Friday, 9 October 2009

സ്വപ്നഭൂമിയിലേക്ക് ...തുടരുന്നു.. ( 5 )

  കഥ തുടരുന്നു....
അടുക്കള ചുമരിലെ കണക്ക് പുസ്തകം........


ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ......

അവൻ കസേരയിൽ ചരിഞ്ഞു കിടപ്പുണ്ട്...!

മേശക്കു മുകളിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും ചെന്നു വീണത് നേരത്തെ ചവിട്ടി തള്ളി നീക്കിയിട്ട കസേരയിലായിരുന്നു...!!

വീണതു പോലെ തന്നെ കിടന്നു.....!

അനങ്ങാതെ...!!

എന്നെത്തന്നെ നോക്കിക്കൊണ്ട്....!!?


ഞാൻ വേഗം ചെന്ന് ഫോണിന്റെ റസീവറെടുത്ത് അവന്റെ നേരെ നീട്ടിക്കൊണ്ട് ആക്രോശിച്ചു"വിളിക്കടാ പോലീസിനെ...!

ഇവിടെ നീയും ഞാനുമൊക്കെ വിദേശികളാ... !

എനിക്കും നിനക്കും ഒരേ നിയമം. വിളിക്ക് പോലീസിനെ...!

എനിക്കും പറയാനുണ്ട് കാര്യങ്ങൾ... !

എത്ര നാളായി നീയെന്നെ ഷോറൂമിൽ പൂട്ടിയിട്ടിട്ട് പോകുന്നു....?

ഒന്നു മൂത്രമൊഴിക്കാൻ പോലും നിവൃത്തിയില്ലാത ഞാൻ കുപ്പിക്കകത്താ ഒഴിക്കുന്നത്."


അപ്പോഴാണ് ഇന്നലെത്തെ മൂത്രം നിറഞ്ഞ കുപ്പി അടുക്കളയിലിരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഇന്നലത്തെ ഓട്ടത്തിനിടയിൽ അതു പുറത്തു കളയുന്ന കാര്യം മറന്നിരുന്നു. റസീവർ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിൽ നിന്നും രണ്ടു കുപ്പി നിറഞ്ഞ മൂത്രക്കുപ്പി കൊണ്ടു വന്ന് മേശപ്പുറത്ത് വച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.
കാണ്... കണ്ണു തുറന്ന് കാണ്....!

ഇതും പോലീസിനെ കാണിച്ചു കൊടുക്കാനുള്ളതാണ്.. !

നീ വിളിക്ക് പോലീസിനെ....!

ഞാൻ ഇവിടെ വന്നതിനു ശേഷം ശമ്പളം പോലും തന്നട്ടില്ല... എത്ര മാസമായി...?

ഇനിയുമുണ്ട് പറയാൻ... ദുബായിക്കാരു വരട്ടെ... !

നീ എന്നെ പൂട്ടിയിട്ടിട്ട് അവിടെ മുറിയിലിരുന്ന് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്ക്യാണെന്ന് എനിക്കറിയാം. അതും പറയണം... !!

ഇനി ദുബായീന്നു ഫോൺ വരുമ്പോൾ ഞാൻ സത്യം പറയും.....!!”


ഞാൻ ശ്വാസം പിടിക്കാനായി ഒന്നു നിറുത്തി.
വല്ലാതെ അണക്കുന്നുണ്ടായിരുന്നു.
റസീവർ അപ്പോഴും കയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു.
അവൻ കസേരയിൽ നേരെ ഇരുന്നിട്ട് എന്റെ കയ്യിൽ നിന്നും റസീവർ വാങ്ങി ക്രാഡിലിൽ വച്ചു.


നേരത്തെ എന്റെ നേരെ ചാടി വരുമ്പോൾ ദ്വേഷ്യം കൊണ്ടു ചുമന്നിരുന്ന അവന്റെ മുഖത്ത് ഇപ്പോൾ രക്തമയമില്ല...!

വിളറി വെളുത്തിരിക്കുന്നു....!!

അവൻ താക്കോൽ കൂട്ടത്തിൽ നിന്നും രണ്ടു താക്കോൽ എടുത്തിട്ട് പറഞ്ഞു.

നിനക്കിപ്പൊ എന്താ വേണ്ടത്...? മൂത്രമൊഴിക്കാൻ പുറത്തു പോകണം. ഇന്നാ. ഇതിലൊന്നു പുറകിലത്തെ വാതിലിന്റെ താക്കോൽ. മറ്റൊന്നു ബാത്‌റൂമിന്റെ താക്കോൽ... ”

അതും പറഞ്ഞവൻ താക്കോൽ എന്റെ നേരെ നീട്ടി.

പക്ഷെ, ഒരു കാരണവശാലും കസ്റ്റമറെ അകത്ത് കയറ്റരുത്...! ഒന്നും വിൽക്കരുത്....!! ”

അവന്റെ താക്കീത്. താക്കോൽ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.


പിന്നെ അവന്റെ പോക്കറ്റിൽ നിന്നും കുറെ നോട്ടുകൾ എടുത്തിട്ട്, അതിൽ നിന്നും അൻപത് ദിനാർ തന്നിട്ട് പറഞ്ഞു.

ഇതു നിന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതിയിട്ടേരെ...”

വിറക്കുന്ന കൈകൊണ്ടാണ് ഞാനെന്റെ ആദ്യ ശമ്പളം വാങ്ങുന്നത്......!!

പണവുമായി ഞാൻ എന്റെ പറ്റെഴുതുന്ന ബുക്കിൽ അന്നത്തെ തീയതി വച്ച് അൻപതു ദിനാർ കുറിച്ചു. പണവും കയ്യിൽ ചുരുട്ടിപ്പിടിച്ച് വലതു കയ്യിൽ പേനയുമായി പറ്റുബുക്കിൽ തല മുട്ടിച്ച് ഇത്തിരി നേരം നിന്നു. സന്തോഷം കൊണ്ടൊയിരിക്കും, കണ്ണുകൾ നിറഞ്ഞു വന്നു....

പറ്റുബുക്കിലെ പെയിന്റിന്റെ പൊടി നെറ്റിയിൽ പുരണ്ടു....!!

എന്റെ പറ്റുബുക്ക് അടുക്കള ചുമരായിരുന്നു....!? ’


ഒരിക്കൽ ഒരു കസ്റ്റമർ‌ക്കു പെപ്സി വാങ്ങിക്കൊടുത്തപ്പോൾ എനിക്കു തന്ന ഒരു പെപ്സിയുടെ വിലയായ നൂറു ഫിൽ‌സ് വരെ എഴുതിയിട്ടിട്ടുണ്ട്. കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
നീയെന്തിനാ അതു കുടിച്ചത്. അത് കമ്പനിയുടെ കാശാ.. സ്റ്റാഫ് അതു കുടിക്കാൻ പാടില്ല...!! ”

അത്രയേ അവൻ പറഞ്ഞുള്ളു. ഞാൻ അതിന്റെ വിലയായ നൂറു ഫിൽ‌സ് കണക്കു ബുക്കിൽ അപ്പൊ തന്നെ എഴുതിയിട്ടു.
അൻപതു ദിനാർ അപ്പോഴത്തെ കടം വീട്ടാൻ മാത്രമെ തികയുമായിരുന്നുള്ളു.

ഭക്ഷണം കഴിച്ച വകയിലും വാടകയിനത്തിലും കൂട്ടുകാർക്ക് കൊടുക്കാനുള്ളതായിരുന്നു.

പിന്നെ കൂട്ടുകാരുമായി ഒരു സമവായത്തിലെത്തിയതിനാൽ ഇരുപത്തഞ്ചു ദിനാർ നാട്ടിലയക്കാൻ കഴിഞ്ഞു. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അയക്കുന്നത്....!!

അതിനു ശേഷം രണ്ടു മൂന്നു ദിവസം കൃത്യമായി കട തുറന്നെങ്കിലും വീണ്ടും അവൻ പഴയതുപോലെ വരാതായി.

ഒരു ദിവസം അവൻ എന്നെ അകത്താക്കി കട പൂ‍ട്ടി പൂട്ടിക്കൊണ്ടു പൊയതിനു ശേഷം ഞാൻ പുറകു വശത്തെ വാതിൽ തുറന്ന് പുറത്തെക്കും നോക്കിയിരിക്കുമ്പോൾ ഒരു കാർ വാതിലിനോട് ചേർന്ന് കൊണ്ടു വന്നു നിറുത്തി. അതിൽ നിന്നു ഇറങ്ങിയ അറബി ചോദിച്ചു.

കാറൊന്നു കഴുകാമോ...? പുറം മാത്രം മതി....”

അതു കേട്ടതും ഞാനെഴുന്നേറ്റു. വീണ്ടും അവൻ പറഞ്ഞു.

ഞാനപ്പോഴേക്കും ഭക്ഷണം കഴിച്ചിട്ടു വരാം..”
അതും പറഞ്ഞവൻ എതിർവശത്തെ വല്ല്യപ്പന്റെ കടയിലേക്കു കയറിപ്പോയി.


പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. അടുക്കളയിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് മേശ തുടക്കുന്ന ടവൽ നനച്ച് കാറു തുടക്കാൻ തുടങ്ങി. പുറത്തിരിക്കുമ്പോൾ ഫോൺ വന്നാലറിയില്ല.

വാതിൽ കുറച്ചു തുറന്നു വച്ചു. വാതിൽ വിടവിലൂടെ അകത്തെ തണുപ്പ് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു....

തുടച്ചു തീർന്നതും അറബി ഇറങ്ങിവന്നു. അവൻ ചുറ്റുപാടും നടന്നു നോക്കി.

എന്നിട്ട് തൃപ്തിയായ പോലെ തല കുലുക്കി.

അവൻഅരദിനാറിന്റെ നോട്ടെടുത്തു തന്നു...!!

നോട്ടിന് ഒരുപാട് നീളവും വീതിയും ഉള്ളതു പോലെ തോന്നി...!!

പേഴ്‌സിനകത്ത് ഒരു പ്രത്യേക അറയിൽ തന്നെ ഞാനതു സൂക്ഷിച്ചു....!

[എത്രയൊ കാലം ഞാനതു ചിലവാക്കാതെ കൊണ്ടു നടന്നുവെന്നറിയുമോ...?

ഒരു രാശിയായ നോട്ടു പോലെ...!!!]


രണ്ടു കാറുകൾ ഒരു ദിവസം കിട്ടിയാൽ അന്നത്തെ വട്ടച്ചിലവുകൾ നടന്നു പോകുമായിരുന്നു.

പന്ന ഈജിപ്ഷ്യന്റെ മുൻപിൽ അതിനായി കയ്യും നീട്ടി നിൽക്കുന്നതിനേക്കാൾ എത്രയോ അന്തസ്സായിരുന്നു...!!!


പക്ഷെ , അധിക കാലം ജോലി തുടരാനായില്ല.

വാതിലിന്റെ തൊട്ടടുത്തു നിറുത്തുന്ന വാഹനങ്ങൾ മാത്രമെ കഴുകാൻ കഴിഞ്ഞിരുന്നുള്ളു.

പുറകു വശത്തെ വാതിലിന്റെ താക്കോൽ തന്നതിനു ശേഷം അവൻ ഫോൺ ചെയ്യും.

ഞാൻഹലൊഎന്നു പറഞ്ഞാലും മറുപടി ഉണ്ടാവില്ല. കുറച്ചു കഴിയുമ്പോൾ മറ്റെ തലക്കൽ ഫോൺ വക്കുന്ന ശബ്ദം കേൾക്കാം. ഇതിങ്ങനെ ഓരൊ മണിക്കൂർ ഇടവിട്ട് തുടർന്നപ്പോൾ മനസ്സിലായി , ഈജിപ്ഷ്യന്റെ ടെസ്റ്റിങ് പരിപാടിയാണെന്ന്.

ഞാൻ കടയും പൂട്ടി എങ്ങോട്ടെങ്കിലും പോയോന്നറിയാനായിരുന്നു അത്. ....!

അതു കൊണ്ട് പുറത്ത് അധിക സമയം തങ്ങാൻ കഴിയുമായിരുന്നില്ല.

വാതിലിനു പുറത്തേക്ക് ഞാൻ പോയതുമില്ല.  
ഇവിടെ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നിൽക്കണമല്ലൊ..?


ഇതിനിടക്കാണ് അവന്റെ ഭാര്യ ഇവിടെയെത്തിയത്.

ഈജിപ്ത്കാരി ആയിരുന്നില്ല. മറ്റൊരു ആഫ്രിക്കൻ രാജ്യക്കാരിയായിരുന്നു.

അവന് സ്വന്തമായിട്ട് ഒരു ഭാര്യയും മകളും ഈജിപ്തിലുണ്ട്. അതു കൂടാതെയാണ് പുതിയൊരു സെറ്റപ്. ഭാര്യ വന്നതിനു ശേഷം ഒരാഴ്ചയോളം കടയിൽ കൃത്യമായി വന്നു കൊണ്ടിരുന്നു.

പിന്നെ അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു പോയാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി.

പക്ഷെ, മുൻ‌വശത്തെ വാതിൽ പൂട്ടാതെ താക്കോൽ മേശക്കകത്ത് വച്ചിട്ടാണ് പോകാറ്.

വേണമെങ്കിൽ നീ വല്ലതുമൊക്കെ വിറ്റൊ...എന്ന ഒരു മട്ട്


അങ്ങനെ പതുക്കെ പതുക്കെ കടയിലെ ജോലി മുഴുവൻ എന്റെ തലയിലായി.

എന്നും രാത്രിയിൽ വന്ന് അന്നത്തെ പിരിവും വാങ്ങിക്കൊണ്ടു പോകും.

ചില നിബന്ധനകൾ ഉണ്ടായിരുന്നു. ..

ആർക്കും കടം കൊടുക്കരുത്....!

ഡിസ്ക്കൌണ്ട് ഒരു കാരണവശാലും കൊടുക്കരുത്....!!

എല്ലാത്തിനും ബില്ലെഴുതണം. ....!!!

ഒരു ദിവസം ഒരു സൌദിക്കാരൻ തടിയൻ വന്ന് സാധനങ്ങൾ വാങ്ങിയ വകയിൽ നൂറ് ഫിൽ‌സ് കുറച്ചാണ് തന്നത്. അതു പറ്റില്ലാന്ന് തർക്കിച്ചെങ്കിലും അവനതു തരാതെ പോയി.
അന്ന് ഈജിപ്ത്യന്റെ അടുത്ത് നൂറു ഫിൽ‌സിന്റെ കാര്യം പറഞ്ഞെങ്കിലും,

അവനത് എന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതാനാണ് പറഞ്ഞത്....!!

നൂറു ഫിൽ‌സും അടുക്കളച്ചുമരിലെ എന്റെ പറ്റുകണക്കിൽ എഴുതിച്ചേർത്തു.....!!


ഒരാഴ്ച കഴിഞ്ഞപ്പോൾ സൌദിക്കാരൻ വീണ്ടും വന്നു.

ഈജിപ്ത്യനും ഉണ്ടായിരുന്നു കടയിൽ. ഞാൻ പറഞ്ഞു

ഇയാളാണ് അന്നു നൂറു ഫിൽ‌സ് തരാതെ പോയത്..”
ഈജിപ്ത്യൻ എഴുന്നേറ്റ് അയാളോട് അറബിയിൽ അതിനെക്കുറിച്ച് ചോദിച്ചു.


സത്യം പറഞ്ഞാൽ ഒരു നൂറു ഫിൽ‌സിനു വേണ്ടി സൌദിക്കാരനുമായി അടിയൊഴിച്ച് ബാക്കിയൊക്കെ നടത്തി. അവസാനം നൂറു ഫിൽ‌സ് ഈജിപ്ത്യന്റെ മുഖത്ത് വലിച്ചെറിഞ്ഞ്,

ഇനി നിന്റെ കടയിൽ വരികയില്ലെന്നും പറഞ്ഞാണവൻ പോയത്.

അന്ന് അടുക്കളച്ചുമരിലെ കണക്കിൽ നൂറ് ഫിൽ‌സ് ഞാ‍ൻ വെട്ടി...!!


പിറ്റെ ദിവസം ഭാര്യാസമേതമാണവൻ എഴുന്നുള്ളിയിരുന്നത്.

അവൻ കുറച്ചു കഴിഞ്ഞെ പോകുന്നുള്ളുവെന്ന് പറഞ്ഞതിനാൽ ഞാൻ നേരത്തെ തന്നെ സ്ഥലം വിട്ടു.
പിറ്റേന്നു വരുമ്പോൾ അലമാരയിൽ ചില സാധനങ്ങൾ കുറവു കണ്ടു....!?

അവൻ വന്നപ്പോൾ ചോദിച്ചെങ്കിലും അവനതറിയില്ലെന്നു മാത്രമല്ല,

അതെല്ലാം ഞാൻ വിറ്റിട്ട് ബില്ലെഴുതാത്തതാണെന്നു കൂടി പറഞ്ഞു കളഞ്ഞു ദുഷ്ടൻ...?!


എനിക്ക് ശരിക്കും സങ്കടം വന്നു....!

ഇത്രയും സത്യസന്ധമായി ഇടപെട്ടിട്ടും ഇവനെന്നെ സംശയിക്കുന്നല്ലൊന്നോർത്തിട്ട്,

എന്റെ കണ്ണുകൾ നിറഞ്ഞു....!!

കാണാതായ സാധനങ്ങളുടെ തുക അന്നു രാത്രിയിൽ തന്നെ അടുക്കളച്ചുമരിലെ എന്റെ അക്കൌണ്ടിൽ കയറി.. ..!!

ഈശ്വരാ... ഇനിയും നീ എന്നെ പരീക്ഷിക്കുകയാണൊ... ?  നിനക്കു മതിയായില്ലെ....?”


രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?

അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു കൊണ്ട്.....?!!!


ബാക്കി അടുത്ത പോസ്റ്റിൽ.....

17 comments:

വീകെ said...

അടുക്കളചുമരിലെ എന്റെ ശമ്പളക്കണക്ക്...!!

Anil cheleri kumaran said...

തുടരുക.. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

adyam poyi ellamonnu vayichechu varatte to..

കുഞ്ഞന്‍ said...

ശ്വാസം വിടാതെ വായിച്ചു മാഷെ..ദൈവമേ ഇത്രയും കഷ്ടപ്പാടുകൾ...

lekshmi. lachu said...

egane etra,etra jenmagal ee maruboomiyil kazhiyunnu...arkkokkayo vendi swantham jeevitham balikodukkunnu..
nannayittund chetaa...eniyum thudaroo

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എത്രയൊ കാലം ഞാനതു ചിലവാക്കാതെ കൊണ്ടു നടന്നുവെന്നറിയുമോ...?


ഒരു രാശിയായ നോട്ടു പോലെ...!!!

അശോകേട്ടാ ..എന്താ പറയുകാ .. വല്ലാതെ ഫീല്‍ ചെയ്യുന്നു

ശ്രീ said...

എന്നിട്ട്...? ബാക്കി എഴുതൂ മാഷേ

Anonymous said...

ഈശ്വരാ,എന്തെല്ലാം,പരീക്ഷണങ്ങള്‍..?!!ശരിക്കും കണ്ണ് നിറഞ്ഞൂട്ടോ..

Ashly said...

എന്നിട്ട്...? waiting for the rest of the part...........

വയനാടന്‍ said...

എല്ലാവരേയും പോലെ ഞാനും ബാക്കിക്കായി കാത്തിരിക്കുന്നു...

വീകെ said...

കുമാരൻ|kumaran,
സന്ദർശനത്തിന് വളരെ നന്ദി.
-----------------------------
ഹരീഷ് തൊടുപുഴ,
ഇതിലേ വന്നതിന് വളരെ നന്ദി.
-----------------------------
കുഞ്ഞൻ
കുഞ്ഞേട്ടാ... നന്ദി.
-----------------------------
lekshmi,
ചേച്ചി, ഗൾഫ് ജീവിതം അങ്ങനെയൊക്കെയാ....
വന്നതിന് വളരെ നന്ദി.
------------------
ശാരദനിലാവ്,
സന്ദർശനത്തിന് വളരെ നന്ദി..
---------------------
ശ്രീ,
വളരെ നന്ദി...
------------
Bijli,
വന്നതിന് വളരെ നന്ദി.
----------------
Captain Haddock,
സന്ദർശനത്തിന് നന്ദി.
-----------------
വയനാടൻ,
വന്നതിന് നന്ദി.
----------------

Prasanth Iranikulam said...

എഴുത്ത് നന്നായിരിക്കുന്നു...ദീപാവലി ആശംസകള്‍

ഗീത said...

ദൈവമേ ഇതൊന്നും ഇവിടുള്ളവര്‍ക്ക് അറിയില്ലല്ലോ.
എല്ലാം എഴുതൂ. ആവേശത്തോടെ വായിക്കാം.

nimishangal said...

sathyam parayatte.. ente hrudayam urukiyolickunnathu poley.. iniyum ezhuthoo.. aa aduckala chumarukalku iniyum orupaadu parayaanundaavum

വിജയലക്ഷ്മി said...

അടുക്കള ചുമരെന്ന കണക്കുപുസ്തകം മനസ്സില്‍ വേദന കോറിയിട്ടു...ingine ethrayo per nammute itayilundu.. swappuna boomiyilethhippadunna othhiri പ്രവാസിയുടെ അവസ്ഥയാണിത് മോനെ ...post vaayichappol vallaathha vishamam thonni..angineyaanu thutakkathhilethhiyathu..ബാക്കി മൂന്നുഭാഗവും അടുത്തുതന്നെ വായിക്കുന്നുണ്ട് .

വീ കെ. said...

പ്രശാന്ത്
വന്നതിനും അഭിപ്രായത്തിനും നന്ദി.
-----------------------
ഗീത
സന്ദർശനത്തിനും അഭിപ്രാ‍യത്തിനും നന്ദി.
---------------------------
nimishangal
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി,
---------------------------
വിജയലക്ഷ്മി,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
-----------------------------
അഭിപ്രായമൊന്നും പറഞ്ഞില്ലങ്കിലും ഇതിലെ വരാനും വായിക്കാനും സന്മനസ്സു കാട്ടിയ എല്ലാവർക്കും എന്റെ നന്ദി.
----------------------------------

ശാന്ത കാവുമ്പായി said...

കണ്ണു നിറഞ്ഞതു കണ്ടപ്പോൾ സങ്കടം തോന്നി.