Thursday, 5 February 2009

വ്യാജ വിസ.

വെള്ളിയാഴ്ചത്തെ കാലത്തുറക്കത്തിനു ഭംഗം വരുത്തിക്കൊണ്ടുള്ള ആ മണിയടി കേട്ടപ്പോൾകുറച്ചു നീരസത്തോടെയാണ് ഫോണിനടുത്തേക്ക് നീങ്ങിയത്.

നമ്പർ നോക്കിയപ്പോൾ നാട്ടീന്നാണെന്ന് മനസ്സിലായെങ്കിലും പരിചയമില്ലാത്ത നമ്പറായതു കൊണ്ടു
പേട്ടെന്ന് നെഞ്ചിടിപ്പ് കൂടി.

ആരാണാവൊ...ഒന്നു സംശയിച്ചിട്ടാണ് എടുത്തത്.....

"ഹലൊ..” ഞാൻ

“ ഹലൊ... ഞാൻ....സുരേഷാ...”

“ങാ..സുരേഷ്...എന്താടൊ... താൻ എന്നു വന്നു...?"

“ ഞനെവിടെ പോയിട്ടാ...?"

“ഞാൻ നാട്ടിൽ വന്നപ്പോൾ തന്റെ അച്ചനെ വഴിയിൽ വച്ചു കണ്ടിരുന്നു. താൻ മുംമ്പായിലാണെന്നും
ദുബായിൽ പോകാനുള്ള പരിപാടിയിലണെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ അങ്ങനെ ചോദിച്ചത്.“

"അതൊന്നും നടന്നില്ല. കുറച്ചു കാശും കൊണ്ട് ഏജന്റ് മുങ്ങി. ഞാനിങ്ങു തിരിച്ചുപോന്നു..”

“പിന്നെ ഇപ്പൊ വിളിച്ചതെന്തിന്...?“

"ഇവിടെ വന്ന് വേറൊരു ഏജന്റിനെ കണ്ടു. അയാൾ ബഹ്റീനിലേക്ക് ഒരു വിസയുണ്ട് നോക്കട്ടെയെന്നു ചോദിച്ചു. വിസയുടെ കോപ്പി തന്നിട്ട് കാശുകൊടുത്താൽ മതിയെന്നു പറഞ്ഞ കാരണം നോക്കാൻ പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും വിസ റെഡിയായെന്നും പോകാൻ റെഡിയായിക്കോളാനും പറഞ്ഞപ്പൊ വിശ്വസിക്കാനായില്ല. "

“എന്നിട്ട് വിസയുടെ കോപ്പി കിട്ടിയൊ..?”

“ഉവ്വ്.... എന്റെ കയ്യിലിരുപ്പുണ്ട്. അപ്പൊ അച്ചനാ പറഞ്ഞത് ചേട്ടനെ വിളിച്ച് ഇതൊന്ന്
പരിശോദിച്ചാൽ നന്നായിരിക്കുമെന്ന് സൂചിപ്പിച്ചത്. വാജവിസാ തട്ടിപ്പൊക്കെ ഇടക്ക് കേൾക്കുന്നതല്ലെ..”

“അതു നല്ലതാ..ഇപ്പൊത്തന്നെ രണ്ടുമൂന്നു പേരിവിടെ തട്ടിപ്പിനിരയായി എത്തിയിരുന്നു.എന്താ‍യാലും എന്നെ വിളിക്കാൻ തോന്നിയത് നന്നായി..”

“ഈ വിസയുടെ കോപ്പി അങ്ങോട്ടു ഫാക്സ് ചെയ്താ മതിയൊ..അതൊ ഇതിന്റെ നമ്പർ
പറഞ്ഞാമതിയൊ..?"

“അതൊന്നും വേണ്ടാ... ഇപ്പൊ തനിക്ക് നേരിട്ട് നാട്ടിലിരുന്നുകൊണ്ടു തന്നെ അതു ചെക്ക് ചെയ്യാനുള്ള
സംവിധാനം ഉണ്ട്. “

“അതേയൊ...?”

“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കൾക്കുക.ഒരു കടലാസും പേനയും കൂടി വേണം...”

“അതെല്ലാം ഉണ്ട്..ഞാൻ എന്തു ചെയ്യണമെന്നു പറഞ്ഞാമതി..”

"ഇവിടെ ഇപ്പോൾ വിസയെല്ലാം കൊടുക്കുന്നതിനായി ഒരു പ്രത്യേക സംവിധാനം തന്നെ
ഉണ്ടാക്കിയിട്ടുണ്ട്. അവർക്ക് സ്വന്തമായി ഒരു വെബ് സൈറ്റും ഉണ്ട്. അതു തുറന്നു നോക്കിയാൽ വിസ
സമ്പന്തമായ എന്തു കാര്യവും പരിശോധിക്കാൻ പറ്റും.”

“അതു നല്ല പരിപാടിയാണല്ലൊ...”

“അതിന്റെ പേര് ‘Labour Market Regulatory Authority‘ എന്നാണ് . ആ നാലു വാക്കിന്റെ ആദ്യത്തെ അക്ഷരങ്ങളും, പിന്നെ ബഹ് റീന്റെ ഷോർട് ഫോമായ ‘bh‘കൂടി ചേർത്താൽ അവരുടെ വെബ് സൈറ്റിന്റെ പേരായി.“

“അപ്പൊ ‘എൽ...എം....ആർ....എ‘ അല്ലെ..?”

“അതെ. ' lmra.bh .' അതു തുറന്നു കഴിഞ്ഞാൽ അവരുടെ ഹോം പേജിൽ വരും. അതിൽ

' on line -e services ' എന്നുള്ളതിനു നേരെ താഴെ' Express Services' എന്ന ഹെഡ്ഡിൽ
ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് തുറന്നു വരും. അതിൽ ' Work Visa ' എന്ന ഹെഡ്ഡിൽ ക്ലിക്ക് ചെയ്താൽ, തൊട്ടു താഴെ Work Visa Number എന്നും നമ്പർ എഴുതാനുള്ള കോളവും കാണാനാവും. ആ കോളത്തിനകത്ത് താങ്കളുടെ വിസയുടെ നമ്പർ തെറ്റാതെ എഴുതുക.എന്നിട്ട് തൊട്ടടുത്തുള്ള' Search ' ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി “

“ഇതിനകത്ത് വിസയുടെ നമ്പർ എവിടായിട്ടാ....എഴുതിയിരിക്കുന്നെ...?”

“ആ വിസാകോപ്പിയുടെ ഏറ്റവും മുകളിൽ ഇടതു വശത്തായി നോക്ക്...”

ങാ...ഓക്കെ..ഓക്കെ..”


“ഇനി സമയം കളയണ്ട..ഉടനെ പോയി നോക്കുക.

നിങ്ങളുടെ പാസ്പ്പോർട്ടിൽ കൊടുത്തിട്ടുള്ള പേര്, നിങ്ങൾ കൊടുത്തിരുന്ന ഫോട്ടൊ, നിങ്ങളുടെ ജോലിയുടെ പേര്, നിങ്ങൾക്ക് ജോലി തരുന്ന കമ്പനിയുടെ പേര് എല്ലാം അതിൽ തെളിഞ്ഞുവരും.

നിങ്ങളുടേത് വ്യാജ വിസയാണെങ്കിൽ , ആ നമ്പറിലുള്ള യഥാർത്ഥ വിസക്കാരന്റെ വിവരങ്ങളാകും തെളിയുക."

" ഓക്കെ...എന്നാ... ഞാൻ ഇപ്പൊത്തന്നെ പോയി ഇന്റെർനെറ്റിൽ നോക്കട്ടെ..”
“ പിന്നെ ഞങ്ങളുടെ സർക്കാർ ചെയ്തു തരുന്ന ഈ സൌജന്യ സേവനത്തോടൊപ്പം നമ്മുടെ സർക്കാർ ആവശ്യപ്പെടുന്ന ചില കാര്യങ്ങളും ഇൻഷുറൻസ്, എഗ്രിമെന്റ് മുതലായവയും

പൂർത്തിയാക്കണം. എന്നിട്ടെ ഇങ്ങോട്ടു വരാവൂ...“

“ അതെല്ലാം ഏജന്റ് ശെരിയാക്കിയിട്ടെ വിടുകയുള്ളുവെന്നാണ് പറഞ്ഞത്...”

“എങ്കിൽ പിന്നെ ഭാഗ്യമുണ്ടെങ്കിൽ എയർപ്പോട്ടിൽ വച്ചു കാണാം..വരുന്നതിനു മുൻപ് എന്നെ
വിളിക്കണം ..ഓക്കെ..”

“ശരി ..ഞാൻ തീർച്ചയായിട്ടും വിളിക്കും....ഓക്കെ ബൈ...”

“ ബൈ..”
ബഹ്റീൻ സർക്കാർ ചെയ്തു തരുന്നു ഇത്തരം സൌജന്യ സേവനങ്ങൾ ഉപയോഗിച്ച് വ്യാജ വിസ
വളരെ വേഗം കണ്ടെത്താൻ കഴിയും.(മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഉണ്ടൊ
എന്നറിയില്ല)

എന്നിട്ടും അതുപയോഗിക്കാതെ കയറി വരുന്നവർ ഇവിടെ വന്ന് ആപത്തിൽ പെടുന്നു.

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നതല്ലെ ഇത്തരം ദുരന്തങ്ങൾ.....

6 comments:

വീകെ said...

വിസ കിട്ടിയാൽ അതൊന്നു പരിശോധിക്കാനുള്ള ക്ഷമ പോലും നാം കാണിക്കാറില്ല.അവസാനം ആപത്തിൽ ചെന്നു ചാടുകയും ചെയ്യും.

internet പോലുള്ള സൌകര്യങ്ങളിൽ വിസാ പരിശോധന സാദ്ധ്യമാവുമെങ്കിൽ നമ്മുടെ നാട്ടിലിരുന്നുകൊണ്ടു തന്നെ അതു ചയ്യാൻ എന്തിനു മടിക്കണം.

ഞാൻ എഴുതിയതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അറിവുള്ളവർ പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരിക്കും.

Rejeesh Sanathanan said...

വിലപ്പെട്ട ഈ വിവരത്തിന് നന്ദി..........ഒരുപാട് പേര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും ഉറപ്പ്

കുഞ്ഞന്‍ said...

വീകെ മാഷെ,

പതിവുപോലെ പ്രവാസികള്‍ക്ക് ഒരു സന്ദേശം കൊടുക്കാന്‍ ഈ പോസ്റ്റിനു സാധിച്ചു,എന്നാലും മുന്‍ പോസ്റ്റുകളെ അപേക്ഷിച്ച് ഈ പോസ്റ്റ് വളരെയധികം പ്രയോജനകരമാണ്. ഗള്‍ഫിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും മറ്റും ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍...

ഇത്തരം പോസ്റ്റുകളാണ് ബൂലോഗത്തിന് മുതല്‍ക്കൂട്ട്..തുടരട്ടെ ഈ പ്രയാണം..

വളരെയധികം അക്ഷരതെറ്റുകള്‍ പോസ്റ്റിലുണ്ട്..
അച്ഛന്‍,ബഹ്‌റൈന്‍,പരിശോധന,വ്യാജ,സംബന്ധമായ,ശരി, എയര്‍പ്പോര്‍ട്ട്.

ശ്രീ said...

വിദേശത്ത് ജോലിയ്ക്കു ശ്രമിയ്ക്കുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട വിവരങ്ങള്‍ തന്നെ. നല്ല പോസ്റ്റ് മാഷേ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഭായി നിങ്ങളൊരു പുലിയാണെന്നു ഞാന്‍ അറിഞിരുന്നില്ല .. കൊള്ളാം പ്രവാസ ജീവിതത്തിന്റെ ഒരായിരം കഥകള്‍ പ്രതീക്ഷിക്കുന്നു ....

Unknown said...

good post ലിങ്ക് കൂടി കൊടുക്കുകയായിരുന്നെങ്കില്‍ വളരെ നന്നായേനെ
സജി