Tuesday 1 June 2010

സ്വപ്നഭുമിയിലേക്ക്..... ( 21 )


കഴിഞ്ഞ ലക്കം പറഞ്ഞു നിറുത്തിയത്.....

പാര ഈജിപ്ഷ്യൻ വന്നതിനു ശേഷം ആദ്യം ചെയ്ത പരിഷ്കാരം....
എനിക്കു കിട്ടിക്കൊണ്ടിരുന്ന അധിക വേതനത്തിന്റെ കടക്കൽ കത്തിവക്കലായിരുന്നു.
ആ മാസം തന്നെ അതു നിറുത്തലാക്കി....!!


തുടരുന്നു......

നാളെ ടിക്കറ്റ്

ഞാനൊന്നും മിണ്ടിയില്ല....!!
ബോസ്സ് മറുത്തൊന്നും പറഞ്ഞുമില്ല....!!
ഞാൻ ചോദിച്ചിട്ടൊ, എന്റെ അവകാശമായൊ തന്നതല്ലാത്തതു കൊണ്ട് എനിക്ക് ചോദിക്കാനും കഴിയുമായിരുന്നില്ല....

എന്നിട്ടും ഞാൻ ചെയ്തു കൊണ്ടിരുന്നത് പഴയതു പോലെ തന്നെ തുടർന്നു....
ദിവസങ്ങൾ കടന്നു പോകവെ അവനോടുള്ള പക ഏറിക്കൊണ്ടിരുന്നതല്ലാതെ കുറഞ്ഞില്ല... ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ’ എന്ന കവിതാകലം പോലെ, ഒരവസരം എനിക്കു കിട്ടാതിരിക്കുമൊ...?
ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു....
അവന് ദിവസവും ചായ ഉണ്ടാക്കി കൊടുക്കുമ്പോഴും സംസാരിക്കുമ്പോഴും അകൽച്ചയൊന്നും കാണിച്ചില്ല. അവനോടുള്ള പക ഓരൊ ദിവസവും വളർന്നു കൊണ്ടേയിരുന്നു....
അവനെ എന്തെങ്കിലും ദേഹോപദ്രവം ചെയ്യാൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.

പക്ഷെ, അതിനേക്കാൾ വലിയ ഒന്നു വേണമെന്നു ഞാനും മനസ്സിൽ കരുതിയിരുന്നു...!!!
ഞങ്ങൾ രണ്ടു പേരും കൂടി ഇനി ഇവിടെ തുടരുന്നത് കൊണ്ട് എനിക്ക് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല.

എന്റെ ബോസ്സിനെ അവൻ മാറ്റിയെടുത്തിരിക്കുന്നു....
ഇനി അവനാണ് ഇതെല്ലാം നിയന്ത്രിക്കാൻ പോകുന്നത്..
ഒരു പട്ടിയുടെ വില പോലും കിട്ടാൻ പോകുന്നില്ല....
ബോസ്സിനും സ്വന്തമായ ഒരു വ്യക്തിത്വം ഇനിയില്ല.
രക്ഷപ്പെടാൻ കഴിഞ്ഞാൽ ബോസ്സിനെക്കൂടി അവന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിച്ചെടുക്കണം..
ആ തിരിച്ചറിവ് അവനോട് പൊരുതാനുള്ള ധൈര്യം തന്നു.....!!
അങ്ങനെ ഒരവസരത്തിനായി ഞാനും കരുതലോടെ കാത്തിരുന്നു.....!!!?

വലിയ താമസമുണ്ടായില്ല, അങ്ങിനെ ഒന്നു വീണു കിട്ടാൻ...!!
ഒരു ദിവസം പുതിയതായി തുടങ്ങുന്ന ഒരു സൂപ്പർ മാർക്കറ്റിലേക്ക് കുറെ സാധനങ്ങൾ ശരിയാക്കി വക്കാൻ എന്നെ ഏൽ‌പ്പിച്ചു. ഞാനത് എല്ലാം ശരിയാക്കി ബില്ലു വരെ എഴുതി, ഞങ്ങളുടെ വണ്ടിയിൽ കയറ്റി കൊടുത്തു. ഒരു സെയിൽ‌സ്‌മാൻ തന്നെ ആയിരുന്നു അത് കൊണ്ടു പോയത്. സഹായിക്കാനായി എന്റെ അനിയൻ ഉൾപ്പടെ മൂന്നു പേരും കൂടി കയറി.

പിന്നെ വണ്ടിയിൽ സ്ഥലമില്ലായിരുന്നു എനിക്കു കൂടി കയറാൻ. എന്നാൽ പിന്നെ കടയിൽ ബാക്കിയുള്ള പണി കൂടി തീർക്കാമല്ലോന്ന് വിചാരിച്ച്, സ്റ്റോർ പൂട്ടിയതിനു ശേഷം ഞാൻ കടയിലേക്ക് തിരിച്ചു.

ഇടക്കു വച്ച് ‘പാര ഈജിപ്ഷ്യൻ’ കാറിൽ എന്നെ കടന്നുപോകുന്നതു കണ്ടു. അവൻ അവിടെ നിറുത്തി പുറകോട്ടെടുത്ത് എന്റെ അടുത്തു കൊണ്ടു വന്നു നിറുത്തി.
“ നീ എന്താ അവരുടെ കൂടെ പോകാഞ്ഞെ...?” വല്ലാത്ത ഒരു അധികാര ഭാവമായിരുന്നു ആ സ്വരത്തിൽ. എനിക്കതത്ര പിടിച്ചില്ല. എങ്കിലും ഞാൻ സംയമനം പാലിച്ചു.

“ഇഷ്ടം പോലെ ആളുണ്ടല്ലൊ അതിറക്കാൻ... ഞാനെന്തിനാ പോരുന്നെ... എനിക്കു കുറച്ചു പണികൂടിയുണ്ട്. അതു തീർക്കട്ടെ.....” ഞാൻ വളരെ സൌമ്യമായിട്ടാണത് പറഞ്ഞത്.
“അതു പറ്റില്ല. നീകൂടി വന്നെ പറ്റൂ..., നീ വണ്ടിയിൽ കേറ്..” അവന് ദ്വേഷ്യം വന്നു.
“ഞാൻ വരുന്നില്ല...” അതേ ദ്വേഷ്യത്തിൽ ഞാനും പറഞ്ഞു.
“നിന്നോട് കേറാനാ പറഞ്ഞെ..” അവൻ ആഞ്ജാപിച്ചു.
ഞാൻ അവനെ ഒന്നു രൂക്ഷമായി നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു.

അവിടന്ന് ഒരു മിനിട്ട് കഷ്ടിയേ ഉള്ളു കടയിലേക്ക്. ഞാൻ നടന്ന് കടയിൽ വന്നു കയറിയതും ഷോറൂം മാനേജർ ഓടി വന്നു പറഞ്ഞു.
“ നിന്നോട് അവന്റെ കൂടെ പോകാൻ ബോസ്സ് പറഞ്ഞു. ഇല്ലെങ്കിൽ നിന്നെ നാളെ നാട്ടിലേക്ക്  കേറ്റിവിടുമെന്ന് പറയാൻ പറഞ്ഞു....!!!?”
കേട്ടതും ഞാൻ ഞെട്ടിത്തെറിച്ചു നിന്നു പോയി...!!
നിന്ന നിൽ‌പ്പിൽ വിയർത്തു....!!
ഇത്ര നിസ്സാര കാര്യത്തിനൊ...?

ഞാൻ കൂടെപ്പോയ ആളുകളുടെ വിവരങ്ങളും, എനിക്ക് ഇവിടെ ബാക്കി കിടക്കുന്ന പണിയുടെ കാര്യങ്ങളും മറ്റും പറഞ്ഞു നോക്കിയെങ്കിലും മാനേജർ സമ്മതിക്കുന്ന ലക്ഷണമില്ല.
“ നീ ഒന്നും ചെയ്യണ്ട.. വെറുതെ ഒന്ന് അവന്റെ കൂടെ അവിടം വരെ പോയാൽ മതി....”

അങ്ങനെ പറഞ്ഞപ്പോൾ ഇതു പാര ഈജിപ്ഷ്യന്റെ പണി ആണെന്നു എനിക്ക് സംശയമായി. അവന്റെ വാശി തീർക്കാൻ മാനേജരെ കരുവാക്കിയതാണ്. അല്ലെങ്കിൽ മാനേജരും അവന്റെ കൂടെ കൂടിക്കാണും....

എന്തായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം....
ഞാനും ശക്തമായ ഒരു തീരുമാനമെടുത്തു.
എന്തു വന്നാലും അവന്റെ കൂടെ പോകുന്ന പ്രശ്നമില്ല. മാത്രമല്ല ഒരു കാരണം പോലും ചോദിക്കാതെ നാളെ ടിക്കറ്റാണെന്നു പറയുന്നത്, ഒരു ചെറിയ കാര്യമല്ല....!!
ബോസ്സ് അങ്ങനെ പറയുമോ...!!?

അങ്ങനെയെങ്കിൽ അവനെന്നെ നേരിട്ടു വിളിച്ചു പറയാമായിരുന്നു. ഒരു പക്ഷെ, ഇത് ബോസ്സറിയാതെയുള്ള ഇവരുടെ രണ്ടു പേരുടേയും കളിയാണ്....!
എങ്കിൽ ഇതു തന്നെ ഞാൻ കാത്തിരുന്ന സമയം....!!
പാര ഈജിപ്ഷ്യനിട്ട് കൊടുക്കാൻ പറ്റിയ സമയം.....!!!

ഞാനത് മനസ്സിൽ ആലോചിച്ചു വരുന്നതേയുള്ളെങ്കിലും വലതു കൈ പാന്റ്സിന്റെ വലത്തെ പോക്കറ്റിലേക്ക് പാഞ്ഞു കഴിഞ്ഞിരുന്നു. പോക്കറ്റിൽ നിന്നും താക്കോൽ കൂട്ടം കയ്യിലെടുത്തു. അതിൽ നിന്നും എന്റെ മുറിയുടെ താക്കോൽ മാത്രം ഊരിയെടുക്കാൻ തുടങ്ങി.

അതിനിടയിൽ ഞാൻ ഓർത്തത്..
ഇതൊരു ജീവൻ‌മരണക്കളിയാണ്....!!!
നാട്ടിൽ പോയാൽ...?
അതിനൊന്നും തൽക്കാലം ഉത്തരമില്ല.
ഇവിടെ തുടർന്നാൽ നാളെ ഞാനവന്റെ ഷൂ വരെ നക്കിത്തുടക്കേണ്ടി വരില്ലെ....?
ഇല്ലെങ്കിൽ കേറ്റിവിടുമെന്നു പറഞ്ഞാൽ..... ചെയ്തു പോകും...!!

കാരണം ഏതൊരു ഇന്ത്യാക്കാരന്റേയും എന്നല്ല, ഏതൊരു ഏഷ്യാക്കാരന്റേയും മർമ്മം നോക്കിയാണ് പാര ഈജിപ്ഷ്യൻ അടിച്ചിരിക്കുന്നത്. അവനറിയാം ഏതൊരു ഏഷ്യക്കാരനേയും നിന്ന നിൽ‌പ്പിൽ വീഴ്ത്താനുള്ള കളികൾ....!!
അതിലൊന്നാണ് ‘നിന്നെ കേറ്റിവിടുമെന്നു’പറയുന്നത്.....
കേൾക്കുന്നവർ വിറച്ചു പോകും....!!!

എന്റെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.....
ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു...
എന്റെ താക്കോൽ മാത്രം എടുത്തിട്ട് ബാക്കിയുള്ള താക്കോലുകൾ,
ഷോറൂമിന്റെ, പണപ്പെട്ടിയുടെ, ബോസ്സിന്റെ ഓഫീസിന്റെതുൾപ്പടെയുള്ള താക്കോലുകൾ ഞാൻ മാനേജരുടെ നേരെ നീട്ടി. അവൻ വാങ്ങാൻ മടിച്ചു....

ഈജിപ്ഷ്യന്റെ കൂടെ പോകാൻ അവനെന്നെ നിർബ്ബന്ധിച്ചു....
ഞാൻ ബലമായി അവന്റെ കൈ പിടിച്ച് താക്കോൽ കൂട്ടം കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
“ ഞാൻ നാളെ പോകാൻ റെഡിയായി കാത്തിരിക്കും. ടിക്കറ്റ് റെഡിയാക്കിക്കോളാൻ പറ ബോസ്സിനോട്...”
എന്റെ ശബ്ദത്തിനപ്പോൾ ചെറിയൊരു വിറയലുണ്ടായിരുന്നു.....

അതും പറഞ്ഞ് പിൻ വാതിൽ വഴി ഞാൻ പുറത്തിറങ്ങുമ്പോൾ മാനേജർ തടഞ്ഞു.
“ നീ പോകരുത്..”
“എനിക്ക് പോണം...” ഞാൻ ധൈര്യപൂർവ്വം നടന്നു....

കുറച്ചു ചെന്നപ്പോഴുണ്ട് പാര ഈജിപ്ഷ്യൻ കാറുമായി എന്നെ കാത്തു കിടക്കുന്നതു കണ്ടു.
ഞാൻ അടുത്തു ചെന്നതും കയ്യെത്തിച്ച് മുൻ‌വാതിൽ അവൻ തുറന്നിട്ടു.......

എനിക്കെതിരെയുള്ള അവന്റെ മർമ്മം നോക്കിയുള്ള പാര ഏറ്റെന്നും, അതു കൊണ്ട് ഞാൻ തോറ്റ് തൊപ്പിയിട്ട് അവന്റെ കൂടെ പോകാൻ ചെല്ലുകയാണെന്നും കരുതിയിരിക്കണം....!!?

അടുത്ത് ചെന്ന് മുൻ‌വാതിലിൽ പിടിച്ച് കുനിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.
‘നിന്നേക്കാൾ വലിയവനെ വരെ വീഴ്ത്തിയിട്ടുണ്ടെന്ന ഭാവത്തിൽ’ അവൻ.                        “എന്നോടാ കളി..’  എന്നു ഞാൻ.

അവന്റെ മുഖം കണ്ടതും എന്റെ രോഷം ഇരച്ചു കയറി.....!
നിവർന്നു നിന്ന് ആ വാതിൽ അതി ശക്തിയായി വലിച്ചടച്ചു.....!!
വലിയ ശബ്ദത്തോടെ കാറൊന്നു കുലുങ്ങി.....!!!

അതു കഴിഞ്ഞ് തലയും ഉയർത്തിപ്പിടിച്ച്, നെഞ്ചു വിരിച്ച് അവന്റെ മുൻപിലൂടെ വരുന്നതെന്തും നേരിടന്നുള്ള ധൈര്യത്തോടെ ഞാൻ ഉറച്ച കാൽ‌വെപ്പുമായി മുന്നോട്ടു നടന്നു...

കുറച്ചു നടന്ന് എന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ ചെന്ന് ഞാൻ തിരിഞ്ഞു നോക്കി...
അപ്പോഴും പാര ഈജിപ്ഷ്യന്റെ കാർ അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു....

ബാക്കി അടുത്ത പോസ്റ്റിൽ......

22 comments:

Ashly said...

ബാകി വേഗം പോസ്ടോ............

Unknown said...

ഇതെന്തു പണിയാ മാഷെ, പാതി വഴിയ്ക്കു നിര്‍ത്തി കളഞ്ഞല്ലൊ!!!!!!!!!!!!!!

അലി said...

നന്നായിരിക്കുന്നു. മസ്‌രിയുദ്ധം.
അഹങ്കാരത്തിനു കൈയ്യും കാലുംവെച്ച് കോട്ടുമിട്ട് ഇറങ്ങും ഭരിക്കാൻ... ഫിർ‌ഔന്റെ പിന്മുറക്കാർ.
ബാക്കികൂടെ പോരട്ടെ.

മുമ്പ് മസ്‌രികളുമായി ഇതിലും വലിയ പോരാട്ടം നടത്തിയിട്ടുണ്ട്. ഇപ്പോഴുള്ളവർ പുതുമുഖങ്ങളായതുകൊണ്ട് ശബ്ദമൊന്നുയർത്തിയാൽ പൂച്ചയാകുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കാരണം ഏതൊരു ഇന്ത്യാക്കാരന്റേയും എന്നല്ല, ഏതൊരു ഏഷ്യാക്കാരന്റേയും മർമ്മം നോക്കിയാണ് പാര ഈജിപ്ഷ്യൻ അടിച്ചിരിക്കുന്നത്. അവനറിയാം ഏതൊരു ഏഷ്യക്കാരനേയും നിന്ന നിൽ‌പ്പിൽ വീഴ്ത്താനുള്ള കളികൾ....!!
അതിലൊന്നാണ് ‘നിന്നെ കേറ്റിവിടുമെന്നു’പറയുന്നത്.....
കേൾക്കുന്നവർ വിറച്ചു പോകും....!!!


ഉദ്വേഗം നിറഞ്ഞ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നൂ.....

അഭി said...

സസ്പെന്‍സ്യില്‍ നിര്‍ത്തിയല്ലോ മാഷെ

ബാക്കി കൂടി വേഗം പോരട്ടെ

ramanika said...

eagerly wait for the next part!

പട്ടേപ്പാടം റാംജി said...

പാരക്കുള്ള പകയോടെ അടുത്തതും പോരട്ടെ.
വളരെ പിരിമുറുക്കത്തോടെ വായിച്ചെത്തിയപ്പോള്‍ ടീവി സീരിയല്‍ പോലെ നിറുത്തിയത് എന്തിനാ?
ഒരു സിനിമ കഥ പോലെ സംഭവം.
തുടരട്ടെ...

വീകെ said...

Captain Haddock:വന്നതിനു വളരെ നന്ദി..
Sunil Chandran:അഭിപ്രായത്തിന് വളരെ നന്ദി.
അലി:മസ്രികളോട് യുദ്ധം ചെയ്യാതെ ഗൾഫിൽ സാധാരണ ഗതിയിൽ ജീവിച്ചു പോകാനാവില്ലന്ന് അനുഭവങ്ങളും, കൂട്ടുകാരുടെ കമന്റുകളും പറഞ്ഞു തരുന്നു.പക്ഷെ,ഇടക്കു നല്ലവരേയും കണ്ടു മുട്ടാറുണ്ട്..... വന്നതിനു നന്ദി...
ബിലാത്തിപട്ടണം:അഭിപ്രായത്തിനു നന്ദി മാഷെ.
അഭി: വന്നതിന് വളരെ നന്ദി..
ramanika: അഭിപ്രായത്തിന് നന്ദി.

വീകെ said...

പട്ടേപ്പാടം റാംജി:നീളം കൂടിയാൽ വായിക്കാനുള്ള മൂടും സമയവും ആർക്കും കിട്ടിയെന്നു വരില്ല.അതുകൊണ്ട് കൊച്ചു കൊച്ചു ഭാഗങ്ങളാക്കാമെന്നു കരുതി. വളരെ നന്ദി മാഷെ.

Anil cheleri kumaran said...

നിങ്ങള്‍ ആളു പുലിയാണല്ലോ.

Vayady said...

വല്ലാത്ത അനുഭവമായിരുന്നു അല്ലേ? എന്നാലുമിങ്ങിനെ സസ്‌പെന്‍സില്‍ നിര്‍‌ത്തണ്ടായിരുന്നു. ബാക്കി ഭാഗം വൈകാതെ എഴുതണം കേട്ടോ.

ശ്രീ said...

അതേതായാലും നന്നായി മാഷേ...

ബാക്കി എന്തായെന്നറിയാന്‍ കാത്തിരിയ്ക്കുന്നു

Gopika said...

അവന്റെ മുഖം കണ്ടതും എന്റെ രോഷം ഇരച്ചു കയറി.....!
നിവർന്നു നിന്ന് ആ വാതിൽ അതി ശക്തിയായി വലിച്ചടച്ചു.....!!
വലിയ ശബ്ദത്തോടെ കാറൊന്നു കുലുങ്ങി.....!!!

ethayirunnu car?....:)
baki entha?vegam parayane...

krishnakumar513 said...

ബാക്കി ഭാഗം വൈകാതെ എഴുതണം ,വേഗമാകട്ടെ.....

അരുണ്‍ കരിമുട്ടം said...

അവനെ തല്ലി കൊന്ന് കൂടായിരുന്നോ?
ബാക്കി എന്തായി?
അവനിട്ട് പണിഞ്ഞോ?
അതോ അവന്‍ പണിഞ്ഞോ?
ആകാംക്ഷ..ആകാംക്ഷ..

വീകെ said...

കുമാരൻ: വളരെ നന്ദി കുമാരേട്ടാ....
vayady:വന്നതിന് വളരെ നന്ദി.
ശ്രീ:നന്ദി ശ്രീ.
kusumam:കാറ് ഏതാണെന്ന് ഇന്നോർമ്മയില്ല.വന്നതിനു വളരെ നന്ദി.
krishnakumar513:വളരെ നന്ദി മാഷെ.
അരുൺ കായം‌കുളം:അവനെ തല്ലിക്കൊന്നാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊഹ...!!
(കൊള്ളാല്ലൊ അരുൺജീ....)
അവൻ എനിക്കിട്ട് പണി......
(അല്ലെങ്കിൽ വേണ്ട.. പിന്നാലെ പറയാം..)
അഭിപ്രായത്തിനു വളരെ നന്ദി...

ഹംസ said...

ഹോ ബാക്കി പെട്ടന്ന് എഴുതെന്‍റെ മാഷെ ആ കൂതറ മിസ്രിക്ക് പണികൊടുത്തോ ? . ഞാന്‍ ഇനി മിസ്രികളുടെ കുറ്റം പറയുന്നില്ല പറഞ്ഞ് പറഞ്ഞ് മടുത്തു.

Vipin vasudev said...

അടുത്ത പോസ്റ്റ്‌ വേഗം പോരട്ടെ , ഇവിടെ ആകാംഷ കൊണ്ട് ഇരുക്കാന്‍ പറ്റണില്ല ട്ടോ.
www.venalmazha.com

jyo.mds said...

സബാഷ്-വീ.കെ-ആനയെ പേടിച്ചാല്‍ മതി,ആനപിണ്ഡത്തെ പേടിക്കേണ്ട-അല്ലാ പിന്നെ.
പക്ഷേ എനിക്കും ഒരു വിറ വന്നു കേട്ടോ-ജോലിക്കാര്യമല്ലേ.അടുത്ത്ത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

sm sadique said...

മലയാളി ആയാൽ ഇങ്ങനെ വേണം. തല പോകും എന്ന് പറഞ്ഞാലും അനാവശ്യമായ ഒരു കാര്യത്തിനും കുനിഞ്ഞ് കൊടുക്കരുത്. കൊള്ളാം ഉഷിരുള്ള മോൻ തന്നെ.

Anees Hassan said...

വന്നിട്ടുണ്ട് ....തുടരന്‍ കൊള്ളാം

വീകെ said...

ഹംസ:മിസ്രികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാഷെ... ജാത്യ്യാലുള്ളത് തൂത്താൽ പോകുമോ...? വന്നതിനു വളരെ നന്ദി.
വേനൽ മഴ: വന്നതിനു വളരെ നന്ദി.
jyo:വന്നതിനു വളരെ നന്ദി.
sm sadique:ഇതു ജീവിതം പണയം വച്ചുള്ള കളിയാ മാഷെ... നാളെ എന്തു സംഭവിക്കുമെന്നു ചിന്തിക്കാൻ പോലുമാവില്ല.അറബികളുടെ സ്വഭാവം ഓരോ നിമിഷവും മാറി മാറി വരും....
വന്നതിനു നന്ദി.
ആയിരത്തിഒന്നാം‌രാവ്: ആദ്യമായിട്ടുള്ള ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഇതിലെ വന്നിട്ടും ഒന്നും ഉരിയാടാതെ പോയ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.