Wednesday 19 November 2008

പാവം പ്രവാസി (3 ) തുടരുന്നു.

തുടരുന്നു...

ദേവരാജീന് ഞാൻ ധൈര്യം കൊടുത്തു. കുറച്ചു കഴിഞ്ഞ് അയാൾ പോയി.
വെള്ളിയാഴ്ചകൾ പിന്നെയും ഒരുപാടു കടന്നുപോയി.
വിഷുവും ഓണവും പെരുന്നാളും എല്ലാം ഞങ്ങൾ വെള്ളിയാഴ്ചകൾക്കായി മാറ്റിവച്ചു.
അതെ..! വെള്ളിയാഴ്ചകൾ.!!..
ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.

ശനിയാഴ്ച മുതൽ അടുത്തുവരുന്ന വെള്ളിയാഴ്ചക്കായി സർവ്വം മറന്ന് ഞങ്ങൾ ജോലി ചെയ്തു.. വ്യാഴാഴ്ച വൈകീട്ട് മുതൽ ഏതെങ്കിലും മുറിയിൽ ഒരുമിച്ചുകൂടും. പിന്നെ പാട്ടും, കുടിയും, ചീട്ടുകളിയും മറ്റുമായി പാതിരാ കഴിയും. ഞങ്ങളുടെ സന്തോഷവും,സങ്കടങ്ങളും പരസ്പരം പങ്കുവച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ അധ്വാനം തന്ന ക്ഷീണം ഞങ്ങൾ മറന്നു. പിന്നെ ഓരോരുത്തരായി പിരിയും. മുറിയിൽ പോയി വെള്ളിയ്യാഴ്ച ഉച്ചവരെ ബോധം കെട്ടുറങ്ങും.

കള്ളുകടകളുടെ മുൻപിൽ പോയാൽ കാണാം, `ക്യു` നിൽക്കുന്നവരിൽ അധികവും മലയാളികൾ തന്നെ. നാട്ടിലെപ്പോലെ തന്നെ ഇതു കുടിച്ചു തീർക്കുന്നതിൽ നാം മുൻപിൽ തന്നെ. നമ്മൾ ഒന്നിലും മോശമാവാൻ പാടില്ലല്ലൊ...എവിടെയായാലും....!!!

വെള്ളിയാഴ്ച വൈകീട്ട് ചിലർ സിനിമക്ക് പോകും. മറ്റു ചിലർ ഷോപ്പിങ് മാളുകളിൽ കറങ്ങി നടക്കും. അന്നു ഞങ്ങൾ നേരത്തെ കിടന്നുറങ്ങും. പിറ്റേന്നു കാലത്തു മുതൽ വീണ്ടും പൊരിയണ ചൂടിൽ ഇറങ്ങേണ്ടതല്ലെ...!!?

പൊരിയണ ചൂടിൽ നിന്നും പതുക്കെ മോചനം കിട്ടി. രാജ്യം തണുപ്പിലേക്ക് നീങ്ങി. അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സത്താറിക്കായുടെ കടയുടെ മുൻപിൽ ഒരാൾക്കൂട്ടം കണ്ടത്. ഞങ്ങൾ അവിടേക്കു ചെന്നു. കൂടി നിൽക്കുന്നവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ വളരെ രോഷത്തിലുമായിരുന്നു.

“നമ്മുടെ ചിട്ടിക്കാരൻ മുങ്ങിയിരിക്കുന്നു...!! ഇന്നലെ രാത്രിയിലെ വിമാനത്തിൽ...അയാൾ രാജ്യം
വിട്ടു...!!!”
ഞാൻ തലയിൽ കൈവച്ചുപോയി...!!!
ഞാനതിൽ ചേരാഞ്ഞതിൽ ദൈവത്തിനു നന്ദി പറഞ്ഞു...!!

പത്തുമാസം ചിട്ടി നടത്തി. നാലു പേർക്കു മാത്രമാണു മുഴുവൻ പണവും കൊടുത്തത്. ചിലർക്ക് കുറച്ചു മാത്രം കൊടുത്തു. സ്വന്തം കാറു വരെ ആരുമറിയാതെ വിറ്റിട്ടാണ് മുങ്ങിയത്..
അപ്പോഴത്തെ രോഷത്തിൽ എല്ലാവരും നിയമ നടപടിക്ക് നീങ്ങാൻ തീരുമാനിച്ചു. പക്ഷെ ഒന്നും നടന്നില്ല..
ഇതിന്റെ പിന്നാലെ നടക്കാൻ ആർക്കാണ് നേരം..?
അതിനു സമയമെവിടെ...?
അതിനു മുടക്കുന്ന പണവും കൂടി നഷ്ടമാകുമെന്നല്ലാതെ....
ഒന്നും സംഭവിക്കില്ലാന്നു മുങ്ങുന്നവനും അറിയാം..!!!

പിറ്റേന്നു എന്റെ ജോലി സ്ഥലത്തേക്കു ദേവരാജ് കടന്നുവന്നു. വന്നവഴി പറഞ്ഞു.
“ചേട്ടാ...അവൻ ....മുങ്ങി...!! ആ ചിട്ടിക്കാരൻ...”
“ഞാനറിഞ്ഞു....”
പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. എന്തു പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും...!!!
എനിക്കു വാക്കുകളില്ലായിരുന്നു. ഒരു ജീവിതകാല സ്വപ്നം ..!! അതാണ് തകർന്നടിഞ്ഞത്..!!! പാവം.
ഇനിയും എല്ലാം ആദ്യം മുതലെ തുടങ്ങണ്ടെ...!!? അവനും സംസാരിക്കാൻ കഴിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി, വിങ്ങിപ്പൊട്ടാറായ മട്ടിൽ നിന്നു. പിന്നെ തിരിഞ്ഞ് പുറത്തേക്കു നടന്നു. ഞാൻ വിളിച്ചെങ്കിലും നിന്നില്ല.

ഞാനും പുറത്തെക്കിറങ്ങി. അപ്പുറത്തു കണ്ട ചവറ്റുകൊട്ടയുടെ മറവിൽ അയാൾ താഴുന്നതു കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നതായി കണ്ടില്ല. ഞാ‍ൻ അവിടേക്കു ചെന്നു.
”ദേവാ...ദേവരാജ്........”
ഞാൻ വിളിച്ചു. ഞാൻ അടുത്തെത്തിയതും അയാൾ എഴുന്നേറ്റ് ഓടിക്കളഞ്ഞു. പാവം ഈ നേരമത്രയും അവിടെയിരുന്നു കരയുകയായിരുന്നു.
ആരും കാണാതെ...!!!??
ഇതുപോലെ എത്ര എത്ര ദേവരാജന്മാർ..!!

“മലബാറി”എന്ന പേര് തലമുറകൾക്ക് മുൻപ് ഇവിടെ വന്ന് സത്യസന്തമായി ജീവിച്ച്, നന്നായി പണിയെടുത്ത് ഉണ്ടാക്കിത്തന്നതാണ്, നമുക്കു മുൻപു ഇവിടെ വന്നു പോയ നമ്മുടെ മുൻ‌തലമുറക്കാർ. അവർ നേടിത്തന്ന പൂണ്യമാണ് , ഇന്ന് ലക്ഷങ്ങൾ ഈ മണലാരണ്യത്തിൽ കുടുംമ്പം പോറ്റാനായി, ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസികളായി ജീവിക്കുന്നത്. ഇത്തരം ചിട്ടിക്കള്ളന്മാരും മറ്റും, ഏതാനും പേർ മാത്രമെയുള്ളുവെങ്കിലും-അവർ വരുത്തിവക്കുന്ന നാണക്കേട് ചില്ലറയല്ല. `മലബാറി` എന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. ഏതാനും പേരുടെ ഇത്തരം ദുഷ്പ്രവൃത്തികൾ മൂലം അപമാനമായി മാറുമൊ ......?
ദേവരാജിനെ കുറെ നാൾ കഴിഞ്ഞാണു വീണ്ടും കണ്ടത്. കഴിഞ്ഞത് മറന്ന് വീണ്ടും.. കാറു കഴുകലും പെപ്സിപ്പാട്ട പെരുക്കിവിറ്റും ഒരു പുതിയ ജീവിതം തുടങ്ങാൻ ധൈര്യപൂർവം രംഗത്തിറങ്ങിയിരുന്നു ആ പാവം.
പാവം പ്രവാസി........

5 comments:

നാടോടി said...

ഓ. ടോ:-

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക് ബൂഅലി ഇന്റര്‍നാഷണല്‍ റെസ്‌റ്റോറന്റില്‍ വെച്ചാണ്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളൂന്നു
വിളിക്കുക 39258308

ബാജി ഓടംവേലി said...

ഓ. ടോ:-

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക് ബൂഅലി ഇന്റര്‍നാഷണല്‍ റെസ്‌റ്റോറന്റില്‍ വെച്ചാണ്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു കൊള്ളൂന്നു
വിളിക്കുക 39258308

കുഞ്ഞന്‍ said...

വീണ്ടും ഒരു ചിറ്റാളന്‍ വരും വീണ്ടും ദേവരാജന്‍ ആ ചിട്ടിയില്‍ ചേരും..!

എന്തായാലും ആത്മഹത്യ ചെയ്യാഞ്ഞത് നന്നായി.

വീകെയുടെ പോസ്റ്റുകള്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്, അത് മറ്റു പ്രവാസികള്‍ക്ക് പാഠം ഉള്‍ക്കൊന്‍ പറ്റും.

Anonymous said...

പ്രിയ സുഹൃത്തേ വിരോധമില്ലെന്കില്‍ എന്റെ ബ്ലോഗ് ഫോളോ ചെയ്യൂ.കാരണം എനിക്ക് താങ്കളുടെ നോവല്‍ തുടര്‍ന്നും വായിക്കാന്‍ ആഗ്രഹമുണ്ട്.

ishaqh ഇസ്‌ഹാക് said...

അഭിപ്രായം അതെത്ര ചെറുതായാലും
അതോളം എത്തില്ല ഏതു പണവും
സന്തോഷം,നന്ദി