല്‍പ്പതു തവണയൊ ?ചുമ്മാ പുളുവടിക്കാതണ്ണ. ”
“ഇതു തമാശയല്ല. ഞാൻ ഒന്നരാടം ദിവസങ്ങളിൽ ഷേവു ചെയ്യുന്നതാ.. ഒരെണ്ണം ഞാൻ രണ്ടു മാസമെങ്കിലും ഉപയോഗിക്കാറുണ്ട്...!! ചിലത് അതിൽ കൂടുതലും. നാല്പതു കിട്ടിയില്ലെങ്കിലും ഇരുപതായാലും ലാഭമല്ലെ....?ഒന്നു പരീക്ഷിച്ചു നോക്ക്...”
“ആട്ടെ ആ സൂത്രം കേള്‍ക്കട്ടെ ” ആകാക്ഷ മുറ്റിയ മുഖത്തോടെ ഫൈസല്‍ പറഞ്ഞു.
ഞാനാ സൂത്രം പറഞ്ഞു കൊടുത്തു.
“ഒന്നുമില്ലടൊ. ചുമ്മ ‘ഫ്രിഡ്ജി’നകത്ത് വച്ചാല്‍ മതി....!!”
“അത്രേ ഉള്ളു ?” ഫൈസല്‍.
“ഇന്നിതു കൊണ്ടോയി ഷേവ് ചെയ്യ്.... അതിനു ശേഷം നന്നായി കഴുകി ഫ്രിഡ് ജിനകത്തു എവിടെങ്കിലും സൂക്ഷിച്ചു വക്കുക. അത്ര തന്നെ. ഫ്രീസറിനകത്തു വയ്ക്കണ്ടാട്ടൊ.” ഞാന്‍ പറഞ്ഞു നിറുത്തി.
“ഓക്കെ. ഞാന്‍ പരീക്ഷിച്ചു നോക്കീട്ടു വിവരം പറയാം.” ഫൈസല്‍ അതുമായി പുറത്തേക്കു കടന്നു.
“മറക്കാതെ വിവരം പറയണെ... പിന്നേയ്.. ഏതെങ്കിലും കാരണവശാൽ തുരുമ്പു പിടിച്ചാൽ പിന്നെ ഉപയോഗിക്കണ്ടാട്ടൊ....” ഞാന്‍ വിളിച്ചു പറഞ്ഞിട്ട് യോഗയിലേക്കു തിരിഞ്ഞു.

17 comments:
വീകെ ഭായി
ഇതൊരു നല്ല സൂത്രപ്പണിയാണല്ലൊ, ഒന്നു പരീക്ഷിക്കുക തന്നെ, കാരണം രണ്ടു ദിവസത്തേക്കു മാത്രമെ എനിക്ക് ഒരു സാധാരണ ഷേവര്‍ ഉപയോഗിക്കാന്‍ പറ്റു..മൂന്നാം ദിവസം അത് കിര് കിര് എന്ന ശബ്ദവും പിന്നെ ചോര പൊടിക്കുകയും ചെയ്യും.
കൂടുതല്‍ എഴുതുക, അതുപോലെ ഫോണ്ട് ഇറ്റാലിക്സില്‍ നിന്നും മാറ്റി നോര്‍മല്‍ ഫോണ്ടിലേക്കു മാറ്റിയാല്‍ നന്നായിരിക്കും
നന്ദി കുഞ്ഞേട്ടാ.എന്റെ ബ്ലോഗിനു ആദ്യമായിട്ടു കിട്ടിയ കമന്റാ.വളരെ വളരെ നന്ദി.
കൊള്ളാമല്ലോ ഐഡിയ.
ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടുതന്നെ കാര്യം.
വളരെ നന്ദി,Mr.അനൂപ് തിരുവല്ല.
ഓ... ഇങ്ങനൊരു പരിപാടി ഉണ്ടല്ലേ?
മാഷ് പറഞ്ഞതു പോലെ ഇപ്പഴാണ് ഇതു വായിയ്ക്കുന്നത് :)
സത്യം ആണോ...? ഞാന്‍ എന്റെ അനിയന് പറഞ്ഞു കൊടുത്തു.... എന്താവുമോ എന്തോ..................
സൂത്രത്തിൽ സൂത്രത്തിൽ വരുത്തി അല്ലേ...!
ഇനി ഇപ്പം ഒരു ഫ്രിഡ്ജ് വാങ്ങണം :)
ശ്രീ: ഒന്നു പരീക്ഷിച്ചു നോക്കൂ.. നന്ദി.
നിഷ:ഒരു മാസം കഴിയുമ്പോൾ അനിയൻ പറയും ഇതു വളരെ ലാഭമാണല്ലോന്ന്. നന്ദി.
ബിലാത്തിച്ചേട്ടാ: നന്ദി.
പ്രവീൺ വട്ടപ്പറമ്പത്ത്: തീർച്ചയായും ഫ്രിഡ്ജ് വേണം.അല്ലെങ്കിൽ ചെറിയൊരു ഐസ് പെട്ടി വാങ്ങിയാലും മതി. നന്ദി.
ഇത് വായിക്കുന്നത് ഇപ്പോഴാണ്.തുരുമ്പ് പിടിക്കാതിരിക്കാനാണോ ആ സൂത്രം , അതല്ല കിര് കിര് ഒച്ച വരാതിരിക്കാനോ?
ഞാന്‍ പനാസോണിക്കിന്റെ (കരന്റിനു ഉപയോഗിക്കുന്ന ) ഷേവിങ്ങ്സെറ്റാ ഉപയോഗിക്കുന്നത് അത് ഫ്രഡ്ജില്‍ വെച്ചിട്ട് വല്ല്ല്ല കാര്യവും ഉണ്ടോ ? അല്ല കരന്റ് ലാഭം എങ്ങാനും കിട്ടുമോ എന്നറിയാനാ....
ഓരോരോ സൂത്രങ്ങളേയ്... ഹിഹി
വീകെ ഭായി
എല്ലാവരേം സൂത്രപ്പണി പഠിപ്പിച്ചോ?
Sammathikkanam prabho...
വീകേജി.
ഞാൻ താങ്കളുടെ ആദ്യ പോസ്റ്റിലെത്തി.
Post a Comment