Monday 1 December 2014

നോവൽ. മരുഭൂമി (29)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.


തുടർന്നു വായിക്കുക...

ഉത്തരമില്ലാത്ത ചോദ്യം..

രണ്ടു ദിവസം കഴിഞ്ഞ് അബ്ദുൾ നാട്ടിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയവേ സീക്കു ആശുപത്രിയുടെ മുന്നിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടപ്പു തുടങ്ങി. അതിനു മുൻപ് ഒരു ദിവസം അവൻ ഹസ്സർ ബായിയെ കാണാൻ ആശുപത്രി ഗേറ്റ് കടന്നതാണ്. ഗേറ്റിലെ മുറിയിലുണ്ടായിരുന്ന ബംഗ്ലാദേശികൾ അകത്തു കയറാൻ സമ്മതിച്ചില്ല.
സീക്കുവിനെ പിടിച്ച് പുറത്തു തള്ളി.
മറ്റൊരു ദിവസം അവൻ ബംഗ്ലാദേശികളോട് യാചിച്ചതായി കേട്ടു.
“ബായി... കുറച്ച് ചോറ് തരാമോ...?”
അപ്പോഴും അവർ അവനെ ആട്ടിയകറ്റി.

സീക്കുവിന് ഭക്ഷണം പാകം ചെയ്യാൻ ഗ്യാസുണ്ടായിരുന്നില്ല.
കാലി സിലിണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു.
അത് മക്കയിൽ കൊണ്ടു പോയാലെ നിറച്ചു കിട്ടൂ.
ഞങ്ങൾക്ക്  ആശുപത്രിയിലെ സിലിണ്ടർ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു.
അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതു കൊണ്ട് ചോറ് കിട്ടാനും ഒരു വഴിയുമില്ലായിരുന്നു.

ഒരുമാസം എങ്ങനെ കടന്നു പോയതെന്നറിയില്ല.
അബ്ദുൾ തിരിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്...!
ഇത്ര വേഗം ഒരു മാസം തീർന്നോ...?
അബ്ദുൾ തിരിച്ചു വന്നപ്പോൾ കുറെ ദിവസത്തെ പത്രങ്ങളും കൊണ്ടു വന്നിരുന്നു.
അതിൽ നിന്നാണ് ഇറാക്ക് കുവൈറ്റ് പിടിച്ചടക്കിയ കഥകളൊക്കെ കുറച്ചു വിശദമായി ഞങ്ങൾ അറിയുന്നത്. അതിനു മുൻപ് പലതും ലുങ്കിക്കഥകളായി കിടന്നതു കൊണ്ട് ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കാതിരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. പിന്നെയുള്ള കഥകൾ നാട്ടിൽ നിന്നും കേട്ടറിഞ്ഞ ‘നാട്ടുകഥ’കളായും അബ്ദുൾ പറഞ്ഞു തന്നു.

ഒരു കുഞ്ഞു രാജ്യത്തെ ഇറാക്ക് പിടിച്ചടക്കിയിട്ടും അതിനെതിരെ ഒന്നും പറയാത്ത ഇൻഡ്യയുടെ മൌനത്തെയായിരുന്നു മറ്റുള്ളവർ വിമർശിച്ചിരുന്നതത്രെ. അതെന്തു കൊണ്ടാണെന്ന് ഞങ്ങളും ആലോചിച്ചിരുന്നു.
അന്ന് ഞങ്ങളുടെ ചില സൈറ്റുകളിൽ ഇറാക്കിൽ പോയി ജോലി ചെയ്തിട്ടുള്ളവർ ഉണ്ടായിരുന്നു.
അവർ പറഞ്ഞ കഥകളിലൂടെ ഇറാക്കി പ്രസിഡണ്ട് സദ്ദാം ഹുസ്സൈനെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീരനായകനായിരുന്നു...!!

ചില വൈകുന്നേരങ്ങളിൽ പൊടുന്നനെ പട്ടാളക്കാർ ബാഗ്ദാദിലെ റോഡിൽ അണി നിരക്കും.
ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന പട്ടാള ജീപ്പിൽ നിന്നും ആജാനബാഹുവായ ഒരാൾ പട്ടാളയൂണിഫോമിൽ ഇറങ്ങി വരുന്നു.
സദ്ദാം....!?
അതെ, ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹുസ്സൈൻ...!!
റോഡിലുള്ള ആളുകൾ ആകാംക്ഷയും ബഹുമാനവും ഭയവും ചേർന്ന മനോഭാവത്തിൽ ഉറ്റു നോക്കുന്നു. പരിചയമുള്ളവരുടെ നേരെ നോക്കി അദ്ദേഹം കൈ പൊക്കുന്നു. ചിലരൊക്കെ ചെന്ന് അദ്ദേഹത്തിന് മുത്തം കൊടുക്കുന്നു. മറ്റു ചിലർ അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കുന്നു. ഒരിടത്ത് ഒതുങ്ങിമാറി കൂട്ടം കൂടി നിന്ന് കണ്ണും തള്ളി  ശ്രദ്ധിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള ഇൻഡ്യാക്കാരെ  കണ്ടതും അദ്ദേഹം കൈ പൊക്കി “ഹിന്ദീ!!?”
എന്നൊരു ചോദ്യം.
കോരിത്തരിച്ചുപോകുന്ന ഇൻഡ്യക്കാർ കൈ പൊക്കി വാ പൊളിച്ചു നിൽക്കും...!
ആകെക്കൂടി ഒരു പട്ടാളച്ചന്തം....!!
അതെ, ഒരു ഒറ്റയാൻ കൊമ്പനാനച്ചന്തം...!!!

ഇത്തരം ബഡായികൾ കേട്ട് കോരിത്തരിച്ചു നിന്നിട്ടുള്ള ഞങ്ങൾക്ക് കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ സദ്ദാം കീഴടക്കിയത് അംഗീകരിക്കാനായില്ലെങ്കിലും അദ്ദേഹത്തെ വെറുക്കാനായില്ല. സൌദിയുടെ ഒരു ചെറിയഭാഗം കൂടി സദ്ദാം പിടിച്ചിട്ടുണ്ടെന്ന്  കേട്ടപ്പോൾ വാസ്തവത്തിൽ ഞങ്ങൾക്ക് സന്തോഷമാണുണ്ടായത്.

സദ്ദാം കേറിക്കേറി വന്ന് ഞങ്ങൾക്ക് ശമ്പളം തരാത്ത കമ്പനിയേയും അതിനു കൂട്ടു നിൽക്കുന്ന സർക്കാരിനേയും ഒരുപാഠം പഠിപ്പിക്കാൻ സദ്ദാം  വിചാരിച്ചാലെ സാധിക്കൂ എന്ന് ഞങ്ങൾ കരുതി. വല്ലപ്പോഴും ആശുപത്രിയിൽ നിന്നും  എടുത്തു കൊണ്ടു വരുന്ന ടീവിയിൽ യുദ്ധവാർത്തകളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒരു രാജ്യത്തോടും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ലാത്ത സൌദികൾ യുദ്ധം ചെയ്യുന്ന സീനുകൾ കാട്ടി ജനങ്ങളുടെ മനസ്സിൽ നിന്നും  ഭീതിയകറ്റി മാതൃരാജ്യത്തോട്  കൂറു  പ്രഖ്യാപിക്കുന്ന പ്രക്രിയ ആയിരുന്നു അതെല്ലാം.

ഞങ്ങളുടെ മനസ്സിൽ സദ്ദാമിന്റെ പ്രവർത്തിയോട് പ്രതികരിക്കാത്ത ഇൻഡ്യയുടെ മനോഭാവത്തിലുള്ള പ്രതിഷേധം ഒരു കുറ്റബോധമായി അങ്ങനെ കിടക്കുമ്പോഴാണ്, ഞങ്ങൾക്ക് വാഴത്തോട്ടത്തിലെ ആ പണി കിട്ടുന്നത്.
പത്തൻപത് വാഴകളുണ്ടായിരുന്നു.
അതിന്റെ കളകളെല്ലാം പറിച്ചു കളഞ്ഞ് തടമെടുക്കലായിരുന്നു പണി.
ദിവസവും മാറിമാറി ഞങ്ങൾ പോയിക്കൊണ്ടിരുന്നു.
അന്ന് പോകുമ്പോൾ ഞാനും സച്ചിയുമായിരുന്നു കൂട്ട്.
കൂട്ടത്തിൽ ഒരു പഴയ റേഡിയോയും കയ്യിലെടുത്തു.
അതിൽ ഷോർട്ട് വേവ് സ്റ്റേഷൻ കിട്ടുമായിരുന്നു.

ചില ദിവസങ്ങളിൽ ഡെൽഹിയിൽ നിന്നുമുള്ള മലയാളം വാർത്തകളും കിട്ടുമായിരുന്നു. ഒരു വാർത്തയുടെ തുടക്കം കേട്ടാൽ ബാക്കി മുങ്ങിപ്പോകും. ചിലതിന്റെ അവസാനം മാത്രം പൊന്തിവരും. ഒരു വാർത്തയും നേരെ ചൊവ്വെ മുഴുവനായി കേട്ടിരുന്നില്ല.
പക്ഷേ, നാ‍ട്ടിൽ നിന്നും പറന്നു വരുന്ന ആ മലയാളം വാക്കുകൾ ഞങ്ങളുടെ സിരകളെ വല്ലാതെ ഉത്തേചിപ്പിച്ചിരുന്നു. വാർത്തകൾ വായിക്കുന്ന ഗോപന്റെ ശബ്ദം കേൾക്കുമ്പോൾ രോമകൂപങ്ങൾ എഴുന്നു നിൽക്കും...!
അതൊരു സുഖമായിരുന്നു...!
ഒരു വികാരമായിരുന്നു...!

പണിക്ക് മമ്മട്ടി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു. അതിനാൽ ഒരാൾ കിളക്കുമ്പോൾ മറ്റെയാൾ വെറുതെ ഇരിക്കും. എന്റെ വിശ്രമ സമയം വരുമ്പോൾ ഞാൻ റേഡിയോയിൽ പുതിയ വല്ല സ്റ്റേഷനും കണ്ടെത്താൻ കഴിയുമോന്നറിയാൻ തിരിച്ചു കൊണ്ടിരിക്കും. അങ്ങനെ തിരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു തമിഴ് സ്റ്റേഷൻ പെട്ടെന്ന് ക്ലിയറായി കയറി വന്നു.
ലണ്ടനിൽ നിന്നുമുള്ള ഒരു പ്രക്ഷേപണമാണ്.
തമിഴാണെങ്കിലും ‘ഹബീബ’ യിലൂടെ കുറച്ചൊക്കെ മനസ്സിലാകുമായിരുന്നു.
ചോദ്യോത്തര പംക്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നമ്മുടെ  അയലോക്കത്തെ ഭാഷയല്ലെ. കുറച്ചെങ്കിലും മനസ്സിലാകുന്നതു കൊണ്ട് സച്ചി പണി നിറുത്തി അത് കേൾക്കാനായി അടുത്ത് വന്നിരുന്നു.
വിഷയം സദ്ദാമിന്റെ കുവൈറ്റ് പിടുത്തം.
അക്കാലത്ത് ഇറാക്കും കുവൈറ്റുമായിരുന്നു എവിടേയും സംസാര വിഷയം.
ഒരു സ്ത്രീശബ്ദം  ചോദിക്കുന്നു.
“കുവൈറ്റെന്ന ഒരു കൊച്ചു രാജ്യത്തെ ഒരു കാരണവും ഇല്ലാതെ നിഷക്കരുണം കീഴടക്കിയിട്ടും ഇറാക്കിനെ  ഭാരത സർക്കാർ എന്തു കൊണ്ട് തള്ളിപ്പറയുന്നില്ല...?”
അതു കേട്ട് ഞങ്ങൾ ജാഗരൂകരായി കാതും കൂർപ്പിച്ചിരുന്നു. ഞങ്ങളും കുറേ ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന ഉത്തരം.
അതിനു മറുപടിയായി ഒരു പുരുഷശബ്ദം.
“അതിന് ഒരു കാരണമുണ്ട്. ഇൻഡ്യാ പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോൾ നമ്മുടെ ഭാഗത്ത് സഹായത്തിനായി റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകരാഷ്ട്രങ്ങളോടൊപ്പം പല ഗൾഫ് രാഷ്ട്രങ്ങളും നിഷ്പ്പക്ഷത പാലിച്ചെങ്കിലും, പലരുടേയും മനസ്സും സാമ്പത്തിക സഹായവും അടിയൊഴുക്കുകളായി പാക്കിസ്ഥാനായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഇറാക്ക്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ഫോണിൽ വിളിച്ച് സദ്ദാം പറഞ്ഞുവത്രെ. “മാഡം.. ഈ യുദ്ധത്തിൽ ഞങ്ങളേക്കൂടി പങ്കാളികളാക്കൂ. അറേബ്യൻ കടലിലോ കരയിലോ നിങ്ങളോടൊപ്പം യുദ്ധം ചെയ്യാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തയ്യാറായിരിക്കുന്നു..!!”
ഇന്ദിരാഗാന്ധി മറുപടിയായി പറഞ്ഞുവത്രെ.
“ പ്രിയ സദ്ദാം... നിങ്ങളുടെ ഈ ആഗ്രഹത്തോട് ഇൻഡ്യൻ ജനത എന്നും നന്ദിയുള്ളവരായിരിക്കും. പക്ഷേ, ഇപ്പോൾ അതിന്റെ ആവശ്യമില്ല. ഈ യുദ്ധം വിജയിപ്പിക്കാൻ ഞങ്ങളുടെ ചുണക്കുട്ടികൾ തന്നെ ധാരാളം. ഞാനും എന്റെ ജനതയും നിങ്ങളോടും അവിടത്തെ ജനതയോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു...!!
പിന്നെങ്ങനെയാണ് നാം ഇറാക്കിനെ അപലപിക്കുക....!!?”

ഇതു കേട്ട് ഒരു നിമിഷം കോരിത്തരിച്ചു പോയ ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ച് ആർത്തലച്ച് ശബ്ദമുണ്ടാക്കി സദ്ദാമിന് ജയ് വിളിച്ചു.
ഞങ്ങൾ പരസ്പ്പരം പറഞ്ഞു.
‘വെറുതെയല്ല ഇൻഡ്യയുടെ വായ് മൂടിക്കെട്ടിപ്പോയത്...!!’
രാജ്യസ്നേഹം തലക്കു പിടിച്ച  വികാരത്തിൽ ഞങ്ങളുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പിന്നെ ഞങ്ങൾ ഇറാക്കിനെ തെറ്റുകാരായി കണ്ടില്ല.
‘ആപത്തിൽ സഹായിക്കുന്ന കൂട്ടുകാരനെയല്ലെ നമ്മളും തിരിച്ച് ആത്മാർത്ഥത കാണിക്കേണ്ടത്.’

ബാക്കി ഡിസംബർ  15-ന് .   

*റേഡിയോ സംഭാഷണം സത്യമായിരുന്നെങ്കിലും ഉള്ളടക്കത്തിലെ സത്യാവസ്ഥക്ക് തെളിവൊന്നും പിന്നീട് വായനയിൽ ഒരിടത്തും കണ്ടെത്തിയതായി ഓർക്കുന്നില്ല.

20 comments:

Sachin said...

appo seekku nu enthu patti?athine kurichonnum kandilla?

© Mubi said...

സീക്കുവിനെ കുറിച്ച് അറിയാന്‍ കാത്തിരിക്കുന്നു...

വിനുവേട്ടന്‍ said...

ഇറാക്ക് കുവൈറ്റിനെ കീഴടക്കുമ്പോള്‍ ഞങ്ങള്‍ ദമ്മാമില്‍ ആയിരുന്നു അശോകന്‍ മാഷേ... പിന്നെ യുദ്ധം... സദ്ദാമിന്റെ മിസ്സൈലുകള്‍ വന്ന് പതിക്കുമ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം കുലുങ്ങുന്നതൊക്കെ ഭീതിയോടെ ഓര്‍മ്മ വരുന്നു ഇപ്പോള്‍... അന്നത്തെ സംഭവങ്ങളിലൊന്ന് ഇതാ ഇവിടെയുണ്ട്...

ജിമ്മി ജോൺ said...

സദ്ദാം സാഹിബിന്റെ കഥ കേട്ടിരുന്നപ്പോൾ സീക്കുവിന്റെ കാര്യം മറന്നുപോയി.. അവനെ അങ്ങനെ വെറുതെ വിട്ടാൽ ഒക്കത്തില്ല.. ബാക്കി കൂടെ പോന്നോട്ടെ..

ആ റേഡിയൊക്കഥയിൽ ഇനി വാസ്തവമില്ലെങ്കിൽക്കൂടെ, അത് കേട്ടപ്പോൾ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു കേട്ടോ.. :)

Cv Thankappan said...

ഇന്ത്യയില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന കോരിത്തരിപ്പ് മനസ്സിലാവുന്നുണ്ട്...............
ആശംസകള്‍

Pradeep Kumar said...

എന്നിട്ടും നമ്മൾ ആപത്തിൽ സഹായഹസ്തവുമായി വന്ന ചങ്ങാതിക്ക് ആപത്തു വന്നപ്പോൾ എന്തു ചെയ്തു എന്നൊരു ചോദ്യം അവശേഷിക്കുന്നു. പതിവുരീതി വിട്ട് കഥക്ക് ചില രാഷ്ട്രീയമാനങ്ങൾ കൈവരുന്നു....

പട്ടേപ്പാടം റാംജി said...

യുദ്ധത്തിനിടയില്‍ സദ്ദാം അവിടെ വന്നു കൈവീശി 'ഹിന്ദി' എന്നൊക്കെ പറയുന്ന ലുങ്കികള്‍ ചെറുതാണ്. എന്തായാലും ഈ അദ്ധ്യായം ആ കാലത്തിലേക്ക് കൊണ്ടുപോയി.

ajith said...

സദ്ദാം ഹുസൈന്‍ ആണ് ഈ ലക്കത്തിലെ ഹീറോ

Vishnulal Uc said...

ആശംസകള്‍...

ബൈജു മണിയങ്കാല said...

കടപ്പാടുകൾ!
അതെ പലരും ഹീറോ ആണ് ആന്റി ഹീറോ ആക്കി തൂക്കിലേറ്റി ഇന്ന് ഇറാക്കിന്റെ അവസ്ഥയെന്ത് ലോകത്തിന്റെ മൌനം

Muralee Mukundan , ബിലാത്തിപട്ടണം said...

ഹായ് പൊളിട്രിക്സ് കൊള്ളാം

സദ്ദാം ഹുസ്സൈൻ...
ആകെക്കൂടി ഒരു പട്ടാളച്ചന്തം....!
അതെ, ഒരു ഒറ്റയാൻ കൊമ്പനാനച്ചന്തം...!!
(ഇദ്ദേഹത്തെ ഇതിലും നന്നായി എങ്ങിനെയാണ് പരിചയപ്പെടുത്തുക ..! !)

കഥയിലേക്ക് ഇത്തരം ഒരു തലവൻ കടന്ന് വാന്നാൽ പിന്നെ വെറും ചിന്ന സിന്ന സീക്കുവിനെയെല്ലാം ഏവരും മറക്കും അല്ലേ

വീകെ said...

സച്ചിൻ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി. സീക്കു കുറച്ച് അനുഭവിക്കാനുണ്ട്. അനുഭവിക്കട്ടെ. അത് കഴിഞ്ഞിട്ട് എഴുതാം. നന്ദി.

മൂബി: സീക്കു വരും. വായനക്ക് നന്ദി.

വിനുവേട്ടൻ: യുദ്ധം ഞാനും കണ്ടതാ അല്ല കേട്ടതാ. പലതും മറന്നു തുടങ്ങി. നന്ദി.

ജിമ്മിജോൺ:ആ റേഡിയോക്കഥ സത്യമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇൻഡ്യയുടെ മൌനം അതാണ് സൂചിപ്പിക്കുന്നത്. സീക്കു കുറച്ച് അനുഭവിക്കട്ടെ. നന്ദി.

സിവി തങ്കപ്പൻ: അകലങ്ങളിൽ ഇരുന്ന് എന്നു പറഞ്ഞാൽ പത്രങ്ങളില്ലാത്ത, റേഡിയോ ഇല്ലാത്ത, കത്തുകൾ പോലും നേരെ ചൊവ്വെ കിട്ടാത്ത സന്ദർഭത്തിൽ അങ്ങ് ദൂരെദൂരേന്ന് ഒരു നാട്ടുഭാഷ കേട്ടാൽ ഉണ്ടാകുന്ന സന്തോഷം എത്ര വലുതാണെന്ന് അനുഭവിച്ചവർക്കേ മനസ്സിലാകൂ.. നന്ദി.

പ്രദീപ് കുമാർ:നമ്മൾ തീർച്ചയായും സദ്ദാമിനോട് കാണിച്ചത് നന്ദികേടാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ,ലോകരാഷ്ട്രങ്ങൾക്കിടയിൽ നമ്മൾ ഒറ്റപ്പെട്ടു പോകുമായിരുന്നു, മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കിൽ...?! നന്ദി.

പട്ടേപ്പാടം റാംജി: അമേരിക്ക യുദ്ധം ചെയ്യുമ്പോഴും സദ്ദാം തോക്കുമായി അദ്ദേഹത്തിന്റെ ജന്മ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്ക വിരണ്ടിട്ടുമുണ്ട്. വായനക്ക് നന്ദി.

അജിത്: സദ്ദാം ആ കാലഘട്ടത്തിലെ ഞങ്ങളുടെ ഹീറോ ആയിരുന്നു. ആ കാലത്തെ കഥ പറയുമ്പോൾ സദ്ദാമിനെ ഉൾപ്പെടുത്താതെ പോകാൻ കഴിയില്ല. നന്ദി.

വിഷ്ണുലാൽ: വായനക്ക് നന്ദി.

ബൈജു മണിയങ്കാല: അതെ. അന്ന് ചിരിച്ചതിനേക്കാൾ അധികം പേർ ഇന്ന് അതോർത്ത് കരയുന്നു. നന്ദി.

ബിലാത്തിച്ചേട്ടൻ: അതേ.. അന്നും ഇന്നും സദ്ദാം തന്നെ ആ ഒറ്റയാൻ...! അദ്ദേഹത്തെ ഇല്ലായ്മ ചെയ്തവർക്കും കൂട്ടു നിന്നവർക്കും എന്തു കിട്ടി...? നന്ദി.

keraladasanunni said...

സദ്ദാമിനെ വീരപുരുഷനായി കണക്കാക്കിയിരുന്നു. അമേരിക്കന്‍ മിസ്സൈലുകളുടെ മുനയൊടിച്ച് പോരില്‍ മുന്നേറുന്ന ഇറാഖിപ്പടയെ വാഴ്ത്തിയ എത്രയോ നമ്മുടെ നാട്ടുകാരുണ്ട്. സദ്ദാമും 
ഇന്ദിരഗാന്ധിയും തമ്മിലുള്ള സംഭാഷണം
യഥാര്‍ത്ഥത്തില്‍ നടന്നതാണെങ്കില്‍ നമുക്ക് അവരോട് കടപ്പാടുണ്ട്.

വീകെ said...

കേരളദാസനുണ്ണി: ഇൻഡ്യാക്കാരുടെ മൊത്തം വീരപുരുഷനായിരുന്നു സദ്ദാം. അമേരിക്കയുടെ മുന്നിൽ നെഞ്ചു വിരിച്ചു നിന്ന പോരാളി. സദ്ദാമിനു രക്ഷപ്പെടാൻ-രാഷ്ട്രീയാഭയമെങ്കിലും കൊടുക്കാൻ നാം തെയ്യാറാകേണ്ടതായിരുന്നു. അങ്ങനെയൊക്കെ മനഃക്കോട്ടകൾ കെട്ടിയിരുന്നു ഞങ്ങൾ. നന്ദി.

ശ്രീ said...

റേഡിയോയിൽ കേട്ടതിന്റെ സത്യാവസ്ഥ എന്താണാവോ...

അതു പോട്ടെ, എന്നിട്ട്‌ സീക്കുവിന്റെ കാര്യമെന്തായി?

jyo.mds said...

സദ്ദാംഹുസൈന്റെ പതനം കഷമുള്ളതായി.ഈ പോസ്റ്റ് ഓർമ്മ പുതുക്കി.

വീകെ said...

ശ്രീ:റേഡിയോയിൽ കേട്ടതിന്റെ സത്യാവസ്ഥ എനിക്കുമറിയില്ല. സീക്കു വരും...? നന്ദി.

ജ്യോച്ചേച്ചി: സദ്ദാം ഹുസ്സൈന്റെ പതനം ഏതൊരു ഇൻഡ്യക്കാരനേയും വേദനിപ്പിക്കും. നന്ദി.

ramanika said...

വീ കെ
ഇപ്പോഴാണ്‌ നോവൽ കഴിഞ്ഞ ലക്കം വായിച്ചത് വളരെ നന്നായിരിക്കുന്നു
സദ്ദാം ഒരു വീര പുരുഷൻ!
ബാക്കി ........

വീകെ said...

രമണിക: വായനക്ക് വളരെ നന്ദി.

സുധി അറയ്ക്കൽ said...

സദ്ദാം എന്നും ഒരു വീരപുരുഷൻ തന്നെ.
സ്വന്തം നേതാവിനെ ഒറ്റിക്കൊടുത്ത ഇറാക്കികൾ.
$$&