തുടരുന്നു.....
ങ്ഹൂം...ഹിന്ദികൾ....
മുറിയിലെത്തിയതും വസ്ത്രമൊന്നും മാറാതെ തന്നെ കട്ടിലിലേക്കു വീണു. എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല. ആരൊ മുറി തുറക്കണ ശബ്ദം കേട്ടാണു കണ്ണു തുറന്നത്. രാജേട്ടനായിരുന്നു വന്നത്.
“എന്തു പറ്റി..? ഒരിക്കലും ഒഴിവെടുക്കാത്ത ആളെന്താ ഇന്നു നേരത്തെ...?”
“ങേ... ഒന്നുമില്ല..... ഒരു തലവേദന” ഞാനൊരു നുണ പറഞ്ഞിട്ട് എഴുന്നേറ്റ് വസ്ത്രം മാറി.
അടുക്കളയിൽ പോയി ഒരു ചായയുമായി ഹാളിൽ വന്നിരുന്നു. അടുത്തായി രാജേട്ടനും വന്നിരുന്നു. ഫ്ലാറ്റിൽ പത്തു പേരുണ്ടായിരുന്നെങ്കിലും, മെസ്സുകൾ പലതരത്തിലായിരുന്നു. ഓരോ ടീമിന്റെ സമയവും ജോലിയും അനുസരിച്ച് ക്രമപ്പെടുത്തിയിരുന്നു. എന്റെ കൂടെയുള്ള രണ്ടു പേരിൽ ഒരാൾ
രാജേട്ടനായിരുന്നു. എന്റെ മുഖവും, പതിവില്ലാത്ത മൂകതയും മറ്റും ശ്രദ്ധിച്ച രാജേട്ടൻ എന്തോ കുഴപ്പം ഉണ്ടെന്നു കണ്ടെത്തി.
ഞങ്ങൾ തമ്മിൽ എല്ലാം തുറന്നു പറയുന്ന സുഹൃത്തുക്കളായിരുന്നു. അത്തരം സുഹൃത്തുക്കൾ കൂടെയുണ്ടെങ്കിൽ വിഷമം പിടിച്ച പല കാര്യങ്ങളിലും ഒരു മറുപടി കണ്ടെത്തുക വളരെ എളുപ്പമായിരിക്കും. പ്രവാസികൾ അനുഭവിക്കുന്ന ടെൻഷന്റെ മുക്കാൽ പങ്കും ഇത്തരം ആത്മാർത്ഥത നിറഞ്ഞ സുഹൃത്തുക്കൾ ഇല്ലാത്തതു തന്നെ.
എല്ലാം ഒറ്റക്കു തന്നെ മനസ്സിനകത്തിട്ട് കാച്ചിക്കുറിക്കി, അവസാനം ഒരെത്തും പിടിയും കിട്ടാതെ സമനില തെറ്റിയെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുകയും ചെയ്യും...!!
ഞാനുണ്ടായ സംഭവങ്ങൾ എല്ലാം രാജേട്ടനോട് പറഞ്ഞു. കുറച്ചു നേരം ആലോചിച്ചതിനു ശേഷം രാജേട്ടൻ ചോദിച്ചു
“എന്നിട്ടെന്തു തീരുമാനിച്ചു...”
“എന്തു തീരുമാനിക്കാൻ... ഞാനിങ്ങിറങ്ങിപ്പോന്നു....?”
“നാട്ടിൽ പോയാൽ....?
അതിനുത്തരമില്ലാത്തതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
“ജോലി നമ്മൾക്ക് മറ്റൊരെണ്ണം കണ്ടെത്താം... അതിനെക്കുറിച്ചോർത്ത് വിഷമിക്കണ്ട..... നമ്മൾ
ഇത്രയും പേരില്ലെ ഇവിടെ...!!”.
ആ വാക്കുകൾ എത്രയൊ കുളിർമ്മയാണ് തന്നത്. മനസ്സു തണുത്തെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാമായിരുന്നു. രാജേട്ടൻ വീണ്ടൂം പറഞ്ഞു.
“ ബോസ്സിനെ നേരിട്ടു ഒന്നു കാണാമായിരുന്നില്ലെ......?”
“എന്തിനാ കാണുന്നത്... അവനല്ലെ ഒരു വാക്കു പോലും ചോദിക്കാതെ നാളെ ടിക്കറ്റാണെന്നു മനേജരെ പറഞ്ഞേൽപ്പിച്ചത്...”
“ഞാനത് വിശ്വസിക്കുന്നില്ല...! ഒരു സുപ്രഭാതത്തിൽ കേറ്റിവിടേണ്ട കുറ്റമൊന്നും ഇതിലില്ല...”
“ ഇതാ.. പാര ഈജിപ്ഷ്യന്റെ പണിയാണെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ, ഷോറൂം മാനേജർ പറഞ്ഞതു കൊണ്ടാണ് ഞാൻ കാര്യമായിട്ടെടുത്തത്. അവന് എന്നോട് അങ്ങനെ വിരോധമുണ്ടാകേണ്ട കാര്യമൊന്നുമില്ല. ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു... അതു കൊണ്ടാണ് എനിക്ക് സംശയമായത്...”
“തന്റെ ബോസ്സങ്ങനെ വിടുമോ....? ഞാൻ വിശ്വസിക്കുന്നില്ല... !
“ എനിക്കും തോന്നുന്നില്ല.. പക്ഷെ, ഷോറൂം മാനേജർ ഇതിൽ ഇടപെട്ടതു കൊണ്ടാണ്.
കാരണം, ബോസ്സിന്റെ സ്വന്തക്കാരനാണ് അവൻ..!!?”
അപ്പോഴേക്കും വാതിൽ തുറന്നു വർഗ്ഗീസേട്ടൻ കടന്നു വന്നു. എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ചോദിച്ചു “ നീ എന്താടാ ഈ നേരത്തിവിടെ.....? കട തുറന്നില്ലെ.....?”
പിന്നെ പറയാനുള്ളത് രാജേട്ടൻ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞിട്ട് ദ്വേഷ്യത്തോടെ വർഗ്ഗീസേട്ടൻ “ആ ഈജിപ്ഷ്യനേണ് കയ്യിൽ കിട്ടണ്ടെ...! പന്നനാറി...!! ബാക്കിയൊള്ളോന്റെ കഞ്ഞിയിൽ പാറ്റയിടാൻ നടക്കണ വർഗ്ഗം....!!”
വർഗ്ഗീസേട്ടൻ അകത്തു പോയി വസ്ത്രം മാറി വന്നിരുന്നു.
“നീ പേടിക്കേണ്ടടാ... അഥവാ നിന്നെ കേറ്റിവിട്ടാൽ തിരിച്ചിവിടെ കൊണ്ടു വരണകാര്യം ഞങ്ങളേറ്റു...”
അതും പറഞ്ഞ് അകത്തു പോയി ഒരു ടിൻ ബീയറും രണ്ടു ഗ്ലാസ്സുമായി വന്നിരുന്നു...!
വാസ്തവത്തിൽ ഇപ്പോൾ കുറച്ചു ബീയർ കിട്ടിയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചിരുന്നു....
വർഗ്ഗീസേട്ടൻ ഒഴിച്ചു തന്നതും, ഞാൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി....!
വീണ്ടും ഒഴിച്ചു.....
അതും കാലിയാക്കി...!!
അപ്പോഴാണ് തണുത്തുറഞ്ഞ ബീയറിന്റെ തണുപ്പിന് ഒരു സുഖമുണ്ടെന്നു തോന്നിയത്. മനസ്സു ശാന്തമായില്ലെങ്കിലും അകെക്കൂടി ഒരു തണുപ്പും പെരുപ്പും തോന്നി. ഞാൻ കുറച്ചു നേരം
പോയിക്കിടന്നു.
സന്ധ്യ ആയപ്പോഴേക്കും കൂട്ടുകാർ ഒരോരുത്തരും എത്തിത്തുടങ്ങി. എല്ലാവരും വിവരമറിഞ്ഞ് മുറിയിലെത്തി. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും ഒരോരുത്തരോടും പറയേണ്ടി വന്നു. മറ്റുള്ളവർ പറഞ്ഞറിഞ്ഞാലും പോരാ, എന്റെ വായിൽ നിന്നും നേരിട്ടു കേട്ടാലെ അവർക്കു തൃപ്തിയാവുള്ളു.
ചിലർ ഇത്ര കടുത്ത തീരുമാനം എടുക്കേണ്ടായിരുന്നുവെന്ന് ഉപദേശിച്ചു. കാരണം ജോലി വേണ്ടത് നമ്മൾക്കല്ലെ....!
ഒന്നു കൂടി ആലോചിക്കാമായിരുന്നു വെന്നു മറ്റു ചിലർ.....!
ഞാനൊന്നും പറഞ്ഞില്ല...
എന്റെ പ്രവർത്തിക്ക് പൊതുവെ സപ്പോർട്ട് കുറവായിരുന്നു.....!!
എങ്ങനായാലും ഇവിടെത്തന്നെ കെട്ടിത്തൂങ്ങി കിടക്കടാ എന്ന ഭാവമായിരുന്നു മിക്കവർക്കും.
നാട്ടിലെ അവസ്ഥയേക്കാൾ അതാണ് ഭേദമെന്ന് മിക്കവരും...!
രാത്രി ആയപ്പോഴേക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്തും സെയിൽസ്‌മാനുമായ ഹൈദ്രാബാദുകാരൻ സുൾഫി വന്നു. അവനോടും ഞാൻ ഉണ്ടായ സംഭവങ്ങൾ വള്ളി പുള്ളി വിടതെ പറഞ്ഞു കേൾപ്പിച്ചു.
അവനും അതിറക്കാൻ കൂടെപ്പോയ കൂട്ടത്തിൽ ഉണ്ടായിരുന്നവനാണ്. അവനാണ് വണ്ടിയിൽ
സ്ഥലമില്ലാത്തതു കൊണ്ട് എന്നോട് കൂടെ വരേണ്ടന്നും ഞങ്ങൾ ഇറക്കിക്കോളാമെന്നും പറഞ്ഞത്.
അതു കേട്ടു കഴിഞ്ഞപ്പോൾ കുറച്ചു മുൻപ്, കടയിൽ നടന്ന സംഭവങ്ങളുടെ ഒരു വിവരണം സുൾഫി തന്നു. ബോസ്സിനോട് അവർ വിവരം പറഞ്ഞത് വൈകിയാണ്. ബോസ്സറിഞ്ഞതും എന്നെ ഫോൺ ചെയ്തു വിളിക്കാൻ തെയ്യാറായി.
“ ഞാൻ ഒന്നു വിളിച്ചാൽ അവൻ പറന്നു വരും..” എന്നും പറഞ്ഞ് വിളിക്കാനായി ഫോൺ ഡയൽ ചെയ്യാൻ തുടങ്ങിയതും പാര ഈജിപ്ഷ്യൻ അതിൽ കയറിപ്പിടിച്ചു.
“അങ്ങനെ വിളിച്ചു വരത്തണ്ട. അവൻ ചെയ്ത തെറ്റിനു മാപ്പു പറയിപ്പിച്ചിട്ടു എടുത്താൽ മതി...
ഇന്നിനി വിളിക്കണ്ടാ...! ഈ രാത്രി അവൻ കിടന്നു പൊരിയട്ടെ...!! നാളെ രാവിലെ വിളിച്ചാൽ മതി... മാപ്പല്ല, എന്തു വേണമെങ്കിലും എഴുതിത്തരാൻ അവൻ തെയ്യാറാകും .....!! ഇവിടന്നു ഇതെല്ലാം ഉപേക്ഷിച്ചിട്ടു അങ്ങോട്ടു ചെന്നാലെ... പിന്നെ അവിടെ, അവന്റെ നാട്ടിൽ പട്ടിണി കിടന്നു മരിക്കണം...!!! ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”
അതിൽ വീണു പോയ ബോസ്സ് എന്നെ വിളിച്ചില്ല. തിരുവായക്ക് എതിർവായില്ലല്ലൊ....!!
ഞാനും അന്നു രാത്രി അവന്റെ സ്വപ്നം പോലെ തന്നെ ഉറങ്ങാൻ കഴിയാതെ വെറുതെ കിടന്നു ഞെരിപിരി കൊണ്ടു.
അന്നു വരെ വർഗ്ഗീസേട്ടൻ നിർബ്ബന്ധിച്ചു തരുന്ന ബീയർ അല്ലാതെ ചോദിച്ചു വാങ്ങിക്കഴിച്ചിട്ടില്ലായിരുന്നു.
അന്ന് ഞാൻ അതും ചെയ്തു. അവസാനം വർഗ്ഗീസേട്ടൻ ‘ഇനി തരില്ലാന്നു’ തീർത്തു പറഞ്ഞു. എന്നിട്ടും ഉറക്കം കണ്ണുകളെ തഴുകിയതേയില്ല....!!
നാളെ ബോസ്സ് വിളിക്കും..
ഞാൻ മാപ്പു പറയണം...?
എന്തിനു മാപ്പു പറയണം...?
ഞാൻ ചെയ്ത തെറ്റെന്ത്...?
മാപ്പു പറഞ്ഞാൽ ഈജിപ്ഷ്യൻ ചെയ്തത് ശരിയാകും....?
അങ്ങനെ അവനെ ജയിപ്പിക്കാൻ പറ്റുമോ...?
അവനോട് പ്രതികാരം ചെയ്യണമെങ്കിൽ ഞാൻ എന്റെ വഴിയിൽ പിടിച്ചു നിന്നേ പറ്റൂ....!!
അതോ,വെറുതെ ഒരു മാപ്പു പറഞ്ഞ് അവസാനിപ്പിക്കണൊ...!!?
ആകെ ധർമ്മ സങ്കടത്തിലായി.....
ഒരു കണക്കിനാണ് നേരം വെളുപ്പിച്ചത്.....
പ്രാധമിക പരിപാടികളെല്ലാം കഴിഞ്ഞ് ബോസ്സിന്റെ വിളിക്കായ് കാതോർത്തിരുന്നു...
സമയം എട്ട്....
ഒൻപത്.....
പത്ത്....
എന്റെ ക്ഷമ കെട്ടു തുടങ്ങി.....!
സത്യത്തിൽ എനിക്കു ദ്വേഷ്യവും സങ്കടവും വന്നു തുടങ്ങിയിരുന്നു.....
കീഴടങ്ങാമെന്നു കരുതിയാണ് നേരം വെളുത്തതു മുതൽ ആലോചിച്ചു കൊണ്ടിരുന്നത്....!!
ഇതും ആ പാരയുടെ പണി ആയിരിക്കും......!!
നേരം വൈകുന്തോറും എന്റെ ടെൻഷൻ കൂടുമല്ലൊ....!!!
അവന്‍ കേട്ടറിഞ്ഞ ദരിദ്രവാസിയായ ഒരു ഇൻഡ്യക്കാരനാണല്ലൊ ഞാനും....!!!
അങ്ങനെയിരിക്കെ ഹാളിലെ ഫോണിൽ മണി കിലുങ്ങി.....
പ്രതീക്ഷിച്ചിരുന്നതായിട്ടും ഞാൻ പെട്ടെന്നു ഞെട്ടി...!!
ക്ഷമകേടെല്ലാം കടിച്ചമർത്തി ഫോണെടുത്ത് ചെവിയിൽ വച്ച് പറഞ്ഞു
“ ഹലൊ....”
പക്ഷെ ശബ്ദം പുറത്തേക്കു വരാൻ വായിൽ ഉമിനീരില്ലായിരുന്നു...!
ഞാൻ ഇല്ലാത്ത ഉമിനീർ ഉണ്ടാക്കിയെടുത്ത് ഒരിറക്ക് ഇറക്കിയിട്ട് വീണ്ടും പറഞ്ഞു
“ഹലൊ...”
ഇത്തവണ ഇത്തിരി പൊങ്ങിയിരുന്നു ശബ്ദം.....
അപ്പോഴേക്കും മറുതലക്കൽ നിന്നും മറുപടി വന്നു....
അതു കടയിലെ എന്റെ സുഹൃത്ത് മലയാളിയായ കണക്കപ്പിള്ള ആയിരുന്നു. അദ്ദേഹം പറഞ്ഞു.
“ ചെയ്തു പോയ തെറ്റിനു മാപ്പ് തരണമെന്ന് ഒരു കടലാസ്സിൽ എഴിതിക്കൊടുത്താൽ, ചേട്ടന് കടയിലേക്ക് വീണ്ടും കയറാം...!!”
ഞങ്ങൾ പരസ്പരം ചേട്ടാന്നാണു വിളിച്ചിരുന്നത്.
ഞാൻ ചോദിച്ചു. “ ഞാൻ ചെയ്ത തെറ്റെന്താണെന്നു പറഞ്ഞില്ല...?”
“അതെനിക്കറിയില്ല..... എന്നോടിങ്ങനെ പറയാൻ പറഞ്ഞു , ഞാൻ പറഞ്ഞു.”
“എന്നാൽ ഞാൻ സാധനങ്ങൾ പാക്കു ചെയ്ത് ടിക്കറ്റിനായിട്ട് കാത്തിരിക്കാണെന്നു പറ...!!?”
ആലോചിച്ചു വച്ചിരുന്നത് മറ്റൊന്നായിരുന്നെങ്കിലും, പറഞ്ഞതിങ്ങനെ ആയിപ്പോയി.....!!
“ എന്റെ ചെങ്ങാതി.. ഒന്നു കൂടി ആലോചിച്ചിട്ടു പറ....” കണക്കപ്പിള്ള.
“ എനിക്കിനി ഒന്നും ആലോചിക്കാനില്ല...”
“ശരി..”
അതോടെ ഫോൺ കട്ടായി.....!
ഞാനും റസീവർ വലിച്ചെറിഞ്ഞു......!!
ബാക്കി അടുത്ത പോസ്റ്റിൽ...........

20 comments:
ഇങ്ങനെ സസ്പെന്‍സില്‍ നിറുത്തുന്നത് ഒരു വല്ലാത്ത പരിപാടി തന്നെ മാഷേ...
ഹൌ...വായനക്കാരെ വീണ്ടും പിരിമുറുക്കത്തിലേക്ക് കൊണ്ടുവന്നല്ലോ ഗെഡീ
ഇത്തരം സസ്പെൻസുകൾ നിലനിർത്തി ,അടുത്തഭാഗത്തിന് എല്ലാവരേയും കാത്തിരിപ്പിക്കുന്നതാണ് ഈ എഴുത്തിന്റെ മഹിമ കേട്ടൊ ഭായി.
ഇത് വല്ലാത്ത ഒരു സസ്പെന്‍സായി പോയി
ബാക്കി കാത്തിരിക്കുന്നു
വല്ലാത്ത ഒരു സസ്പെന്‍സ് തന്നെ വീ കെ......
വീണ്ടും സസ്പെന്‍സ്
:)
ശ്രീ:വളരെ നന്ദി മാഷെ.
ബിലാത്തിപട്ടണം:നന്ദി മാഷെ.
ramanika:വളരെ നന്ദി മാഷെ.
krishnakumar513:നന്ദി മാഷെ.
അഭി:നന്ദി മാഷെ.
ഹൂം.... എനിക്കറിയില്ലെ ഹിന്ദികളെ ...!!!”
ഇത്തരം ചില തുരുപ്പ് ചീട്ടുകളാണ് നമ്മെ നിശബ്ദരാക്കുന്നത്
ഇനി സസ്പ്പെന്സു തുറന്നിട്ട്.
കഥ എന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു.
ini ithinte baki eppozhanavo....?vegam postane...
വായിക്കുന്നു...
ലോകത്തിലേറ്റവുമധികം പ്രവാജകന്മാര്‍ ഇറങ്ങിയത് ഈജിപ്തിലായിരുന്നു ?
മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിച്ചാണ് നിറുത്തികളഞ്ഞത്..!
അല്ലങ്കിലും മന്‍സ്സില്‍ വിഷമവും സങ്കടവും എല്ലാം ഉണ്ടാവുമ്പോള്‍ കരുതി വെച്ച വാക്കുകള്‍ ആവില്ല പുറത്ത് വരിക മനസ്സിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഉള്ള വാശി തന്ന്നെയാവും.. ആ മിസ്രി കൂതറയുടെ പരാചയം കാണാന്‍ വേണ്ടിയാണ് .വി,കെ യുടെ ഒരോ പോസ്റ്റിലും എന്‍റെ ആഗ്രഹം അറ്റുത്ത പോസ്റ്റില്‍ എങ്കിലും എന്‍റെ സമാധാനത്തിനു വേണ്ടി അവനു ഒരു അടി കൊറ്റുക്കണേ.... ഹല്ല പിന്നെ.
എന്താണ് പരിപാടി മെഗാ സീരിയല്‍ പോലെ ആക്കാനാണോ ?
ആകെക്കൂടി ടെന്‍ഷന്‍ ആയല്ലോ....
ഹും-ഇത്ര hard work ചെയ്ത ഒരുവനെ ഒരു നിസ്സാര കാര്യം പറഞ്ഞ് പുറത്താക്കാനാവുമോ? എന്തോ -ടെന്‍ഷനായീന്നല്ലേ പറയേണ്ടൂ.
പട്ടേപ്പാടം റാംജി:നമ്മളെ നിശ്ശബ്ദരാക്കാൻ കഴിയുന്ന ചില തുറുപ്പുചീട്ടുകൾ നമ്മളിൽ നിന്നു തന്നെ ഇവന്മാർ പഠിച്ചു വച്ചിട്ടുണ്ട്.വളരെ നന്ദി.
കുമാരൻ: വളരെ നന്ദി കുമാരേട്ടാ...
കുസുമം: വന്നതിനു വളരെ നന്ദി...
ഒഏബി: ഇതൊന്നും പറഞ്ഞിട്ട് മിസ്രികളെ പറ്റിക്കണ്ട...വന്നതിനു നന്ദി.
ഹംസ: ഹംസാക്ക പറഞ്ഞതു പോലെ നാമോരുത്തരും ആഗ്രഹിക്കും.
പക്ഷെ, ഇവിടെ അവരേ കഴിഞ്ഞെ നമ്മൾക്ക് നിലയും വിലയും ഉള്ളു.. നമ്മളുടെ വാക്കുകളേക്കാൾ കൂടുതൽ അവരുടെ വാക്കുകൾക്കായിരിക്കും ഇവിടത്തുകാർ വില കൽപ്പിക്കുക.കാത്തിരുന്നു കാണാം ഹംസാക്കാ..!
പാവപ്പെട്ടവൻ: അങ്ങനെയൊന്നും ഉദ്ധേശമുണ്ടായിരുന്നില്ല. അങ്ങനെ അങ്ങനെ ആയിപ്പോയി....!! വന്നതിനു വളരെ നന്ദി.
ദിവാരേട്ടൻ:വളരെ നന്ദി.
ജ്യോ:ഇവിടെ ആത്മാർത്ഥതക്ക് അത്ര വലിയ വിലയൊന്നും ഉണ്ടെന്നു തോന്നുന്നില്ല ജ്യ്യോ ചേച്ചി. വന്നതിനു നന്ദി.
എന്റെ ചേട്ടാ എന്നിട്ടെന്തായി?
വെറുതെ പിരി മുറുക്കം പിടിപ്പിക്കാതെ :)
എന്തായാലും പറഞ്ഞു പോയില്ലേ, ഇനി വരുന്നിടത്ത് വെച്ച് കാണാം അല്ലെ?
പിന്നെ ഈ പോസ്റ്റിനുള്ള ലേബല്‍ പെരുത്തിഷ്ടപ്പെട്ടു.;)
ദരിദ്രവാസിയായ ഒരു ഇൻഡ്യക്കാരനാണല്ലൊ ഞാനും....!!!
ഇത്രയും വേണമായിരുന്നോ ?
അരുൺ കായംകുളം:അഭിപ്രായത്തിനു വളരെ നന്ദി സുഹൃത്തെ..
sukanya:പിന്നല്ലാതെ..ഇതൊക്കെ വരുന്നിടത്തു വച്ചു കാണാനല്ലെ പറ്റൂ..നന്ദി.
kalavallabhan:പാര ഈജിപ്ഷ്യന്റെ ഭാഷയിൽ ആണു ഞാൻ ഉദ്ദേശിച്ചത്..
അല്ലെങ്കിലും, ഒരു വക ദാരിദ്ര്യമൊന്നുമില്ലങ്കിൽ പിന്നെ ഗൾഫിൽ പോകേണ്ട കാര്യമില്ലല്ലൊ...!!? അവരുടെ ആട്ടും തൂപ്പും കൊണ്ട് അവിടെ കിടക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ...?!!വന്നതിനു വളരെ നന്ദി.
വല്ലാത്ത ഒരു തിടുക്കം ബാക്കി അറിയാൻ..
Post a Comment